Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലസ് ടുവരെ പ്രവർത്തിച്ചത് ബാലസംഘത്തിൽ; വേനൽ തുമ്പി ക്യാമ്പിലും സജീവം; ഡിഗ്രിക്ക് പഠിച്ചത് തളിപ്പറമ്പിലെ കോളേജിലും; പൂണെയിലെ ഐറ്റി കമ്പനി ജോലി രാജിവച്ചത് ഹിന്ദുവിനെ ഉണർത്താൻ; ശ്രീനാഥ് പത്മനാഭന്റെ കുട്ടിക്കാലത്തെ സിപിഎം ബന്ധം ചർച്ചയാക്കി സോഷ്യൽ മീഡിയ; 'അതിപ്പോ ആചാരമാകുമ്പോ എങ്ങനാ... ? ശബരിമല കുരുമുളക് സ്‌പ്രേ ട്രോളുകളും വൈറൽ; ബിന്ദു അമ്മിണിയെ ആക്രമിച്ച ശ്രീകണ്ഠാപുരത്തുകാരൻ പ്രതീഷിന്റെ വിശ്വസ്തനായത് ഹാദിയാ കേസോടെ; വിവാദം സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ

പ്ലസ് ടുവരെ പ്രവർത്തിച്ചത് ബാലസംഘത്തിൽ; വേനൽ തുമ്പി ക്യാമ്പിലും സജീവം; ഡിഗ്രിക്ക് പഠിച്ചത് തളിപ്പറമ്പിലെ കോളേജിലും; പൂണെയിലെ ഐറ്റി കമ്പനി ജോലി രാജിവച്ചത് ഹിന്ദുവിനെ ഉണർത്താൻ; ശ്രീനാഥ് പത്മനാഭന്റെ കുട്ടിക്കാലത്തെ സിപിഎം ബന്ധം ചർച്ചയാക്കി സോഷ്യൽ മീഡിയ; 'അതിപ്പോ ആചാരമാകുമ്പോ എങ്ങനാ... ? ശബരിമല കുരുമുളക് സ്‌പ്രേ ട്രോളുകളും വൈറൽ; ബിന്ദു അമ്മിണിയെ ആക്രമിച്ച ശ്രീകണ്ഠാപുരത്തുകാരൻ പ്രതീഷിന്റെ വിശ്വസ്തനായത് ഹാദിയാ കേസോടെ; വിവാദം സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'പ്ലസ് ടു വരെ വരെ പ്രവർത്തിച്ചത് ബാല സംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നതാണ്. അവധിക്കാലത്ത് 'വേനൽ തുമ്പി' ക്യാമ്പിലും സജീവമായി. പക്ഷേ പ്ലസ്ടുവിന് ശേഷം തളിപ്പറമ്പ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലേക്ക് ഡിഗ്രി പഠിക്കാൻ പോയി. പൂണെയിൽ ജോലിക്കു പോയ ശേഷം പറഞ്ഞത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയവും- ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കൊച്ചി സിറ്റി കമ്മീഷ്ണർ ഓഫീസിനു മുന്നിൽവെച്ച് മുളക് സ്േ്രപ ഉപയോഗിച്ച് ആക്രമിച്ച ശ്രീനാഥ് പത്മനാഭനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായമാണ് ഇത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മയാണ് ശ്രീനാഥ് പത്മനാഭൻ.

'ഒരു ക്ലാസ്സിൽ അടുത്തടുത്തിരുന്ന് പഠിച്ച അടുത്ത കൂട്ടുകാരനായിരുന്നു കുറച്ചുകാലം മുന്നേ വരെ ശ്രീനാഥ്, പോരാത്തേനു നാട്ടുകാരനും. പുണെയിൽ ഐറ്റി കമ്പനിയിലുണ്ടായിരുന്ന ജോലി രാജിവെച്ച് ഹിന്ദുവിനെ ഉണർത്താനിറങ്ങിയ അവനെ ഇന്ന് രാവിലെ ഓഫീസിലെത്തി ടിവി ഓൺ ചെയ്തയുടനെ മുളകുപൊടി സ്‌പ്രേ ചെയ്യുന്ന രൂപത്തിൽ കണ്ടു. ഈ അവസരത്തിൽ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിലിടാനോ, വല്ല പുഴയിലും ചാടി ചാവാനോ തോന്നുന്നു. കഷ്ടം,' സഹപാഠി ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.

തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥിന്റെ വലംകൈയാണ് ശ്രീനാഥ്. ഹാദിയ വിഷയത്തിൽ ശ്രീനാഥ് സജീവ ഇടപെടൽ നടത്തിയിരുന്നു. ഹിന്ദു ഹെൽപ്പ് ലൈൻ നേതാവാണ് ഇയാൾ. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ ഓഫീസിനു മുന്നിൽവച്ചാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. കമ്മീഷ്ണർ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ കുരുമുളക് സ്‌പ്രെയടിച്ച് ശ്രീനാഥ് ചാടിവീഴുകയായിരുന്നു. ഓടിമാറാൻ ശ്രമിച്ച ബിന്ദുവിനു പിന്നാലെയെത്തി ഇയാൾ അക്രമം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് ശ്രീനാഥ് പത്മനാഭനെ കുറിച്ച് സോഷ്യൽ മീഡിയ ചർച്ച തുടങ്ങിയത്.

ഇന്ത്യ ഇന്ന് എഴുപതാം ഭരണഘടനാ ദിനം ആചരിക്കുകയാണ്. അന്ന് തന്നെ ഭരണഘടന അടിസ്ഥാനമാക്കി സുപ്രീംകോടതി വിധിച്ച ഒരു കേസിനെ കേന്ദ്രം ഭരിക്കുന്ന പാർട്ടി നേരിട്ടത് തെരുവിലാണെന്നത് യാദൃശ്ചിമല്ല. ഭരണഘടന അടിസ്ഥാനമാക്കി ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് സുപ്രീംകോടതി പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും ആചാരത്തിന്റെ പേരും പറഞ്ഞ് സുപ്രീംകോടതിയേയും ഭരണഘടനയെയും ഒരു കൂട്ടം അക്രമികൾ തെരുവിൽ കൈകാര്യം ചെയ്തുവെന്ന ട്രോളുകളും സജീവമാണ്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തൃപ്തി ദേശായിക്കൊപ്പം ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിയെ ഹിന്ദു ഹെല്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചാണ് അക്രമിച്ചത്. ഇതിനോട് പ്രതികരിക്കവേ മുൻ മിസോറാം ഗവർണർ കൂടിയായിരുന്ന കുമ്മനം രാജശേഖരൻ പറഞ്ഞത് 'സർക്കാർ ആചാര ലംഘിക്കുന്നവർക്കൊപ്പമല്ല, ആചാരം സംരക്ഷിക്കുന്നവർക്കൊപ്പമാണ് നിൽക്കേണ്ടതെന്നായിരുന്നു.' അദ്ദേഹം സൗകര്യപൂർവ്വം ഭരണഘടനയേയും സുപ്രീംകോടതി വിധിയേയും മറന്നു.

ശബരിമല പ്രശ്‌നത്തെ കാര്യക്ഷമമായി നേരിടുന്നതിൽ സംസ്ഥാന സർക്കാറിനും വീഴ്ചപറ്റിയിരിക്കുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിനെത്തുന്നവർക്ക് സംരക്ഷണം നൽകാൻ കഴിയില്ലെന്ന തീരുമാനമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇതെല്ലാം ട്രോളുകളാകുന്നുണ്ട്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച് ബിന്ദു അമ്മിണി സുപ്രിംകോടതിയെ സമീപിക്കും. കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ബിന്ദു അമ്മിണിയുടെ അഭിഭാഷക പറഞ്ഞു. ശബരിമല ദർശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ബിന്ദുവിന്റെ പുതിയ നീക്കം. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗിന്റെ ജൂനിയർ അഭിഭാഷകൻ പ്രശാന്ത് പത്മനാഭനാണ് ബിന്ദുവിന് വേണ്ടി ഹാജരാവുക. ആക്രമണത്തിൽ മുഖത്തും കഴുത്തിലും ബിന്ദുവിന് പരുക്കുണ്ടെന്നും തൃപ്തിയും സംഘവും രക്ഷപ്പെട്ടപ്പോൾ ആർഎസ്എസ് ദളിത് സ്ത്രീയെ ആക്രമിച്ചുവെന്നും ബിന്ദുവിന്റെ അഭിഭാഷക പറഞ്ഞു.

ഇന്ന് രാവിലെ ശബരിമല ദർശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണർ ഓഫീസിലെത്തിയപ്പോഴാണ് ബിന്ദു അമ്മിണിയെ പ്രതിഷേധക്കാർ ആക്രമിച്ചത്. ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്ത ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീനാഥ് പത്മനാഭനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമത്തിൽ പരുക്ക് പറ്റിയ ബിന്ദു അമ്മിണിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലും വ്യാപക പ്രതിഷേധങ്ങളുണ്ടായി.

കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണ് ശ്രീനാഥ്. കടുത്ത അയ്യപ്പ ഭക്തനാണ്. മണ്ഡലകാലം തുടങ്ങും മുൻപ് തന്നെ ശബരിമലയിൽ കയറണമെന്നാവശ്യപ്പെട്ട് തൃപ്തിയും രഹ്നാ ഫാത്തിമയും മറ്റും പൊലീസിനെ സമീപിച്ചതിനെ തുടർന്ന് പ്രതീഷ് വിശ്വനാഥും സംഘവും മണ്ഡലകാലം തുടങ്ങിയപ്പോൾ തന്നെ ശബരിമലയിൽ എത്തിയിരുന്നു. ആ വിവരം ശ്രീനാഥ് തന്റെ ഫെയ്‌സ് ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ശബരിമലയിൽ ഒരു യുവതികളെയും കയറ്റാൻ അനുവദിക്കില്ല എന്നതായിരുന്നു ശ്രീനാഥ് ഉൾപ്പെടുന്ന അയ്യപ്പ ധർമ സമിതിയുടെ തീരുമാനം.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പ്രതീഷ് വിശ്വനാഥന്റെയും ശ്രീനാഥിന്റെയും നേതൃത്വത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അയ്യപ്പധർമ സമിതി പ്രവർത്തകർ നിരീക്ഷണത്തിലായിരുന്നു. തൃപ്തി ദേശായി പുലർച്ചെ കൊച്ചിയിലെത്തി എന്നറിഞ്ഞതോടെ പ്രതീഷ് വിശ്വനാഥന്റെ ഒപ്പം ശ്രീനാഥ് എത്തുകയായിരുന്നു. എങ്ങനെയും ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്നവരെ തടയുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇവർ എത്തിയപ്പോൾ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും സംഘവും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് ഓഫീസിനുള്ളിൽ കയറിയിരുന്നു. ഇതോടെ അവർ പുറത്തിറങ്ങും വരെ കാത്തിരിക്കുകയായിരുന്നു.

അൽപ്പ സമയത്തിന് ശേഷം തൃപ്തി ദേശായിയെ കമ്മീഷണറുടെ മുറിയിൽ എത്തിച്ച ശേഷം ഫയൽ എടുക്കാനെത്തിയതായിരുന്നു ബിന്ദു അമ്മിണി. കാറിൽ നിന്ന് ഫയൽ എടുത്ത് മടങ്ങുമ്പോൾ നേരെ നടന്നുവരികയായിരുന്നു ശ്രീനാഥ്. യാതൊരു ഭാവഭേദവുമില്ലാതെ ബിന്ദുവിന്റെ സമീപത്തെത്തിയയപ്പോൾ കൈയിൽ കരുതിയ മുളക് സ്്രേപ ബിന്ദു അമ്മിണിയുടെ മുഖത്ത് അടിക്കുകയായിരുന്നു. കണ്ണിനെ ലക്ഷ്യമിട്ടായിരുന്നു സ്്രേപ പ്രയോഗം. ബിന്ദു അമ്മിണി അതിൽ നിന്ന് കുതറി ഓടി രക്ഷപ്പെട്ടു. മുഖം കൈകൊണ്ട് പൊത്തി. പിന്നേയും അടിക്കാൻ ശ്രമിച്ചു. ഇതെല്ലാം ദേഹത്താണ് വീണത്.

ആക്രമത്തിന് ശേഷം ബിന്ദുവിനെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് പ്രതീഷ് വിശ്വാഥനും എത്തി. അതിന് ശേഷം നിരവധി ഭക്തർ കൊച്ചി കമ്മീഷണർ ഓഫീസിൽ പ്രതിഷേധം തീർക്കാനെത്തി. ഇതിനിടെ ബിന്ദു അമ്മണിയെ ആശുപത്രിയിലേക്ക് മാറി. സ്്രേപ പ്രയോഗം കഴിഞ്ഞതോടെ പൊലീസിന് മുന്നിൽ തനിക്ക് നേരെ മുളക് സ്്രേപ പ്രയോഗിച്ചു എന്ന് പരാതി പെട്ടു. പൊലീസ് എത്തി വിവരങ്ങൾ തിരക്കിയെങ്കിലും എല്ലാവരും അവർ വെറുതെ പറയുകയാണ് എന്നാണ് പറഞ്ഞത്. അതിനിടെ ബിന്ദു ഒരാളുടെ കവിളത്ത് അടിക്കുകയും ചെയ്തു. ഇതും വലിയ സംഘർഷത്തിന് ഇടയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP