Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ സ്പ്രിംക്ലർ വിറ്റോ? സ്പ്രിംക്ലർ ഇടപാടിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനോ എന്ന ചർച്ച കൊഴുക്കവേ ഹൈക്കോടതിയിൽ ഉപഹർജി; വിവാദ ഇടപാടിനെ കുറിച്ച് പഠിക്കാൻ സർക്കാർ നിശ്ചയിച്ച കമ്മറ്റികളുടെ റിപ്പോർട്ടും സ്വപ്‌നയുടെ ആരോപണങ്ങളെ സാധൂകരിക്കുന്നതെന്ന് വാദം

കോവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ സ്പ്രിംക്ലർ വിറ്റോ? സ്പ്രിംക്ലർ ഇടപാടിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനോ എന്ന ചർച്ച കൊഴുക്കവേ ഹൈക്കോടതിയിൽ ഉപഹർജി; വിവാദ ഇടപാടിനെ കുറിച്ച് പഠിക്കാൻ സർക്കാർ നിശ്ചയിച്ച കമ്മറ്റികളുടെ റിപ്പോർട്ടും സ്വപ്‌നയുടെ ആരോപണങ്ങളെ സാധൂകരിക്കുന്നതെന്ന് വാദം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് വിവാദമായ സ്പ്രിംക്ലർ ഇടപാട് വീണ്ടും സജീവമാകുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ പേരിൽ 2020-ൽ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറുമായുണ്ടാക്കിയ കരാറിൽ വ്യക്തതവരുത്താൻ സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയിൽ വിവാദത്തിന്റെ കൂടുതൽ വിവരങ്ങൽ പുറത്തുവന്നേക്കും. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഉപഹർജി നൽകിയത്.

കൈമാറിയ ഡേറ്റ സ്പ്രിംക്ലർ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിംക്ലറുമായി സർക്കാരുണ്ടാക്കിയ കരാറിനെക്കുറിച്ചും കൈമാറിയ ഡേറ്റകളുടെ സുരക്ഷ സംബന്ധിച്ചും പഠിക്കാൻ സർക്കാർ നിയോഗിച്ച എം. മാധവൻ നായർ കമ്മിറ്റിയുടെയും കെ. ശശിധരൻ നായർ കമ്മിറ്റിയുടെയും റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഉപഹർജി നൽകിയത്.

സ്പ്രിംക്ലറിന് കൈമാറിയ വിവരങ്ങൾ വലിയ വിലയ്ക്ക് വിറ്റെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ സാധൂകരിക്കുന്ന വിവരങ്ങളാണ് രണ്ടു കമ്മിറ്റികളുടെയും റിപ്പോർട്ടിലുള്ളതെന്ന് ഹർജിയിൽ ആരോപിക്കുന്നു. കോവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ സ്പ്രിംക്ലറിന് കൈമാറുന്നത് ചോദ്യംചെയ്തുള്ള ഹർജികൾ നിലവിൽ കോടതിയിലുണ്ട്. ഇതിലാണ് ഉപഹർജി നൽകിയിരിക്കുന്നത്.

കോവിഡ് രോഗികളുടെ വിവരങ്ങൾ ആമസോൺ വെബ് സർവീസിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് ചില സ്വകാര്യ ഐ.പി. അഡ്രസുകൾ വിവരങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നാണ് സർക്കാർ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് രോഗികളുടെ വിവരങ്ങൾ കൈമാറുന്നതിൽ സർക്കാരും സ്പ്രിംക്ലറും തമ്മിൽ നിയമപരമായ കരാർ ഇല്ലെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഇ-മെയിൽവഴിയുള്ള ഒരു കത്ത് മാത്രമാണുണ്ടായിരുന്നത്. എന്നാൽ, സർക്കാർ കോടതിയെ അറിയിച്ചത് ഇതിന് വ്യത്യസ്തമായ കാര്യമായിരുന്നു.

എത്ര ഡേറ്റകൾ സ്വകാര്യ ഐ.പി. അഡ്രസുകൾ പരിശോധിച്ചു, വിഷയം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിക്ക് എന്തുകൊണ്ട് എല്ലാ രേഖകളും കൈമാറിയില്ല, എന്തുകൊണ്ട് സ്പ്രിംക്ലറുമായി ശരിയായ കരാർ ഉണ്ടാക്കാതെപോയി, സ്വകാര്യ ഐ.പി. അഡ്രസുകൾക്ക് വിവരങ്ങൾ കൈമാറിയതിലൂടെയുണ്ടായ സാമ്പത്തികനേട്ടം സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ ജോർജ് പൂന്തോട്ടംവഴിയാണ് ഹർജി നൽകിയത്.

അതേസമയം രണ്ട് വർഷം മുമ്പ് അന്നത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ് വിവാദ ഇടപാട് പുറത്തുവന്നത്. സ്വപ്‌നയുടെ കൂടി വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ ചെന്നിത്തല താൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് വാദിച്ചിരുന്നു. സ്പ്രിംക്ലർ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആണെന്ന സ്വപ്നാ സുരേഷിന്റെ ആരോപണത്തോടെ ഡാറ്റ വിവാദം വീണ്ടും മുറുകി.

സ്പ്രിംക്ലറും വീണയുടെ സ്ഥാപനം എക്സാലോജിക്കും തമ്മിലെ ബന്ധത്തിലെ ദുരൂഹത ആദ്യം പറഞ്ഞത് 2020 ഇൽ പി ടി തോമസ് ആയിരിന്നു. ഡാറ്റ കടത്ത് നടന്നെന്ന വാദത്തിൽ രമേശ് ചെന്നിത്തല ആവർത്തിച്ചു ഉറച്ചു നിന്നതോടെ വിവാദം മുറുകി. സ്പ്രിംക്ലർ കത്തുന്നതിനിടെ ആയിരുന്നു ഐ ടി സെക്രട്ടറി എം ശിവശങ്കർ ചട്ടങ്ങൾ എല്ലാം ലംഘിച്ചുള്ള കരാരിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

വീണ ബുദ്ധി കേന്ദ്രം ആയ കരാറിൽ ബലിയാടായെന്നു ശിവശങ്കർ പറഞ്ഞു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ചീഫ് സെക്രട്ടറിയും ധന നിയമ വകുപ്പുകളും അറിയാതെ കരാർ ഉപ്പിടാൻ ശിവശങ്കറിന് മേൽ ഉന്നത സമ്മർദം ഉണ്ടായെന്ന ആരോപണം ഇതോടെ വീണ്ടും ഉയരുന്നു. ശിവശങ്കറിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു സർക്കാർ നിയോഗിച്ച മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാർ അധ്യക്ഷനായ വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ടിന്മേൽ വീണ്ടും സമിതിയെ വെച്ചു ശിവശങ്കറിനെ വെള്ള പൂശുകയായിരുന്നു സർക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP