Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സ്‌കൂളിൽ നിന്ന് പ്രധാനാദ്ധ്യാപിക ഇറക്കിവിട്ടപ്പോൾ ഒരെതിർപ്പുമില്ലാതെ പടിയിറങ്ങിയ കുട്ടി കണ്ണീരോടെ കണ്ടത് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ പി ചിത്രൻ നമ്പൂതിരിപ്പാടിനെ; ഒരുതെങ്ങുകയറ്റത്തൊഴിലാളിയുടെ മകനെ ഇങ്ങനെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതിൽ അനിഷ്ടം തോന്നിയ നമ്പൂതിരിപ്പാട് സ്‌കൂളിലെത്തി ശാസനയോട് ശാസന; ആ കുട്ടിയുടെ പേര് 'വിജയൻ'; സ്പീക്കറുടെ പഴങ്കഥയ്ക്ക് കൈയടിയുടെ പെരുന്നാൾ

സ്‌കൂളിൽ നിന്ന് പ്രധാനാദ്ധ്യാപിക ഇറക്കിവിട്ടപ്പോൾ ഒരെതിർപ്പുമില്ലാതെ പടിയിറങ്ങിയ കുട്ടി കണ്ണീരോടെ കണ്ടത് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ പി ചിത്രൻ നമ്പൂതിരിപ്പാടിനെ; ഒരുതെങ്ങുകയറ്റത്തൊഴിലാളിയുടെ മകനെ ഇങ്ങനെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതിൽ അനിഷ്ടം തോന്നിയ നമ്പൂതിരിപ്പാട് സ്‌കൂളിലെത്തി ശാസനയോട് ശാസന; ആ കുട്ടിയുടെ പേര് 'വിജയൻ'; സ്പീക്കറുടെ പഴങ്കഥയ്ക്ക് കൈയടിയുടെ പെരുന്നാൾ

മറുനാടൻ ഡെസ്‌ക്‌

ചങ്ങരംകുളം: മൂക്കുതല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പി ചിത്രൻ നമ്പൂതിരിപ്പാട് ജന്മശതാബ്ദി ആഘോ ഷത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പുതുമയുള്ള ആരും അറിഞ്ഞിട്ടില്ലാത്ത ഒരു അനുഭവ കഥ പങ്കുവച്ചപ്പോൾ സദസ്സ് അക്ഷരാർഥത്തിൽ അമ്പരന്നു. പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ നമ്മളെല്ലാം സുകൃതമുള്ളവരായി മാറിയിരിക്കുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. വിവിധ തരത്തിലുള്ള നുറുങ്ങുകളും അനുഭവങ്ങളും അദ്ദേഹത്തെക്കുറിച്ച് നമുക്കെല്ലാവർക്കുമറിയാമെന്നു തുടങ്ങിയ സ്പീക്കർ ഒരു വ്യക്തിയുടെ വൈശിഷ്ട്യം എന്നെല്ലാം നമ്മൾ പലപ്പോഴും പറയാറുണ്ടെങ്കിലും അക്ഷരാർഥത്തിൽ ഒരു വ്യക്തി വിശിഷ്ട വ്യക്തിയായി തീരുന്നുത് എങ്ങനെയാണെന്ന് ഒരു ഉദാഹരണം പറയാം.

കണ്ണൂർ പെരളശ്ശേരി ഹൈസ്‌കൂളിൽ ഒൻപതാം തരം വിദ്യാർത്ഥിയായ പാവപ്പെട്ട കുടുംബത്തിലെ ഒരുബാലനെ കാര്യങ്ങൾ മനസിലാക്കാതെ തെറ്റിദ്ധരിച്ച് സ്‌കൂളിലെ പ്രധാനധ്യാപിക പുറത്താക്കി. സ്‌കൂളിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ കാര്യമായ പ്രതിഷേധത്തിനോ പ്രതിരോധത്തിനോ നിൽക്കാതെ ആ ചെറുപ്പക്കാരൻ ഇറങ്ങിപ്പോയി. എങ്കിലും പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്. ആ കുട്ടി തന്റെ കുടുംബത്തിന്റെ അവസ്ഥയോ സാമൂഹ്യ അവസ്ഥയോയെല്ലാം മറികടന്നുകൊണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ പി ചിത്രൻ നമ്പൂതിരിപ്പാടിനെ പേയി കണ്ടു. ഒരു തെങ്ങുകയറ്റത്തൊഴിലാളിയുടെ പുത്രനെ ഇങ്ങനെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഞാൻ അടുത്ത ദിവസം സ്‌കൂളിലേക്ക് വരുന്നുണ്ട്. നീ ആ പരിസത്ത് ഉണ്ടായാൽ മതിയെന്ന് പി ചിത്രൻ നമ്പൂതിരിപ്പാട് കുട്ടിയോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞതുപോലെ തന്നെ രാവിലെ 10 ന് സ്‌കൂളിലെത്തി. പ്രധാനാധ്യാപികയെ വിളിച്ച് പുറത്താക്കപ്പെട്ട ഒരു കുട്ടി ഇവിടെയെവിടെ ഉണ്ടെല്ലോ. ആ കുട്ടിയെ വിളിച്ചുവരാൻ ആവശ്യപ്പെട്ടു. ഈ വാക്കുകേട്ട് തൊട്ടടുത്ത വായനശാലയിൽ കാത്തിരുന്ന കുട്ടിയെ പ്യൂൺ വന്ന് വിളിച്ചു. കുട്ടിയുടെ മുന്നിൽ വച്ച് പ്രധാനധ്യാപികയോട് ശാസിച്ചുകൊണ്ട് പി ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു ഇങ്ങനെയെല്ല കുട്ടികളെ ശിക്ഷിക്കേണ്ടത്. ക്ലാസിൽ നിന്ന് പുറത്താക്കിയ കുട്ടി പിന്നീട് എന്തായി തീരുമെന്ന് നിങ്ങൾ ഊഹിച്ചിട്ടുണ്ടോ. ഏതുകുറ്റമാണ് ഈ കുട്ടിയിൽ നിന്ന് നിങ്ങൾ കണ്ടെത്തിയത്. ഈ കുട്ടിയെ ക്ലാസിൽ പ്രവേശിപ്പിക്കണം. പ്രവേശിപ്പിക്കുവാൻ പോകുകയാണെന്ന് പറഞ്ഞപ്രധാനധ്യാപികയെ ശാസിക്കുകയും കുട്ടിയെ ക്ലാസിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ആ കുട്ടിയുടെ പേര് വിജയൻ എന്നായിരുന്നു. അത് മറ്റാരുമെല്ല. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആ കുട്ടി. ഇത് പറഞ്ഞപ്പോൾ സദസ്സ് കരഘോഷത്തോടെയാണ് ഈ വാക്കുകൾ കേട്ടത്.

ശനിയാഴ്ച രാത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി തന്നോട് പങ്കുവച്ച ഈ അനുഭവ കഥയാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സദസ്സിനുമുന്നിൽ വെളിപ്പെടുത്തിയത്. ഒരു പക്ഷെ അന്നത്തെ വിദ്യാഭ്യാസ ഓഫീസറായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാട് ഇടപെട്ടില്ലായിരുന്നില്ലെങ്കിൽ താഴെത്തട്ടിൽ ദരിദ്ര സാഹചര്യത്തിൽ നിന്ന് വളർന്നുവന്ന തന്റെ പഠനം ഹൈസ്‌കൂൾ തലത്തിൽ തന്നെ മുടങ്ങിപ്പോകുമായിരുന്നെന്നും തുടർന്നുള്ള പഠനത്തിന് വഴിയൊരുക്കിയത് ഈ മഹാനായ മനുഷ്യനായിരുന്നുവെന്നും അതുകൊണ്ടുതന്നെ ജനുവരി 4ന് തൃശൂരിൽ നടക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നുണ്ടെന്ന് അറിയിച്ചതായും സ്പിക്കർ പി ശ്രീരാമകൃഷ്ണൻ സദസ്സിനു മുമ്പാകെ പറഞ്ഞു.

അടാട്ട് വാസുദേവൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണൻ മുഖ്യാധിഥിയായിരുന്നു.സാംസ്‌കാരിക ഘോഷയാത്രയോടൊപ്പം ആനയിച്ച് മൂക്കുതല പിസിഎൻജിഎച്ച്എസ് എസിൽ എത്തിയ ശേഷം സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം ആർട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തെ ചിത്രൻ നമ്പൂതിരിപ്പാട് ആദരിച്ചു. ആലങ്കോട് ലീലാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ . വി ടി വാസുദേവൻ, എം ഡി രാജേന്ദ്രൻ, എം ജി ശശി എന്നിവർ സംസാരിച്ചു. പിറന്നാൾ സദ്യക്കു ശേഷം പൂർവ വിദ്യാർത്ഥി സംഗമവും തുടർന്ന് കലാ പരിപാടികളും അരങ്ങേറി.

അദ്ധ്യാപകൻ, പ്രധാനാധ്യാപകൻ, വിദ്യാഭ്യാസ ഓഫീസർ, തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം സംസ്ഥാന പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായാണ് സർവീസിൽ നിന്ന് വിരമിച്ചത്. കേരള സ്റ്റേറ്റ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് ഇടതുപക്ഷസഹയാത്രികനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP