Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

പി.സി ജോർജിന്റെ തെറിവിളി കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചമൊക്കെ ഉണ്ടാകാറുണ്ട്; പി.സി തെറിവിളിക്കുമ്പാൾ നമ്മൾ രോമാഞ്ചിഫിക്കേഷൻ വന്ന് കൈയടിക്കണം; പക്ഷേ ശ്രീലക്ഷ്മി അറയ്ക്കലിന് പറ്റത്തില്ല; വാടകയ്ക്ക് ആളെയെടുത്ത് അടിപ്പിക്കണോ? ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല; അതുകൊണ്ട് ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞങ്ങൾ പി.സി ജോർജിനെ വിളിക്കാം; വിമർശനത്തിന് മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ

പി.സി ജോർജിന്റെ തെറിവിളി കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചമൊക്കെ ഉണ്ടാകാറുണ്ട്; പി.സി തെറിവിളിക്കുമ്പാൾ നമ്മൾ രോമാഞ്ചിഫിക്കേഷൻ വന്ന് കൈയടിക്കണം; പക്ഷേ ശ്രീലക്ഷ്മി അറയ്ക്കലിന് പറ്റത്തില്ല; വാടകയ്ക്ക് ആളെയെടുത്ത് അടിപ്പിക്കണോ? ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല; അതുകൊണ്ട് ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞങ്ങൾ പി.സി ജോർജിനെ വിളിക്കാം; വിമർശനത്തിന് മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ അശ്ലീല വീഡിയോകൾ ഇറക്കിയ യൂട്ഊബർ വിജയ് പി നായർ അറസ്‌ററിലായിരിക്കുകയാണ്. വിജയ് നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കയ്യേറ്റം ചെയ്ത സംഭവത്തിൽ വിമർശനവുമായി പി.സി.ജോർജ് രംഗത്തെത്തിയിരുന്നു. പി.സി.ജോർജിന് മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കലും.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്രിയപ്പെട്ട ജനപ്രതിനിധി പി സി ജോർജ് അറിയുന്നതിന്..

താങ്കളുടെ തെറിവിളിയുടെ കടുത്ത ആരാധകയായ ശ്രീലക്ഷ്മി അറക്കൽ എഴുതുന്നത്.


താങ്കൾക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്ക് തീരേ സുഖമില്ല.

രണ്ട് ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും.കാരണം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉള്ള കേസ് തന്നെയാണ്. അതിന്റെ ടെൻഷനിലാണ്. ഈ അവസരത്തിൽ എഴുതാൻ ഒട്ടും വയ്യെങ്കിലും ഒരു സമൂഹിക ഉത്തരവാദമായി ചിലകാര്യങ്ങൾ ചോദിക്കട്ടേ?


1. സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ കൂട്ടുപിടിച്ച് അടിക്കാൻ പോകണം എന്ന് സർ പറഞ്ഞു. സർ,താങ്കൾ വർഷങ്ങളായി ഒരു ജനപ്രതിനിധി ആയിരുന്നിട്ടും ഇതുവരേ സ്ത്രീകൾ മാത്രമുള്ള ആണുങ്ങൾ ഇല്ലാത്ത വീടുകൾ കണ്ടിട്ടില്ലേ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.

സ്ത്രീകളെ സംരക്ഷിക്കാൻ ഒരു ആണിന്റെ കൈ വേണം എന്ന് ആരാണ് പറഞ്ഞത് സർ?ഭർത്താവും അച്ഛനും ചേട്ടനും ഒന്നുമില്ലാത്ത ഞാൻ ഇനി ഈ കാര്യം ചോദിക്കാൻ വേണ്ടി ഒരു കല്യാണം കഴിക്കണോ?എന്തുകൊണ്ട് ഒരു പെണ്ണിന് പ്രതിരോധിച്ച് കൂടാ?
എസ്‌കോർട്ടിന് എപ്പോഴും ഒരു ആങ്ങളയേ പ്രതിഷ്ഠിക്കാൻ ഇവിടെയുള്ള സ്ത്രീകൾക്ക് സൗകര്യമില്ല സർ.

2. സ്ത്രീകൾ തെറിപറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞല്ലോ?
സർ സാറും ഞാനും ഒക്കേ ഇന്ത്യയിലെ പൗരന്മാരാണ്.ഇവിടുത്തെ ഭരണഘടനയനുസരിച്ച് എല്ലാ പൗരന്മാർക്കും തുല്യനീതിയാണ് സർ.
അതുകൊണ്ടുതന്നെ സാറ് വിളിക്കുമ്പോൾ ഹീറോയിസവും ഞാൻ വിളിക്കുമ്പോൾ അത് മോശവും ആകുന്നത് എങ്ങനെ സർ? ഒരു സ്ത്രീ പ്രതിരോധത്തിന്റെ ഭാഗമായി തെറിവിളിക്കുന്നത് സാറിനേപോലെയുള്ള സകലപ്രിവിലേജും അനുഭവിക്കുന്ന പുരുഷമേധാവിത്തത്തിന് മനസ്സിലാവില്ല.കാരണം താങ്കൾ ബസിലൂടെയോ വഴിയിലൂടേയോ യാത്ര ചെയ്യുമ്പോൾ ആരും ചൂഴ്ന്ന് നോക്കിയിട്ടില്ല.
സാറിന്റെ പേഴ്‌സണൽ ലൈഫിലേക്ക് ആരും ഇൻഡൾജ് ചെയ്ത് നോക്കുകില്ല.അതിനുള്ള ആൺപ്രിവിലേജ് സൊസൈറ്റി സാറിന് തരുന്നുണ്ട്.

3. എന്റെ കുട്ടികളൊക്കെ തെറി പഠിക്കും വഴിതെറ്റി പോകും എന്ന് സർ പറഞ്ഞല്ലോ.
സർ എന്റെ ക്ലാസ്സിൽ വന്നിരുന്നിട്ടുണ്ടോ ഞാൻ അവിടെ തെറി ഉപയോഗിച്ചാണോ അല്ലയോ ഫിസിക്‌സ് പഠിപ്പിക്കുന്നതെന്ന് കാണാൻ?

4. എന്തൊക്കെയായാലും ഈ പൊതുജീവിതത്തിലെ തിരക്കിനിടയിലും എന്റെ വീഡിയോകൾ കാണാൻ സാറിന് സമയം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
താങ്കളിൽ നിന്ന് സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇനിയെങ്കിലും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു.സൈബർ നിയമങ്ങൾ ശക്തമാക്കാൻ ഒരു ജനപ്രതിനിധി എന്ന നിലക്ക് ഞങ്ങളേക്കാൾ കൂടുതൽ എഫോർട്ട് എടുത്ത് സ്ത്രീകൾക്കും പാർശ്വ വൽക്കരിക്കപ്പെട്ടവരുടേയും കൂടെ സർ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാറിന്റെ സ്ലാങ്ങിന് ആണുങ്ങൾ മാത്രമല്ല സ്ത്രീകളും ഫാൻസ് ഉണ്ടെന്ന് മനസ്സിലാക്കുക. അതിനൊരു ഉദാഹരണമാണ് ഈ ഞാനും.
ജനാധിപത്യ രാജ്യത്ത് സ്ത്രീകൾ മാത്രം തെറിവിളിക്കാൻ പാടില്ലെങ്കിൽ പുരുഷന്മാരുടെ വോട്ടുമാത്രം മേടിച്ച് സർ ജയിക്കുമോ എന്ന് ചോദിച്ച് നിർത്തുന്നു.

വാൽ :

1.വിമർശനങ്ങൾ ഒരുപാട് വരുന്നത്‌കൊണ്ട് ഞാൻ പൊതുവിടത്ത് തെറിപറയുന്ന പരിപാടി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്.സാറും ആ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2. എന്റെ ലൈവ് വീഡിയോകളിൽ ഞാൻ അല്ല തെറിപറയുന്നതെന്നും എന്നേ തെറിപറയുന്നത് ഞാൻ വായിക്കുന്നതാണെന്നും മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു.

കേരള കൗമുദി ഓൺലൈനിനോട് ശ്രീലക്ഷ്മി പങ്കുവച്ച പ്രതികരണം ഇങ്ങനെ

'ഭർത്താക്കന്മാരെ കൊണ്ട് വിജയ് പി നായരെ അടിക്കണമായിരുന്നുവെന്നാണ് പി.സി ജോർജ് പറഞ്ഞത്. എനിക്ക് അച്ഛനും ഭർത്താവും ഇല്ലയെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ഞാൻ വാടകയ്ക്ക് ആളെയെടുത്ത് അടിപ്പിക്കണോ? ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല. അതുകൊണ്ട് ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞങ്ങൾ പി.സി ജോർജിനെ വിളിക്കാം. അങ്ങേരെ പോലുള്ള ഒരു പൗരയാണല്ലോ ഞാനും. അങ്ങേർക്ക് മാത്രമേ ഈ ഗുണ്ടായിസവും തെറിവിളിയും പറ്റത്തുള്ളൂ. അങ്ങേര് ഈ വൃത്തിക്കേടൊക്കെ പറയുന്നുണ്ടല്ലോ..പി.സി ജോർജ് ഒരു ജനപ്രതിനിധിയാണ്.

അദ്ദേഹത്തെ കണ്ടാണ് ഞങ്ങളൊക്കെ വളർന്നുവന്നത്. എന്റെ ചെറുപ്പം തൊട്ട് കാണുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ മാതൃകയാക്കിയാണ് ഞാൻ തെറിവിളിക്കാൻ പഠിച്ചത്. പി.സി ജോർജിന്റെ തെറിവിളി കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചമൊക്കെ ഉണ്ടാകാറുണ്ട്. അത് എല്ലാവർക്കും ഇഷ്ടമാണ്. പി.സി തെറിവിളിക്കുമ്പാൾ നമ്മൾ രോമാഞ്ചിഫിക്കേഷൻ വന്ന് കൈയടിക്കണം. പക്ഷേ ശ്രീലക്ഷ്മി അറയ്ക്കലിന് പറ്റത്തില്ല. അത് എന്തുകൊണ്ടാണ്? എനിക്കും പി.സി ജോർജിനും ഭരണഘടന നൽകുന്ന അവകാശം ഒന്നാണ്. പി.സി ജോർജ് വിജയ് പി നായരെ ചവിട്ടി കൊല്ലുമായിരുന്നുവെന്നാ പറഞ്ഞത്.

ഞങ്ങൾ ആരേയും ചവിട്ടി കൊല്ലാൻ ഒന്നുമല്ല പോയത്. നിലനിൽപ്പിന്റെ ഭാഗമായാണ് ഞങ്ങൾ പോയത്. ഞങ്ങൾക്ക് ഗുണ്ടായിസമില്ല. ഇത്രയും തിരക്കുള്ള വ്യക്തിക്ക് എന്റെ വീഡിയോ ഒക്കെ കാണാൻ സമയം കിട്ടുന്നുവെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് എന്നെ വെടിവച്ച് കൊല്ലണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞാൻ ഇവിടെ തിരുവനന്തപുരത്തുണ്ട്. അദ്ദേഹം ഇങ്ങ് വന്നാൽ വെടിവയ്ക്കാൻ ഞാൻ നിന്ന് തരാം.

ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കള്ള് പോലും കുടിച്ചിട്ടില്ല. ഒരു ടീച്ചറായ ഞാൻ ലഹരി ഉപയോഗിക്കരുതെന്ന് പറയുമ്പോൾ എനിക്ക് അതിനുള്ള യോഗ്യത വേണം. ലഹരി ഉപയോഗിച്ചിട്ടല്ല എന്റെ വായിൽ നിന്ന് തെറി വരുന്നത്. പി.സി ജോർജിന് ലഹരി ഉപയോഗിക്കുമ്പോഴാകും വായിൽ നിന്ന് തെറി വരുന്നത്. എന്റെ വായിൽ നിന്ന് തെറി പ്രതിരോധത്തിന്റെ ഭാഗമായാണ് വരുന്നത്.

ഞാൻ ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റിയും എന്റെ പേഴ്സണൽ ലൈംഗിക അനുഭവങ്ങളെപ്പറ്റിയുമാണ് പറയുന്നത്. ആണുങ്ങൾ പറയുന്നത് പോലെയാണ് ഞാനും. ആണുങ്ങൾ ചെയ്യുമ്പോൾ സെക്സും പെണ്ണുങ്ങൾ ചെയ്യുമ്പോൾ അത് വ്യഭിചാരവും ആകുന്നത് എന്തുകൊണ്ടാണ്? എന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് അടക്കം എല്ലാം ഓപ്പണാണ്. അതെല്ലാം ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ കാണുന്നുണ്ട്. എന്റെ ഒരു വിദ്യാർത്ഥികളും എന്നോട് മോശമായി പെരുമാറിയിട്ടില്ല. പുതിയ തലമുറയ്ക്ക് ഇതൊക്കെ സ്വീകരിക്കാൻ പറ്റും. എന്നാൽ പി.സി ജോർജിനെപോലെ പഴയ തലമുറയിൽപ്പെട്ടവർക്ക് കഴിയുന്നില്ല. അദ്ദേഹത്തെ പോലുള്ളവരും ഇതൊക്കെ മനസിലാക്കണം. പി.സി ജോർജിനെപ്പോലുള്ളവരും മാറി ചിന്തിക്കുന്ന ഒരു സമൂഹമാണ് ഞാൻ ആഗ്രഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP