Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൽ ജ്യോതി കോളജിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം, ലാത്തി വീശി; കോളജിൽ പൂട്ടിയിട്ടുവെന്നും ഇന്റേർണൽ മാർക്ക് കുറയ്ക്കുമെന്ന് അദ്ധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ; ശ്രദ്ധയുടെ ആത്മഹത്യയിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ പ്രതിഷേധം കടുപ്പിച്ചു വിദ്യാർത്ഥികൾ

അമൽ ജ്യോതി കോളജിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം, ലാത്തി വീശി; കോളജിൽ പൂട്ടിയിട്ടുവെന്നും ഇന്റേർണൽ മാർക്ക് കുറയ്ക്കുമെന്ന് അദ്ധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ; ശ്രദ്ധയുടെ ആത്മഹത്യയിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ പ്രതിഷേധം കടുപ്പിച്ചു വിദ്യാർത്ഥികൾ

അമൽ രുദ്ര

 കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. പൊലീസ് ലാത്തിചാർജ് നടത്തിയെന്ന് വിദ്യാർത്ഥികളുടെ ആരോപണം. വിദ്യാർത്ഥികളെ കോളജിൽ പൂട്ടിയിട്ടുവെന്നും ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്ന് അദ്ധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങൾക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്യാമ്പസിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ കോളജ് അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ഹോസ്റ്റൽ മുറികൾ വിദ്യാർത്ഥികൾ ഒഴിയണമെന്നും മാനേജ്‌മെന്റ് നിർദ്ദേശം നൽകി. ഇത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. ഇന്നലെ നടന്ന ചർച്ചയുടെ തുടർച്ച ഇന്ന് നടക്കാനിരിക്കേയാണ് കോളജ് അടച്ചിടാനും ഹോസ്റ്റലുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാനും തീരുമാനിച്ചത്. ഇതോടെ മാനേജ്മെന്റിനെതിരെ വിദ്യാർത്ഥികൾ സമരം കടുപ്പിക്കുകയായിരുന്നു. ഹോസ്റ്റൽ വിട്ടു പോകില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്.

മാനേജ്മെന്റ് പ്രതിനിധികളും പിടിഎയും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുക്കുന്ന യോഗം കോളജിൽ ആരംഭിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ നേതൃത്വത്തിലാണ് ചർച്ച. ഹോസ്റ്റൽ വാർഡനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ വിദ്യർഥികൾ ഉറച്ചുനിൽക്കുകയാണ്. വിദ്യാർത്ഥികൾ സമരം ശക്തമാക്കിയതോടെ കോളേജ് കവാടങ്ങൾ മുഴുവൻ പൂട്ടി പൊലീസ് സുരക്ഷ ശക്തമാക്കി.

അതേസമയം വിദ്യാർത്ഥിനിയുടെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്ന് വിദ്യാർത്ഥി സമൂഹത്തിൽ പ്രതിഷേധം ഇരുമ്പുകയാണ്. സൈബറിടത്തിലെങ്ങും കടുത്ത അമർഷത്തിലാണ് വിദ്യാർത്ഥികൾ. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചിരുന്നു.

വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല. ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ മടക്കി അയച്ചു. സമയം ആകുമ്പോൾ അങ്ങോട്ട് അറിയിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ അറിയിച്ചു. വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു എന്നാണ് വിവരം. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയെങ്കിലും ഹോസ്റ്റൽ ഒഴിയില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടന്നിരുന്നു. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇതോടെയാണ് കോളജ് അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP