Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

ആകെ 20 മീറ്റർ വീതിയിൽ ഭൂമി ആവശ്യമായി വരും; ഇത് ഭൂവുടമകളിൽ നിന്ന് ലീസിനെടുക്കുകയും ആ ഭൂമി ഉടമസ്ഥർക്കു തന്നെ ഉപയോഗിക്കാൻ നൽകുകയും ചെയ്യുന്ന ശ്രീധര മോഡൽ; കെട്ടിട നിർമ്മാണം മാത്രം അനുവദിക്കില്ല; ഉടമകൾക്ക് ലീസ് തുകയും; സ്ഥലം ഏറ്റെടുക്കൽ പ്രായോഗികമാകും; ബിജെപിയും പിന്തുണയ്ക്കും; എല്ലാം മെട്രോമാനെ ഏൽപ്പിക്കാൻ പിണറായി

ആകെ 20 മീറ്റർ വീതിയിൽ ഭൂമി ആവശ്യമായി വരും; ഇത് ഭൂവുടമകളിൽ നിന്ന് ലീസിനെടുക്കുകയും ആ ഭൂമി ഉടമസ്ഥർക്കു തന്നെ ഉപയോഗിക്കാൻ നൽകുകയും ചെയ്യുന്ന ശ്രീധര മോഡൽ; കെട്ടിട നിർമ്മാണം മാത്രം അനുവദിക്കില്ല; ഉടമകൾക്ക് ലീസ് തുകയും; സ്ഥലം ഏറ്റെടുക്കൽ പ്രായോഗികമാകും; ബിജെപിയും പിന്തുണയ്ക്കും; എല്ലാം മെട്രോമാനെ ഏൽപ്പിക്കാൻ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർ ലൈനിൽ ഇ ശ്രീധരന്റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്ത് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ശ്രീധരന്റെ നിർദ്ദേശത്തിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിആർ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ. നടത്തിപ്പ് ചുമതല ശ്രീധരനെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഏൽപ്പിക്കും.

മെട്രോമാൻ ഇ ശ്രീധരൻ നിർദ്ദേശിച്ച അതിവേഗ റെയിൽ പദ്ധതിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് വന്നിട്ടുണ്ട്. അതിവേഗ പാത കേരളത്തിന് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീധരന്റെ നിർദ്ദേശപ്രകാരമാണ് കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാറുള്ളത്. പൊന്നാനിയിലെത്തി ഇ ശ്രീധരനെ സന്ദർശിച്ച ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും പ്രതീക്ഷ പുലർത്തുന്നത്. ഭൂമി ഏറ്റെടുക്കലിന് ശ്രീധരൻ മുമ്പോട്ട് വച്ചത് വിപ്ലവകരമായ നിർദ്ദേശമാണ്. റെയിൽവേ വികസനത്തിന്റെ പുതു മാതൃകയാണ് അത്.

എലിവേറ്റഡ് ട്രാക്ക് നിർമ്മിക്കുന്ന സ്ഥലങ്ങളിൽ കുറച്ച് ഭൂമി മാത്രമേ ആവശ്യമായി വരുന്നുള്ളു. ഈ പ്രദേശങ്ങളിൽ ഭൂവുടമകളിൽ നിന്ന് ഭൂമി ലീസിനെടുക്കാം. 10 മീറ്റർ വീതിയിലായിരിക്കും എലിവേറ്റഡ് പാതയുണ്ടാവുക. ഇരുഭാഗത്തും 5 മീറ്റർ വീതം അധികമായി കാണേണ്ടതുണ്ട്. ആകെ 20 മീറ്റർ വീതിയിൽ ഭൂമി ആവശ്യമായി വരും. ഇത്രയും ഭാഗം ഭൂവുടമകളിൽ നിന്ന് ലീസിനെടുക്കുകയും ആ ഭൂമി ഉടമസ്ഥർക്കു തന്നെ ഉപയോഗിക്കാൻ നൽകുകയും ചെയ്യാം. അവിടെ കെട്ടിട നിർമ്മാണം മാത്രം അനുവദിക്കില്ല. കൃഷിയുൾപ്പെടെ മറ്റെന്തും ഭൂവുടമകൾക്കു ചെയ്യാം. ഇതിനു പുറമേ ഒരു വരുമാന മാർഗമെന്നോണം ലീസ് തുക ഉടമകൾക്ക് മുടക്കമില്ലാതെ ലഭിക്കുകയും ചെയ്യും.

ലീസിനെടുക്കുന്ന 20 മീറ്ററിനപ്പുറം കെട്ടിടമോ വീടോ എന്തും ഭൂവുടമകൾക്ക് ഇഷ്ടത്തിനനുസരിച്ച് നിർമ്മിക്കാം. യാതൊരു തടസ്സവുമില്ല. തുരങ്കം കടന്നു പോകുന്ന ഭാഗത്തെ നിർമ്മാണം അതിനു മുകളിലുള്ളവർക്ക് അറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ സ്ഥലം ഏറ്റെടുക്കൽ പ്രതിസന്ധിയാകില്ല. തിരിക്കുള്ളിടത്ത് റോഡിന് അടിയിലൂടെ തുരങ്കപാതയാണ് വിഭാവനം ചെയ്യുന്നത്,

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലെ കേരളത്തിന്റെ സ്‌പെഷൽ ഓഫീസർ പദവി വഹിക്കുന്ന പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെട്രോമാൻ ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ കെ റെയിൽ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിപിആർ തന്നെ മാറ്റണമെന്നും ഇ ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദൽ. ഇത് വഴി ചെലവ് വൻതോതിൽ കുറയും, ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും ഇ ശ്രീധരൻ നിർദ്ദേശിച്ചു.

ഇ ശ്രീധരൻ നൽകിയ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പ്രൊഫ കെവി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പദ്ധതി രേഖയിൽ മാറ്റം വരുത്തിയാൽ പരിശോധിക്കാമെന്ന് നേരത്തെ റെയിൽവെ മന്ത്രിയും പറഞ്ഞിരുന്നു. കെ റെയിൽ എന്തായാലും വരുമെന്ന് എല്ലായ്‌പ്പോഴും ആവർത്തിക്കുന്ന സംസ്ഥാന സർക്കാർ മെട്രോമാന്റെ ശുപാർശ പ്രകാരം പദ്ധതിരേഖ പൊളിച്ചു പണിയുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇ ശ്രീധരന്റെ കേന്ദ്രത്തിലെ സ്വാധീനം അടക്കം ഉപയോഗിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. ശ്രീധരന്റെ പദ്ധതിയെ ബിജെപിയും പിന്തുണയ്ക്കുന്നു.

'സിൽവർ ലൈൻ അപ്രായോഗികമെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. അന്ന് തന്നെ കേരളത്തിന്റെ സാഹചര്യത്തിൽ അതിവേഗപാതയ്ക്ക് ബദൽ പദ്ധതിയും നിർദ്ദേശിച്ചിരുന്നു. കേരളത്തിന്റെ റെയിൽവേ വികസനമാണ് പരമ പ്രധാനം. നടപ്പാക്കാൻ സാധിക്കാത്ത പദ്ധതിക്ക് വേണ്ടി വാശിപിടിക്കരുത്. മെട്രോമാൻ പറഞ്ഞത് പോലുള്ള ഹൈസ്പീഡ് റെയിൽവേ സംവിധാനമാണ് വേണ്ടത്. കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനിൽക്കില്ല. അതിവേഗ സർക്കാരാണ് മോദിയുടേത്. പതിവ് കൂടിക്കാഴ്‌ച്ച മാത്രമാണ് ഇ ശ്രീധരനുമായി നടത്തിയതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ചയാണ് അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇ ശ്രീധരൻ കേരള സർക്കാർ പ്രതിനിധിയായ കെ വി തോമസിന് നൽകിയത്. തന്റെ നിർദ്ദേശങ്ങൾ അടങ്ങിയ രണ്ട് പേജ് റിപ്പോർട്ടായിരുന്നു ഇത്. ഇ ശ്രീധരന്റെ റിപ്പോർട്ടിൽ ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണമെന്നും പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്നുമാണ് പറയുന്നത്. നിലവിലെ കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരൻ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP