Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യക്തികളുടെ അറിവോടെ ഡേറ്റ എടുക്കണം; നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നും ചട്ടം; ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതല്ല സ്പ്രിങ്ക്ളെറുമായുള്ള സർക്കാരിന്റെ ഇടപാടുകൾ എന്നത് തലവേദനയായി; ഐടി സെക്രട്ടറിയുടെ പരസ്യ ചിത്രം സർക്കാരിനെ വെട്ടിലാക്കി; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ഒരുമിച്ചതും ഐക്യ സ്വരമുയർത്തി; ബ്രൂവറിയിലെ മലക്കം മറിച്ചിലിനെ ഓർമ്മിപ്പിച്ച് കോവിഡ് കാലത്ത് പിണറായിയുടെ സ്പ്രിങ്ക്ളെറിലെ പിന്മാറ്റവും; തീരുമാനം കോടതിയെ ഭയന്ന്

വ്യക്തികളുടെ അറിവോടെ ഡേറ്റ എടുക്കണം; നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നും ചട്ടം; ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതല്ല സ്പ്രിങ്ക്ളെറുമായുള്ള സർക്കാരിന്റെ ഇടപാടുകൾ എന്നത് തലവേദനയായി; ഐടി സെക്രട്ടറിയുടെ പരസ്യ ചിത്രം സർക്കാരിനെ വെട്ടിലാക്കി; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ഒരുമിച്ചതും ഐക്യ സ്വരമുയർത്തി; ബ്രൂവറിയിലെ മലക്കം മറിച്ചിലിനെ ഓർമ്മിപ്പിച്ച് കോവിഡ് കാലത്ത് പിണറായിയുടെ സ്പ്രിങ്ക്ളെറിലെ പിന്മാറ്റവും; തീരുമാനം കോടതിയെ ഭയന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതു പോലെയല്ല സ്പ്രിങ്ക്ളെറുമായുള്ള സംസ്ഥാന സർക്കാരിന്റെ ഇടപാടുകൾ എന്ന പ്രതിപക്ഷത്തിന്റെ ആരോപണം കുറിക്കു കൊണ്ടു. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. അതുകൊണ്ട് തന്നെ സ്പ്രിങ്ക്ളെറുമായുള്ള സർക്കാർ ഇടപെടൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും സർക്കാരിനുണ്ടായി. ഇതോടെയാണ് കരാറിൽ നിന്ന് പിന്മാറിയത്. എന്നാൽ അമേരിക്കൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ പ്രമുഖനും മുതിർന്ന ഐഎഎസുകാരനുമായ ശിവശങ്കർ പ്രത്യക്ഷപ്പെട്ടത് വിവാദമായി തുടരാനാണ് സാധ്യത.

സംസ്ഥാനത്തുകൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ്. ഇനി വിവരങ്ങൾ സർക്കാർ വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗൽറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു

എന്നാൽ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിങ്ക്‌ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ വാർത്താ സമ്മേളനത്തിനിടെ നൽകിയ വിശദീകരണം. എന്നാൽ എന്തടസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല. പുതിയ ഉത്തരവിന് അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഏതായാലും പ്രതിപക്ഷം ആരോപിച്ചത് ശരിയാണെന്ന സൂചനയാണ് ഇപ്പോഴത്തെ പിന്മാറ്റത്തിലൂടെ സർക്കാർ നൽകുന്നതും. ഇതിൽ ജാഗ്രത കുറവല്ലെന്നും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിവാദം ഇനിയും കത്തിപടരും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളെർ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സർക്കാർ ഒപ്പിട്ട കരാർ പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ആരാണ് എഗ്രിമെന്റ് ഒപ്പു വച്ചിരിക്കുന്നതെന്നും എന്തൊക്കെയാണ് എഗ്രിമെന്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെന്നും കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് യുവ എംഎൽഎയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിൽ സത്യമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശദീകരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപണത്തിൽ ഉറച്ചു നിന്നതോടെ പ്രതിപക്ഷം രണ്ടും കൽപ്പിച്ചാണെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെയാണ് പിന്മാറ്റം. നേരത്തെ ബ്യൂവറിയിലും സർക്കാർ ഇത്തരത്തിൽ പിന്മാറിയിരുന്നു. പ്രതിപക്ഷ നിലപാടായിരുന്നു ഇതിന് കാരണം.

ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതു പോലെയല്ല സ്പ്രിങ്ക്ളെറുമായുള്ള സംസ്ഥാന സർക്കാരിന്റെ ഇടപാടുകൾ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. എന്നാൽ ഇവിടെ സ്പ്രിങ്ക്ളെർ ഡോട്ട് കോം വ്യക്തികളുടെ അറിവോടെയല്ല ഡേറ്റകൾ എടുക്കുന്നത്. കമ്പനിക്ക് യഥേഷ്ടം ഡേറ്റ എടുക്കാനുള്ള അനുവാദമാണ് സംസ്ഥാന സർക്കാർ കൊടുത്തിരിക്കുന്നത്. ഇത് ആവശ്യത്തിന് ശേഷം നശിപ്പിക്കുമെന്നും എവിടെയും ആരും പ്രതിപാദിച്ച് കാണുന്നില്ല. അതുകൊണ്ടുതന്നെ സ്പ്രിങ്ക്ളെർ ഡോട്ട് കോമുമായി ഒപ്പുവച്ചിട്ടുള്ള എഗ്രിമെന്റ് കാണാനുള്ള അവസരം സർക്കാർ ഒരുക്കണമെന്നായിരുന്നു ശബരിനാഥന്റെ ആവശ്യം.

സ്പ്രിങ്ക്ളെർ ഡോട്ട് കോമിന്റെ ലീഗർ പ്രോസസിൽ പറയുന്നതു പോലെ കേരള സർക്കാർ എന്തെങ്കിലും നിബന്ധന പറഞ്ഞിട്ടുണ്ടോ എന്നറിയാൻ എഗ്രിമെന്റ് പരസ്യപ്പെടുത്തിയേ മതിയാവൂ എന്നും ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു. ഡേറ്റ നമ്മൾ അറിയാതെ സ്പ്രിങ്ക്ളെറിന് കൊടുക്കുകയും ആ ഡേറ്റ ഉപയോഗിച്ച് കേരളത്തിലെ എല്ലാ കാര്യവും സ്പ്രിങ്ക്ളെറാണ് ചെയ്യുന്നതെന്ന് പറഞ്ഞ് വലിയ ഒരു ബിസിനസ് ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമമാണ് ഈ കമ്പനി നടത്തുന്നത്, അതിന് കേരള സർക്കാർ കൂട്ടു നിൽക്കുന്നുവെന്നായിരുന്നു ആരോപണം. സ്പ്രിങ്ക്ളെർ ഡോട്ട് കോമിന്റെ ഈ പ്രോജക്ട് തന്നെ കേരള സർക്കാർ ഒഴിവാക്കണം. പകരം സർക്കാരിന്റെ തന്നെ എൻ.ഐ.സി.യുടേയോ ഐ.ടി. മിഷന്റെയോ സി-ഡിറ്റിന്റെയോ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ ഭാഗമായി നമുക്ക് ചെയ്യാവുന്ന രീതിയിലേക്ക് ഇതിനെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഒന്നേകാൽ ലക്ഷത്തോളം ആളുകളുടെ ഡേറ്റ ഇതിനോടകം തന്നെ ക്വാറന്റൈനിന്റെ ഭാഗമായി കമ്പനി എടുത്തിട്ടുണ്ട്. ഇനിയും കേരളത്തിലെ എൺപത്തിയേഴ് ലക്ഷം കുടുംബങ്ങളുടെ ഡേറ്റ കൂടി നേരത്തേ പറഞ്ഞ പ്രോസസിന്റെ ഭാഗമായി കൊടുക്കാനായിരുന്നു തീരുമാനം. കോവിഡിനെ ഒരുമിച്ച് പ്രതിരോധിക്കുന്നതിനൊപ്പം തന്നെ കോവിഡിന്റെ മറവിൽ അന്താരാഷ്ട്ര കച്ചവട കണ്ണുമായി വന്നിട്ടുള്ള കമ്പനികൾ, അതു മലയാളിയുടെ കമ്പനി ആണെങ്കിലും മറ്റൊരു രാജ്യത്തിന്റെ കമ്പനി ആണെങ്കിലും അതിന് പാവപ്പെട്ട മലയാളിയെ സംബന്ധിച്ച ഡേറ്റയും ആത്മാഭിമാനവും പണയം വയ്ക്കാൻ സർക്കാർ അനുവദിക്കരുതെന്നും ശബരീനാഥൻ എംഎ‍ൽഎ. ആവശ്യപ്പെട്ടിരുന്നു.

ഇത് തന്നെയാണ് രമേശ് ചെന്നിത്തലയും നേരത്തെ ചർച്ചയാക്കിയത്. ഇതോടെ സർക്കാർ പിൻവലിയുകയായിരുന്നു. പലവിധത്തിൽ ചർച്ച ചെയ്താണ് സർക്കാർ പിൻവലിയാനുള്ള നയപരമായ തീരുമാനം എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP