Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചട്ടപ്പടി ശമ്പളം വേണമെന്ന ആവശ്യവുമായി കായിക അദ്ധ്യാപകർ മുണ്ട് മുറുക്കി സമരത്തിലായതോടെ നട്ടം തിരിഞ്ഞ് സംസ്ഥാന കായികമേള; ഉപജില്ലാ മേള മുതൽ റവന്യു ജില്ലാ മേളവരെ വീഴ്‌ച്ചകളോടെ തുടക്കം; കായിക അദ്ധ്യാപകരുടെ നിസ്സഹകരണം പോലും പല ജില്ലകളിലും ഉപജില്ലാ റവന്യു ജില്ലാ മത്സരങ്ങൾ പ്രതിസന്ധിയിലായി; പൊതുവിദ്യാഭ്യാസ ഡറക്ടറുമായി നടത്തിയ ചർച്ചയും വിഫലം; പലയിടത്തും കായികമേള പാളി; കിളിമാനൂരിൽ കായികതാരങ്ങളുടെ കയ്യാങ്കളിയും

ചട്ടപ്പടി ശമ്പളം വേണമെന്ന ആവശ്യവുമായി കായിക അദ്ധ്യാപകർ മുണ്ട് മുറുക്കി സമരത്തിലായതോടെ നട്ടം തിരിഞ്ഞ് സംസ്ഥാന കായികമേള; ഉപജില്ലാ മേള മുതൽ റവന്യു ജില്ലാ മേളവരെ വീഴ്‌ച്ചകളോടെ തുടക്കം; കായിക അദ്ധ്യാപകരുടെ നിസ്സഹകരണം പോലും പല ജില്ലകളിലും ഉപജില്ലാ റവന്യു ജില്ലാ മത്സരങ്ങൾ പ്രതിസന്ധിയിലായി; പൊതുവിദ്യാഭ്യാസ ഡറക്ടറുമായി നടത്തിയ ചർച്ചയും വിഫലം; പലയിടത്തും കായികമേള പാളി; കിളിമാനൂരിൽ കായികതാരങ്ങളുടെ കയ്യാങ്കളിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അദ്ധ്യാപകർ നടത്തിവരുന്ന ചട്ടപ്പടി സമരം രൂക്ഷമായതോടെ കായികമേളകൾ പ്രതസന്ധിയിലേക്ക്, സ്‌കൂൾ കായികമേളയുടെ നടത്തിപ്പിൽ നിരവധി പാളിച്ചകൾ പറ്റിയ സാഹചര്യത്തിലാണ് വിദ്യാർത്ഥികളടക്കം തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കായിക അദ്ധ്യാപകരുടെ ചട്ടപ്പടി സമരം തുടരുന്നതിനാൽ സ്‌കൂൾ കായികമേളകളുടെ നടത്തിപ്പ് സംബന്ധിച്ച് ഇപ്പോഴും ആശങ്ക തുടരുകയാണ്. മറ്റു അധ്യപകരുടേതിന് തുല്യമായി വേതനവും തസ്തിക വർധനവ് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് കായികാധ്യാപകർ സമരത്തിനിറങ്ങിയത്. ഇതോടെ ജില്ലാ മേളകളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. നവംബർ 16 മുതലാണ് സംസ്ഥാന കായികമേള നടക്കാനൊരുങ്ങുന്നത്.

സംസ്ഥാനത്ത് സെപ്റ്റംമ്പർ മുതൽ ആരംഭിച്ച ഉപജില്ലാ, ജില്ലാതലം കായികമേളയുടെ ക്രമീകരണങ്ങൾ തെറ്റിയതിനെതിരെ വിദ്യാർത്ഥികളും രംഗത്തത്തിയിരിക്കുകയാണ്. കായിക വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പാക്കാൻ ആവശ്യമായ കായിക അദ്ധ്യാപക തസ്തികകൾ അനുവദിക്കുക, കായികാധ്യാപക തസ്തികകൾ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി 2017 മുതൽ കായികാധ്യാപകർ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത്തവണ കണ്ണൂരാണ് സംസ്ഥാന കായികമേള നടക്കുന്നത്. എന്നാൽ ചട്ടപ്പടി സമരം കടുപ്പിച്ചതോടെ കായികമേളയുടെ സംഘാടകസമിതി യോഗം അദ്ധ്യാപകർ ബഹിഷ്‌കരിക്കുകയും ചെയ്തു. അദ്ധ്യാപകർ സജീവമായി സമരമുഖത്ത് തുടരുന്നതോടെ സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്റെ സഹായത്തോടെയാണ് സംസ്ഥാനതല മത്സരം നടത്താൻ വിദ്യഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബുവിന്റെ നേതൃത്വത്തിൽ കായിക അദ്ധ്യാപകരുമായി ചര്ച്ചകൾ നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു. കൊട്ടിഘോഷിച്ച് കായികമേളയുടെ സംഘാടകസമിതി യോഗം സംഘടിപ്പിക്കുകയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തതത്. എന്നാൽ കായികമേളയ്ക്ക് അദ്ധ്യാപകരുടെ പങ്കാളിത്തം ഇല്ലാതെ വന്നതോടെ ഉപജില്ലാതലം മുതൽ മേള പ്രതിസന്ധിയിലായിരിക്കുകയാണ്. സീനിയർ വിഭാഗം, ജൂനിയർ വിഭാഗം തരംതിരിക്കാതെ തട്ടിക്കൂട്ടി കായികമേളയാണ് പലജില്ലയിലും സംഘടിപ്പിച്ചത്. വേണ്ടത്ര സുരക്ഷയോ മുന്നൊരുക്കങ്ങളൊ നടത്താതെ വന്നതോടെ പലയിടത്തും കായികമേള പ്രതിസന്ധിയിലായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലടക്കം വിദ്യാർ്തഥികൾ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

സൗകര്യപ്രദമായ ഗ്രൗണ്ടുകളോ, വേണ്ടത്ര സൗകര്യങ്ങളോ ഒരുക്കുന്നില്ല എ്നുള്ളതാണ് പ്രധാന ആരോപണം. ഉപജില്ലാ തലത്തിലെ പ്രശ്നങ്ങള്ഡ പരിഹരിച്ചെങ്കിൽ മാത്രമേ റവന്യു ജില്ലാ തലത്തിൽ മത്സരങ്ങൾ നടത്താൻ സാധിക്കുകയുള്ളു. എറണാകുളം ജില്ലയിൽ ഉപജില്ലാ തല മത്സരങ്ങൾ പോലും നടത്താതെയാണ് ജില്ലാതല മത്സരത്തിന് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിട്ടത്. മത്സരിക്കാൻ മൂന്നിലധികം സ്‌കൂളുകളും എത്തിയതോടെ സംഘടാകസമിതിക്കെതിരെ പ്രതിഷേധവും ഉയർന്നു. 21 ഇന മത്സരങ്ങളാണ് കായികമേളയുമായി ബന്ധപ്പെട്ട് നടത്തേണ്ടത്്് കായിക അദ്ധ്യാപകർ സമരത്തിലേർപ്പെട്ടതോടെ മേളയുടെ നടത്തിപ്പും കുഴഞ്ഞിരിക്കുകയാണ്.

വേണ്ടത്ര ക്രമീകരങ്ങൾ നടത്താതെയാണ് കായികമേളകൾ തട്ടിക്കൂട്ടിയതെന്ന ആരോപണമാണ് പ്രധാനമായും മേളയ്ക്കെതിരെ ഉയരു്ന്നത്. മത്സരം കഴിഞ്ഞ് ശേഷമാണ് പല മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും അറിയിപ്പ് ലഭിച്ചതെന്നാണ് തിരൂരിൽ നിന്നും ഉയർന്ന പ്രധാന ആരോപണം. ഇതേ തുടർന്ന് പല രക്ഷിതാക്കളും മേളക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. തിരുവനന്തപുരം കിളിമാനൂരിൽ ഉപജില്ലാ കലോത്സവത്തിൽ വിദ്യാർ്ഥികൾ തമ്മിൽ ഗ്രൗണ്ടിൽ കയ്യാങ്കളി വരെ എത്തിയെങ്കിലും അദ്ധ്യാപകർ ഇടപെട്ടില്ലെന്നാണ് പ്രധാന ആരോപണം. കായികതാരങ്ങളായ കുട്ടികളുടെ ഭാവിയെ കരുതി തന്നെയാണ് സമരമെന്ന നിലപാടാണ് അദ്ധ്യാപകർ കൈക്കൊള്ളുക അതിനാൽ കായികമേളകൾ ബഹിഷ്‌കരിക്കുമെന്ന് അദ്ധ്യാപകർ ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടിരിക്കുന്നത്.

കായിക മേളയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് അവസരം നൽകാതെ അണ്ടർ-17, 19 വിഭാഗങ്ങളിൽ മത്സരം നടത്തുന്നതിന് എതിരേയും അദ്ധ്യാപകർ പ്രതിഷേധം അറിയിച്ചു രംഗത്തെത്തിയിരുന്നു. ഉപജില്ലാ കായിക മേളകൾ മുതൽ കായികാധ്യാപകർക്ക് നിരവധി ചുമതലകൾ നിർവഹിക്കുന്നുണ്ട്. ഉപജില്ലാ സ്പോർട്സ് സെക്രട്ടറി സ്ഥാനം, മൈതാനമൊരുക്കൽ, ടീമിനെ തയ്യാറാക്കൽ, വിവിധ മത്സരങ്ങളിലെ വിധി നിർണയിക്കൽ, സെലക്ടർമാർ, ഇനങ്ങളുടെ പോയിന്റ്/ മാർക്ക് രേഖപ്പെടുത്തൽ, സംഘാടക സമിതിയിലെ ഉപസമിതികളിലും ഭാരവാഹിത്വം തുടങ്ങിയ ചുമതലകൾ ഇവർക്ക് നിർവഹിക്കാറുണ്ട്. കായിക അദ്ധ്യാപകർ പ്രത്യക്ഷ സമരത്തിൽ നിൽക്കുന്നതോടെ ഒക്ടോബർ പകുതി മുതൽ നടക്കുന്ന സംസ്ഥാന കായികമേള എങ്ങനെ നടക്കുമെന്നാണ് വിദ്യാർത്ഥികളംു രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP