Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട്; ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ; ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ; അനിയന്റെ പ്രായമുള്ളയാൾ എന്റെ നമ്പർ പോൺ ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ചപ്പോൾ ആത്മഹത്യ ചെയ്യാതെ സത്യം മനസ്സിലാക്കി കൊടുത്തപ്പോ; സ്ത്രീധനത്തിന്റെ പേരിൽ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോൾ: സ്വന്തം അധ്വാനഫലമായ അച്ചാർ കുപ്പികൾക്കിടയിൽ ഭഗവാന്റെ ചിത്രം വച്ചത് ഇഷ്ടപ്പെടാതെ പുലഭ്യം വിളിക്കാൻ എത്തിയവരെ യുവ സംരഭക കണ്ടം വഴി ഓടിച്ചത് ഇങ്ങനെ

ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട്; ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ; ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ; അനിയന്റെ പ്രായമുള്ളയാൾ എന്റെ നമ്പർ പോൺ ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ചപ്പോൾ ആത്മഹത്യ ചെയ്യാതെ സത്യം മനസ്സിലാക്കി കൊടുത്തപ്പോ; സ്ത്രീധനത്തിന്റെ പേരിൽ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോൾ: സ്വന്തം അധ്വാനഫലമായ അച്ചാർ കുപ്പികൾക്കിടയിൽ ഭഗവാന്റെ ചിത്രം വച്ചത് ഇഷ്ടപ്പെടാതെ പുലഭ്യം വിളിക്കാൻ എത്തിയവരെ യുവ സംരഭക കണ്ടം വഴി ഓടിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: എല്ലാ ദിവസവും ഇങ്ങനെ തുടങ്ങുമ്പോ കിട്ടുന്ന ഒരു സുഖം.... ഓരോ ബോട്ടിലുകളായി ഓർഡേഴ്‌സ് അനുസരിച്ചു പാക് ചെയ്തു ഒന്നും ഇല്ലാതാകുമ്പോ ഉള്ള സംതൃപ്തി... അതിനേക്കാൾ വലുതായി എന്താ ഭഗവാൻ ഇനി താരനുള്ളത്... ഇത് പോലെ നിലനിർത്തികൊണ്ട് പോയാൽ മതി...-ഗുരൂവായൂരപ്പനൊപ്പമുള്ള ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഏറെ ചർച്ചകൾക്ക് വഴിവച്ചു. ഇത് കപട ഈശ്വര വിശ്വാസികൾ ചർച്ചയാക്കി. ഇതിന് അതിശക്തമായ മറുപടിയാണ് ശ്രീലക്ഷ്മി സതീഷ് നൽകുന്നത്. ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന മറുപടിയാണ് വിമർശകർക്ക് ശ്രീലക്ഷ്മി നൽകുന്നത്. തന്റെ കഷ്ടപാടുകൾ നീങ്ങിയ ഈശ്വരന് നന്ദി പറയുകയാണ് ശ്രീലക്ഷ്മി. അങ്ങനെ വിമർശകർക്ക് മറുപടി പറയുകയാണ് അവർ. എന്താണ് ഭഗവദ് സേവയെന്നാണ് അവർ വിശദീകരിക്കുന്നത്.

മായം ചേർക്കലുകളുടെ ഈ കലാത്ത, മായം ചേർക്കാത്തതായി എന്ത് കിട്ടുമെന്ന ചോദ്യമാണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ശ്രീലക്ഷ്മി സതീഷിനെ അച്ചാർ നിർമ്മാണത്തിലേക്ക് എത്തിച്ചത്. ഇന്നത്തെ കാലത്ത് വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ ഏറ്റവും കൂടുതൽ പ്രിസർവേറ്റിവുകൾ ചേർത്ത ഒന്നാണ് അച്ചാറുകൾ. അപ്പോൾ മായം ചേർക്കാത്ത അച്ചാറുകൾക്ക് ഇവിടെ വിപണിയുണ്ട് എന്ന് മനസിലാക്കിയ ശ്രീ ലക്ഷ്മി ആ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഇതിനിടെയാണ് ഗുരുവായൂരപ്പനൊപ്പമുള്ള ശ്രീലക്ഷ്മിയുടെ അച്ചാറുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതോടെ വിമർശനവുമെത്തി. നോൺ വെജ് അച്ചാറുകൾ ഭഗാവന് നേദിച്ചുവെന്നും മറ്റുമായിരുന്നു കമന്റ്. ഇതിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് ശ്രീലക്ഷ്മി.

ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട്...കോഴ്‌സ് ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ, ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ, ഒരു അനിയന്റെ പ്രായമുള്ള ചെക്കൻ എന്റെ മൊബൈൽ നമ്പർ പോൺ ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ച നേരം , ആത്മഹത്യ ചെയ്യാതെ നിന്നു സത്യം ലോകത്തിനെ മനസ്സിലാക്കി കൊടുത്തപ്പോ, സ്ത്രീധനം പോരാത്തതിന്റെ പേരിൽ 12ദിവസം മാത്രം ബാക്കി നിൽക്കേ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോ....-ഇതായിരുന്നു വിമർശകരോട് ശ്രീലക്ഷ്മി പറയുന്നത്. ഈശ്വരനിൽ അർപ്പിച്ചാണ് താനിതെല്ലാം ചെയ്യുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു. സ്വന്തം അധ്വാനഫലമായ അച്ചാർ കുപ്പികൾക്കിടയിൽ ഭഗവാന്റെ ചിത്രം വച്ചത് ഇഷ്ടപ്പെടാതെ പുലഭ്യം വിളിക്കാൻ എത്തിയവരെ യുവ സംരഭക കണ്ടം വഴി ഓടിക്കുകയാണ്. ഈ മറുപടി സോഷ്യൽ മീഡിയിൽ ഏറെ ചർച്ചയാകുകയാണ്. താൻ പാചകം ചെയ്യുമ്പോൾ വിളക്ക് കത്തിച്ചു വയ്ക്കാറുണ്ട്. ആ വെളിച്ചം ഭഗവാനാണ്. ഈ ഭഗവാനോട് സംവദിച്ചാണ് താൻ എല്ലാം ചെയ്യുന്നതെന്നും ശ്രീലക്ഷമി പറയുന്നു.

ഹിന്ദു മത 'കപട 'വിശ്വാസികളുടെ ശ്രദ്ധക്ക്.... എന്ന തലവാചകവുമായാണ് ശ്രീലക്ഷ്മി വിവാദങ്ങൾക്ക് മറുപടി നൽകുന്നത്. ഞാൻ ഹിന്ദുവാണ്...മതം അനുശാസിക്കുന്ന നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ ... ഞാനിന്നു ഇട്ട ഭഗവാനൊപ്പം ഉള്ള ഒരു ഫോട്ടോ കണ്ടു കുരുപൊട്ടിയവരുടെ അറിവിലേക്ക് ഒരു കാര്യം പറയാനുണ്ട്... ഇന്ന് ഉണ്ണുന്നു... ഉറങ്ങുന്നു... നടക്കുന്നു ഉടുക്കുന്നു എങ്ങനെ എന്ന് അറിയാമോ... ഉള്ള സർട്ടിഫിക്കറ്റ്‌സ് ന്റെ ബലത്തിൽ അല്ല... ഒരു സമുദായത്തിന്റെയും ജാതി സംഘടനയുടെയും ഔദാര്യത്തിൽ അല്ല.. രാവന്തിയോളം എല്ലു മുറിഞ്ഞു പണിയെടുത്തിട്ടാണ്...എന്ത് പണിയാണെന്നോ അച്ചാർ കച്ചവടം... അതും നോൺ ്‌ലഴ.. അതിനു എനിക്ക് കൂട്ട് ആരാന്നോ അറിയാമോ... നിങ്ങളീ പറയുന്ന അതേ ഭഗവാൻ... എന്റെ അടുക്കളേൽ എന്നും നോൺ അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട്... ഉണ്ടാക്കുന്ന നേരം മുതൽ അവസാന പാത്രം കഴുകും വരെ ഒരു ചിരാതു തിരിയിട്ട് കത്തിച്ചു ഞാൻ കെടാ വിളക്കായി അടുക്കളയിൽ വച്ചിട്ടുണ്ട്... അടുക്കളേൽ, ഒറ്റക്കു നട്ട പാതിരക്കു ഉറങ്ങാതെ നിന്ന് അച്ചാറുണ്ടാക്കി കൊണ്ടിരിക്കുമ്പോൾ സംസാരിക്കുന്നത് കണ്ണിൽ കാണുന്ന ആണുങ്ങളോടല്ല... ഇതേ ചിരാതിനോട്...' എടോ ഭഗവാനെ ' എന്ന് വിളിച്ചാണ്... ഇതാണ് എന്റെ ഭഗവാൻ... -അങ്ങനെ വിശ്വാസ വഴിയിൽ വിമർശകരോട് പ്രതികരിക്കുകയാണ് അവർ.

ചെറുപ്പം മുതൽക്ക് പാചകം ഏറെ ഇഷ്ടമുള്ള ശ്രീലക്ഷ്മി, യൂട്യൂബ് ചാനലുകൾ നോക്കിയാണ് പാചകം അഭ്യസിച്ചിരുന്നത് . ശ്രീലക്ഷ്മി ഉണ്ടാകുന്ന വസ്തുക്കൾക്ക് എല്ലാം തന്നെ ആരെയും ഇഷ്ടപ്പെടുത്തുന്ന രുചി ഉണ്ടായിരുന്നു. കൂട്ടുകാർ വീട്ടിൽവരുമ്പോൾ അവർക്കായി രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കിയ ശ്രീലക്ഷ്മി അവരിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തിന്റെ പിൻബലത്തിലാണ് പാചകത്തെ പ്രൊഫഷൻ ആയിമാറ്റാൻ തീരുമാനിച്ചത്. തുടക്കത്തിൽ വിവിധങ്ങളായ അച്ചാറുകൾ ഉണ്ടാക്കി സുഹൃത്തുക്കൾക്കിടയിൽ മാത്രമായിരുന്നു വിതരണം. അവരിൽ നിന്നും കൂടുതൽ ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയതോടെ ഫേസ്‌ബുക്ക് വഴി ചെറിയ രീതിയിൽ മാർക്കറ്റിങ് ആരംഭിച്ചു. അത് കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നതിനു ശ്രീലക്ഷ്മിയെ സഹായിച്ചു. സ്വന്തം കൈകൊണ്ട് മാർക്കറ്റിൽ നിന്നുംനേരിട്ട് വാങ്ങുന്ന ഇറച്ചിയും മീനുമാണ് പാചകത്തിനായി ശ്രീലക്ഷ്മി ഉആയോഗിക്കുന്നത്. ഓർഗാനിക് മുളക് വാങ്ങി ഉണക്കി പൊടിച്ച മുളക് പൊടിയാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെയാണ് കലവറ ഫുഡ് പ്രൊഡക്റ്റ്സ് എന്ന പേരിൽ തന്റെ ഉൽപ്പന്നത്തെ ശ്രീലക്ഷ്മി ബ്രാൻഡ് ചെയ്തത്.

വിപണിയിൽ ലഭിക്കുന്ന മറ്റു അച്ചാറുകളിൽ നിന്നും വ്യത്യസ്തമായി ബീഫ് അച്ചാർ, മത്തി അച്ചാർ, കക്ക അച്ചാർ, ചെമ്മീൻ അച്ചാർ, മത്തി അച്ചാർ എന്നിവയാണ് ശ്രീലക്ഷ്മിയുടെ ഹൈലൈറ്റ് വിഭവങ്ങൾ. ഇതിനൊപ്പം മിക്‌സഡ് വെജിറ്റബിൾ അച്ചാർ, പാവയ്ക്ക ഇഞ്ചി അച്ചാർ, അവലോസ് പൊടി, ചക്ക വറുത്തത് , ചക്കവരട്ടി, ചക്ക ഹൽവ എന്നിവയും ശ്രീലക്ഷ്മി വിപണിയിൽ എത്തിക്കുന്നു. ഫേസ്‌ബുക്ക് വഴി തന്നെയാണ് ഉൽപ്പന്നങ്ങളുടെ പ്രധാന വില്പന. കലവറ ഫുഡ് പ്രോഡക്റ്റ്‌സിന്റെ ഫേസ്‌ബുക്ക് പേജിൽ ശ്രീലക്ഷ്മി അന്നേ ദിവസം ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തും. ആവശ്യക്കാർക്ക് പോസ്റ്റിനു താഴെ കമന്റായി ഓർഡർ നൽകാം. നൽകുന്ന അഡ്രസിൽ അച്ചാറുകൾ അടുത്ത ദിവസം തന്നെ ശ്രീലക്ഷ്മി എത്തിക്കും. കാശ് ഓൺ ഡെലിവറി രീതിയിലും അച്ചാറുകൾ വാങ്ങാം. ഇത്തരം അച്ചാറുകളുമായി ഗുരുവായൂരപ്പനൊപ്പം ഇരുന്ന ചിത്രമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

വിമർശകർക്ക് ശ്രീലക്ഷ്മി സതീഷ് നൽകുന്ന മറുപടി ഇങ്ങനെ(ഫെയ്‌സ് ബുക്കിൽ കുറിച്ചത്)

ഹിന്ദു മത 'കപട 'വിശ്വാസികളുടെ ശ്രദ്ധക്ക്....

ഞാൻ ഹിന്ദുവാണ്...മതം അനുശാസിക്കുന്ന നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ ... ഞാനിന്നു ഇട്ട ഭഗവാനൊപ്പം ഉള്ള ഒരു ഫോട്ടോ കണ്ടു കുരുപൊട്ടിയവരുടെ അറിവിലേക്ക് ഒരു കാര്യം പറയാനുണ്ട്...

നീയൊക്കെ അമ്പലത്തിൽ കസവു ചുറ്റി ചെന്ന് കയറുയുന്നതല്ലാതെ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ടോ??? എന്നാൽ ഞാൻ കണ്ടിട്ടുണ്ട്.. എപ്പോഴെന്നോ... ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ ഇല്ലാതിരുന്നപ്പോ, കോഴ്‌സ് ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ, ഓരോ സ്‌കൂൾ തോറും ജോലിക്കായി സർട്ടിഫിക്കറ്റ് ചുമന്നു നടന്നപ്പോൾ, ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ, ഒരു അനിയന്റെ പ്രായമുള്ള ചെക്കൻ എന്റെ മൊബൈൽ നമ്പർ porn ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ച നേരം , ആത്മഹത്യ ചെയ്യാതെ നിന്നു സത്യം ലോകത്തിനെ മനസ്സിലാക്കി കൊടുത്ത് ഞാൻ പരിശുദ്ധയായ പെണ്ണാണെന്ന് തെളിയിച്ചപ്പോ, സ്ത്രീധനം പോരാത്തതിന്റെ പേരിൽ 12ദിവസം മാത്രം ബാക്കി നിൽക്കേ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോ 'ഭഗവാനെ....' എന്ന് വിളിച്ചു ആരും കാണാതെ കരഞ്ഞപ്പോൾ കണ്ടിട്ടുണ്ട് ഒന്നല്ല... പലവട്ടം...

ഇന്ന് ഉണ്ണുന്നു... ഉറങ്ങുന്നു... നടക്കുന്നു ഉടുക്കുന്നു എങ്ങനെ എന്ന് അറിയാമോ... ഉള്ള സർട്ടിഫിക്കറ്റ്‌സ് ന്റെ ബലത്തിൽ അല്ല... ഒരു സമുദായത്തിന്റെയും ജാതി സംഘടനയുടെയും ഔദാര്യത്തിൽ അല്ല.. രാവന്തിയോളം എല്ലു മുറിഞ്ഞു പണിയെടുത്തിട്ടാണ്...എന്ത് പണിയാണെന്നോ അച്ചാർ കച്ചവടം... അതും നോൺ veg.. അതിനു എനിക്ക് കൂട്ട് ആരാന്നോ അറിയാമോ... നിങ്ങളീ പറയുന്ന അതേ ഭഗവാൻ...

എന്റെ അടുക്കളേൽ എന്നും നോൺ അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട്... ഉണ്ടാക്കുന്ന നേരം മുതൽ അവസാന പാത്രം കഴുകും വരെ ഒരു ചിരാതു തിരിയിട്ട് കത്തിച്ചു ഞാൻ കെടാ വിളക്കായി അടുക്കളയിൽ വച്ചിട്ടുണ്ട്... അടുക്കളേൽ, ഒറ്റക്കു നട്ട പാതിരക്കു ഉറങ്ങാതെ നിന്ന് അച്ചാറുണ്ടാക്കി കൊണ്ടിരിക്കുമ്പോൾ സംസാരിക്കുന്നത് കണ്ണിൽ കാണുന്ന ആണുങ്ങളോടല്ല... ഇതേ ചിരാതിനോട്...' എടോ ഭഗവാനെ ' എന്ന് വിളിച്ചാണ്... ഇതാണ് എന്റെ ഭഗവാൻ...

എന്റെ കലവറ എനിക്ക് തന്നതും, അതിൽ നോൺ വെജ് ഐറ്റംസ് അളവും പാകവും തെറ്റാതെ, രുചിയോടെ തയ്യാറാക്കാൻ എന്റെ കൈകൾ അനങ്ങുന്നത് പോലും അതേ ഭഗവാൻ എന്റെ കൂടെയുള്ളതുകൊണ്ട് മാത്രമാണ്... അപ്പോ ഞാൻ എന്റെ അച്ചാറ് ബോട്ടിലുകൾ അതേ ഭഗവാന്റെ മുന്നിൽ വച്ചാൽ കപട വിശ്വാസികളിൽ കുരു പൊട്ടിക്കുന്നുണ്ടെങ്കിൽ... നിങ്ങൾ എനിക്കൊരു BMW ന്റെ ഷോ room തുടങ്ങി തരൂ.. ഞാനെന്റെ ഭഗവാന് മുന്നിൽ കാറുകൾ നിരത്തിയിടാം... അതല്ലാതെ എന്റെ പിന്നാലെ വരണ്ട... മനസ്സിലായി കാണും എന്ന് കരുതുന്നു...

ഒപ്പം ഒന്ന് കൂടെ പറഞ്ഞു നിർത്താം , സ്വന്തം മതത്തിനോട് അത്രത്തോളം സ്‌നേഹം ഒഴുകുന്നു എങ്കിൽ....ഹിന്ദുവായ എനിക്കൊരു വീട് വാങ്ങാനാ ഞാനീ പെടാപ്പാടുന്നത്, നിങ്ങളെല്ലാരും ചേർന്ന് എല്ലാ മാസവും രണ്ടായിരം ബോട്ടിൽസ് വാങ്ങി സഹായിക്കു.. എന്നിട്ട് തള്ളി മറിക്കു....എന്റെ അച്ചാറുകൾ വാങ്ങുന്ന എല്ലാവരും അടിയുറച്ച മതവിശ്വാസികൾ തന്നെയാണ്... ഒന്നല്ല നാന മതസ്ഥർ... കപടവിശ്വാസികളുടെ സ്വർണം പൂശലിനേക്കാൾ ഭഗവാനിഷ്ടം എന്റെ നിറദീപവും അച്ചാറ് കുപ്പികളും തന്നെ...

NB: പട്ടിണി കിടന്നു, വല്ലവന്റെയും കൂടെ തെണ്ടി നടന്നു പേരുദോഷവും കേൾപ്പിച്ചു...പണ്ടാരം അടങ്ങി നടക്കുന്ന പെണ്ണായിരുന്നു ഞാൻ എങ്കിൽ ഏറ്റെടുത്തു സംരക്ഷിക്കാൻ നീയൊക്കെ വരുമായിരുന്നോ????? എന്റെ ചിരി കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ ?????????? ഫോട്ടോ കൂടെ ഇവിടെ post ചെയ്യുന്നു...സന്തോഷിച്ചാട്ട്.... സന്തോഷിച്ചാട്ട്.. ????????????

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP