Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്‌സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്‌ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?

ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്‌സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്‌ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോകത്തെ ഭീകരസംഘടനകളിൽ പന്ത്രണ്ടാം സ്ഥാനം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്കാണോ? കുറിക്കു കൊള്ളുന്ന മറുപടികളുമായി രംഗത്തുവരുന്ന ശ്രീജിത്ത് പണിക്കർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലെ ലിസ്റ്റ് കണ്ട് പരിശോധിച്ചവർ ഞെട്ടി. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തു വിട്ട 2022ലെ ഗ്ലോബൽ ടെററിസം ഇൻഡ്ക്സിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

 ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

ന്റമ്മച്ചീ...

ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, ഓസ്‌ട്രേലിയ ആസ്ഥാനമായ സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്‌സ്. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്. പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി!

റിപ്പോർട്ടിന്റെ ലിങ്ക് കമന്റിൽ

അതേസമയം പോസ്റ്റു കണ്ടവർ ആദ്യം ഞെട്ടുമെങ്കിലും വസ്തുത പരിശോധിക്കുമ്പോഴാണ് അതൊരു പിഴവാണെന്ന് വ്യക്തമാകുക. ലിസ്റ്റിൽ ശരിക്കും ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) ആണെന്ന്. അതേസമയം ബ്രാക്കറ്റ് ഒഴിവാക്കിയാൽ അത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമാകും. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ ഇക്കാര്യം സിപിഐ മാവോയിസ്റ്റാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം 2022ലെ ഗ്ലോബൽ ടെററിസം ഇൻഡ്ക്സിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഒന്നാം സ്ഥാനത്ത്. അൽഷബാബ്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), ജമാഅത്ത് നുസ്രത്ത് അൽഇസ്ലാം വാൽ മുസ്ലിമീൻ (ജെഎൻഐഎം) തുടങ്ങിയ സംഘടനകളാണ് തൊട്ടുപിന്നിൽ. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആക്രമണത്തിൽ 39 പേർ മരിച്ചെന്നും 61 ആക്രമണങ്ങൾ നടത്തിയതിൽ 30 പേർക്ക് പരുക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മാവോയിസ്റ്റ് സംഘടനയെ ഉദ്ദേശിച്ചാണ്.

ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്‌സ്. അതേസമയം, ഭീകരവാദം ഏറ്റവുമധികം ബാധിക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ബുർക്കിന ഫാസോ, സൊമാലിയ, മാലി, സിറിയ, പാക്കിസ്ഥാൻ, ഇറാഖ്, നൈജീരിയ, മ്യാന്മർ, നൈജർ എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന് തൊട്ടുപിന്നിൽ.

പട്ടികയിൽ ഒന്നാമതമുള്ള, അഫ്ഗാനിസ്ഥാനിൽ 633 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2022ൽ, തീവ്രവാദം മൂലമുള്ള മരണങ്ങൾ ഒമ്പത് ശതമാനം കുറഞ്ഞ് 6,701 മരണങ്ങളായിട്ടുണ്ട്. 2015ലെ ഏറ്റവും ഉയർന്ന നിലയേക്കാൾ 38 ശതമാനം കുറവാണിത്. ഐഎസും അവരുടെ അനുബന്ധ സംഘടനകളുമാണ് ലോകത്തെ ഏറ്റവും വലിയ ഭീകരവാദ ഭീഷണിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP