Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാടും മലയും താണ്ടി ഒറ്റയ്ക്ക് ഒരുമുറിയിൽ പരീക്ഷയെഴുതി; ദിവസങ്ങളോളം സ്‌കൂളിലെ മുറിയിൽ ഒറ്റയ്ക്ക് ക്വാറന്റൈനും; ഒടുവിൽ സന്ദേശം അവളെ തേടിയെത്തി; പൊള്ളാച്ചിക്കടുത്തെ ആദിവാസി ഊരിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ ശ്രീദേവിക്ക് ഫുൾ എ പ്ലസ്; ഇത് ഊര് കൊതിച്ചിരുന്ന വിജയം

കാടും മലയും താണ്ടി ഒറ്റയ്ക്ക് ഒരുമുറിയിൽ പരീക്ഷയെഴുതി; ദിവസങ്ങളോളം സ്‌കൂളിലെ മുറിയിൽ ഒറ്റയ്ക്ക് ക്വാറന്റൈനും; ഒടുവിൽ സന്ദേശം  അവളെ തേടിയെത്തി; പൊള്ളാച്ചിക്കടുത്തെ ആദിവാസി ഊരിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ ശ്രീദേവിക്ക് ഫുൾ എ പ്ലസ്; ഇത് ഊര് കൊതിച്ചിരുന്ന വിജയം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൊള്ളാച്ചിക്കടുത്ത് കാടിനകത്തെ ആദിവാസി ഊരിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ ശ്രീദേവിക്ക് ഫുൾ എ പ്ലസ്. കൂട്ടുകാരും അദ്ധ്യാപകരും തുള്ളിച്ചാടുമ്പോഴും കാടിനകത്ത് മൊബൈലിനു റേഞ്ച് ലഭിക്കാത്ത ആദിവാസിക്കുടിയിൽ ശ്രീദേവിയും അവളെ പരീക്ഷയെഴുതിക്കാൻ ബൈക്കിലിരുത്തി ഇത്രദൂരം സഞ്ചരിച്ച അച്ഛൻ ചെല്ലമുത്തുവും സന്തോഷവാർത്ത അറിഞ്ഞിട്ടുണ്ടാവില്ല. ഇരുപതു കിലോമീറ്റർ അകലെയുള്ള ബന്ധുവിന്റെ ഫോണിൽ അറിയിച്ച സന്ദേശം ഇന്നലെയാണ് കാടിറങ്ങി അവൾക്കരികിൽ എത്തിയത്.

നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ശ്രീദേവി ലോക് ഡൗൺ കാരണം പരീക്ഷ നീട്ടിയതോടെയാണ് നാട്ടിലേക്കു മടങ്ങിയത്. വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത് അവളറിഞ്ഞത് പരീക്ഷയുടെ തലേന്നു മാത്രം. വനംവകുപ്പിന്റെയും മറ്റ് അധികൃതരുടെയും സഹായത്തോടെ കാടും മലയും താണ്ടിയെത്തിയ ശേഷം ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നു പരീക്ഷയെഴുതുകയും ദിവസങ്ങളോളം സ്‌കൂളിലെ മുറിയിൽ ഒറ്റയ്ക്ക് ക്വാറന്റീനിൽ കഴിയുകയും ചെയ്തിരുന്നു.

ആട്യാ പാട്യാ ദേശീയ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ശ്രീദേവി ജില്ലാ മത്സരത്തിൽ നെറ്റ്‌ബോൾ, ജാവലിൻ ത്രോ ഇനങ്ങൾ സ്വർണമെഡൽ ജേതാവാണ്. സ്റ്റുഡന്റ് പൊലീസ് കെഡറ്റുമാർക്കായുള്ള ഫുട്‌ബോൾ ജില്ലാ മത്സരത്തിലും സ്വർണം നേടി.

ഈ മികവ് പഠനത്തിലും തുടർന്നാണ് എസ്എസ്എൽസി പരീക്ഷയിലെ എ പ്ലസ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി തിരുമൂർത്തിമലയിലെ കാടംപാറ കോളനിയിലേയ്ക്ക് റോഡ് മാർഗം എത്താവുന്നിടത്തു നിന്ന് 6 കിലോമീറ്റർ കാട്ടുവഴി കടന്നെത്തണം. അവിടെ നിന്ന് അച്ഛനൊപ്പം ബൈക്കിലാണു മലക്കപ്പാറ വരെ ശ്രീദേവി എത്തിയത്. അവിടെ നിന്ന് ആംബുലൻസിലും. സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ പി.എം. പ്രഭുവിനോടാണു സ്‌കൂളിലെ അദ്ധ്യാപകർ പരീക്ഷാ വിവരം അറിയിക്കാൻ സഹായം തേടിയത്. ഇന്നലെ പരീക്ഷയിൽ മികച്ച വിജയം നേടിയതറിയിക്കാനും അദ്ദേഹത്തിന്റെ സഹായം തേടി. നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ശ്രീദേവി ലോക് ഡൗൺ കാരണം പരീക്ഷ നീട്ടിയതോടെയാണ് നാട്ടിലേക്കു മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP