Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വഴികൾ സങ്കീർണമാണെന്ന് അറിയാം.. എങ്കിലും ഞങ്ങൾക്ക് ഒരു കുഞ്ഞു വേണം; ഗർഭം ധരിക്കാനുള്ള വഴികൾ ആലോചനയിലാണ്; വിജയം എത്രമാത്രം എന്ന് പറയാൻ കഴിയില്ല; ആരെങ്കിലും ഒരു കാൽവയ്‌പ്പ് നടത്തേണ്ടേ? അതിനാണ് ഞങ്ങൾ മുന്നിട്ടിറങ്ങുന്നത്; കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നു; ഡോക്ടർമാരുമായി ബന്ധപ്പെട്ടു ഞങ്ങൾ ചർച്ചകൾ നടത്തുന്നെന്ന് മറുനാടനോട് സൂര്യ

വഴികൾ സങ്കീർണമാണെന്ന് അറിയാം.. എങ്കിലും ഞങ്ങൾക്ക് ഒരു കുഞ്ഞു വേണം; ഗർഭം ധരിക്കാനുള്ള വഴികൾ ആലോചനയിലാണ്; വിജയം എത്രമാത്രം എന്ന് പറയാൻ കഴിയില്ല; ആരെങ്കിലും ഒരു കാൽവയ്‌പ്പ് നടത്തേണ്ടേ? അതിനാണ് ഞങ്ങൾ മുന്നിട്ടിറങ്ങുന്നത്; കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നു; ഡോക്ടർമാരുമായി ബന്ധപ്പെട്ടു ഞങ്ങൾ ചർച്ചകൾ നടത്തുന്നെന്ന് മറുനാടനോട് സൂര്യ

എം മനോജ് കുമാർ

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുട്ടി പിറക്കുമോ? കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനുമാണ് ഒരു കുഞ്ഞ് എന്ന സങ്കൽപ്പത്തിലേക്ക് നീങ്ങുന്നത്. ഈ സ്വപ്നം യാഥാർഥ്യമാകുമോ എന്ന ചിന്തയിലാണ് ഇവർ ഇപ്പോൾ നീങ്ങുന്നത്. ആണായി പിറന്നശേഷം പിന്നീട് പെണ്ണായി ജീവിച്ചതാണ് സൂര്യ. പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ചയാളാണ് ഇഷാൻ കെ. ഷാൻ. അടുപ്പം വന്നപ്പോൾ വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് വഴിമാറിയത്. സൂര്യ ഹൈന്ദവ കുടുംബവും ഇഷാൻ ഇസ്ലാം സമുദായവുമായിരുന്നു. സൂര്യ 2014ലും ഇഷാൻ 2015ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്..

തിരുവനന്തപുരത്ത് കഴിഞ്ഞവർഷം ജൂണിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇഷാനെ വിവാഹം കഴിച്ച ശേഷം സൂര്യയാണ് ഇപ്പോൾ ഒരു ഗർഭപാത്രം സ്വീകരിക്കാൻ തനിക്ക് കഴിയുമോ എന്ന് അന്വേഷിക്കുന്നത്. ഒരു കുഞ്ഞു വേണം എന്ന് തീരുമാനിച്ച ശേഷം ഒരു മെഡിക്കൽ യാത്ര തന്നെയായി ഇവരുടെ ജീവിതം മാറിയിട്ടുണ്ട്. അത്രയേറെ സങ്കീർണ്ണതകളാണ് ഇവരുടെ ജീവിതത്തിനു മുന്നിൽ ഇപ്പോൾ രൂപം പ്രാപിക്കുന്നത്. സൂര്യ പുറത്തു നിന്നും ഒരു യൂട്രസ് സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ കാത്ത് നിൽക്കേണ്ടതുണ്ട്. ട്രാൻസ് വുമണിന്റെ ശരീരം ഈ യൂട്രസ് ഉൾക്കൊള്ളുമോ എന്ന് നോക്കണം. അതിനായുള്ള കാത്തിരിപ്പ് ആദ്യം വേണം. അതിനു ശേഷം പിന്തുടരേണ്ടത് സങ്കീർണ്ണമായ ചികിത്സാ ക്രമങ്ങളും. അതുകൊണ്ട് തന്നെ തങ്ങളുടെ സ്വപ്നം സഫലമാവുമോ എന്ന ആശങ്കയിലാണ് ഈ ട്രാൻസ്‌ജെൻഡർ ദമ്പതികൾ.

കുട്ടി വേണം എന്നാ ചിന്ത വന്നപ്പോൾ തന്നെ ചെലവ് ആണ് അന്വേഷിച്ചത്. മുപ്പത് ലക്ഷം രൂപ കടക്കും എന്നാണ് അറിഞ്ഞത്. പക്ഷെ കുട്ടിയുണ്ടാവുമോ എന്ന് ഉറപ്പുമില്ല. പരീക്ഷണം വിജയിക്കുമോ എന്ന് യാതൊരു ഉറപ്പും ഡോക്ടർമാർ പങ്ക് വെയ്ക്കുന്നുമില്ല. അതുകൊണ്ട് തന്നെ കടുത്ത ആശങ്കയിലാണ് ഇവരുടെ ജീവിതം കടന്നു പോകുന്നത്. ജീവൻ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ് ഇതെന്നു അറിയാവുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഈ ദമ്പതികൾ മുന്നോട്ടു നീങ്ങുന്നത്. കൊച്ചിയിലെ റിനെ മെഡിസിറ്റിയാണ് തങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനായി ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. 'ഡോക്ടർമാരുമായി ബന്ധപ്പെട്ടു ഞങ്ങൾ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സ്വപ്നത്തിലേക്ക് നടന്നു നീങ്ങണോ എന്ന് പോലും തീരുമാനമായില്ല. സ്വന്തമായി ഗർഭപാത്രം സ്വീകരിക്കാൻ സന്നദ്ധയായി മുന്നോട്ടു പോകുന്ന സൂര്യ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇഷാൻ ആണെങ്കിൽ സൂര്യയുടെ, തങ്ങളുടെ സ്വപ്നത്തിനു സൂര്യയുടെ ഒപ്പം തന്നെ നിൽക്കുകയാണ്. വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നൽകണമെന്ന ദൃഢനിശ്ചയമാണ് ഈ ട്രാൻസ്‌ജെൻഡർ ദമ്പതികളെ മുന്നോട്ട് നയിക്കുന്നത്. ഒട്ടനവധി സർജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നൽകാൻ ഞങ്ങൾക്ക് സാധിക്കുകയുള്ളൂ എന്ന് അറിയാവുന്നതിനാൽ ഈ രീതിയിലുള്ള ചർച്ചകൾ ആണ് ഇരുവരും കുടുംബങ്ങളും നടത്തുന്നത്. ടെക്‌നോളജികൾ അനുദിനം മാറി മറിയുന്നു.

ഈ ടെക്‌നോളജി തന്നെ തങ്ങൾക്ക് ഒരു കുഞ്ഞു നല്കുമോ എന്നാണ് ഈ ദമ്പതികൾ അന്വേഷിക്കുന്നത്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കണം-സൂര്യ പറയുന്നു. യൂട്രസ് സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉൾക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓകെയാണെങ്കിൽ കുഞ്ഞിന് ജന്മം നൽകാൻ സാധിക്കും. ഗർഭാവസ്ഥയിലും സൂക്ഷിക്കേണ്ടതുണ്ട്- സൂര്യ പറയുന്നു.

2018 ജൂൺ 29ന് ആയിരുന്നു കുടുംബങ്ങളുടെ പൂർണ്ണ സമ്മതത്തോടെ ഇവരുടെ വിവാഹം നടന്നത്. തിരുവനന്തപുരം മന്നം മെമോറിയൽ ഹാളിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് വിവാഹം നടന്നത്. സംസ്ഥാന ട്രാൻസ്‌ജെൻഡർ ബോർഡ് അംഗമാണ് സൂര്യ, ഇഷാൻ ജില്ലാ ഭാരവാഹിയും. ഒരു ഗർഭപാത്രം സ്വീകരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് സൂര്യ മറുനാടനോട് പ്രതികരിക്കുന്നത് ഇങ്ങനെ:

തീരുമാനം സങ്കീർണ്ണമെന്നു അറിയാം: സൂര്യ

ഒരു കുഞ്ഞു വേണം എന്ന തീരുമാനം ഞങ്ങൾക്കുണ്ട്. പക്ഷെ അതിനുള്ള വഴികൾ സങ്കീർണ്ണമാണ് എന്ന് ഞങ്ങൾക്കറിയാം. ഗർഭം ധരിക്കാനുള്ള വഴികൾ ഉണ്ട്. ഞങ്ങൾ ആ രീതിയിലുള്ള ആലോചനയിലാണ്. തീരുമാനം എടുത്തിട്ടില്ല. 30 ലക്ഷത്തിലേറെ രൂപ വേണം എന്നാണ് അറിഞ്ഞത്. ഒത്തിരി കാര്യങ്ങളുമുണ്ട്. ഒരു പരീക്ഷണാടിസ്ഥാനത്തിലുള്ള നീക്കമാണിത്. വിജയം എത്രമാത്രം എന്ന് പറയാൻ കഴിയില്ല. ആരെങ്കിലും ഒരു കാൽവയ്‌പ്പ് നടത്തേണ്ടേ? അതിനാണ് ഞങ്ങൾ ഒരുങ്ങുന്നത്. എല്ലാം പ്രാരംഭ ദിശയിലാണ്.

 

കൊച്ചിയിലെ റെനെ മെഡിസിറ്റിയിൽ വെച്ച് വേണം ചികിത്സ എന്നാണു തീരുമാനിച്ചത്. പക്ഷെ ഫൈനൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. പൂർണമായും വിജയം എന്ന് ഇവർ പറയുന്നില്ല. അതിനാലാണ് ഫൈനൽ തീരുമാനം എടുക്കാത്തത്. വീട്ടുകാർ ഞങ്ങളുടെ തീരുമാനത്തിനെ പിന്തുണയ്ക്കുന്നുണ്ട്. ഫണ്ട് കണ്ടെത്താൻ കഴിയുമോ എന്ന് അന്വേഷിക്കാനും തുടങ്ങിയിട്ടുണ്ട്. പക്ഷെ തീരുമാനം എടുക്കുകയാണെങ്കിൽ ഞങ്ങൾ അത് പരസ്യപ്പെടുത്തും - സൂര്യ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP