Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

വരും വരാതിരിക്കില്ല.... അരുൺ കേരളാ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു... വാർത്ത വായിക്കാനുള്ള അനുമതി തീർന്നു; നിയമപരമായ പ്രശ്‌നങ്ങളെല്ലാം ശരിയാക്കി തിരിച്ചു വരും..; 'മൊട്ടയ്ക്ക് നൽകിയ അനുമതി അടിയന്തര സിൻഡിക്കേറ്റ് റദ്ദാക്കിയത് പ്രേക്ഷകരിൽ നിന്ന് മറച്ചു വച്ച് പച്ചക്കള്ളം പറഞ്ഞ് ശ്രീകണ്ഠൻ നായർ; ട്വന്റി ഫോറിലെ ന്യൂസ് ഫ്‌ളോറിൽ എത്തുന്നതിൽ നിന്ന് അരുണിനെ അടിയന്തരമായി വിലക്കിയ മറുനാടൻ വാർത്ത ശരിവച്ച് ചാനൽ മേധാവി; എസ് കെ എൻ വീണ്ടും സത്യം പറയാതിരിക്കുമ്പോൾ

വരും വരാതിരിക്കില്ല.... അരുൺ കേരളാ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു... വാർത്ത വായിക്കാനുള്ള അനുമതി തീർന്നു; നിയമപരമായ പ്രശ്‌നങ്ങളെല്ലാം ശരിയാക്കി തിരിച്ചു വരും..; 'മൊട്ടയ്ക്ക് നൽകിയ അനുമതി അടിയന്തര സിൻഡിക്കേറ്റ് റദ്ദാക്കിയത് പ്രേക്ഷകരിൽ നിന്ന് മറച്ചു വച്ച് പച്ചക്കള്ളം പറഞ്ഞ് ശ്രീകണ്ഠൻ നായർ; ട്വന്റി ഫോറിലെ ന്യൂസ് ഫ്‌ളോറിൽ എത്തുന്നതിൽ നിന്ന് അരുണിനെ അടിയന്തരമായി വിലക്കിയ മറുനാടൻ വാർത്ത ശരിവച്ച് ചാനൽ മേധാവി; എസ് കെ എൻ വീണ്ടും സത്യം പറയാതിരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ ട്വന്റി ഫോറിൽ വാർത്ത വായനയ്ക്ക് അരുൺ കുമാർ ഉണ്ടായിരുന്നില്ല. കേരള സർവ്വകലാശാലയുടെ അടിയന്തര ഇടപെടലായിരുന്നു ഇതിന് കാരണം. കോവിഡ് കാലത്ത് പ്രോജക്ട് അവതരിപ്പിക്കാൻ എന്ന തരത്തിൽ കേരളാ സർവ്വകലാശാലയിൽ നിന്ന് അനുമതി വാങ്ങി ട്വന്റി ഫോറിൽ അരുൺകുമാർ വാർത്ത അവതരിപ്പിച്ചത് മറുനാടൻ പുറത്തു കൊണ്ടു വന്നിരുന്നു. ഇതോടെ കേരളാ സർവ്വകലാശാല വിസി മഹാദേവൻ പിള്ള അടിയന്തര ഇടപെടൽ നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും സെക്രട്ടറി ഉഷാ ടൈറ്റസും ഇടപെട്ടു. കേരളാ സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ട്വന്റി ഫോറിൽ ജോലി ചെയ്യുന്നതിനെ വളരെ ഗൗരവത്തോടെ സർക്കാരും കണ്ടു. ഇതോടെ രണ്ട് ദിവസം മുമ്പ് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നു. അനുമതി റദ്ദാക്കുകയും ചെയ്തു. ഈ മാസം 31 വരെ ട്വന്റി ഫോറിൽ പ്രോജക്ട് അവതരിപ്പിക്കാനായിരുന്നു അനുമതി നൽകിയത്. ഇതാണ് അടിയന്തരമായി റദ്ദാക്കിയത്.

കേരളാ സർവ്വകലാശാലാ സിൻഡിക്കേറ്റിലെ തീരുമാനമൊന്നും പ്രേക്ഷകർക്ക് മുമ്പിൽ ഇന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞില്ല. പകരം അരുണിന് കേരള സർവ്വകലാശാല നൽകിയ അനുമതി തീർന്നുവെന്ന് പറഞ്ഞു. തീർന്നതല്ല റദ്ദാക്കിയതാണെന്നതാണ് വസ്തുത. ഇനി അരുണിനെതിരെ വിജിലൻസ് കേസും വരാൻ സാധ്യതയുണ്ട്. യുജിസിയും അന്വേഷണം നടത്തും. യുജിസി സ്‌കെയിലിൽ ശമ്പളം വാങ്ങുന്ന അദ്ധ്യാപകനാണ് അരുൺ. അരുണിന്റെ ചാനലിൽ നിന്നുള്ള അപ്രത്യക്ഷമാകലിൽ വരും വരാതിരിക്കില്ല എന്ന മറുപടിയാണ് ശ്രീകണഠൻ നായർ അദ്ദേഹത്തിന്റെ മോർണിങ് ഷോയിൽ നൽകിയത്. വരും വരാതിരിക്കില്ല.... അരുൺ കേരളാ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു... വാർത്ത വായിക്കാനുള്ള അനുമതി തീർന്നു; നിയമപരമായ പ്രശ്‌നങ്ങളെല്ലാം ശരിയാക്കി തിരിച്ചു വരും..-ട്വന്റി ഫോർ ചാനൽ മേധാവി പ്രേക്ഷകരോട് സത്യം മറച്ചു വച്ച് വിശദീകരിച്ചു.

ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതാണ് അരുണിന് വിനയായത്. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്ത വായിക്കാൻ അരുൺ കുമാറിന് നൽകിയ വിവാദ അനുമതി കേരള യൂണിവേഴ്സിറ്റി പിൻവലിച്ചു. അരുൺകുമാറിന്റെ വാർത്ത വായന വിവാദമായി തുടരവേ ഇന്നലെ വൈകീട്ട് ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് അരുൺകുമാറിന് നൽകിയ അനുമതി പിൻവലിച്ചത്. സോഷ്യൽ മീഡയയിൽ ഏറെ ചർച്ചയായ വ്യക്തിയാണ് 'മൊട്ട' എന്ന് അറിയപ്പെടുന്ന അരുൺകുമാർ. ഇതോടെ യൂണിവേഴ്സിറ്റിയിൽ നിന്നും 24 ന്യൂസ് ചാനലിൽ ജോലി ചെയ്തതിന് ശമ്പളം വാങ്ങിച്ച വിഷയത്തിൽ അരുണിനെതിരെ വിജിലൻസ് അന്വേഷണം എന്ന ആവശ്യവും ശക്തമാകുകയാണ്.

കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ്റ് പ്രൊഫസർ സ്ഥാനത്തിരുന്നു അരുൺകുമാർ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് മറുനാടൻ കഴിഞ്ഞ ദിവസങ്ങളിൽ തുടരൻ വാർത്തകൾ നൽകിയിരുന്നു. പ്രശ്നത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസും മന്ത്രി കെ.ടി.ജലീലും രംഗത്ത് വന്നിരുന്നു. വിസിക്ക് എതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഉന്നത തലത്തിൽ നിന്നും വന്നത്. മന്ത്രിയിൽ നിന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്നും എതിർ പ്രതികരണങ്ങൾ വന്നതോടെയാണ് അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേർന്ന് തെറ്റ് തിരുത്തിയത്. സ്വയം സൃഷ്ടിച്ച തെറ്റാണ് ഇന്നലത്തെ സിൻഡിക്കേറ്റ് യോഗം തിരുത്തിയത്. അരുൺകുമാറിന് നൽകിയ വിവാദ അനുമതി റദ്ദ് ചെയ്തേക്കും എന്ന് വാർത്തകളിൽ മറുനാടൻ ചൂണ്ടിക്കാട്ടിയിരുന്നു. മറുനാടൻ വാർത്തയും വിരൽ ചൂണ്ടലും ശരി തന്നെയാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനവും തെളിയിക്കുന്നത്.

കഴിഞ്ഞ മാർച്ച് മുതൽ ഈ ജൂലൈ 31വരെയാണ് ചാനൽ പ്രോജക്റ്റ് എന്ന പേരിൽ പ്രതിഫലമില്ലാതെ ചാനലിൽ ജോലി ചെയ്യാനുള്ള ഉത്തരവ് സർവ്വകലാശാല ഇറക്കി നൽകിയത്. അത് വാർത്താവായനയ്ക്കുള്ള അനുമതിയില്ല നൽകിയത്. ഈ ഉത്തരവ് വളച്ചോടിച്ചാണ് വാർത്താവായനയിൽ അരുൺ കുമാർ ഏർപ്പെട്ടത്. വാർത്താ വായന വിവാദമായപ്പോൾ, ജൂലൈയിൽ ഈ അനുമതി അവസാനിക്കും എന്നുള്ളതുകൊണ്ട് തിടുക്കപ്പെട്ടു തന്നെ അരുൺകുമാർ സിൻഡിക്കേറ്റിനു മുന്നിൽ വീണ്ടും അപേക്ഷയുമായി എത്തുകയായിരുന്നു. വിസി തന്നെയാണ് അരുൺകുമാറിന് നൽകിയ അനുമതി റദ്ദ് ചെയ്തതായി സിൻഡിക്കേറ്റ് യോഗത്തിൽ പ്രഖ്യാപിച്ചത്. തീരുമാനം ഇന്നലത്തെ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായതോടെ അരുൺകുമാറിന് ശ്രീകണ്ഠൻ നായരുടെ 24 ചാനലിൽ വാർത്താവായനയിൽ ഏർപ്പെടാൻ കഴിയാത്ത സ്ഥിതി വന്നു. ഇനി പുതിയ അനുമതി തേടുകയോ ജോലി രാജി വയ്ക്കുകയോ ചെയ്താലേ വാർത്താ അവതാരകനായി അരുണിന് എത്താൻ കഴിയൂ.

ശമ്പളമില്ലാത്ത ലീവിനായി അരുൺ ശ്രമം തുടങ്ങിയെന്നാണ് സൂചന. എന്നാൽ പ്രൊബേഷൻ കാലമായതിനാൽ അതിനും തടസ്സങ്ങളുണ്ട്. സർവ്വകലാശാലയിൽ നിലനിൽക്കുന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് അരുൺകുമാറിന് വേണ്ടി ഒരു വിചിത്ര ഓർഡർ മാർച്ചിൽ സർവ്വകലാശാല ഇറക്കിയത്. അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിൽ പ്രൊബേഷനിൽ തുടരവേ ഇത്തരം ഒരു ഓർഡർ സർവ്വകലാശാല തന്നെ ഇറക്കിയത് അകത്തും പുറത്തും വിവാദമായി തുടരുകയായിരുന്നു. കേരള സർവ്വകലാശാല വിസിക്ക് പറ്റിയ തെറ്റായാണ് ഈ ഓർഡർ വിലയിരുത്തപ്പെട്ടത്. അരുൺകുമാറിന് സർവ്വകലാശാല നൽകിയ അനുമതി നൽകിയ രീതിയും അതിനു അവലംബിച്ച മാർഗവും ഉന്നത വിദ്യാഭ്യാസരംഗത്ത് കോളിളക്കമുണ്ടാക്കിയിരുന്നു. ചാനൽ പ്രോജക്റ്റ് എന്ന പേരിൽ അരുൺകുമാറിന് നൽകിയ ഉത്തരവ് പിൻവലിച്ചതായി സർവ്വകലാശാല രജിസ്ട്രാർ ഡോക്ടർ സി.ആർ.പ്രസാദ് മറുനാടനോട് സ്ഥിരീകരിച്ചിരുന്നു.

ചാനൽ പ്രോജക്ടിന്റെ പേരിൽ നൽകിയ അനുമതി നീട്ടി കിട്ടാനായി അരുൺ കുമാർ അപേക്ഷ നൽകി. എക്സ്റ്റൻഷൻ വേണ്ടെന്നാണ് സിൻഡിക്കേറ്റ് തീരുമാനം വന്നത്. വാർത്ത വായിക്കാനുള്ള അനുമതിയല്ല അരുൺകുമാറിന് നൽകിയത്. കോവിഡ് കാലത്ത് ചാനലിൽ പ്രോജക്റ്റ് ചെയ്യാനുള്ള അനുമതിയാണ് നൽകിയത്-രജിസ്ട്രാർ പറയുന്നു. സർവ്വകലാശാല നൽകിയ ഉത്തരവ് വളച്ചോടിച്ച് അത് വാർത്ത വായിക്കാനുള്ള അനുമതിയായി അരുൺകുമാർ മാറ്റുകയായിരുന്നു എന്നതാണ് കള്ളത്തരം. ഇത് വെളിയിൽ വന്നതോടെ കോവിഡ് കാലത്ത് ലഭിച്ച അനുമതി നീട്ടാനായി അരുൺകുമാർ വീണ്ടും സർവ്വകലാശാലയെ സമീപിക്കുകയായിരുന്നു. എന്നാൽ തങ്ങൾ മുൻപ് ചെയ്ത തെറ്റിനെക്കുറിച്ച് ധാരണയുണ്ടായിരുന്ന സിൻഡിക്കേറ്റ് യോഗം അരുൺകുമാറിന്റെ അപേക്ഷ തള്ളിക്കളയുകയും കോവിഡ് പ്രോജക്ടിന്റെ പേരിൽ നൽകിയ അനുമതി റദ്ദ് ചെയ്യുകയുമായിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബേഷനിൽ തുടരുമ്പോഴാണ് ലീവ് പോലും എടുക്കാതെ അരുൺകുമാർ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായി മാറിയത്. അതുകൊണ്ടാണ് വിജിലൻസ് കേസ് അനിവാര്യതയാകുന്നത്.

കേരള സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ അരുൺ കുമാർ ജോലി ചെയ്യുന്ന പ്രശ്നത്തിൽ കേരള വിസി ഒറ്റപ്പെട്ടിരുന്നു. സർവ്വകലാശാല ഭരിക്കുന്ന ഇടത് സിൻഡിക്കേറ്റിനെ ഭയന്ന് അരുൺകുമാറിന്റെ ചട്ടലംഘനം വിസി കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ചട്ടലംഘനം മറുനാടൻ വാർത്തയാക്കിയപ്പോൾ വിസിയെ പിന്തുണയ്ക്കാൻ ആരും രംഗത്തെത്തിയില്ലെന്ന് ശ്രദ്ധേയവുമായിരുന്നു. സംഭവം സർവകലാശാലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയതാണ് വിലയിരുത്തൽ. അരുൺകുമാർ നടത്തിയ ഗുരുതരമായ ചട്ടലംഘനം മനസിലാക്കിയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് അരുൺ കുമാർ ചട്ടലംഘനം നടത്തിയെന്ന് മറുനാടനോട് പ്രതികരിച്ചത്. പ്രതിക്കൂട്ടിൽ അരുൺ കുമാർ മാത്രമല്ല കേരള വിസിയും കൂടിയുണ്ട് എന്ന ധ്വനി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വന്നിരുന്നു.

സർവ്വകലാശാല തലത്തിൽ വന്ന ഗുരുതരമായ ചട്ടലംഘനം വൈസ് ചാൻസലർ കണ്ടില്ലെന്നു നടിച്ചതോടെയാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബെഷനിൽ തുടരവേ തന്നെ ചാനലിൽ വാർത്താവതാരകനാകാൻ കൂടി അരുൺകുമാറിന് കഴിഞ്ഞത്. ചാനലിൽ നിന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നു പറഞ്ഞു സർവ്വകലാശാലയിൽ നിന്നാണ് അരുൺകുമാർ ശമ്പളം വാങ്ങുന്നത്. ഇത് കേരള വൈസ് ചാൻസലർ മഹാദേവൻ പിള്ള മറുനാടനോട് സമ്മതിക്കുകയും ചെയ്തിരുന്നു. കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺകുമാർ. നാലു മാസം മുൻപാണ് നിയമനം ലഭിച്ചത്. ഈ പോസ്റ്റിൽ പ്രൊബേഷനിൽ തുടരവേ തന്നെയാണ് ശ്രീകണ്ഠൻ നായരുടെ 24 ചാനലിൽ അരുൺകുമാർ വാർത്താവതാരകനായത്. യുജിസി നിരക്കിലുള്ള ശമ്പളം കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൈപ്പറ്റിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് അരുൺകുമാർ ചാനലിൽ വാർത്താവതാരകൻ കൂടിയാകുന്നത്.

കർശന നിബന്ധനകൾ നിലനിൽക്കുന്ന ഈ പ്രൊബേഷൻ സമയത്ത് തന്നെയാണ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് വാർത്താവതാരകാൻ കൂടിയായി അരുൺ കുമാർ ജോലി ചെയ്യുന്നത്. ജോലി പോലും നഷ്ടമായെക്കാവുന്ന തലത്തിലുള്ള ഗുരുതരമായ സർവീസ് ചട്ടലംഘനമാണ് സ്വകാര്യ വാർത്താ ചാനലിൽ അവതാരകനാവുക വഴി അരുൺകുമാർ അനുവർത്തിച്ചിരിക്കുന്നത്. പ്രൊബേഷൻ പിരീഡിൽ ലീവ് എടുക്കുക തന്നെ പ്രയാസമായിരിക്കുന്ന അവസ്ഥയിലാണ് സർവ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ച് പ്രതിഫലമില്ലാതെയുള്ള ജോലി എന്ന രീതിയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസർ വാർത്താവതാരകനായി ജോലി നോക്കുന്നത്. മുൻ അസോസിയേറ്റ് എക്‌സിക്യുട്ടീവ് എഡിറ്റർ എന്നാണ് അരുൺ കുമാർ ഫെയ്‌സ് ബുക്ക് പേജിൽ വിശേഷിപ്പിക്കുന്നത്. ഇതേ ചാനലിൽ തന്നെയാണ് വാർത്താവതാരകനായി അരുൺകുമാർ ജോലി ചെയ്യുന്നത്. സർവ്വകലാശാലയിൽ യുജിസി സ്‌കെയിലിൽ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കെ ചാനലിൽ നിന്ന് താൻ പ്രതിഫലം കൈപ്പറ്റുന്നില്ല എന്ന അരുൺകുമാറിന്റെ വാദം സർവ്വകലാശാലയിൽ പോലും ആരും മുഖവിലക്ക് എടുത്തിരുന്നില്ല. 24 ന്യൂസ് ചാനൽ തുടങ്ങിയത് മുതൽ അരുൺ കുമാർ ചാനലിലെ വാർത്താവതാരകനായി രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP