Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിന്ദു അമ്മിണി ശബരിമല ദർശനത്തിന് വരുന്നുവെന്ന് അഭ്യൂഹം; ചെങ്ങന്നൂരിൽ ട്രെയിനിറങ്ങി പത്തനംതിട്ടയ്ക്ക് ബസിൽ തിരിച്ചുവെന്നും വിവരം; പൊലീസ് നെട്ടോട്ടമോടുമ്പോൾ ബിന്ദു അമ്മിണി എത്തിയത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അമ്മയെ കാണാൻ; അമ്മയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നത് ബിജെപിക്കാർ ഭീഷണിപ്പെടുത്തിയതു കൊണ്ടെന്ന് ബിന്ദു

ബിന്ദു അമ്മിണി ശബരിമല ദർശനത്തിന് വരുന്നുവെന്ന് അഭ്യൂഹം; ചെങ്ങന്നൂരിൽ ട്രെയിനിറങ്ങി പത്തനംതിട്ടയ്ക്ക് ബസിൽ തിരിച്ചുവെന്നും വിവരം; പൊലീസ് നെട്ടോട്ടമോടുമ്പോൾ ബിന്ദു അമ്മിണി എത്തിയത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അമ്മയെ കാണാൻ; അമ്മയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നത് ബിജെപിക്കാർ ഭീഷണിപ്പെടുത്തിയതു കൊണ്ടെന്ന് ബിന്ദു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബിന്ദു അമ്മിണി ശബരിമല ദർശനത്തിന് വരുന്നുവെന്ന് അറിഞ്ഞ് പൊലീസിന്റെ നെട്ടോട്ടം. ഇന്ന് വൈകിട്ട് ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങിയ ബിന്ദു ബസ് മാർഗം പത്തനംതിട്ടയിലേക്ക് തിരിച്ചുവെന്നറിഞ്ഞ് പൊലീസ് ഒരുക്കിയത് വൻ സുരക്ഷാ സന്നാഹം. എന്നാൽ, ബിന്ദു അമ്മിണി പോയത് ജനറൽ ആശുപത്രിയിലേക്കായിരുന്നു. മാതാവ് പ്രമാടം സ്വദേശി അമ്മിണി ഹാർട്ട് അറ്റാക്ക് വന്ന് ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അമ്മയുടെ അസുഖ വിവരം അറിഞ്ഞായിരുന്നു ബിന്ദുവിന്റെ വരവ്.

ആശുപത്രിയിൽ എത്തി അമ്മയെ സന്ദർശിച്ച ശേഷം ബിന്ദു ചെയ്തത് ബിജെപിക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗം സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് മാതാവിന് അസുഖം വന്നതെന്നും ആർഎസ്എസുകാരാണ് ഭീഷണി മുഴക്കിയതെന്നും ബിന്ദു അമ്മിണി ആരോപിച്ചു. അതേ സമയം, ഈ ആരോപണം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നിഷേധിക്കുകയാണ്.

പുതുവൽസര ദിനത്തിൽ പുലർച്ചെയാണ് അമ്മിണിയെ ജനറൽ ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ എത്തിച്ചത്. കടുത്ത നെഞ്ചു വേദനയുമായിട്ടാണ് ഇവരെ എത്തിച്ചത്. ആൻജിയോഗ്രാം ചെയ്തപ്പോൾ ഹൃദയത്തിൽ രണ്ടു തടസം കണ്ടെത്തി. ഇതേ തുടർന്ന് ഇവർ ഐസിയുവിൽ ചികിൽസയിലാണ്. തന്നെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതായി ഇവർ പറഞ്ഞിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. രണ്ടു ദിവസം ആശുപത്രിയിൽ അമ്മയ്ക്കൊപ്പം നിൽക്കാനാണ് ബിന്ദുവിന്റെ തീരുമാനം. ഇതാണ് ശരിക്കും പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്.

ബിന്ദു വന്നത് അറിഞ്ഞ് സംഘപരിവാർ സംഘടനകൾ ആശുപത്രിയിൽ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. മഫ്തിയിൽ പൊലീസുകാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ബിന്ദു ഇവിടം വിട്ടു പോകും വരെ മഫ്തി പൊലീസ് സുരക്ഷയൊരുക്കും. ബിന്ദു വന്നത് അമ്മയെ കാണാനാണെന്ന വാർത്ത പൊലീസിന് ആശ്വാസം പകരുന്നുണ്ട്. എന്നിരുന്നാലും സുരക്ഷ ഒരുക്കുന്നത് പൊലീസിന് തലവേദനയാണ്. വൈകിട്ടത്തെ ട്രെയിനിലാണ് കോഴിക്കോട്ട് നിന്നും ബിന്ദു ചെങ്ങന്നൂരിൽ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP