Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോവയിൽ മരിച്ച അഞ്ജന ഹരീഷിനെയും വനിതാ ആക്ടിവിസ്റ്റുകളെയും അപമാനിച്ച് വീഡിയോയിൽ പരിവാർ അനുകൂല യൂട്യൂബ് ടിവി അവതാരക ശ്രീജാ പ്രസാദിനെതിരെ വീണ്ടും പരാതി; ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത് അഡ്വ ശ്രീജിത്ത് പെരുമന: പണി കിട്ടുമെന്നായപ്പോൾ വീഡിയോ മുക്കി പുതിയത് ഇട്ടെന്നും ആക്ഷേപം

ഗോവയിൽ മരിച്ച അഞ്ജന ഹരീഷിനെയും വനിതാ ആക്ടിവിസ്റ്റുകളെയും അപമാനിച്ച് വീഡിയോയിൽ പരിവാർ അനുകൂല യൂട്യൂബ് ടിവി അവതാരക ശ്രീജാ പ്രസാദിനെതിരെ വീണ്ടും പരാതി; ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത് അഡ്വ ശ്രീജിത്ത് പെരുമന: പണി കിട്ടുമെന്നായപ്പോൾ വീഡിയോ മുക്കി പുതിയത് ഇട്ടെന്നും ആക്ഷേപം

ശ്രീലാൽ വാസുദേവൻ

കൊച്ചി: അശ്ലീലം വിളിച്ചു പറഞ്ഞു കൊണ്ടുള്ള വീഡിയോ സംപ്രേഷണം ചെയ്തതിന് പൊലീസ് എടുത്ത കേസിൽ സംഘപരിവാർ അനുകൂല യു ട്യൂബ് അവതാരക ശ്രീജാ പ്രസാദിന് ഹൈക്കോടതി അനുവദിച്ച മൂൻകൂർ ജാമ്യം റദ്ദാക്കാൻ സാധ്യത. ജാമ്യം ലഭിച്ചെങ്കിലും അത് എക്സിക്യൂട്ട് ചെയ്യുന്നതിന് മുൻപു തന്നെ വീണ്ടും അശ്ലീല പരാമർശവും സ്ത്രികളെ അവഹേളിക്കുന്ന തരത്തിലും വിഡിയോ പോസ്റ്റ് ചെയ്തതിന് ശ്രീജയ്ക്ക് എതിരേ പത്തനംതിട്ട പൊലീസിൽ പരാതി നൽകി.

സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമനയാണ് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നേരത്തേ തനിക്ക് എതിരേ നടന്ന സൈബർ ആക്രമണത്തിന് മറുപടിയായിട്ടാണ് ശ്രീജാ പ്രസാദ് കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞതെന്നായിരുന്നു ആരോപണം. ഇതിനെതിരേ പത്തനംതിട്ട പൊലീസിൽ നിരവധി പരാതികളാണ് ചെന്നത്. ഇതോടെ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തതോടെ ശ്രീജ ഒളിവിൽ പോയി. ഇവർക്കെതിരേ സൈബർ ആക്രമണവും ശക്തമായി. ശ്രീജയെ അനുകൂലിച്ചും പ്രതികൂലിച്ചും സംഘപരിവാർ നേതാക്കൾ രംഗത്തു വന്നു.

ശ്രീജ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ചില സുപ്രധാന നിരീക്ഷണങ്ങളാണ് നടത്തിയത്്. സൈബർ ഇടങ്ങളിലെ അശ്ലീല പ്രയോഗം നിയന്ത്രിക്കാൻ നിയമനിർമ്മാണം കൊണ്ടു വരണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരാൾ സൈബർ ആക്രമണത്തിന് ഇരയായാൽ തിരിച്ചു അതേ രീതിയിൽ പ്രതികരിക്കുകയല്ല വേണ്ടത്. ഈ നാട്ടിലുള്ള നിയമ സംവിധാനം അനുസരിച്ച് പൊലീസിൽ പരാതി നൽകണം. കോവിഡ് കാലമായതിനാലാണ് പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത്. ഇനി ഈ രീതിയിലുള്ള പ്രവർത്തികൾ പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായാൽ മുൻകൂർ ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.

അരലക്ഷം രൂപയും രണ്ട് ആൾ ജാമ്യവുമായി 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർക്ക് മുമ്പാകെ ഹാജരായി ജാമ്യം നേടാനും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതു വരെ ശ്രീജ നടപടി ക്രമം പാലിച്ചിട്ടില്ല. ജാമ്യം നിൽക്കാൻ ആൾക്കാരെ ലഭിക്കാത്തതാണ് കാരണം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഗോവയിൽ മരിച്ച ചുംബന സമരനായിക ചിന്നു സുൾഫിക്കർ എന്ന അഞ്ജന ഹരീഷിനെയും മറ്റു വനിതാ ആക്ടിവിസ്റ്റുകളെയും മോശമായി ചിത്രീകരിച്ച് പുതിയ വീഡിയോ വന്നത്.

ആദ്യ അശ്ലീല വീഡിയോയുടെ അത്രയും വരില്ലെങ്കിലും ഇതും മോശമായില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധമുള്ള വീഡിയോയ്ക്ക് എതിരേ അഡ്വ ശ്രീജിത്ത് പെരുമന ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടു. ഇതോടെ വീഡിയോ പിൻവലിച്ച് അൽപം കൂടി മാന്യമായ ഭാഷയിലാക്കി. എങ്കിലും ആദ്യം ഇട്ട വീഡിയോ സംഘടിപ്പിച്ച് അതു സഹിതമാണ് പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർക്ക് പെരുമന അയച്ചു കൊടുത്തത്. ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നും ശ്രീജയെ അറസ്റ്റ് ചെയ്യണം എന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

വീഡിയോയിൽ മോശമായി പരാമർശിക്കപ്പെട്ട വനിതാ ആക്ടിവിസ്റ്റുകളോട് പരാതി നൽകാനും പെരുമന നിർദേശിച്ചിട്ടുണ്ട്. ഇവരിൽ ആരെങ്കിലും പരാതി നൽകിയാൽ ശ്രീജയുടെ മൂൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടും അറസ്റ്റ് ചെയ്യുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP