Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശമ്പളം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന്; വാർത്ത വായിക്കുന്നത് ട്വന്റി ഫോറിലും! ഖജനാവ് കൊള്ളയുടെ വെളിപ്പെടുത്തലിൽ കുറ്റ സമ്മതവുമായി ശ്രീകണ്ഠൻ നായർ; നല്ല മാങ്ങകൾക്ക് എന്തുമാകാമോ? അരുൺ കുമാറിന്റെ വാർത്ത ചാനലിലെ ജോലി ചെയ്യൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ശമ്പളം വാങ്ങി തന്നെ; എല്ലാത്തിനും ഉത്തരവുണ്ടെന്നും ചാനലിൽ വരുന്നവർക്ക് കാണിച്ചു തരാമെന്നും എസ് കെ എൻ; മറുനാടൻ വാർത്ത വെറും 'മൊട്ട'യല്ലെന്ന് ഖജനാവ് കൊള്ളടിക്കുന്നവർക്ക് സമ്മതിക്കേണ്ടി വരുമ്പോൾ

ശമ്പളം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന്; വാർത്ത വായിക്കുന്നത് ട്വന്റി ഫോറിലും! ഖജനാവ് കൊള്ളയുടെ വെളിപ്പെടുത്തലിൽ കുറ്റ സമ്മതവുമായി ശ്രീകണ്ഠൻ നായർ; നല്ല മാങ്ങകൾക്ക് എന്തുമാകാമോ? അരുൺ കുമാറിന്റെ വാർത്ത ചാനലിലെ ജോലി ചെയ്യൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ശമ്പളം വാങ്ങി തന്നെ; എല്ലാത്തിനും ഉത്തരവുണ്ടെന്നും ചാനലിൽ വരുന്നവർക്ക് കാണിച്ചു തരാമെന്നും എസ് കെ എൻ; മറുനാടൻ വാർത്ത വെറും 'മൊട്ട'യല്ലെന്ന് ഖജനാവ് കൊള്ളടിക്കുന്നവർക്ക് സമ്മതിക്കേണ്ടി വരുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ശമ്പളം വാങ്ങുന്നതാണ് കേട്ടു കേൾവി.... എത്ര മിടുക്കനായാലും അതാണ് സാധാരണ ചെയ്യാറ്. എന്നാൽ ജോലി ചെയ്യുന്നത് സ്വകാര്യ സ്ഥാപനത്തിലും ശമ്പളം വാങ്ങുന്നത് സർക്കാർ ഖജനാവിൽ നിന്നും. നല്ല മാങ്ങയാകുമ്പോൾ ഇതാകാമെന്ന് ആർ ശ്രീകണ്ഠൻ നായരും. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ലീവെടുക്കാതെയാണ് ട്വിന്റി ഫോറിലെ റീഡർ അരുൺ കുമാറിന്റെ ജോലിയെന്നതിന് ട്വിന്റി ഫോർ ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായരുടെ കുറ്റസമ്മതവും. അതായത് ഖജനാവിലെ കൊള്ളയെ പറ്റി പറയുന്നവർ പോലും സാധാരണക്കാരന്റെ നികുതി പണം തട്ടിയെടുക്കുന്നു.

ഇന്ന് രാവിലെ മോർണിങ് ഷോയിലാണ് ശ്രീകണ്ഠൻനായരുടെ കുറ്റസമ്മതം. അരുൺകുമാർ ട്വിന്റി ഫോറിൽ നിന്ന് പണമൊന്നും വാങ്ങുന്നില്ലെന്നാണ് ശ്രീകണ്ഠൻ നായരുടെ വിശദീകരണം. കോവിഡ് കാലത്ത് വാർത്തയും പ്രത്യേക പരിപാടികളും അവതരിപ്പിക്കാനാണ് ഇതെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. ഗവേഷണത്തിന്റെ ഭാഗമല്ലിതെന്നും അരുൺ കുമാറിന് പിഎച്ച്ഡിയുണ്ടെന്നും ശ്രീകണ്ഠൻ നായർ വിശദീകരിക്കുന്നു. നല്ല മാങ്ങ ആയതു കൊണ്ടാണ് കല്ലുകളെന്നും വിശദീകരിച്ച് ഖജനാവിൽ നിന്നുള്ള മോഷണത്തെ ന്യായീകരിക്കുകയാണ് ശ്രീകണ്ഠൻ നായർ. സോഷ്യൽ മീഡിയയിൽ ഉയുരന്ന കമന്റുകൾക്കെന്ന വിധമാണ് ഈ വിഷയത്തിൽ ശ്രീകണ്ഠൻ നായർ വിശദീകരണം നൽകിയത്.

അരുൺകുമാറിനുള്ള അനുമതി രേഖ ട്വന്റി ഫോറിലുണ്ട്. ഇത് സ്റ്റുഡിയോയിൽ വരുന്നവർക്ക് കാണിച്ചു കൊടുക്കുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. എന്തുവന്നാലും അരുൺ കുമാർ തുടരുമെന്നും അവകാശപ്പെടുന്നു. ഇതോടെ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും അരുൺ കുമാർ ശമ്പളം വാങ്ങുന്നുവെന്ന് വ്യക്തമാകുകയാണ്. അതിനിടെ വലിയ പ്രതിഷേധമാണ് ഇക്കാര്യത്തിൽ ഉയരുന്നത്. നിരവധി സർക്കാർ ജീവനക്കാരും മറ്റും ലീവെടുത്ത് ശമ്പളം ഇല്ലാതെ പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ട്. മാധ്യമ മേഖലയിലും പ്രവർത്തിക്കുന്നു. ഇവർക്കാർക്കും കിട്ടാത്ത സ്വകര്യമാണ് അന്യായമായി അരുൺകുമാർ നേടുന്നത്. ഇതിന് പിന്നിൽ ഉന്നത തല ഇടപെടലുകളാണെന്ന സംശയവും സജീവമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്വാധീനവും സംശയ നിഴലിലാണ്.

യുജിസി നിരക്കിലുള്ള ശമ്പളം കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൈപ്പറ്റിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് അരുൺകുമാർ ചാനലിൽ വാർത്താവതാരകൻ കൂടിയാകുന്നത്. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺ കുമാർ. നാലും മാസം മുൻപാണ് നിയമനം ലഭിച്ചത്. നിലവിൽ പ്രൊബേഷൻ പിരീഡിലാണ്. കർശന നിബന്ധനകൾ നിലനിൽക്കുന്ന ഈ പ്രൊബേഷൻ സമയത്ത് തന്നെയാണ് വാർത്താവതാരകാൻ കൂടിയായി അരുൺ കുമാർ ജോലി ചെയ്യുന്നത്. സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയതായി മനസിലാക്കിയതിനെ തുടർന്ന് അരുൺകുമാറിനെതിരെ നടപടികൾക്ക് സർവ്വകലാശാല തലത്തിൽ തന്നെ ആലോചന തുടങ്ങിയിട്ടുണ്ട്.

ജോലി പോലും നഷ്ടമായെക്കാവുന്ന തലത്തിലുള്ള ഗുരുതരമായ സർവീസ് ചട്ടലംഘനമാണ് സ്വകാര്യ വാർത്താ ചാനലിൽ അവതാരകനാവുക വഴി അരുൺകുമാർ അനുവർത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അരുൺകുമാറിനെതിരെ നടപടികൾക്ക് സർവ്വകലാശാല തലത്തിൽ ആലോചന മുറുകുന്നത്. പ്രൊബേഷൻ പിരീഡിൽ ലീവ് എടുക്കുക തന്നെ പ്രയാസമായിരിക്കുന്ന അവസ്ഥയിലാണ് സർവ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ച് പ്രതിഫലമില്ലാതെയുള്ള ജോലി എന്ന രീതിയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസർ വാർത്താവതാരകനായി ജോലി നോക്കുന്നതെന്നതായിരുന്നു മറുനാടൻ വാർത്ത. ഇതു തന്നെയാണ് ശ്രീകണ്ഠൻ നായുരം സമ്മതിക്കുന്നത്.

മുൻ അസോസിയേറ്റ് എക്‌സിക്യുട്ടീവ് എഡിറ്റർ എന്നാണ് അരുൺ കുമാർ ഫെയ്‌സ് ബുക്ക് പേജിൽ വിശേഷിപ്പിക്കുന്നത്. ഇതേ ചാനലിൽ തന്നെയാണ് വാർത്താവതാരകനായി അരുൺകുമാർ ജോലി ചെയ്യുന്നത്. സർവ്വകലാശാലയിൽ യുജിസി സ്‌കെയിലിൽ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കെ ചാനലിൽ നിന്ന് താൻ പ്രതിഫലം കൈപ്പറ്റുന്നില്ല എന്ന അരുൺകുമാറിന്റെ വാദം സർവ്വകലാശാലയിൽ പോലും ആരും മുഖവിലക്ക് എടുക്കുന്നുമില്ല. 24 ന്യൂസ് ചാനൽ തുടങ്ങിയത് മുതൽ അരുൺ കുമാർ ചാനലിലെ വാർത്താവതാരകനായി രംഗത്തുണ്ട്.

കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺകുമാർ. പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കവേയാണ് നാല് മാസം മുൻപ് അരുൺകുമാറിന് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്് പ്രൊഫസറായി ജോലി ലഭിക്കുന്നത്. സർവകലാശാലയിൽ നിന്ന് ശമ്പളം പറ്റുന്ന അരുൺകുമാർ ചാനലിൽ നിന്ന് ശമ്പളം പറ്റുന്നില്ലെന്നാണ് സർവ്വകലാശാല അധികൃതരെ ധരിപ്പിച്ചിരിക്കുന്നത്. വാർത്താവതാരകനായി ജോലി ചെയ്യവേ ചാനലിൽ നിന്ന് ശമ്പളം പറ്റുന്നില്ല എന്ന വിശദീകരണം സർവ്വകലാശാല അധികൃതർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അസിസ്റ്റന്റ് പ്രൊഫസർ പ്രൊബേഷൻ സമയത്ത് ചാനലിൽ വാർത്താവതാരകനായി മാറിയ സംഭവം ഗൗരവത്തോടെയാണ് സർവകലാശാല വീക്ഷിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കാൻ പല സ്ഥാപനങ്ങളും പല ജീവനക്കാർക്കും പല വിധത്തിൽ ശമ്പളം നൽകാറുണ്ട്. ഇത്തരത്തിൽ പല ആരോപണങ്ങളും പലകോണുകളിലും സജീവമാണ്. കോവിഡ് കാലത്ത് മാത്രം ജോലി ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്-കേരള സർവ്വകലാശാല വൈസ് ചാൻസലർ മഹാദേവൻ പിള്ള മറുനാടനോട് പറഞ്ഞിരുന്നു. സ്വകാര്യ ചാനലിൽ വാർത്താവതാരകനാണോ എന്നൊന്നും അറിയില്ല. യൂണിവേഴ്‌സിറ്റി ചട്ടങ്ങളുടെ ലംഘനമാണോ അരുൺകുമാറിന്റെ നടപടി എന്ന് പരിശോധിക്കും. യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ ആയിരിക്കെ വാർത്തയിൽ വരണമെങ്കിൽ തന്നെ യൂണിവേഴ്‌സിറ്റിയുടെ അനുമതി തേടണം. എന്തായാലും നിലവിലെ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ അരുൺ കുമാറിന്റെ നടപടി പരിശോധിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.

ശക്തമായ ഒത്താശകളാണ് ചാനലിൽ ജോലി ചെയ്യാൻ വേണ്ടി സർവ്വകലാശാല തലത്തിൽ നടന്നിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ പ്രബലന്മാരാണ് അരുൺകുമാറിന് സഹായവുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഈ ഒത്താശയുടെ പിൻബലത്തിലാണ് ഇപ്പോൾ കൈരളി ചാനലിലെ നിലംപരിശാക്കി ഇപ്പോൾ ആ സ്ഥാനം ഏറ്റെടുത്ത 24 ചാനലിൽ ജോലി ചെയ്യാൻ അരുൺകുമാറിന് അവസരം ഒരുക്കി നൽകിയിരിക്കുന്നത്. വാർത്താവതാരകനാകാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിചിത്രമായ ഓർഡർ ആണ് അരുൺകുമാർ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലമായതിനാൽ പ്രതിഫലമില്ലാതെ തന്നെ മറ്റു ജോലി ചെയ്യാൻ അനുവദിക്കണം എന്ന അപേക്ഷയാണ് അരുൺകുമാർ സർവ്വകലാശാലയ്ക്ക് നൽകിയത്. പ്രതിഫലം വാങ്ങരുത് ജോലി ചെയ്യാം എന്ന് അരുൺകുമാറിനു വേണ്ടി അനുകൂല ഓർഡറാണ് രജിസ്ട്രാർ ഇറക്കിക്കൊടുത്തത്.

അരുൺകുമാർ എടുക്കുന്ന ജോലി പ്രതിഫലമില്ലാത്ത ജോലി തന്നെയായിരിക്കണം എന്ന് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത് ഉറപ്പുവരുത്താൻ സർവ്വകലാശാലയ്ക്ക് മുന്നിൽ ഒരു വഴികളുമില്ല എന്നാണു ഇതു സംബന്ധമായി അന്വേഷണം നടത്തിയപ്പോൾ സർവ്വകലാശാല വൃത്തങ്ങൾ തന്നെ മറുനാടനോട് വിരൽചൂണ്ടിക്കാണിച്ചത്. അരുൺകുമാറിന്റെ പ്രവർത്തിയിലൂടെ ട്വിന്റി ഫോറിന് സാമ്പത്തിക ലാഭം ഉണ്ടാകുന്നുമുണ്ട്. ഇതിന് വില കൊടുക്കേണ്ടി വരുന്നത് ഖജനാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP