1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

മാപ്പ് പറഞ്ഞാൽ ക്ഷമിക്കാൻ മാത്രം ടിക്കാറാം മീണ എന്താ ഇന്ത്യൻ പ്രസിഡന്റാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; ശ്രീധരൻ പിള്ള പലപ്പോഴും തന്നോട് മാപ്പു പറഞ്ഞെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തൽ ഉയർത്തുന്നത് പുതിയ വിവാദങ്ങൾ; പരസ്യ പ്രസ്താവനയിലൂടെ ഐഎഎസുകാരൻ ചട്ടംലംഘനം നടത്തിയോ? പിള്ളയെ തുടക്കത്തിൽ 'വെറുതെ വിട്ട' ഉദ്യോഗസ്ഥനെതിരെ ഉയരുന്ന രൂക്ഷ വിമർശനം; മാപ്പു പറച്ചിൽ നിഷേധിക്കാതെ ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ് ബിജെപി പ്രസിഡന്റും

April 21, 2019 | 12:51 PM IST | Permalink



മാപ്പ് പറഞ്ഞാൽ ക്ഷമിക്കാൻ മാത്രം ടിക്കാറാം മീണ എന്താ ഇന്ത്യൻ പ്രസിഡന്റാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; ശ്രീധരൻ പിള്ള പലപ്പോഴും തന്നോട് മാപ്പു പറഞ്ഞെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തൽ ഉയർത്തുന്നത് പുതിയ വിവാദങ്ങൾ; പരസ്യ പ്രസ്താവനയിലൂടെ ഐഎഎസുകാരൻ ചട്ടംലംഘനം നടത്തിയോ? പിള്ളയെ തുടക്കത്തിൽ 'വെറുതെ വിട്ട' ഉദ്യോഗസ്ഥനെതിരെ ഉയരുന്ന രൂക്ഷ വിമർശനം; മാപ്പു പറച്ചിൽ നിഷേധിക്കാതെ ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ് ബിജെപി പ്രസിഡന്റും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല പ്രചരണ വിഷയമാക്കരുതെന്നായിരുന്നു കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തൊടുത്തു വിട്ട ആദ്യ വിവാദം. എന്നാൽ അയോധ്യയെ പറ്റി പറയുന്ന ഇന്ത്യയിൽ ശബരിമല പറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം മീണയെ കുടുക്കി. അതിന് ശേഷം സർക്കാരിനോട് മീണ അടുപ്പം കാട്ടുന്നുവെന്ന പരാതികൾ പലവിധത്തിൽ പ്രതിപക്ഷം ചർച്ചയാക്കി. ഇപ്പോഴിതാ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ നടത്തിയ പുതിയ പ്രസ്താവന. ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പലപ്പോഴും തന്നോട് മാപ്പു പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് പലതും കണ്ടില്ലെന്ന് നടിച്ചെന്നും സൂചന നൽകുന്ന പ്രസ്താവനയാണ് ടിക്കാറാം മീണയുടേതായി പുറത്തുവന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയെ രൂക്ഷമായി വിമർശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രംഗത്ത് വന്നത് പുതിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമശങ്ങൾ നടത്തിയ ശേഷം ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ പറഞ്ഞു. എന്നാൽ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരൻ പിള്ളയുടെ പതിവെന്നും ടിക്കാറാം മീണ വിമർശിച്ചു. ശ്രീധരൻപിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. 'എന്തെങ്കിലും പറഞ്ഞിട്ട് 'സാർ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ' ടിക്കാറാം മീണ പറഞ്ഞു. ഇതാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നത്. എങ്ങനെയാണ് ഇത്തരമൊരു പ്രസ്താവന ഭരണഘടനാ പദവയിൽ ഇരിക്കുന്ന ടിക്കാറാം മീണയ്ക്ക് പറയാനാകുന്നതെന്നതാണ് ഉയരുന്ന ചോദ്യം. ആദ്യ ചട്ട ലംഘനങ്ങളിൽ തന്നെ നടപടി എടുത്തിരുന്നുവെങ്കിൽ വർഗ്ഗീയ ആളിക്കത്തിക്കുന്ന പരാമർശം ശ്രീധരൻ പിള്ള നടത്തില്ലായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതു വികാരം.

തനിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് മറുപടിയുമായി ശ്രീധരൻപിള്ളയും രംഗത്ത് വന്നു. മീണയും താനും നിയമത്തിന് അതീതരല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗത്താണ് സത്യം. ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴത്തി കാണിക്കുകയുമാണ്. താൻ ഖേദം പ്രകടിപ്പിച്ചു എന്ന ടിക്കാറാം മീണയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. അതായത് മാപ്പു പറഞ്ഞുവെന്നത് പിള്ളയും നിഷേധിക്കുന്നില്ലെന്നതാണ് വസ്തുത. ഇതാണ് ചർച്ചകൾക്ക് പുതുമാനം നൽകുന്നത്. ആരെങ്കിലും ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്താൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

മാപ്പ് കൊടുക്കാൻ ടിക്കാറാം മീണ പ്രസിഡന്റാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. പിള്ള ചട്ടം ലംഘിച്ചാൽ നടപടി എടുക്കുകയാണ് വേണ്ടത്. മാപ്പ് കൊടുക്കാനുള്ള നിയമം രാജ്യത്ത് നിലവിൽ ഇല്ല. ഇന്ത്യയിൽ ഏതെങ്കിലും വിഷയത്തിൽ മാപ്പ് കൊടുക്കാനുള്ള അധികാരം പ്രസിഡന്റിന് മാത്രമുള്ള അധികാരമാണ്. അപ്പോൾ ശ്രീധരൻ പിള്ള മാപ്പ് പറഞ്ഞതിന്റെ പേരിൽ പലതും കണ്ടില്ലെന്ന നടിച്ചുവെന്ന വ്യാഖ്യാനത്തിന് ഇടനൽകുന്ന പ്രസ്താവ ടീക്കാറാം മീണ ഏന്തടിസ്ഥാനത്തിൽ നടത്തിയെന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്ന വികാരവും ശക്തമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ എടുക്കാനുള്ള അധികാരമുള്ളത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണ്. അവരുടെ കേരളത്തിലെ പ്രതിനിധിയാണ് ടീക്കാറാം മീണ. കേരളത്തിൽ നടക്കുന്ന ഓരോ വിഷയവും കേന്ദ്ര കമ്മീഷനെ അറിയിക്കേണ്ട ബാധ്യത മീണയ്ക്കാണ്. ശ്രീധരൻ പിള്ള മാപ്പു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഈ കർത്തവ്യം മീണ ചെയ്യാതിരുന്നിട്ടുണ്ടോ എന്നതും ഉയരുന്ന ചോദ്യമാണ്.

കമ്മീഷന് അധികാരങ്ങൾ ഏറെയാണ്. തെരഞ്ഞെടുപ്പിനെ തെറ്റായി ഉപയോഗിക്കുന്നവർക്കെതിരെ നടപടി എടുക്കാം. പൊലീസുകാരേയും കളക്ടർമാരേയും മാറ്റാം. തെരഞ്ഞെടുപ്പിന്റെ അന്തസത്ത ചോരാതിരിക്കാനാണ് ഇതെല്ലാം. പെരുമാറ്റ ചട്ട ലംഘനം നടത്തുന്നവർക്ക് മാപ്പ് കൊടുക്കാമെന്ന് ചട്ടത്തിൽ ഒരിടത്തും പറയുന്നുമില്ല. അത് ലംഘിച്ചാൽ നടപടി എടുക്കുകയാണ് വേണ്ടത്. വേണ്ടിവന്നാൽ ചട്ടലംഘനം നടത്തുന്ന സ്ഥാനാർത്ഥികളെ അയോഗ്യരാക്കാനും തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാനും വരെ കമ്മീഷന് അധികാരമുണ്ട്. ഇത്തരം തീരുമാനങ്ങളെടുക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കൃത്യമായി ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യണം. ഇവരുടെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് എപ്പോഴും കേന്ദ്ര കമ്മീഷൻ തീരുമാനങ്ങൾ എടുക്കുന്നത്. ചട്ടങ്ങൾക്കുള്ളിൽ നിന്ന് വേണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും പ്രവർത്തിക്കാൻ. ഇതെല്ലാമാണ് മീണ പരസ്യ പ്രസ്താവനയിലൂടെ ലംഘിച്ചതെന്ന വാദവും സജീവമാണ്.

ശ്രീധരൻ പിള്ള നടത്തിയത് കടുത്ത ചട്ടലംഘനമാണ്. ആറ്റിങ്ങലിൽ പിള്ള നടത്തിയ വിവാദ പ്രസംഗത്തിൽ ഏറെ ചർച്ചകളും നടന്നു. ഇതിൽ നടപടിയെടുക്കാനുള്ള ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുമാണ്. മ്രുസ്‌ലിം സമുദായത്തെക്കുറിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ പരാമർശം പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടണ്ട്. ഇക്കാര്യം വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിട്ടുണ്ടെന്നും പിള്ളക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്നും കമ്മിഷൻ അഭിഭാഷകൻ അറിയിച്ചു. വർഗീയപരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ആറ്റിങ്ങലിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് വി. ശിവൻകുട്ടി നൽകിയ ഹരജിയിലാണ് വിശദീകരണം. വിശദീകരണത്തെത്തുടർന്ന് ഹരജി കോടതി തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിലാണ് പിള്ള മാപ്പു പറഞ്ഞ കാര്യം പരസ്യമായി മീണ പുറത്തു പറഞ്ഞത്.

ജനപ്രാതിനിധ്യ നിയമത്തിലെ 123(3എ), 125 വകുപ്പുകൾ ശ്രീധരൻ പിള്ള ലംഘിച്ചതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഥമദൃഷ്ട്യായുള്ള കണ്ടെത്തൽ. ശ്രീധരൻ പിള്ള പ്രസംഗിച്ച യോഗത്തിന് അനുമതിയുണ്ടായിരുന്നുമില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ സുദീപ് ജയിനിന് കത്തയച്ചത്. ഉചിത നടപടിക്കും ശിപാർശ ചെയ്തിട്ടുണ്ട്. കത്തിന്റെ പകർപ്പും കമ്മിഷൻ കോടതിയിൽ ഹാജരാക്കി. മതസ്പർധ വളർത്തുന്ന രീതിയിൽ വിദ്വേഷപരാമർശം നടത്തിയ ശ്രീധരൻ പിള്ളയെ പ്രചാരണപരിപാടികളിൽ നിന്ന് വിലക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഐ.പി.സി 153ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതിനിടെ പെരുമാറ്റച്ചട്ടലംഘന പരാതികളിൽ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കുമെതിരെ നടപടികൾ ടികാറാം മീണ ശക്തിപ്പെടുത്തുകയും ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ, ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എന്നിവർക്കെതിരായ പരാതികളിലാണ് തുടർനടപടി. അമിത് ഷായുടെ പ്രസംഗത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അയച്ചു. വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചതിനെതിരെയായിരുന്നു ലീഗിന്റെ പരാതി. രാഹുൽ ഗാന്ധിയുടെ വയനാട് റോഡ് ഷോയിൽ ലീഗ് പതാകകൾ കണ്ടതുമായി ബന്ധപ്പെട്ടായിരുന്നു അമിത് ഷായുടെ പരാമർശം. കണ്ണൂരിലെ ഇടത് സ്ഥാനാർത്ഥി ശ്രീമതിക്കെതിരായ വിഡിയോയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ കണ്ണൂർ കലക്ടർക്ക് നിർദ്ദേശം നൽകി.

വിഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന നിഗമനത്തെ തുടർന്നാണിത്. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന പരാമർശവും വിവാദമായിരുന്നു. കെ. സുധാകരനാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഷയത്തിൽ വനിതാ കമീഷനും കേസെടുത്തു. ആറ്റിങ്ങലിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്കെതിരെ പ്രസംഗിച്ച സംഭവത്തിൽ പൊലീസ് മേധാവിയോടും കലക്ടറോടും റിപ്പോർട്ട് തേടി. ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിന്റെ വിഡിയോ 16ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സർക്കാറിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നെന്നും ശബരിമലയെക്കുറിച്ച് മിണ്ടരുതെന്നാണ് പറയുന്നതെന്നും പറഞ്ഞാൽ തൂക്കിക്കൊല്ലുമോ എന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമർശം.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സർ, അങ്ങ് ഉടൻ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയിൽ എത്തിയ രഹസ്യ പൊലീസ് ട്രംപിന്റെ ചെവിയിൽ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയിൽ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുൻപിൽ വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ടിനെ പ്രസ്സ് കോൺഫറൻസിനിടയിൽ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറൽ
ആദ്യം അലർട്ട് ആകേണ്ട എയർപോർട്ട് സുരക്ഷാ സംവിധാനങ്ങൾ ദുരന്തം നടന്നിട്ടും ഉണർന്നില്ല; റെസ്‌ക്യൂ ടീമും ഫയർഫോഴ്‌സും കൃത്യസമയത്ത് എത്തിയില്ല; പരിശീലനം നേടിയവർ മാത്രം എയർ റെസ്‌ക്യൂ നടത്തേണ്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ; എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷന് തടസമായ കാര്യങ്ങളാണ് കരിപ്പൂരിൽ നടന്നത്; മോശം കാലാവസ്ഥയിലും ലാന്റിങ് സാധ്യമാക്കുന്ന ബോയിങ് 737 ന്റെ അപകടകാരണം അറിയാൻ ബ്ലാക്ക്‌ബോക്‌സ് തന്നെ രക്ഷ; കരിപ്പൂർ ദുരന്തത്തെ കുറിച്ച് ക്യാപ്റ്റൻ സാം തോമസ് മറുനാടനോട്
തൊഴിൽ ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടിപാർലർ നടത്തിപ്പും; സ്വർണ്ണക്കടത്തുകാരനെ പരിചയപ്പട്ടതോടെ സ്വർണ്ണക്കടത്തിൽ പങ്കാളിയാകാൻ മുടക്കിയത് 28 ലക്ഷം; സ്വർണം കടത്താൻ കാരിയർമാരാകാൻ സ്ത്രീകളെ കണ്ടെത്തി നൽകി സജീവ പങ്കാളിത്തം; മൂന്നാം കെട്ടുകാരനായ സ്വർണ്ണക്കടത്തുകാരന് മകളെ കെട്ടിച്ചുകൊടുക്കാതെ വന്നതോടെ തമ്മിൽ തെറ്റി; ഇപ്പോൾ കൊല്ലാൻ ശ്രമിക്കുന്നെന്ന് ആക്ഷേപം; ആറ് കിലോ സ്വർണ്ണവുമായി മുങ്ങിയെന്ന് കള്ളക്കടത്തുകാർ ആരോപിക്കുന്ന യുവതി ഇരവാദവുമായി മാധ്യമങ്ങൾക്ക് മുമ്പിൽ
മന്ത്രി കെ ടി ജലീലിനെ കൂടാതെ എൻഐഎയും കസ്റ്റംസും പിന്തുടരുന്നത് മറ്റൊരു രാഷ്ട്രീയ ഉന്നതനെ കൂടി; നിരവധി വിദേശയാത്രകൾ നടത്തിയ ഉന്നതനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസ്; ദുബായിൽ നിന്നു കേരളത്തിലേക്കു വന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും; സർക്കാർ അറിയാതെ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽ
എല്ലാത്തരം മാസ്‌കുകളും കോവിഡ് വ്യാപനം തടയാൻ സഹായിക്കില്ലെന്ന് ശാസ്ത്രജ്ഞർ; മാസ്‌ക് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാം; ഫ്ളീസ് നെക്ക് ഗെയ്റ്ററുകൾ അപകട സാധ്യത വർദ്ധിപ്പിച്ചേക്കും; എൻ 95 മാസ്‌കുകളും കോട്ടൺ മാസ്‌കുകളും താരതമ്യേന സുരക്ഷിതം; വിവിധ മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി