Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും

വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി.വിവാഹം ആർഭാട പൂർവ്വമാണ് കൊച്ചിയിൽ നടന്നത്. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീലക്ഷ്മിയുടെ വിവാഹം. ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. ഇന്ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ അത്യാഡംബര പൂർവ്വമായിരുന്നു പരമ്പരാഗത മുസ്ലിം ആചാരപ്രകാരം നിക്കാഹ് നടന്നത്. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സെറ്റിൽഡാണ്.

ഗ്രാൻഡ് ഹയാത്തിൽ ആയിരണക്കണക്കിന് ആളുകൾ പങ്കെടുത്ത വലിയ വിവാഹമാണ് അരങ്ങേറിയത്. ശ്രീലക്ഷ്മിയുടെ മാതാവ് കലയും ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തെങ്കിലും പിതാവ് ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ജഗതിയുടെ രണ്ടാം ഭാര്യയിലുള്ള മകളാണ് ശ്രീലക്ഷ്മി. മുസ്ലിം ആചാര പ്രകാരം മൈലാഞ്ചി കല്യാണം ഉൾപ്പടെ വിപുലമായ ചടങ്ങോടെയാണ് വിവാഹം നടന്നത്. വെള്ളയിൽ ചുവപ്പ്‌ലഹങ്കയണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ശ്രീലക്ഷ്മി വിവാഹവേഷത്തിലെത്തിയത്.

പരമ്പരാഗത മുസ്ലിം ശൈലിയിൽ തട്ടമണിഞ്ഞ് നവവധുവായി ശ്രീലക്ഷ്മി വിവാഹവേദിയിലെത്തിയത്. ചുവന്ന കോട്ടാണ് ജിജിൻ അണിഞ്ഞിരുന്നത്. മൈലാഞ്ചി കല്യാണവും പൂപന്തലിൽ വധുവനേയുംവരനേയും ആനയിച്ച് ആർഭാടം ഒട്ടും കുറയ്ക്കാതെയാണ് ചടങ്ങ് നടന്നത്. 11: 30 12: 15നും ഇടയിലായിരുന്നു നിക്കാഹ് നടന്നത്.

അഭിനേത്രിയും അവതാരകയുമായി സജീവമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാർ കഴിഞ്ഞ ദിവസം താൻ വിവാഹിതയാവാൻ പോവുകയാണെന്നുള്ള വിശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പ്രണയവിവാഹമാണ് തങ്ങളുടേതെന്നും താരപുത്രി അറിയിച്ചിരുന്നു. ഇപ്പോളിതാ പ്രണയം പിറന്ന വഴിയും ജീവിതത്തിൽ ഒരുമിക്കാൻ പോകുന്ന ആളെക്കുറിച്ചും വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തി.അഞ്ചു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം.

എറണാകുളത്ത് സേക്രട്ട് ഹാർട് കോളേജിൽ പഠിക്കുമ്പോൾ ഫ്ളാറ്റിലെ അയൽക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീലക്ഷ്മി പറയുന്നു. ഫുഡും ഡ്രൈവിംഗുമാണ് ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഞങ്ങളെ കൂടുതൽ അടുപ്പിച്ചതും അതു തന്നെയാണ്.

പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞശേഷം ഈ വിവരം ആരും അറിയാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും ജിജി മുൻപ് വ്യക്തമാക്കിയിരുന്നു. ഭാവിവരന്റെ കൈകോർത്തിരിക്കുന്ന ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മി വിവാഹ വാർത്ത പുറത്ത് വിട്ടത്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും താരം ആവശ്യപ്പെട്ടിരുന്നു. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ച ശ്രീലക്ഷ്മി പഠനത്തിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവതാരകയായും നടിയായും തിളങ്ങിയ ശ്രീലക്ഷ്മി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയും വാചാലയായിരുന്നു. കൂടാതെ വിവാഹം പ്രതീക്ഷിക്കാൻ ആരാധകരെ അറിയിച്ചു കൊണ്ടുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റും പിന്നാലെയെത്തി ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയും വാചാലയായിരുന്നു.മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇപ്പോൾ 24 വയസാണ് ശ്രീലക്ഷ്മിക്ക് പ്രായം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP