Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാരിന്റെ പണത്തിൽ വിദേശ യാത്രകൾ നടത്തിയിട്ടില്ല; സഹോദരങ്ങൾക്ക് ദുബായിലാണ് ജോലി; ചില സമയങ്ങളിൽ അമ്മയും അവിടെയാണ്; ഇടക്കാലത്ത് ഇന്റേൺഷിപ്പിനായി മകളും യുഎഇയിലായിരുന്നു; നാല് വർഷത്തിനിടെ 14 തവണയാണ് ഗൾഫിൽ പോയത്; അതിൽ ആറും പ്രതിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണപ്രകാരവും; സ്വപ്ന സുരേഷ് ക്ഷണിച്ച പരിപാടിയിൽ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ച; ഇനി തെറ്റുണ്ടാകില്ല; പാഠങ്ങൾ ഉൾക്കൊള്ളും; തുറന്നു പറച്ചിലുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ

സർക്കാരിന്റെ പണത്തിൽ വിദേശ യാത്രകൾ നടത്തിയിട്ടില്ല; സഹോദരങ്ങൾക്ക് ദുബായിലാണ് ജോലി; ചില സമയങ്ങളിൽ അമ്മയും അവിടെയാണ്; ഇടക്കാലത്ത് ഇന്റേൺഷിപ്പിനായി മകളും യുഎഇയിലായിരുന്നു; നാല് വർഷത്തിനിടെ 14 തവണയാണ് ഗൾഫിൽ പോയത്; അതിൽ ആറും പ്രതിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണപ്രകാരവും; സ്വപ്ന സുരേഷ് ക്ഷണിച്ച പരിപാടിയിൽ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ച; ഇനി തെറ്റുണ്ടാകില്ല; പാഠങ്ങൾ ഉൾക്കൊള്ളും; തുറന്നു പറച്ചിലുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിന്റെ പണം ഉപയോഗിച്ച് വിദേശ യാത്രകൾ നടത്തിയിട്ടില്ല. സഹോദരങ്ങൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ അമ്മയും അവിടെയാണ്. ഇടക്കാലത്ത് ഇന്റേൺഷിപ്പിനായി മകളും യുഎഇയിലായിരുന്നു. നാല് വർഷത്തിനിടെ 14 തവണയാണ് യുഎഇയിൽ പോയത്. അതിൽ ആറ് തവണയും പ്രതിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണപ്രകാരമാണ് പോയത്-തന്റെ വിദേശയാത്രകളിലെ സത്യം വെളിപ്പെടുത്തി സ്പീക്കർ ശ്രീരാമകൃഷ്ണൻ.

അത്താണിയിൽവെച്ച് സ്വപ്ന സുരേഷിനെ കണ്ടെന്ന എ.എൻ രാധാകൃഷ്ണന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. 2019ൽ അത്താണിയിൽവെച്ച് സ്വപ്നയെ കണ്ടു എന്നത് അവാസ്തവമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. ആരോപണത്തെ നിയമരപമായി നേരിടുമെന്നും അതിനെക്കറിച്ച് കൂടുതൽ പറയുന്നില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ അതിശക്തമായി നേരിടുമെന്ന സൂചനയാണ് സ്പീക്കർ നൽകുന്നത്. പ്രതിപക്ഷം സ്പീക്കർക്കെതിരെ അവിശ്വാസം കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയാണ് വിവാദങ്ങളിൽ വ്യക്തത വരുത്തി ശ്രീരാമകൃഷ്ണൻ രംഗത്ത് വരുന്നത്. തനിക്ക് എല്ലാ കാര്യത്തിലും വ്യക്തതയുണ്ടെന്നാണ് ശ്രീരാമകൃഷ്ണൻ പറയുന്നത്.

35 വർഷമായി പൊതുരംഗത്തുള്ള തന്നെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. അപമര്യാദയായി പെരുമാറിയെന്ന് ഒരു സ്ത്രീയോ പുരുഷനോ ഇന്നേവരെ പരാതിപ്പെട്ടിട്ടില്ല. ആരോപണങ്ങളിൽ വ്യക്തിപരമായി വിഷമമുണ്ടെങ്കിലും അതിൽ പതറില്ല. കുടുംബത്തിന് ദുഃഖമുണ്ടെങ്കിലും അവർക്ക് തന്നെ അറിയാമെന്നും സ്പീക്കർ പറയുന്നു. അഴിമതി നടത്തി എന്ന് ചെന്നിത്തല പറയാത്തതുകൊണ്ട് അതിന് മറുപടി പറയുന്നില്ലെന്ന് സ്പീക്കർ പറഞ്ഞു.

നിയമസഭയുടെ ശങ്കരനാരായണൻ ലോഞ്ച് ഡിസൈൻ ചെയ്യാൻ ഊരാളുങ്കൽ സൊസൈറ്റിയെയാണ് ഏൽപ്പിച്ചത്. അവർ അഴിമതി നടത്തിയതായി ട്രാക്ക് റെക്കോഡില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് അവർ കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ചെലവാക്കുന്ന പണം വീട്ടിൽകൊണ്ടുപോകുന്നില്ലെന്നും പതിനാറ് കോടിയല്ല ഒൻപത് കോടിയണ് ചിലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വപ്ന സുരേഷ് ക്ഷണിച്ച പരിപാടിയിൽ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്നും സമ്മതിക്കുന്നു.

പങ്കെടുക്കുന്ന പരിപാടികളെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിക്കാറില്ല. റിപ്പോർട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷാമാംശങ്ങൾ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമേ പോകാവൂ എന്ന പാഠം ഇപ്പോൾ മനസിലാക്കുന്നു. ഇതൊരു പാഠമാണെന്നും ഇന്ന് നോക്കുമ്പോൾ അതൊരു വീഴ്ചയാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്പീക്കർ നിലപാട് വ്യക്തമാക്കുന്നത്. സന്ദീപല്ല, സ്വപ്നയും സുഹൃത്തുക്കളും ചേർന്നാണ് കട ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സാധാരണ ഗതിയിൽ പോകാറില്ലെങ്കിലും സംരംഭകന്റെ അമ്മയോടുള്ള ആദരവിന്റെ പേരിലാണ് ചടങ്ങിന് പോയത്. ക്ഷണക്കത്തിൽ പ്രാദേശികമായ എല്ലാ ജനപ്രതിനിധികളുടെയും പേരുകളുണ്ടായിരുന്നുവെന്നും അവരാരും ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയില്ല-സ്പീക്കർ പറഞ്ഞു.

സ്വപ്നയുമായി അപരിചിതത്വമില്ല. കഴിഞ്ഞ നാല് വർഷമായി അവരായിരുന്നു യുഎഇ കോൺസുലേറ്റിന്റെ മുഖമായി കേരള സർക്കാരിന് മുന്നിലെത്തിയിരുന്നത്. സർക്കാരിനോട് വിവിധ പരിപാടികളുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായാണ് അവരെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സംബന്ധിച്ച് ഒരു സംശയം ഉണ്ടാകേണ്ട കാര്യമില്ല. മലയാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കേണ്ട അവസരത്തിൽ അവരെ സമീപിക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ ഏതെങ്കിലും തരത്തിൽ വഴിവിട്ട നീക്കം നടത്തുന്നയാളാവും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്നും സ്പീക്കർ പറയുന്നു.

സ്വർണക്കടത്ത് വാർത്തകൾ പുറത്ത് വരുന്നതിന് ശേഷമോ തൊട്ടടുത്തോ അവരെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഒരു സഹായവും അവർ ആവശ്യപ്പെട്ടിട്ടില്ല. ഓദ്യോഗിക കാര്യങ്ങളല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല. സ്വപ്നയുടെ തോളിൽ തട്ടുന്നതിന് അശ്ലീല സ്വഭാവം തോന്നുന്നത് അത് തോന്നുവരുടെ മനസിന്റെ വൈകൃതമാണെന്നും അതിൽ തെറ്റ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP