Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ദാരിദ്രത്തിൽ നട്ടം തിരിഞ്ഞ് ആത്മഹത്യക്ക് മുന്നിൽ എത്തിനിൽക്കുന്ന മത്സ്യത്തൊഴിലാളികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആനുകൂല്യങ്ങൾ കിട്ടാൻ സത്യസരണിയിൽ പോയി മതംമാറണോ? പൊന്നാനിയിലെ സുൽഫത്തിനെ സഹായിക്കുമെന്ന ശ്രീരമകൃഷ്ണന്റെ പോസ്റ്റിന് സൈബർ സംഘികളുടെ ആക്രമണം; ഷട്ട് യുവർ ബ്ലഡി മൗത്ത്... ആൾ ഹിന്ദൂസ് ഗെറ്റിംഗ ദെയർ ഫീസ് നൗ, അറിയുമോ എന്ന കിടിലൻ മറുപടിയുമായി സ്പീക്കർ

ദാരിദ്രത്തിൽ നട്ടം തിരിഞ്ഞ് ആത്മഹത്യക്ക് മുന്നിൽ എത്തിനിൽക്കുന്ന മത്സ്യത്തൊഴിലാളികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആനുകൂല്യങ്ങൾ കിട്ടാൻ സത്യസരണിയിൽ പോയി മതംമാറണോ? പൊന്നാനിയിലെ സുൽഫത്തിനെ സഹായിക്കുമെന്ന ശ്രീരമകൃഷ്ണന്റെ പോസ്റ്റിന് സൈബർ സംഘികളുടെ ആക്രമണം; ഷട്ട് യുവർ ബ്ലഡി മൗത്ത്... ആൾ ഹിന്ദൂസ് ഗെറ്റിംഗ ദെയർ ഫീസ് നൗ, അറിയുമോ എന്ന കിടിലൻ മറുപടിയുമായി സ്പീക്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൊന്നാനിയിലെ ഒരു മത്സ്യത്തൊഴിലാളിയുടെ മകളായ സുൽഫത്തിന് മെഡിക്കൽ ഫീസ് അടയ്ക്കാൻ സൗകര്യമുണ്ടാക്കിക്കൊടുത്തെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സംഘടിത ആക്രമണം നടത്തി സൈബർ സംഘികൾ. മുസ്ലീ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ കൂടി പഠനച്ചെലവ് ഏറ്റെടുക്കുന്ന പദ്ധതിയിൽപ്പെടുത്തിയെന്നു വ്യക്തമാക്കുന്നതായിരുന്നു സ്പീക്കറുടെ പോസ്റ്റ്.

എന്നാൽ കമന്റ് ബോക്‌സിൽ സ്പീക്കറെ നിശിതമായി വിമർശിക്കുന്ന കമന്റുകളാണ് നിറഞ്ഞിരിക്കുകയാണ്. ഇതിൽ പലരും ഒരേ കമന്റ് തന്നെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിൽ ഏതാനും കമന്റുകൾക്ക് ശ്രീരമാകൃഷ്ണൻ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകിയിട്ടുമുണ്ട്. ഷട്ട് യുവർ ബ്ലഡി മൗത്ത്... ആൾ ഹിന്ദൂസ് ഗെറ്റിങ് ദെയർ ഫാസ് നൗ, അറിയുമോ എന്നാണ് സ്പീക്കറുടെ മറുപടി. എന്നാൽ ഇതിനിടെ ഹിന്ദുക്കൾളുടെയും ക്രിസ്ത്യാനികളുടെയും പഠനച്ചെലവ് സർക്കാർ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് ഒന്ന് കാണിക്കാമോയെന്നും ചിലർ ചോദിച്ചിട്ടുണ്ട്.

Stories you may Like

മതേതരത്വത്തിന്റെ മൊത്തക്കച്ചവടം ഏറ്റിട്ടുള്ള പാർട്ടീടെ ആള് മുസ്ലിം മത്സ്യത്തൊഴിലാളി ന്നൊക്കെ എടുത്ത് പറഞ്ഞത് പൊന്നാനീലെ നമ്മടെ നിലനിൽപ് ഓർത്തിട്ടാവും. പക്ഷേ ഞങ്ങൾ സാധാരണക്കാരൊത്തിരിയുണ്ട് സഖാവേ. കടലിന്റെ അടുത്തല്ലാത്തതു കൊണ്ട് മത്സ്യത്തൊഴിലാളിയാകാൻ പറ്റാത്തവര്, ജന്മനാ മുസ്ലിം അല്ലാത്തവരും. എല്ലാം ശരിയാക്കാന്നു പറഞ്ഞ് പറ്റിക്കുകയെങ്കിലും ചെയ്യ് സാറെ എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

ഭൂരിപക്ഷം മത്സ്യ തൊഴിലാളികളുടെ മകളും കേരളത്തിൽ നന്നായി പഠിച്ചു പാസ് ആയവരും ഉണ്ടായിരുന്നു, പഠിക്കാൻ പണം ഇല്ലാതെ വായികുനേരങ്ങളിൽ മീൻ വിറ്റു കിട്ടുന്ന പൈസയും കൊണ്ട് അവരും ഇപ്പോളും കഷ്ടപെട്ട് പഠിക്കുന്നുണ്ട് അവിടെയും കൂടി പോയി നോകണമെന്നാണ് മറ്റൊരാളുടെ കമന്റ്.

മുസ്ലിം മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് ഇടത് സർക്കാർ ഏറ്റെടുക്കും ! ബലേ ഭേഷ് ! മീൻ പിടിക്കാൻ പോകുന്ന ഹിന്ദുവും ക്രിസ്ത്യാനിയും ലോൺ എടുത്ത് മുടിഞ്ഞ് അവസാനം കടലിൽ ചാടി ചാകണം അല്ലേ സാറേ...?
തമാശക്ക് പോലും ഇങ്ങനെയൊന്നും പറയല്ലേ സാറേ... ശരിക്കും ഇവിടെ ആരാണ് ന്യൂനപക്ഷം സാറേ...? മുസ്ലീമാണോ ക്രിസ്ത്യാനിയാണോ സാറേ...? അതുപോട്ടേ, സാറേ... ഹൈന്ദവ സമുദായത്തിലും പാവപ്പെട്ട മുക്കുവരില്ലേ സാറേ...? അവരുടെ മക്കൾക്കും പഠിക്കണ്ടേ സാറേ...?
മതേതരത്വം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നാണംകെട്ട മുസ്‌ളീം പ്രീണനം കണ്ടു മടുത്ത ഹതഭാഗ്യരാണ് ഞങ്ങൾ ക്രിസ്ത്യാനികളും ഹിന്ദുക്കളും.!

കേട്ടോ സാറേ... പാക്കിസ്ഥാനിൽ പോലും ഇങ്ങനെയൊന്നും ഇല്ല സാറേ... കഷ്ടമാണ് സാറേ... മോശമാണ് സാറേ... ഞങ്ങൾക്കും ജീവിക്കണം സാറേ... ഞങ്ങളുടെ മക്കൾക്കും പഠിക്കണം സാറേ... ഒരു സ്ലേറ്റും പെൻസിലും എങ്കിലും വാങ്ങി തന്നുകൂടെ സാറേ...? കടം കയറി നിലയില്ലാ കയത്തിൽ നിൽക്കുന്ന ഞങ്ങളുടെ മുക്കുവ സഹോദരങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകും സാറേ... രണ്ടാം വിമോചന സമരം തുടങ്ങുകയാണ് സാറേ... ക്രിസ്ത്യൻ ഹെൽപ്പ് ലൈന്റെ നേതൃത്വത്തിൽ... വരട്ടേ സാറേ... ലാൽ സലാം സാറേ. ഈ കമന്റാണ് വ്യാപമായി കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP