Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചോരയ്ക്ക് ചോരയെന്ന യുദ്ധ തന്ത്രവുമായി അമേരിക്കയെ തകർക്കാൻ ലക്ഷ്യമിട്ട് ഇറാൻ; ഖാസിം സുലൈമാനി വധത്തിന് പകരം വീട്ടാൻ ഇറാൻ യു.എസിന് നേരെ വർഷിച്ചത് പന്ത്രണ്ട് മിസൈലുകൾ; അതിശക്തമായി നീക്കം തകർത്തത് അമേരിക്കയുടെ ഉപഗ്രഹ കണ്ണ്; സാറ്റലൈറ്റ് സംവിധാനത്തിൽ പ്രതിരോധിച്ചപ്പോൾ മിസൈലുകൾ തരിപ്പണം; ഭരണകൂട പിന്തുണയോടെ സൈബർ അറ്റാക്കുമായി ഇറാനിയൻ പൗരന്മാരും

മറുനാടൻ ഡെസ്‌ക്‌

തെഹ്‌റാൻ: അമേരിക്കയുടെ ഭീകരവിരുദ്ധ നടപടിയെ തുടർന്ന് ശത്രുപാളയത്തായ രാജ്യമാണ് ഇറാൻ. ഇറാനിയൻ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനി വധത്തോടെയും വ്യാപാരവിലക്കിലൂടെയും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ആടിയുലയുകയായിരുന്നു. അമേരിക്ക് നേരെ ത് നിമിഷവും ആക്രമണം അഴിച്ചുവിടുകയാണ് ഇറാന്റെ ലക്ഷ്യം. ഈ നീക്കത്തെ അമേരിക്ക അതി ശക്തമായി എതിർക്കുകയും ചെയ്യുഹന്നുണ്ട്. ഖാസിംമിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്നാണ് ഇറാനിയൻ ജനതയുടെ പ്രതിജ്ഞ. ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്.

അത്തരത്തിൽ അമേരിക്ക് നേരെ ഇറാൻ വർഷിച്ച മിസൈൽ അതിവിദഗ്ധമായി തകർത്തെറിഞ്ഞ അമേരിക്കൻ വിജയമാണ് ചർച്ചയായി മാറുന്നത്. ഈ വർഷം ജനുവരിയിലാണ് സംഭവം. ഇറാഖിലെ അമേരിക്കയുടെ താവളത്തിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. എന്നാൽ, ക്യാംപിനു നേര കുതിച്ചെത്തിയ പന്ത്രണ്ടോളം ഇറാനിയൻ മിസൈലുകളിൽ നിന്ന് അമേരിക്കൻ സൈനികരെയും മറ്റുള്ളവരെയും രക്ഷിച്ചത് ബഹിരാകാശ കാവലായിരുന്നു. സാറ്റലൈറ്റ് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെങ്കിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നു.

അമേരിക്കക്കാരുടെ ജീവൻ രക്ഷിച്ച സൈനിക ഉപഗ്രഹങ്ങളുടെ വലിയ സഹായത്തെ കുറിച്ച് ഒരു കൂട്ടം യുഎസ് വ്യോമസേനക്കാർ അനുഭവം പങ്കുവയ്ക്കുന്നുണ്ട്.ബഹിരാകാശ അധിഷ്ഠിത ഇൻഫ്രാറെഡ് സിസ്റ്റം (എസ്.ബി.ആർ.എസ്) ജനുവരിയിൽ ഒരു ഡസനോളം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി മുൻകൂട്ടി കണ്ടെത്തി. ഈ വിവരങ്ങൾ യുഎസ് സൈനികരുടെ ഇറാഖ് വ്യോമതാവളത്തിൽ എത്തിച്ചു. എല്ലാം നേരത്തെ അറിഞ്ഞതിനാൽ ആക്രമണത്തിൽ നൂറിലധികം അമേരിക്കൻ സൈനികർക്കും സ്ത്രീകൾക്കും പരിക്കേറ്റെങ്കിലും മരണങ്ങളോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തില്ല.

2020 ജനുവരി 7 നാണ് ആക്രമണം നടന്നത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് ജനറൽ കാസിം സോളിമാനിയെ വധിച്ചതിനെ തുടർന്നാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാനിയൻ സേന ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാഖിലേക്ക് വിക്ഷേപിച്ചത്. ആക്രമണത്തിനു തൊട്ടുപിന്നാലെ ആളപായമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസിന് ഉറപ്പ് നൽകിയെങ്കിലും നൂറിലധികം സൈനികർക്ക് തലച്ചോറിന് പരിക്കേറ്റതായി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

പക്ഷേ, നേരത്തെ വിവരം ലഭിച്ചിരുന്നില്ലെങ്കിൽ അത് കൂടുതൽ മോശമാകുമായിരുന്നു. പരുക്കുകൾ വളരെ പരിമിതമായിരുന്നുവെന്നും യുഎസ് വ്യോമസേന പറയുന്നു. ആക്രമണം സമയത്തിന് മുൻപ് തന്നെ കണ്ടെത്തിയത് സാറ്റലൈറ്റുകളായിരുന്നു.. ലോകമെമ്പാടുമുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വ്യോമസേനയുടെ പ്രതിരോധ സഹായ പദ്ധതി (ഡിഎസ്‌പി) ഇറാനിയൻ ആക്രമണം ശ്രദ്ധിക്കുകയും നേരത്തെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആ നിമിഷം തന്നെ അമേരിക്കൻ സൈനികർക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടാൻ സഹായിക്കുകയും ചെയ്തു.

ശീതയുദ്ധകാലത്ത്, മിസൈൽ വിക്ഷേപണങ്ങൾ കണ്ടെത്തുന്നതിനായി പെന്റഗൺ ലോകമെമ്പാടുമുള്ള വിപുലമായ സെൻസറുകളുടെ ശൃംഖല നിർമ്മിച്ചിരുന്നു. ഈ നെറ്റ്‌വർക്കിന്റെ ഒരു വശം എസ്ബിആർഎസ് ആയിരുന്നു. യുഎസിന്റെ ഭൂഗർഭ അധിഷ്ഠിത റഡാറുകൾക്ക് ഇൻകമിങ് മിസൈലുകൾ അമേരിക്കയിൽ ദൃശ്യമാകുമ്പോൾ മാത്രമേ കണ്ടെത്താനാകൂ. ഇൻഫ്രാറെഡ് സെൻസറുകളുള്ള ഉപഗ്രഹങ്ങൾ സോവിയറ്റ് യൂണിയൻ (റഷ്യ), ചൈന, കൂടാതെ മറ്റെല്ലാ സങ്കൽപ്പിക്കാവുന്ന എതിരാളികൾക്കും മുകളിൽ സ്ഥിരമായി ഭ്രമണപഥത്തിൽ വിന്യസിച്ചിട്ടുണ്ട്.

ജിയോസിൻക്രണസ് ഭ്രമണപഥത്തിലെ നാല് ഉപഗ്രഹങ്ങളും ഉയർന്ന എലിപ്റ്റിക്കൽ ഭ്രമണപഥത്തിലെ രണ്ട് ഉപഗ്രഹങ്ങളും എസ്ബിആർഎസിൽ അടങ്ങിയിരിക്കുന്നു. ഓരോന്നും ഇൻഫ്രാറെഡ് സെൻസറുകളാൽ സജ്ജീകരിച്ചിരിക്കുന്നു. എസ്ബിആർഎസിന്റെ കവറേജ് അജ്ഞാതമാണ്. പക്ഷേ ഇത് ലോകത്തിന്റെ നല്ലൊരു ഭാഗം ഉൾക്കൊള്ളുന്നുണ്ട്. കൂടാതെ ഇറാഖിന്റെ 1991 ലെ സ്‌കഡ് മിസൈൽ സൗദി അറേബ്യയ്ക്കും ഇസ്രയേലിനുമെതിരെ വിക്ഷേപിച്ചതുപോലുള്ള ചെറിയ വിക്ഷേപണങ്ങളെ പോലും കണ്ടെത്താൻ സെൻസറുകൾ സെൻസിറ്റീവ് ആണ്.

ഭൂമിയിലെ പ്രകൃതിദത്ത പ്രതിഭാസങ്ങളായ കാട്ടുതീ, അഗ്‌നിപർവ്വത സ്ഫോടനങ്ങൾ എന്നിവ കണ്ടെത്താനുള്ള കഴിവ് എസ്ബിആർഎസ് ഉപഗ്രഹങ്ങൾക്ക് ഉണ്ടെന്ന് 2015 ൽ തന്നെ യുഎസ് വ്യോമസേന അഭിപ്രായപ്പെട്ടിരുന്നു. എന്നാലും അത്തരം വിവരങ്ങൾ സമയത്തിന് മറ്റു രാജ്യങ്ങളുടെ പ്രകൃതിയെ രക്ഷിക്കാൻ പങ്കുവെക്കാറുണ്ടോ എന്നറിയില്ല.

അതേ സമയം അമേരിക്കയ്ക്കെതിരെ ഭരണകൂടത്തിന്റെ പിന്തുണയോടെ ഇറാനിലെ ഹാക്കർമാരുടെ സൈബർ യുദ്ധം. സൈബർ ആക്രമണത്തിലൂടെയാണ് അമേരിക്കയെ ഇറാനിയൻ ഹാക്കേഴ്സ് നേരിടുന്നത്. സാമ്പത്തിക ഉപരോധങ്ങളും മറ്റുമായി യുഎസ് വരിഞ്ഞുമുറുക്കുമ്പോൾ ഇന്റർനെറ്റിലൂടെ തിരിച്ചടിക്കുകയാണു സൈബർ പോരാളികൾ. ഇറാനിലെ ഹാക്കർമാർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണു യുഎസ്. സൈബർ ആക്രമണം ഉണ്ടാകുമെന്നതിനാൽ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (സിഐഎസ്എ) നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനിൽനിന്നു ലോകത്തിനും പ്രത്യേകിച്ചു യുഎസിനും നേരിടേണ്ടി വരുന്ന സൈബർ ഭീഷണിയുടെ ആഴമാണ് കേസുകളിൽ കാണാനാവുന്നതെന്നു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) വ്യക്തമാക്കുന്നു. സൈബർ നുഴഞ്ഞുകയറ്റം, തട്ടിപ്പ്, യുഎസ് വെബ്‌സൈറ്റുകളുടെ നശീകരണം, യുഎസ് എയ്‌റോസ്‌പേസ്, സാറ്റലൈറ്റ് ടെക്‌നോളജി കമ്പനികളിൽ നിന്നുള്ള ബൗദ്ധിക സ്വത്തവകാശ മോഷണം തുടങ്ങിയവയിലാണ് ഇറാൻ പൗരന്മാർക്കെതിരെ കേസെടുത്തത്. ഇറാനിയൻ സർക്കാരിന്റെ നിർദ്ദേശപ്രകാരമോ അല്ലെങ്കിൽ അവരുടെ പിന്തുണയാലോ ആണു ഹാക്കിങ് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾ നടന്നതെന്ന് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നു.

ജനുവരിയിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനു പ്രതികാരമായി യുഎസിലെ ഒന്നിലേറെ വെബ്‌സൈറ്റുകൾ നശിപ്പിച്ചെന്നാരോപിച്ചാണു ബെഹ്സാദ് മുഹമ്മദ്‌സാദെ, മർവാൻ അബുസ്രർ എന്നിവർക്കെതിരെ മാസച്യുസിറ്റ്സിൽ കേസെടുത്തത്. സൈബർ നുഴഞ്ഞുകയറ്റവും യുഎസ് വിരുദ്ധ പ്രചാരണവും നടത്തിയെന്ന കുറ്റമാണു ഹൂമാൻ ഹൈദേറിയൻ, മെഹ്ദി ഫർഹാദി എന്നിവർക്കെതിരെ ന്യൂജഴ്സിയിൽ ചുമത്തിയത്. ഇറാൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം ന്യൂജഴ്‌സിയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള കംപ്യൂട്ടറുകളെ ഇവർ ലക്ഷ്യമിട്ടിരുന്നെന്നാണ് കുറ്റപത്രത്തിലെ ആരോപണം. മർവാൻ അബുസ്രർ ഫലസ്തീൻ സ്വദേശിയാണ്, ബാക്കിയുള്ളവർ ഇറാൻകാരും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP