Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202424Friday

പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതം; പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല; വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കും; വില്ല നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിൽ പ്രതികരണവുമായി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്

പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതം; പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല; വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കും; വില്ല നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിൽ പ്രതികരണവുമായി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചു ക്രിക്കറ്റ് താരം ശ്രീശാന്ത്. പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ശ്രീശാന്ത് പറഞ്ഞു. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണം തട്ടിയെന്ന പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കോടതി നിർദേശ പ്രകാരം കണ്ണൂർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനോടാിയരുന്ു ശ്രീശാന്ത് പ്രതികരിച്ചത്.

കണ്ണൂർ കവിത തിയേറ്ററിന് സമീപം താമസിക്കുന്ന കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലനാണ് കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പരാതി നൽകിയത്. കോടതിയുടെ നിർദേശ പ്രകാരം കണ്ണൂർ ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞ് ഉടുപ്പി സ്വദേശികളായ രാജീവ് കുമാർ(50), കെ വെങ്കിടേഷ് കിനി (45) എന്നിവർ 18,70,000 രൂപ വാങ്ങിയെന്നാണ് പരാതി.

വില്ല ലഭിക്കാതായതോടെ വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോൾ ആദ്യം പറഞ്ഞ സ്ഥലത്ത് ശ്രീശാന്ത് ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുന്നുണ്ടെന്നും അതിന്റെ ഭാഗമാക്കാമെന്നുമായിരുന്നു മറുപടി. തുടർന്ന് ശ്രീശാന്ത് പരാതിക്കാരനെ നേരിട്ട് കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.

എന്നാൽ പിന്നീട് ശ്രീശാന്ത് ഈ വാഗ്ദ്ധാനത്തിൽ നിന്ന് പിറകോട്ട് പോയി. മാത്രമല്ല പണം തിരികെ നൽകാനും തയ്യാറായില്ല. തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്. ശ്രീശാന്ത് മൂന്നാം പ്രതിയാണ്. രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുകയാണ് ശ്രീശാന്തിപ്പോൾ. പരാതിക്കാരനായ സരീഗുമായി നേരിട്ട് ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ശ്രീശാന്തിന്റെ കുടുംബം വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP