Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ദുബായിൽ തനിക്ക് ആസ്തികളില്ല; ദിലീപ് രാഹുലന്റെ പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്ന് 760 കോടിയോളം രൂപ കാണാതായ കേസിൽ താൻ പിടിയിലായിട്ടുമില്ല; കേസിൽ പെടുത്താൻ ശ്രമം നടക്കുന്നു; ദുബായിൽ കോടികളുടെ നിക്ഷേപം നടത്തിയെന്നുള്ള ആരോപണത്തോട് പ്രതികരിച്ചു ശ്രീനിവാസൻ നരസിംഹൻ; ക്രമക്കേടു നടത്തിയത് ദിലീപ് രാഹുലൻ തന്നെ; ഇദ്ദേഹം വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് താനും ദുബായി വിട്ടത്; തനിക്ക് റോൾസ് റോയ്‌സ് കാറുണ്ടെന്നത് ശരിവെച്ചും ശ്രീനിവാസൻ

ദുബായിൽ തനിക്ക് ആസ്തികളില്ല; ദിലീപ് രാഹുലന്റെ പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്ന് 760 കോടിയോളം രൂപ കാണാതായ കേസിൽ താൻ പിടിയിലായിട്ടുമില്ല; കേസിൽ പെടുത്താൻ ശ്രമം നടക്കുന്നു; ദുബായിൽ കോടികളുടെ നിക്ഷേപം നടത്തിയെന്നുള്ള ആരോപണത്തോട് പ്രതികരിച്ചു ശ്രീനിവാസൻ നരസിംഹൻ; ക്രമക്കേടു നടത്തിയത് ദിലീപ് രാഹുലൻ തന്നെ; ഇദ്ദേഹം വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് താനും ദുബായി വിട്ടത്; തനിക്ക് റോൾസ് റോയ്‌സ് കാറുണ്ടെന്നത് ശരിവെച്ചും ശ്രീനിവാസൻ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: മലയാളി വ്യവസായി ദിലീപ് രാഹുലന്റെ ഉടമസ്ഥതയിലുള്ള പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്ന് (പിസിഎസ്) 760 കോടിയോളം രൂപ കാണാതായ കേസിൽ താൻ പിടിയിലായിട്ടില്ലെന്ന് കമ്പനി മുൻ ഉദ്യോഗസ്ഥൻ ശ്രീനിവാസൻ നരസിംഹൻ. വിഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ തന്നെ ഉൾപ്പെടുത്താൻ ശ്രമങ്ങളുണ്ട്. മുൻപ് ഈ ആവശ്യം ഉന്നയിച്ച് ദിലീപ് രാഹുലൻ ഷാർജ കോടതിയെ സമീപിച്ചെങ്കിലും നിരാകരിച്ചിരുന്നു.

തനിക്ക് റോൾസ് റോയ്‌സ് കാറുണ്ടെന്നതും കെറ്റിവാലി ലിമിറ്റഡ് കമ്പനി ഉണ്ടെന്നതും നേരാണ്. ദുബായിൽ തനിക്ക് ആസ്തികളില്ല. ഭാര്യയുടെ പേരിലുള്ള കമ്പനിയിലെ മാനേജരാണ് താൻ. ദിലീപ് രാഹുലനും പിസിഎസ് സിഒഒ ആയിരുന്ന ബീന ഏബ്രഹാമും ചേർന്നാണു എല്ലാ നീക്കങ്ങളും നടത്തിയിട്ടുള്ളതെന്നും അവർ 2016ൽ വിദേശത്തേക്കു കടന്നതിനെ തുടർന്നാണു താനും ദുബായ് വിട്ടതെന്നും ശ്രീനിവാസൻ നരസിംഹൻ ആരോപിച്ചു.

നേരത്തെ പുറത്തുവന്ന വാർത്തകൾ പ്രകാരം ശ്രീനിവാസൻ നരസിംഹൻ ദുബായിൽ പിടിയിലായെന്നായിരുന്നു വിവരം. കൂടാതെ ശ്രീനിവാസൻ നരസിംഹൻ കോടികളുടെ നിക്ഷേപം ഇന്ത്യയിലും നടത്തിയതായി വിവരവും പുറത്തുവന്നിരുന്നു. കുടുംബട്രസ്റ്റിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ദുബായിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.

കെറ്റി വാലി എന്ന എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്(കെവിഇപിഎൽ), കെറ്റി വാലി എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയുള്ള പേരുകളിലാണ് കോടികളുടെ സ്വത്തുവകകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഊട്ടി, തമിഴ്‌നാടിന്റെ മറ്റ് മേഖലകൾ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളത്. ഊട്ടിയിൽ മാത്രം അഞ്ഞൂറു കോടിയുടെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നൂറ് ഏക്കറിൽ ഒരു റിസോർട് പദ്ധതിയും പണി പുരോഗമിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം ബാങ്കുകൾക്ക് 760 കോടിയോളം രൂപയ്ക്കുള്ള ഈടാണ് നൽകിയതെന്നും അറിയുന്നു.

2016ൽ നരസിംഹൻ ഭാര്യയുടെ പേരിൽ റോൾസ് റോയ്‌സ് കാറും വാങ്ങിയതായി രേഖകളുണ്ട്. കോയമ്പത്തൂരിലാണ് ഇതു രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2012നും 2016നും ഇടയിൽ കമ്പനി രേഖകളിൽ കൃത്രിമം നടത്തിയും വ്യാജസീലുകൾ നിർമ്മിച്ചും കോടികൾ കടത്തിയതെന്നാണ് ദുബായ് പൊലീസിൽ നൽകിയിരിക്കുന്ന കേസ്. 2016ൽ കമ്പനിയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെപിഎംജി, കോച്ചാർ എന്നീ കമ്പനികൾ ഇത് ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് 760 കോടി കമ്പനിയിൽ നിന്ന് ദുരൂഹമായി കാണാതായതായി കണ്ടെത്തിയത്. തുടർന്നാണ് ദുബായ് പൊലീസിൽ കേസ് നൽകിയതും.

ശ്രീനിവാസൻ നരസിംഹനും മൂന്ന് അക്കൗണ്ടന്റുമാരും ചേർന്നു വ്യാജരേഖകൾ ചമച്ചും മറ്റും വെട്ടിപ്പു നടത്തിയതായാണ് പരാതി. കമ്പനി സ്ഥാപക ചെയർമാൻ ദിലീപ് രാഹുലന്റെ പേരിലാണ് ഇവർ കൂടുതലും വ്യാജ സീലുകളും രേഖകളും ചമച്ചിരിക്കുന്നത്. ഇതിനിടെ നാഷനൽ ബാങ്ക് ഓഫ് ഒമാൻ നടത്തിയ അന്വേഷണത്തിലും 2800 കോടിയോളം രൂപയുടെ ബാധ്യത കമ്പനിക്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കമ്പനിയുടെ ഫണ്ടുകൾ ചില സ്ഥാപനങ്ങൾ വഴി നാട്ടിലേക്ക് കടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. നരസിംഹൻ പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നും തിരിച്ചു വരാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഗതിവേഗം കൂടുമെന്നും കരുതുന്നു. ദുബായിലെ പല സർക്കാർ സ്ഥാപനങ്ങൾക്കും സാങ്കേതിക സേവനം നൽകുന്ന കമ്പനി കൂടിയാണ് പിസിഎസ്. ലവ് ലിനിൽ ഉദ്യോഗസ്ഥനായിരുന്ന ദിലീപ് ഇടപാടുകളിലെ ഇടനിലക്കാരൻ എന്ന നിലയിലാണ് വാർത്തകളിൽ ഇടം പിടിച്ചതും കേരളത്തിൽ അറിയപ്പെട്ടതും.

ദുബായിൽ നിന്നും മുങ്ങിയ ദിലീപ് രാഹുൽ, ഇന്റർപോൾ വഴി പിടിക്കപ്പെട്ടാൽ, പല പ്രമുഖരും കുടുങ്ങുമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൂടിയായിരുന്ന ശ്രീനിവാസൻ നരസിംഹൻ പറയുന്നത്. ലാവലിൻ ഇടപാടുകളിലെ ഇടനിലക്കാരൻ എന്ന നിലയിൽ ആരോപിക്കപ്പെട്ട, ദിലീപ് രാഹുലനും, മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ശ്രീനിവാസൻ നരസിംഹൻ ചർച്ചയാക്കുന്നത്. ദിലീപ് രാഹുലിന്റെ പഴയ വിശ്വസ്തനാണ് ഇയാൾ. ദിലീപ് രാഹുലിന്റെ പസഫിക് കൺട്രോൾ സിസ്റ്റംസ് എന്ന കമ്പനിയിൽ, മാനേജരായും പിന്നീട്, ചീഫ് ഫിനാൻഷ്യൽ ഓഫീസറായും ശ്രീനിവാസൻ ജോലി ചെയ്തിരുന്നു. 2016 വർഷത്തിൽ ദിലീപ് രാഹുൽ, വിവിധ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയെന്നാണ് കേസ്. ഇപ്രകാരം, ഈജ്പിത്ത് കേന്ദ്രമായ ഒരു ബാങ്കിന്റെ വിധി യുഎഇയിൽ വരാനിരിക്കെയാണ് ഇപ്പോഴത്തെ പുതിയ വിവാദം.

പിണറായിയുടെ മകന് ലണ്ടനിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത്, ലാവലിൻ കേസിലെ ഇടനിലക്കാരൻ കൂടിയായ ദിലീപ് രാഹുലൻ ആണെന്നും ശ്രീനിവാസൻ ആരോപിച്ചിരുന്നു. ദിലീപ് രാഹുൽ പിടിക്കപ്പെട്ടാൽ പലരും കുടുങ്ങും. കേരള മുഖ്യമന്ത്രിയും ദിലീപ് രാഹുലും അബ്ദുൽ നാസറും തമ്മിൽ അടുത്ത ബന്ധം. കോടികളുടെ രണ്ടു കേസുകളിൽ ദിലീപിന് എതിരെ കോടതി വിധി വരാനുണ്ട്. അത് മറയ്ക്കാൻ ചില മാധ്യമങ്ങളെ ഉപയോഗിച്ച്, തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ശ്രീനിവാസൻ ആരോപിച്ചു.

കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ തന്നെ ഉൾപ്പെടുത്താൻ ശ്രമങ്ങളുണ്ട്. മുൻപ് ഈ ആവശ്യം ഉന്നയിച്ച് ദിലീപ് രാഹുലൻ ഷാർജ കോടതിയെ സമീപിച്ചെങ്കിലും അത് നിരാകരിച്ചിരുന്നു. അതേസമയം, ദുബായിൽ എന്നല്ല ഇന്ത്യക്ക് പുറത്ത് എവിടെയും ആസ്തികളില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇിൽ താമസവീസയിലാണ് വന്നതെന്നും തനിക്കെതിരെ കേസുകളില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. ദിലീപ് രാഹുലനും പിസിഎസ് സിഒഒ ആയിരുന്ന ബീന ഏബ്രഹാമും ചേർന്നാണ് തന്നെ കുരുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP