Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സന്നിധാനത്ത് തിരിക്കേറിയപ്പോൾ നിയന്ത്രിക്കാനായി എസ് പി ഹരിശങ്കർ എത്തി; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചു നവോത്ഥാനം നടപ്പാക്കി സർക്കാറിന്റെ പ്രിയങ്കരനായ ഐപിഎസ് ഉദ്യോഗസ്ഥൻ എത്തിയത് ഒന്നാം വാർഷികം കൊണ്ടാടാൻ എന്ന് ആക്ഷേപം; നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ പത്തു മണിക്കൂറോളമാണ് ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നെന്നും സന്നിധാനത്തെ തിരക്ക് കുറഞ്ഞിട്ടും തീർത്ഥാടകരെ കയറ്റി വിടുന്നില്ലെന്നും പരാതിപ്പെട്ട് ദേവസ്വം ബോർഡും; സൂര്യഗ്രഹണം കണക്കിലെടുത്തു നാളെ നാല് മണിക്കൂർ നടയടക്കും

സന്നിധാനത്ത് തിരിക്കേറിയപ്പോൾ നിയന്ത്രിക്കാനായി എസ് പി ഹരിശങ്കർ എത്തി; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചു നവോത്ഥാനം നടപ്പാക്കി സർക്കാറിന്റെ പ്രിയങ്കരനായ ഐപിഎസ് ഉദ്യോഗസ്ഥൻ എത്തിയത് ഒന്നാം വാർഷികം കൊണ്ടാടാൻ എന്ന് ആക്ഷേപം; നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ പത്തു മണിക്കൂറോളമാണ് ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നെന്നും സന്നിധാനത്തെ തിരക്ക് കുറഞ്ഞിട്ടും തീർത്ഥാടകരെ കയറ്റി വിടുന്നില്ലെന്നും പരാതിപ്പെട്ട് ദേവസ്വം ബോർഡും; സൂര്യഗ്രഹണം കണക്കിലെടുത്തു നാളെ നാല് മണിക്കൂർ നടയടക്കും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചു സർക്കാറിന്റെ നവോത്ഥാനം നടപ്പിലാക്കിയ എസ് പി ഹരിശങ്കർ വീണ്ടും ശബരിമലയിൽ. മണ്ഡലകാലം അവസാനിക്കാറായതോടെ ഭക്തജനങ്ങളുടെ തിരക്കു വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിരക്കു നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഹരിശങ്കർ സന്നിധാനത്ത് എത്തിയത്. നേരത്ത് ഇക്കുറി ഭക്തരുടെ ആശങ്കകൾ കാരണം ഹരിശങ്കറിന് സന്നിധാനത്ത് ഡ്യൂട്ടി നൽകില്ലെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, സർക്കാറിന്റെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥരെ കൈവിടില്ലെന്ന സൂചന കൂടിയാണ് അദ്ദേഹത്തിന് വീണ്ടും സന്നിധാനത്തിന് ഡ്യൂട്ടി നൽകിയതിലൂടെ നൽകിയിരിക്കുന്ന സൂചനയും.

ശബരിമലയിൽ നവോത്ഥാനം നടപ്പാക്കിയതിന്റെ ഒന്നാം വാർഷികം കൊണ്ടാടാൻ കൂടിയാണ് ദൗത്യ നായകനായ ഐപിഎസുകാരൻ എത്തിയതെന്ന ആക്ഷേപവും ഇതോടെ ഉയർന്നിട്ടുണ്ട്. ശബരിമലയിൽ രണ്ട് യുവതികളെ പ്രവേശിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം നടപ്പിലാക്കിയതിലെ മുഖ്യസൂത്രധാരന്റ റോളിൽ നിന്നത് ഈ ഉദ്യോഗസ്ഥനായിരുന്നു. ബിന്ദു അമ്മിണി, കനക ദുർഗ്ഗ എന്നിവ രഹസ്യ കേന്ദ്രത്തിൽ താമസിപ്പിച്ച് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വാഹനത്തിൽ കൊണ്ടുവന്ന് ദേവസ്വം ബോർഡിന്റെ വക റസ്‌ക്യൂ വാഹനത്തിൽ കയറ്റി അരവണ പ്ലാന്റിനു സമീപത്തുകൂടെയുള്ള പ്രത്യേക വഴിയിലൂടെ സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്ത് എത്തിക്കുകയായിരുന്നു അന്ന് പൊലീസ് ചെയ്തത്.

തിരക്കു നിയന്ത്രിക്കുന്ന ദൗത്യവുമായാണ് അദ്ദേഹം സന്നിധാനത്ത് എത്തിയിരിക്കുന്നത്. ശബരിമലയിലെ പൊലീസ് സ്‌പെഷ്യൽ ഓഫീസറായി നിലവിൽ പ്രവർത്തിക്കുന്ന ഐപിഎസ് കാരൻ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിൽ പരാജയപ്പെട്ടു എന്ന വിലയിരുത്തലിനെ തുടർന്നാണ് ഹരിശങ്കറിനെ സന്നിധാനത്ത് സ്‌പെഷ്യൽ ദൗത്യവുമായി എത്തിയിരിക്കുന്നത്. സംഗതി സുരക്ഷയും തിരക്ക് നിയന്ത്രിക്കലുമാണ് ലക്ഷ്യമെങ്കിലും ആണെങ്കിലും ഭക്തർ ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ആകുലപ്പെടുന്നുണ്ട്.

അതേസമയം ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിൽ അതൃപ്തി അറിയിച്ചു ദേവസ്വം ബോർഡും രംഗത്തുവന്നിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലുള്ള പൊലീസ് നടപടികൾ അനാവശ്യമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു കുറ്റപ്പെടുത്തി. പത്തു മണിക്കൂറോളമാണ് ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നത്. സന്നിധാനത്തെ തിരക്ക് കുറഞ്ഞിട്ടും തീർത്ഥാടകരെ കയറ്റി വിടുന്നില്ലെന്നും, വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലപൂജ അടുത്തതോടെ ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സൂര്യഗ്രഹണം കണക്കിലെടുത്തു നാളെ 4 മണിക്കൂർ നടയടച്ചിടും. മണ്ഡലപൂജ ആയതിനാൽ മറ്റന്നാളും നിയന്ത്രണം ഉണ്ടാകും. ഈ സാഹചര്യത്തിൽ ഇന്നൊരു ദിവസം മാത്രമാണ് മുഴുവൻ സമയദർശനം ഉണ്ടാവുക.

ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമല കയറിയത് ഹരിശങ്കറും കൂട്ടരും നടപ്പിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും അറിഞ്ഞു കൊണ്ടായിരുന്നു. പൊലീസിലെ 95 ശതമാനവും വിശ്വാസികളാണെന്നും അവർ സ്ത്രീകളെ തടയുമെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുകൊണ്ടാണ് പൊലീസിൽ നിന്നും എല്ലാം രഹസ്യമാക്കിയാണ് സർക്കാർ ദൗത്യം ഹരിശങ്കർ വിജയിപ്പിച്ചത്.

മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിന്റെ മകനാണ് കോട്ടയം എസ് പി ഹരിശങ്കർ. മയക്കുമരുന്ന് മാഫിയയെ കൊച്ചിയിൽ തളച്ച ഉദ്യോഗസ്ഥൻ. പല കേസുകളിലും ഉറച്ച നിലപാട് എടുത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചതും ഹരിശങ്കറിന്റെ നീക്കങ്ങളാണ്. എസ് എൻ ഡി പിയുടെ മുൻ നേതാവും ബിൽഡറുമായ കിളിമാനൂർ ചന്ദ്രബാബുവിന്റെ മരുമകനുമാണ് ഹരിശങ്കർ. ശ്രീധന്യ കൺസ്ട്രക്ഷൻ ഉടമയാണ് വെള്ളാപ്പള്ളിയുമായി ഇടഞ്ഞു നിൽക്കുന്ന കിളിമാനൂർ ചന്ദ്രബാബു. മുഖ്യമന്ത്രിയുമായി അടുപ്പം ഏറെയുള്ള കുടുംബ ബന്ധങ്ങളാണ് ഹരിശങ്കറിന്റെ കരുത്ത്. അതുകൊണ്ട് തന്നെ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് ശബരിമല വിഷയത്തിൽ തീരുമാനം എടുക്കാൻ കഴിഞ്ഞു. ഇത് മനസ്സിലാക്കിയാണ് പിണറായിയും ശബരിമലയിൽ ഹരിശങ്കറിനെ വിശ്വസ്തനാക്കിയത്. അത് ഫലം കാണുകയും ചെയ്തു.

കനകദുർഗയേയും ബിന്ദുവിനേയും രഹസ്യതാവളത്തിൽ നിർത്തിയത് കേരളാ പൊലീസാണ്. മഫതിയിൽ വിടേണ്ട അതി വിശ്വസ്തരെ കണ്ടെത്തിയതും പൊലീസായിരുന്നു. മനിതി സംഘത്തെ കൊണ്ടുവന്നപ്പോൾ ഉണ്ടായ പിഴവെല്ലാം മറികടന്നു യുവതീ പ്രവേശനം സാധ്യമാക്കുകയും ചെയത്ു.

പമ്പ വഴിയുള്ള നിയന്ത്രണങ്ങൾ മറികടക്കാൻ മറുവഴിതേടി തീർത്ഥാടകർ

പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ നിലയ്ക്കൽ അടക്കമുള്ള ഇടത്താവളങ്ങളിൽ തീർത്ഥാടകരെ തടഞ്ഞതോടെ പുല്ലുമേട് കാനന പാതയെ ശരണം പ്രാപിച്ച് ആയിരക്കണക്കിന് തീർത്ഥാടകർ. സന്നിധാനത്തും പമ്പയിലും തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് തീർത്ഥാടകരുടെ വാഹനങ്ങൾ വനപാതകളിലടക്കം തടഞ്ഞതോടെയാണ് പുല്ലുമേട് പാതയിൽ തിരക്ക് വർദ്ധിച്ചത്. ഗതാഗത നിയന്ത്രണം കർക്കശമാക്കിയ രണ്ടു ദിനങ്ങളിലായി ഇരുപതിനായിരത്തിനോടടുത്ത് തീർത്ഥാടകരാണ് പുല്ലുമേട് താണ്ടി സന്നിധാനത്തെത്തിയത്.

പമ്പയിലേക്കുള്ള പ്രധാന പാതകളിലെല്ലാം തന്നെ വാഹനങ്ങൾ പിടിച്ചിടുന്ന സാഹചര്യത്തിലാണ് സത്രക്കടവിൽ നിന്നും ആരംഭിക്കുന്ന 12 കിലോമീറ്റർ ദൈർഖ്യമേറിയ പുല്ലുമേട് പാതയിൽ തീർത്ഥാടക പ്രവാഹമേറിയത്. വയോധികരും കുട്ടികളുമടങ്ങുന്ന നിരവധി സംഘങ്ങളാണ് പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് മുമ്പുവരെ നാലായിരത്താളം തീർത്ഥാടകർ മാത്രമാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയിരുന്നത്. എന്നാൽ കാത്തിരപ്പള്ളി, എരുമേലി, ഉപ്പുപാറ, പത്തനംതിട്ട, വടശ്ശേരിക്കര, ളാഹ , നിലയ്ക്കൽ തുടങ്ങിയ ഇടത്താവളങ്ങളിലടക്കം തീർത്ഥാടകരുടെ വാഹനങ്ങൾ പിടിച്ചിടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഭക്തജന ക്ഷേങ്ങൾ ഒഴുകിയെത്തുന്ന മകരവിളക്ക് സീസണിൽ പോലും തീർത്ഥാടകരുടെ വാഹനങ്ങൾ വനപാതകളിലടക്കം തടഞ്ഞിടേണ്ട സാഹചര്യങ്ങൾ മുമ്പെങ്ങും തുറന്നിരുന്നില്ല. എന്നാൽ ഇത്തവണ പമ്പയിലും സന്നിധാനത്തുമടക്കം തീർത്ഥാടകരെ നിയന്ത്രിക്കുന്നതിൽ പൊലീസ് സേനയ്ക്ക് വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഇതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി 12 മണിക്കൂറിലികം നേരം വരെയും തീർത്ഥാടകർ വഴിയാധാരമാകാൻ ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP