1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

തൊഴിലുറപ്പ് പദ്ധതിയിലൂടെ അന്നത്തിന് വക കണ്ടെത്തുന്ന മാതാപിതാക്കൾ; ഇടിഞ്ഞു വീഴാറായ കൂരയിൽ കഷ്ടതകളോട് മല്ലിട്ടുള്ള പഠന കാലം; ഡൽഹിയിൽ ഇന്റർവ്യൂവിന് പോയത് കൂട്ടുകാരിൽ നിന്ന് വാങ്ങിയ പണവുമായി; മോഹം ദൃഢമായത് സബ് കലക്ടർ ശ്രീറാം സാംബശിവറാവുവിന് കിട്ടുന്ന ആദരവും പദവിയുടെ മഹത്വവും തിരിച്ചറിഞ്ഞപ്പോൾ; ഇത് കുറിച്യ വിഭാഗത്തിലെ ശ്രീധന്യ സുരേഷ് പടപൊരുതി നേടിയ വിജയം; കളക്ടറാകുന്നതിന് തൊട്ടടുത്തെത്തിയ ആദ്യ വയനാട്ടുകാരിയുടേത് ടൈംടേബിളില്ലാത്ത പഠന മികവ്

April 06, 2019 | 06:52 AM IST | Permalinkതൊഴിലുറപ്പ് പദ്ധതിയിലൂടെ അന്നത്തിന് വക കണ്ടെത്തുന്ന മാതാപിതാക്കൾ; ഇടിഞ്ഞു വീഴാറായ കൂരയിൽ കഷ്ടതകളോട് മല്ലിട്ടുള്ള പഠന കാലം; ഡൽഹിയിൽ ഇന്റർവ്യൂവിന് പോയത് കൂട്ടുകാരിൽ നിന്ന് വാങ്ങിയ പണവുമായി; മോഹം ദൃഢമായത് സബ് കലക്ടർ ശ്രീറാം സാംബശിവറാവുവിന് കിട്ടുന്ന ആദരവും പദവിയുടെ മഹത്വവും തിരിച്ചറിഞ്ഞപ്പോൾ; ഇത് കുറിച്യ വിഭാഗത്തിലെ ശ്രീധന്യ സുരേഷ് പടപൊരുതി നേടിയ വിജയം; കളക്ടറാകുന്നതിന് തൊട്ടടുത്തെത്തിയ ആദ്യ വയനാട്ടുകാരിയുടേത് ടൈംടേബിളില്ലാത്ത പഠന മികവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിവിൽ സർവ്വീസ് പരീക്ഷയിൽ ശ്രീധന്യ സുരേഷ് രചിച്ചത് പുതു ചരിതമാണ്. എല്ലാം ഒരു നിയോഗം പോലെ. 2016ൽ വയനാട് സബ് കലക്ടറായ ശ്രീറാം സാംബശിവറാവുവിനെ കണ്ടതാണു വഴിത്തിരിവായത്. സബ് കലക്ടർക്ക് എല്ലാവരും കൊടുക്കുന്ന ബഹുമാനവും ആ പദവിയുടെ വലുപ്പവും മനസ്സിലാക്കിയ ശ്രീധന്യയുടെ മനസ്സിൽ ഐഎഎസ് മോഹം മൊട്ടിട്ടു. ആ വർഷം തന്നെ ജോലി രാജിവച്ച് തിരുവനന്തപുരത്തു പരിശീലനത്തിനു ചേർന്നു. ആദ്യ പരിശ്രമത്തിൽ വിജയിക്കാനായില്ലെങ്കിലും പരിശീലനം തുടർന്നു. അത് വിജയ വഴിയിലുമെത്തി. വയനാട് സ്വദേശിയായ ശ്രീധന്യ സുരേഷ് കുറിച്യ വിഭാഗത്തിൽനിന്ന് സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്ന ആദ്യത്തെയാളാണെന്ന ചരിത്രനേട്ടമാണ് കുറിച്ചത്. ഇത്തവണത്തെ സിവിൽ സർവ്വീസിൽ കനിഷ്‌ക് കടാരിയ ആണ് ഒന്നാം റാങ്ക് നേടിയത്. കനിഷ്‌ക് കടാരിയ പട്ടിക വിഭാഗത്തിൽ നിന്നുള്ള പരീക്ഷാർഥിയാണ്.

'പ്രത്യേകിച്ച് ടൈംടേബിൾ ഒന്നും ഇല്ലായിരുന്നു. രാവിലെ എഴുന്നേറ്റ് പഠിക്കുന്ന പ്രശ്‌നമില്ല, രാത്രി പഠിക്കുന്നതാണ് ഇഷ്ടം. രാത്രി എട്ടിന് ആരംഭിച്ച് പുലർച്ചെ രണ്ടുവരെ പഠനം നീളും'. മലയാളത്തിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അതാണ് മലയാളം തെരഞ്ഞെടുക്കാൻ കാരണം. പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ വിദ്യാഭ്യാസം, അവരുടെ ഭൂമിയുടെ അവകാശങ്ങൾ, വനിതകളുടെ സുരക്ഷ എന്നിവയ്ക്കായി പ്രവർത്തിക്കണം. പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾ ഒരാൾപോലും സ്‌കൂളിൽനിന്ന് കൊഴിഞ്ഞുപോകാത്ത അവസ്ഥ സൃഷ്ടിക്കണം. എല്ലാറ്റിലും ഉപരി പൊതുജനത്തെ ബാധിക്കുന്ന എല്ലാവിഷയത്തിലും ഇടപെടണം''- ശ്രീധന്യ പറയുന്നു. ഐഎഎസ് ലഭിക്കണമെന്നാണ് ആഗ്രഹം. കിട്ടിയില്ലെങ്കിൽ വീണ്ടും ശ്രമിക്കും'' ശ്രീധന്യ പറഞ്ഞു.

ശ്രീധന്യ സുരേഷ് പഠിച്ചതു മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലാണ്. തരിയോട് സെന്റ് മേരീസ് യുപി സ്‌കൂൾ, തരിയോട് നിർമല ഹൈസ്‌കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽനിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്നു 2014ൽ ബിരുദാനന്തര ബിരുദവും നേടി. 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു. 410 ാം റാങ്കിലൂടെ, സിവിൽ സർവീസ് പട്ടികയിലെത്തിയ ആദിവാസി യുവതി. ഐഎഎസ് ഉറപ്പാക്കാനായാൽ വയനാട് ജില്ലയിൽനിന്നുള്ള ആദ്യ വ്യക്തിയായേക്കും. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യയ്ക്കു തന്റെ രണ്ടാം പരിശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കാനായത്. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയിൽ നിന്നാണു ശ്രീധന്യ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനെത്തുന്നത്. മുൻവർഷങ്ങളിലെ സിവിൽ സർവീസ് നിയമന രീതി അനുസരിച്ച് പട്ടികവർഗ വിഭാഗത്തിൽ 410 ാം റാങ്കിനും ഐഎഎസ് കിട്ടാനാണു സാധ്യത.

കൂലിപ്പണിക്കാരായ അച്ഛൻ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂവിന് അയയ്ക്കാൻ പോലും പണമുണ്ടായിരുന്നില്ല. സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയ 40,000 രൂപയുമായാണു ശ്രീധന്യ ഡൽഹിയിലെത്തിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങൾക്കില്ലായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഇത് ചരിത്ര നേട്ടമാകുന്നത്. ഇല്ലായ്മകളോട് പടപൊരുതിയുള്ള വിജയം. ശീധന്യയുടെ ഇടിഞ്ഞുവീഴാറായ കൂരയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. വയറിങ് പോലും ശരിയാക്കിയിട്ടില്ല. ഡൽഹിയിൽ ഇന്റർവ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്‌ടോപ് ചാർജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകയ്യിൽ ബാൻഡേജുമായാണു ശ്രീധന്യ ഇപ്പോൾ ആഘോഷങ്ങളിൽ പങ്കാളിയാകുന്നത്.

മുൻകാലങ്ങളിലെ നിയമനങ്ങളുടെ രീതിവെച്ച് ഇപ്പോൾ കിട്ടിയ റാങ്കിൽ ശ്രീധന്യയ്ക്ക് ഐ.എ.എസ്. ലഭിക്കുമെന്നാണ് കരുതുന്നത്. ഐ.എ.എസ് തിരഞ്ഞെടുക്കാനാണ് ശ്രീധന്യയുടെ തീരുമാനമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ സിവിൽ സർവീസ് പരീക്ഷയിലൂടെ ഐ.എ.എസ്. ലഭിക്കുന്ന ആദ്യ വയനാട് സ്വദേശിയാവും ശ്രീധന്യ. ആദ്യത്തെ ഐ.എ.എസുകാരി ഗോത്രവിഭാഗത്തിൽ നിന്നായാൽ ഗോത്രമേഖലയായ വയനാടിന് ഇരട്ടിമധുരമാകും സ്‌കൂളുകളിൽനിന്ന് ആദിവാസിവിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്കും മറ്റു പ്രശ്‌നങ്ങളും ഇനിയും പരിഹരിക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. ഇത്തരം ശ്രമങ്ങൾക്കും ശ്രീധന്യയുടെ നേട്ടം തുണയാകും. ബിരുദാനന്തര ബിരുദത്തിന് ശേഷം വിവിധയിടങ്ങളിൽ ജോലിചെയ്താണ് ശ്രീധന്യ പഠിക്കാൻ സമയം കണ്ടെത്തിയത്. ശ്രീധന്യയുടെ ചേച്ചി സുഷിതാ സുരേഷ് പാലക്കാട് ഒറ്റപ്പാലത്ത് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റാണ്. സഹോദരൻ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നിക്കിൽ രണ്ടാംവർഷ വിദ്യാർത്ഥിയും.

'നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആർക്കും നേടാം സിവിൽ സർവീസ്'-ശ്രീധന്യാ സുരേഷിന് പറയാനുള്ളത് ഇത് മാത്രമാണ്. സിവിൽസർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യ സുരേഷ്, തൊഴിലുറപ്പ് തൊഴിലിലൂടെ അന്നത്തിന് വക കണ്ടെത്തുന്ന മാതാപിതാക്കളുടെ മകളാണ്. കുഞ്ഞുനാളിലെ മനസ്സിൽ ചേക്കേറിയ സ്വപ്‌നമാണ് ശ്രീധന്യക്ക് സിവിൽ സർവീസ്. പിജി കഴിഞ്ഞ് പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ 'എന്റെ ഊര് ട്രൈബൽ ടൂറിസം' പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ആദ്യമായി ഒരു ഐഎഎസുകാരനെ കാണുന്നത്.

സബ്കലക്ടർ ശ്രീറാം സാംബശിവൻ റാവുവിന് ലഭിച്ച ആദരവും ബഹുമാനവും കണ്ടപ്പോൾ ശ്രീധന്യയിലെ സിവിൽ സർവീസ് സ്വപ്‌നത്തിന് വീണ്ടും ചിറകുമുളച്ചു. പിന്നെ ലക്ഷ്യത്തിലേക്കുള്ള യാത്രയായി. അത് ഫലം കാണുകയും ചെയ്തു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കർ പ്രതിയാകും; മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ എത്തും; പ്രൈസ് കൂപ്പർ അടങ്ങിയ ഇടപാടുകൾ പരിശോധിക്കും; സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും സിസിടിവി ദൃശ്യങ്ങളും ഇനി നിർണ്ണായകം; സ്വപ്നയെ ഫോൺ വിളിച്ചവരും കുടുങ്ങും; ശിവശങ്കറെ പുറത്താക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അന്വേഷണം എൻഐഎ ഏറ്റെടുത്തതോടെ പിണറായി വിജയൻ വമ്പൻ പ്രതിസന്ധിയിലേക്ക്
സ്വപ്നയുടെ ക്ലിപ്പിറങ്ങിയോ മക്കളെ എന്ന ചോദ്യം അവസാനിച്ചു; അശ്ലീല വാട്സാപ്പ് ​ഗ്രൂപ്പുകളിൽ സ്വപ്നയുടേതെന്ന പേരിൽ നിരവധി വീഡിയോകൾ; വ്യാജ ഉത്പന്നങ്ങളിൽ വഞ്ചിതരാകരുതെന്നും ടാറ്റൂ നോക്കി ഹോളോ​ഗ്രാം മുദ്രയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മറ്റ് ചിലർ; സോളാർക്കാലത്തെ അനുസ്മരിച്ച് സ്വർണ്ണക്കടത്ത് കാലത്ത് സോഷ്യൽമീഡിയ
സ്വർണ്ണത്തിനൊപ്പം ദേശ വിരുദ്ധ ലീഫ് ലെറ്റുകളും ഉണ്ടായിരുന്നുവെന്ന് എൻ ഐ എ; സ്വപ്‌ന അടക്കം നാല് പ്രതികളും ഭീകര വിരുദ്ധ നിയമത്തിൽ കുടുങ്ങി ജാമ്യം ഇല്ലാതെ അകത്തേക്ക്; വമ്പന്മാരുടെ തണലിൽ ആറു ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്‌നയുടെ ഒളി ജീവിതം കണ്ടെത്തിയ എൻ ഐ എ കാത്തിരിക്കുന്നത് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ; തലസ്ഥാനത്തെ അനേകം പ്രമുഖരുടെ ഉറ്റ മിത്രത്തിന് മുമ്പിൽ വഴികളെല്ലാം അടഞ്ഞു
സ്വർണം കയറ്റി അയച്ചത് നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരൻ; ഫൈസൽ ഫാരിദ് കടത്തു കാരനായത് വിവരങ്ങൾ ചോർത്തിനൽകി കസ്റ്റംസിന്റെ വിശ്വാസ്യത നേടി; സ്വർണം ചെന്നൈയിൽ ഏറ്റുവാങ്ങിയത് ഹാജാ ഫക്രുദീനും സംഘവും; നയതന്ത്ര ബാഗിൽ സ്വർണ്ണ കടത്തിന് പിന്നിൽ സിങ്കപൂരിലെ ജോലിക്കിടെ സിറയയിൽ എത്തി ഐസിസിനൊപ്പം ചേർന്ന തമിഴ്‌നാട്ടുകാരനോ? സ്വപ്‌നയും ചെന്നൈയിലെ സ്ലീപ്പർ സെല്ലുമായുള്ള ബന്ധം തേടി എൻഐഎ
പൂന്തുറയിൽ കാറിന്റെ ഡോർ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലർ അകത്തേക്ക് ചുമച്ചു; വല്ലാത്തൊരവസ്ഥയാണിത്...ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവൻ രക്ഷിക്കാൻ വരുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല; മൂന്നു ഡോക്ടർമാർ ക്വാറന്റൈനിൽ; ദയവായി അവരുടെ മനോവീര്യം തകർക്കരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ; സംരക്ഷണം ഉറപ്പാക്കണമെന്ന് ഐഎംഎ
ഹോങ്കോംഗിലേക്ക് തിരിച്ചു പോകാൻ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ട് ജീവൻ പണയം വച്ച് അമേരിക്കയിൽ എത്തിയത് സത്യം തുറന്നു പറയാൻ; ഉന്നയിക്കുന്നതുകൊറോണ വ്യാപനം ചൈന മറച്ചുവച്ചുവെന്ന ആരോപണം; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന കണ്ടുപിടുത്തവും അവഗണിച്ചു; ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു കോവിഡ്-19 എന്ന ചൈനീസ് വൈറോളജിസ്റ്റിന്റെ തുറന്ന് പറച്ചിലിലുള്ളത് രോഗ വ്യാപനത്തിന്റെ യഥാർത്ഥ കാരണം; ഉറവിടം കണ്ടെത്താൻ വിദഗ്ദ്ധർ ചൈനയിൽ
ശ്വാസം മുട്ടിച്ചു കൊന്നതിന്ശേഷവും യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കത്തിച്ച തെലങ്കാനയിലെ ക്രൂരത; വെടിയേറ്റുവീണ ഡിവൈഎസ്‌പിയുടെ തലവെട്ടിമാറ്റിയും വിരലുകൾ അറുത്തും വികാസ് ദുബെയുടെ ക്രൂരത; പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന സജ്ജനാർ ശൈലി ആവർത്തിച്ച് യുപി പൊലീസും; അധോലോക നായകൻ ദുബെ വീഴുമ്പോൾ യോഗി സർക്കാറിനും ആശ്വാസം; യുപിയിലും ജനം തീതുപ്പിയ തോക്കിന് ഉമ്മ കൊടുക്കുമ്പോൾ  
യുഎഇ കോൺസുലേറ്റിലെ ചടങ്ങുകളിൽ രണ്ടു ജനപ്രതിനിധികളുടെ ഇടയിൽ നിൽക്കുന്നത് ഭീമ ജൂവലറി എന്ന സ്വർണ്ണക്കടയുടെ ഉടമയായ ഡോ ബി.ഗോവിന്ദൻ ആണോ? ആണെങ്കിൽ അദ്ദേഹത്തിന് എന്താണ് ചടങ്ങിൽ കാര്യം; പണത്തൂക്കത്തെ തൊടാൻ മാധ്യമങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കൾക്കും പേടിയാണോ? വൈറലായി അഡ്വ ഹരീഷ് വാസുദേവന്റെ പോസ്റ്റ്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..