Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൊവ്വയിൽ താമസം ഉറപ്പിക്കാനുള്ള അമേരിക്കയുടെ സ്‌പേസ് എക്‌സിന്റെ ആദ്യ പരീക്ഷണം തുടക്കത്തിലേ ചീറ്റിപ്പോയ ദൃശ്യങ്ങൾ പുറത്ത്; അമേരിക്കയെ വെല്ലുവിളിച്ച് സ്‌പേസ് വിപണി പിടിക്കാനിറങ്ങിയ ചൈനയുടെ ഐ സ്‌പേസ് വിജയകരമായി ശൂന്യാകാശത്തിലേക്ക്; ആകാശം കീഴടക്കാനുള്ള യുദ്ധത്തിൽ മുൻതൂക്കം ചൈനക്കു തന്നെ

ചൊവ്വയിൽ താമസം ഉറപ്പിക്കാനുള്ള അമേരിക്കയുടെ സ്‌പേസ് എക്‌സിന്റെ ആദ്യ പരീക്ഷണം തുടക്കത്തിലേ ചീറ്റിപ്പോയ ദൃശ്യങ്ങൾ പുറത്ത്; അമേരിക്കയെ വെല്ലുവിളിച്ച് സ്‌പേസ് വിപണി പിടിക്കാനിറങ്ങിയ ചൈനയുടെ ഐ സ്‌പേസ് വിജയകരമായി ശൂന്യാകാശത്തിലേക്ക്; ആകാശം കീഴടക്കാനുള്ള യുദ്ധത്തിൽ മുൻതൂക്കം ചൈനക്കു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: അമേരിക്കൻ ബഹിരാകാശ ദൗത്യമായ സ്‌പേസ് എക്‌സിന്റെ പരീക്ഷണം തുടക്കത്തിലേ പാളിയതായി ദൃശ്യങ്ങൾ. സ്‌പേസ് എക്‌സ് കമ്പനി സിഇഒ. എലോൺ മസ്‌ക് ഈ മാസമാദ്യം ട്വീറ്റ് ചെയ്ത ദൃശ്യങ്ങൾ പിന്നീട് കാണാനുണ്ടായിരുന്നില്ല. ഇപ്പോഴാണ് വീണ്ടും ദൃശ്യങ്ങൾ പുറത്തുവന്നത്. ടെക്‌സസിലെ ബോക്ക ചിക്ക ബീച്ചിലുള്ള ലോഞ്ച്പാഡിൽവച്ചാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാർഹോപ്പർ പരീക്ഷണം പാളിയത്. റോക്കറ്റിന് തീപിടിച്ചതിനെത്തുടർന്നാണ് വിക്ഷേപണം മുടങ്ങിയത്.

പരീക്ഷണം തൽക്കാലത്തേക്ക് റദ്ദാക്കേണ്ടിവന്നുവെന്നാണ് സ്‌പേസ് എക്‌സ് എൻജിനീയർ കേറ്റ് ടൈസ് പറഞ്ഞത്. ഇത് പരീക്ഷണഘട്ടം മാത്രമാണെന്നും ഈ സമയത്ത് ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ വാഹനത്തിന്റെ അതിർത്തികൾ നിർണയിക്കുന്നതിനുള്ള പരീക്ഷണം മാത്രമാണ് നടന്നത്. അതുകൊണ്ടുതന്നെ അഗ്നിബാധ പരീക്ഷണത്തെ യാതൊരു തരത്തിലും ബാധിക്കുകയില്ലെന്നും കേറ്റ് ടൈസ് വ്യക്തമാക്കി.

ഇന്ധനച്ചോർച്ചയെത്തുടർന്നാണ് അഗ്നിബാധയുണ്ടായതെന്ന് ഇലോൺ മസ്‌ക് പറഞ്ഞു. ദൗത്യത്തിനോ പരീക്ഷണ വാഹനത്തിനോ കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് താമസമുറപ്പിക്കുന്നതിനുവേണ്ടിയുള്ള മസ്‌കിന്റെ സ്വപ്‌ന പദ്ധതിയാണ് സ്റ്റാർഹോപ്പർ. ഒട്ടേറെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയശേഷമാകും സ്റ്റാർഹോപ്പർ യാത്രക്കാരുമായി കുതിക്കുക. ഓരോ ഘട്ടവും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നുറപ്പിക്കാനാണ് ഇപ്പോഴത്തെ പരീക്ഷണങ്ങൾ.

അതിനിടെ, ബഹിരാകാശ വിപണി പിടിക്കാനുള്ള മത്സരത്തിൽ അമേരിക്കയെ പിന്തള്ളി ചൈന കുതിക്കാനുള്ള സാധ്യത തെളിഞ്ഞുവരികയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹവിക്ഷേപണ രംഗത്ത് ചൈന ഏറെ മുന്നേറിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിനെയും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനെയും പിന്തള്ളുന്നതിന് ചൈന രംഗത്തിറക്കിയ ഐസ്‌പേസ് എന്ന സ്വകാര്യ റോക്കറ്റ് ആദ്യ ഉഫഗ്രഹ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.

നോർത്തേൺ ചൈനയിലെ വിക്ഷേപണത്തറയിൽനിന്ന് ജൂലൈ 15-നായിരുന്നു വിക്ഷേപണം. ഐസ്‌പേസിന്റെ ഹൈപ്പർബോള-1 റോക്കറ്റാണ് ജിയൂക്വാൻ സാറ്റലൈറ്റ് ലോഞ്് സെന്ററിൽനിന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്. മുൻകൂട്ടി നിശ്ചയിച്ച ഭ്രമണപഥത്തിലേക്ക് രണ്ട് ഉപഗ്രഹങ്ങളും പേലോഡുകളും എത്തിക്കുന്നതിൽ വിക്ഷേപണം വിജയിച്ചെന്ന് കമ്പനി വ്യക്തമാക്കി. ചൈനയിലെ മറ്റു രണ്ട് സ്വകാര്യ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണം കഴിഞ്ഞവർഷം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് കരുതലോടെയായിരുന്നു ഇത്തവണ നടപടികൾ.

ബെയ്ജിങ് കേന്ദ്രമായ ലാൻഡ്‌സ്‌പേസ് കഴിഞ്ഞവർഷം ഒക്ടോബറിൽ നടത്തിയ പരീക്ഷണവും വൺസ്‌പേസ് എന്ന കമ്പനി ഇക്കൊല്ലം മാർച്ചിൽ നടത്തിയ പരീക്ഷണവുമാണ് പരാജയപ്പെട്ടത്. ചെലവുകുറഞ്ഞ മൈക്രോ സാറ്റലൈറ്റുകളുടെ വിക്ഷേപണത്തിനായി പത്ത് ചൈനീസ് കമ്പനികളെങ്കിലും സ്റ്റാർട്ടപ്പുകൾ തുടങ്ങിയിട്ടുണ്ട്. ബഹിരാകാശ വിപണി കൈയടക്കാനുള്ള ചൈനീസ് ശ്രമത്തിന്റെ ഭാഗമായാണ് ഇത്രയും സ്ഥാപനങ്ങൾ സ്‌പേസ് ടെക്‌നോളജി രംഗത്തേക്ക് കടന്നുവരുന്നത്.

സ്വതന്ത്രമായി വികസിപ്പിച്ച റോക്കറ്റ് ബഹിരാകാശത്ത് എത്തിക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനമെന്ന നേട്ടം കഴിഞ്ഞവർഷം മേയിൽ വൺസ്‌പേസ് സ്വന്തമാക്കിരുന്നു. നാലുമാസത്തിനുശേഷം ഐസ്‌പേസും ഇതേ നേട്ടം കൈവരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP