Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്തുക്കൾ സന്നദ്ധ സംഘടനകൾക്ക് നൽകി; ജോലി ചെയ്തിരുന്നപ്പോൾ അവധിയെടുത്തത് മാതാപിതാക്കളുടെ മരണ ദിവസങ്ങളിൽ മാത്രം: ഓർമ്മയിൽ മറക്കാനാകാത്ത കലാം കഥകൾ അനവധി

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്തുക്കൾ സന്നദ്ധ സംഘടനകൾക്ക് നൽകി; ജോലി ചെയ്തിരുന്നപ്പോൾ അവധിയെടുത്തത് മാതാപിതാക്കളുടെ മരണ ദിവസങ്ങളിൽ മാത്രം: ഓർമ്മയിൽ മറക്കാനാകാത്ത കലാം കഥകൾ അനവധി

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ടപതി എപിജെ അബ്ദുൽ കലാം ഇനി ഓരോ ഇന്ത്യക്കാരന്റെയും ഓർമകളിൽ ജീവിക്കും. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ സ്വാധീനിച്ച ജീവിതം, പ്രവൃത്തികൊണ്ട് യുവതലമുറയ്ക്ക് മാതൃകയായ മിസൈൽ മനുഷ്യൻ, കാലത്തിന് മുമ്പേ നടന്ന കലാം....ഭാരതത്തിന്റെ തീരാ നഷ്ടം. ഈ മഹാന്റെ സംഭവാനകൾ കലാതീതമായി ചർച്ച ചെയ്യും. അത്രയേറെ സംഭാവനകളാണ് രാജ്യത്തിന് കലാം നൽകിയത്.

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്ത് വേണ്ടെന്ന് വച്ച മഹാൻ

രാഷ്ട്രപതി ആയി അധികകാലം കഴിയും മുമ്പേ അബ്ദുൾ കലാം തന്റെ ജീവിത സമ്പാദ്യങ്ങളെല്ലാം തന്നെ പി.യു.ആർ.എ. എന്ന സന്നദ്ധ സംഘടനയ്ക്ക് നൽകി. ഗ്രാമീണർക്ക് നാഗരിക സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുകയെന്ന ദൗത്യവുമായി കലാം മുൻകൈ എടുത്ത് രൂപീകരിച്ചതാണ് ഈ സംഘടന. രാഷ്ട്രപതി ആയിരിക്കുമ്പോഴും കാലാവധി പൂർത്തിയാക്കിയാലും തന്റെ തുടർന്നുള്ള സംരക്ഷണം സർക്കാർ നോക്കിക്കൊള്ളുമെന്നതിനാൽ തനിക്ക് സമ്പത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഇന്ത്യ കണ്ട ഏറ്റവും ജനപ്രീയനായ രാഷ്ട്രപതി. അദ്ദേഹത്തെ ഒരു നോക്ക് കാണണം സംസാരിക്കാനും ഓരോ ഇന്ത്യക്കാരനും ആഗ്രഹിച്ചിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജീവിച്ചത്. തിരുവനന്തപുരം ഐഎസ്ആർഒയിൽ സേവനം അനുഷ്ട്ടിക്കുന്ന കാലത്ത് തീർത്തും ഒരു സാധാരണക്കാരനായി നമ്മുടെ തലസ്ഥാനത് ജീവിച്ച കലാം പക്ഷെ കുടുംബത്തിൽ തീർത്തും വ്യത്യസ്തനായ ഒരു മനുഷ്യൻ ആയിരുന്നു. തന്റെ ജോലിക്ക് ആയിരുന്നു അദ്ദേഹം എന്നും പ്രാധാന്യം നൽകിയിരുന്നത്.

തിരുവനന്തപുരത്തെ ജീവതകാലത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ മേലധികാരിക്ക് പിതാവ് അയച്ച ഒരു കത്തിൽ അദ്ദേഹം കുടുംബത്തെ മറന്നു പണിയെടുക്കുന്നു എന്ന് പറയുന്നുണ്ട് എന്ന് കഥകൾ ഉണ്ട്. മാസങ്ങളായി വീട്ടിലേയ്ക്ക് ഒരു എഴുത്ത് പോലും അയക്കാത്ത, ഒരിക്കൽ പോലും മാതാപിതാക്കളെ ചെന്ന് കാണാത്ത മകനെ കുറിച്ചാണ് ആ കത്ത് എന്നാണ് കഥകൾ.അതുപോലെ തന്നെ തന്റെ ഔദ്യോഗിക ജീവിതത്തിനിടെ രണ്ട് ദിവസം മാത്രമാണ് അബ്ദുൾ കലാം അവധിയെടുത്തത് എന്ന് കേട്ടിട്ടുണ്ട്. അത് മാതാപിതാക്കളുടെ മരണ ദിവസങ്ങളിൽ ആയിരുന്നത്രെ. അത്രയ്ക്ക് തന്റെ ജോലിയെ സ്‌നേഹിച്ച ഒരു മഹത് വ്യക്തിയാണ് കലാം.

എഴുത്തുകളിലൂടെയും സന്ദേശങ്ങളിലൂടെയും സംവദിക്കുന്ന ഏതൊരാൾക്കും കലാം സ്വന്തം കൈയൊപ്പിട്ട മറുപടി കാർഡുകൾ നൽകാൻ മറന്നിരുന്നില്ല. അയയ്ക്കുന്ന കത്തുകൾക്ക് മാത്രമായിരുന്നില്ല മറുപടി. കിട്ടുന്ന ചെറിയ പുസ്തകം പോലും വായിച്ച് അനുമോദന കുറിപ്പുകളയച്ചു. എല്ലാ വിഷയങ്ങളിലും സംവദിക്കാനുള്ള കരുത്തുമുണ്ടായിരുന്നു. ഈ വാക്കുകളെ ലോക നേതാക്കൾ പോലും മതിച്ചിരുന്നു. അവരും പ്രതകിരണവുമായി ചർച്ചകൾ സജീവമാക്കി. രാഷ്ട്രപതിയായിരുന്നപ്പോൾ യാഹൂ ആൻസേഴ്‌സ് ഗ്രൂപ്പിലേക്ക് അദ്ദേഹം ഒരു ചോദ്യമയച്ചിരുന്നു. നമ്മുടെ ഭൂമിയെ ഭീകരവാദ മുക്തമാക്കാൻ എന്തൊക്കെ ചെയ്യണം എന്നായിരുന്നു ആ ചോദ്യം. ഇന്ത്യയിലെയും ലോകത്തെയും പല പ്രമുഖരും അതിന് ഉത്തരം നൽകാനെത്തി.

സഹജീവജാലങ്ങളോട് അടങ്ങാത്ത സ്‌നേഹം

മനുഷ്യന് വേണ്ടി മാത്രമായിരുന്നില്ല കലാമിന്റെ ജീവിതം. ചെറിയ കാര്യങ്ങൾക്ക് പോലും എല്ലാ തരത്തിലും കരുതൽ വേണമെന്ന പക്ഷക്കാരനായിരുന്നു. അചുതൊണ്് തന്നെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ചുറ്റുമുള്ള മതിലുകൾക്ക് മുകളിൽ ഉടഞ്ഞ ഗ്ലാസ് കഷണങ്ങൾ വയ്ക്കുന്നതിനെ കലാം എതിർത്തു. ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു ഇത്. ഉടഞ്ഞ ഗ്ലാസുകൾ പക്ഷികൾക്ക് ഹാനികരമാണെന്ന് പറഞ്ഞാണ് കലാം അതിനെ എതിർത്തത്. പ്രകൃതിയുടെ സൂക്ഷ്മ ചലങ്ങൾ വരെ അദ്ദേഹം നിരീക്ഷിച്ചിരുന്നു.

ഷില്ലോങ്ങിലേക്കുള്ള യാത്രയിൽ എസ്‌കോർട്ട് പോയ ജീപ്പിലെ സൈനികനോട് ക്ഷമ ചോദിച്ചത് മനുഷ്യസ്‌നേഹത്തിന്റെ അവസാന ഉദാഹരണം. അഞ്ചു മണിക്കൂർ തനിക്ക് വേണ്ടി സൈനികൻ നിന്നാതാണ് ക്ഷമ ചോദിക്കാൻ കാരണം

കുട്ടികളോട് അടങ്ങാത്ത സ്‌നേഹം

തിരക്കുപിടിച്ച ഒരു പ്രോജക്ട് കാലം. തന്റെ കുട്ടിയുമായി എക്‌സിബിഷന് പോകാമെന്ന് ഉറപ്പുനൽകിയതിനാൽ ശാസ്ത്രജ്ഞന്മാരിൽ ഒരാൾ വൈകിട്ട് 5.30നുശേഷം അവധി ചോദിച്ചു. കലാം സമ്മതിക്കുകയും ചെയ്തു. ജോലിയുടെ തിരക്കിൽ സമയം പോയതറിഞ്ഞില്ല. വാക്കുപാലിക്കാൻകഴിയാത്ത വിഷമത്തോടെ ശാസ്ത്രജ്ഞൻ വീട്ടിലെത്തിയപ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നില്ല. കാര്യം അന്വേഷിച്ചിപ്പോൾ ഭാര്യയുടെ മറുപടികേട്ട് ശാസ്ത്രജ്ഞൻ അമ്പരന്നു.

'' നിങ്ങൾക്കറിയില്ലേ? നിങ്ങളുടെ യുവാവായ മാനേജർ 5.15ന് ഇവിടെ വന്ന് കുട്ടിയുമായി എക്‌സിബിഷനു പോയിരിക്കുകയാണ് ''. ശാസ്ത്രജ്ഞൻ ജോലിയിൽ മുഴുകിയിരിക്കുന്നതു കണ്ട കലാം തന്നെ കുട്ടിയെ എക്‌സിബിഷനു കൊണ്ടുപോകുന്ന ചുമതല സ്വയം ഏൽക്കുകയായിരുന്നു. കുട്ടികളോട് ഈ കരുതൽ തന്നെയാണ് കലാമിന് എന്നും ഉണ്ടായിരുന്നത്.

തുമ്പയുടെ അഗ്‌നിച്ചിറക് നൽകിയ സ്ഥിരോത്സാഹി

'അഗ്‌നിച്ചിറകുകൾ' എന്ന ആത്മകഥയിൽ പിതാവിന്റെ വാക്കുകളിലൂടെ കലാം എഴുതി: 'കടൽപ്പക്ഷികൾ താവളങ്ങൾ മറന്ന് സൂര്യനെ നോക്കി പറക്കുന്നത് നീ കണ്ടിട്ടില്ലേ. ആശകൾ സാധിക്കുന്നിടത്തേക്ക് നീയും പറക്കുക. ബാധ്യതകൾ ഇവിടെ ഉപേക്ഷിക്കുക' രാമേശ്വരത്തെ കടൽക്കരയിൽ നിന്നും തന്റെ ഇല്ലായ്മകളിൽ നിന്നും കണ്ടസ്വപ്‌നങ്ങളാണ് ഇന്ത്യയുടെ പ്രഥമപൗരനായി അദ്ദേഹത്തെ വളർത്തിയത്. ആകാശത്തേക്ക് വിക്ഷേപിക്കുന്ന മിസൈലുകൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക്തന്നെ തിരി്ച്ചുവരുന്ന കാലത്താണ് കലാം തുമ്പ ഐഎസ്ആർഒയിൽ ജോലിക്കത്തെുന്നത്. അഗ്‌നിയും പൃഥ്വിയും ആകാശങ്ങളിൽ് ഇന്ത്യൻ അഭിമാനമായി നിലകൊണ്ടതിന് പിന്നിൽ ഈ മനുഷ്യന്റെ സ്ഥിരോത്സാഹവും കഠിന പ്രയത്‌നവുമായിരുന്നു്.

ഈ ആവേശം ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ പുതിയ ചക്രവാളങ്ങളിലേക്ക് ഐ.എസ്.ആർ.ഒക്ക് പറന്നുയരാൻ അഗ്‌നിചിറകുകൾ നൽകുകയായിരുന്നു. ഹൈദരാബാദിലെ ഡിഫന്റ്‌സ് റിസർച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയുടെ തലവനായി കലാം ചുമതലയേറ്റപ്പോൾ പ്രമുഖ ആണവ ശാസ്ത്രകാരൻ ഡോ.രാജാ രാമണ്ണ പറഞ്ഞു. ദീർഘകാലമായി സുഖനിദ്രയിലായിരുന്ന ഈ സ്ഥാപനത്തിന് പുതുജീവൻ കൈവരാൻ ഈ നിയമനം സഹായിക്കും'.

അത് അക്ഷരാർത്ഥത്തിൽ സത്യമാകുകയായിരുന്നു. തന്റെ തൗത്യം രാജ്യത്തെ മിസൈൽ രംഗത്ത് സ്വയംപര്യാപ്തതയിൽ എത്തിക്കുകയെന്ന കലാമിന്റെ ലക്ഷ്യം പൂർത്തിയാക്കാൻ ആദ്ദേഹത്തിനായി.

ശാസ്ത്രം ആത്മീയതയ്ക്കും

കനമുള്ള വാക്കുകൾ അത്രമേൽ ലളിതമായാണ് അദ്ദേഹം തന്റെ ജനങ്ങളോട് പറഞ്ഞത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലർ പറയുമ്പോൾ, അത്ഭുതം തോന്നറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂർണതയുടെയും മാർഗം മാത്രമാണ്.

രാഷ്ട്രപതിഭവനെ ജനകീയമാക്കി

രാഷ്ട്രപതിഭവന്റെ ഔപചാരികതകൾ പലപ്പോഴും മറികടന്നിരുന്നു ഡോ. എ.പി.ജെ. അബ്ദുൽ കലാം. സന്ദർശകരുടെ വലിപ്പച്ചെറുപ്പങ്ങൾ അദ്ദേഹം കണക്കിലെടുത്തിരുന്നില്ല. രാഷ്ട്രപതിഭവന്റെ വാതായനങ്ങൾ വിദ്യാർത്ഥികൾക്കായും തുറന്നു. വിദ്യാർത്ഥികളുമായി സംവദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവുംവലിയ സന്തോഷം. രാഷ്ട്രപതിഭവനിൽ സാസ്‌കാരികപരിപാടികൾ നടക്കുമ്പോഴെല്ലാം അവിടെ സന്നിഹിതരായിട്ടുള്ള അതിഥികളുടെ അടുത്തെത്തി സൗഹൃദഭാഷണങ്ങൾ നടത്തി.

സ്വാതന്ത്ര്യം, വികസനം പിന്നെ ആദരവും

ആദ്യദർശനം സ്വാതന്ത്ര്യമാണ്. 1857ലാണ് നമുക്ക് സ്വാതന്ത്ര്യമെന്ന ദർശനം ആദ്യമായി ലഭിച്ചതെന്നാണ് കലാം വിശ്വസിച്ചിരുന്നത്. അന്നാണ് നമ്മൾ മഹത്തായ സ്വാതന്ത്ര്യസമരം ആരംഭിച്ചത്. ആ സ്വാതന്ത്ര്യം നാം സംരക്ഷിക്കണം, പരിപോഷിപ്പിക്കണം. നമ്മൾ സ്വതന്ത്രരല്ലെങ്കിൽ ആരും നമ്മെ ആദരിക്കില്ല.

ഇന്ത്യയ്ക്കുള്ള രണ്ടാമത്തെ ദർശനം വികസനമാണ്. ഇക്കഴിഞ്ഞ കാലമത്രയും നാം വികസ്വരരാജ്യമായിരുന്നു. നമ്മെ നാം വികസിതരാജ്യമായി കാണേണ്ട സമയമെത്തിയിരിക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം പരിഗണിക്കുമ്പോൾ ലോകത്തെ ആദ്യ അഞ്ച് രാഷ്ട്രങ്ങളിലൊന്നാണ് നാം. ഒട്ടുമിക്ക മേഖലകളിലും നമുക്ക് 10 ശതമാനത്തോളം വളർച്ചയുണ്ട്. രാജ്യത്തെ ദാരിദ്ര്യനിലയും താഴുകയാണ്. നമ്മുടെ നേട്ടങ്ങളെ ഇന്ന് ലോകം അംഗീകരിക്കുന്നുണ്ട്. എന്നിട്ടും വികസിതരാജ്യമായി സ്വയം കാണാൻ നമുക്ക് ആത്മവിശ്വാസമില്ല. സ്വപ്‌ന ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ ആത്മവിശ്വാസമില്ലായ്മ നാം മാറ്റേണ്ടിയിരിക്കുന്നു.

ലോകത്തിനു മുന്നിൽ ഇന്ത്യ എഴുന്നേറ്റുനിൽക്കണമെന്നതാണ് എന്റെ മൂന്നാമത്തെ ദർശനം. നാം എഴുന്നേറ്റുനിന്നില്ലെങ്കിൽ നമ്മെയാരും ആദരിക്കില്ല എന്നാണ് എന്റെ വിശ്വാസം. കരുത്തിനെയേ കരുത്ത് ആദരിക്കൂ. ആയുധശക്തിയെന്ന നിലയ്ക്ക് മാത്രമല്ല, സാമ്പത്തികശക്തിയെന്ന നിലയിലും നാം കരുത്തുനേടി ലോകത്തിനു മുന്നിൽ എഴുന്നേറ്റുനിൽക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP