Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

അഞ്ചുമണിക്കൂർ വരെ തുടർച്ചയായി വിശ്രമമില്ലാതെ അദ്ധ്വാനം; കാട്ടിനുള്ളിലെ തെരച്ചിലിനും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനും പ്രത്യേകം പരിശീലനം സിദ്ധിച്ചവർ; രാജമലയിൽ മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് നായ്കളും; മണ്ണിനടിയിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ലില്ലി; ബൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട ലില്ലിക്ക് പത്ത് മാസം മാത്രം പ്രായം

അഞ്ചുമണിക്കൂർ വരെ തുടർച്ചയായി വിശ്രമമില്ലാതെ അദ്ധ്വാനം; കാട്ടിനുള്ളിലെ തെരച്ചിലിനും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനും പ്രത്യേകം പരിശീലനം സിദ്ധിച്ചവർ; രാജമലയിൽ മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് നായ്കളും; മണ്ണിനടിയിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ലില്ലി; ബൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട ലില്ലിക്ക് പത്ത് മാസം മാത്രം പ്രായം

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: പ്രകൃതിക്ഷോഭം മൂലം നിരവധിപേർ മരണമടഞ്ഞ മൂന്നാർ രാജമലയിൽ മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിച്ചത് കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ആണ്. ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്ത് മാസം മാത്രം പ്രായമുള്ള ലില്ലിയെന്ന പൊലീസ് നായയാണ് മണ്ണിനടിയിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ നടക്കുന്ന പരിശീലനം പൂർത്തിയാകുന്നതിന് മുൻപാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുൻകൈയെടുത്ത് മൂന്നാറിലേയ്ക്ക് അയച്ചത്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പൊലീസ് സേനയിലെ പുതിയ ബാച്ചിലെ 35 നായ്ക്കളിൽ പെട്ടവരാണിവർ. മായ ഉൾപ്പെടെ രണ്ട് നായ്ക്കൾക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.ജി.സുരേഷ് ആണ് പരിശീലകൻ. പി. പ്രഭാത് ആണ് ഹാന്റ്‌ലർ.

Stories you may Like

മൂന്നാറിലെത്തിയ ഡോണ എന്ന നായ് മണ്ണിനടിയിൽ മനുഷ്യർ ജീവനോടെയുണ്ടെങ്കിൽ കണ്ടുപിടിക്കാൻ വിദഗ്ദ്ധ പരിശീലനം നേടിയതാണ്. അഞ്ച് മണിക്കൂർ വരെ തുടർച്ചയായി വിശ്രമമില്ലാതെ പ്രവർത്തിക്കാൻ വർക്കിങ് ലാബ്രഡോർ വിഭാഗത്തിൽ പെട്ട ഡോണയ്ക്ക് കഴിയും. ജോർജ് മാനുവൽ കെ.എസ്. ആണ് ഹാന്റ്‌ലർ. നാളെയും ഇവയുടെ സേവനം മൂന്നാറിൽ ലഭ്യമാക്കും. കാടിനുള്ളിലെ തെരച്ചിലിനും വിധ്വംസക പ്രവർത്തകരെയും സ്‌ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനും ബാച്ചിലെ മറ്റ് നായ്ക്കൾക്ക് പരിശീലനം നൽകുന്നുണ്ട്. കളവ്, കൊലപാതകം മുതലായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള വിദഗ്ദ്ധ പരിശീലനവും നൽകുന്നുണ്ട്. പഞ്ചാബ് പൊലീസിന്റെ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവയെ വാങ്ങിയത്.

കേരള പൊലീസിലെ എട്ട് നായ്ക്കൾക്ക് മയക്കുമരുന്ന് കണ്ടെത്താൻ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം കഴിഞ്ഞ് വിവിധ ജില്ലകളിൽ നിയോഗിക്കപ്പെട്ട ഇവ ഇതിനകംതന്നെ അഞ്ച് കേസുകൾ കണ്ടെത്തിക്കഴിഞ്ഞു.

സംസ്ഥാന പൊലീസ് സേനയിൽ ഉൾപ്പെടുത്തുന്നതിനായി കൂടുതൽ നായ്ക്കളെ വാങ്ങി വിദഗ്ദ്ധ പരിശീലനം നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഉയർന്ന ബ്രീഡിൽപ്പെട്ട എട്ട് നായ്ക്കുട്ടികളെയാകും ഉടനെ വാങ്ങുക. രക്ഷാപ്രവർത്തനത്തിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനത്തിനുശേഷം ഇവയെ എട്ടുജില്ലകളിൽ നിയോഗിക്കും.

സംസ്ഥാനത്ത് നിലവിൽ എല്ലാ ജില്ലകളിലും ഡോഗ് സ്‌ക്വാഡുകൾ ഉണ്ട്. 150 നായ്ക്കളാണ് കേരള പൊലീസിൽ ഉള്ളത്. കൂടാതെ സേനയിൽ നിന്ന് വിരമിക്കുന്ന നായ്ക്കളുടെ വിശ്രമകേന്ദ്രമായ തൃശൂർ കേരള പൊലീസ് അക്കാദമിയിലെ വിശ്രാന്തിയിൽ 19 നായ്ക്കൾ വിശ്രമജീവിതം നയിക്കുന്നുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP