Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവർ വാഗ്ദാനം ചെയ്ത തൊഴിൽ എവിടെ? അവർ പിടിച്ചെടുക്കുമെന്ന് പറഞ്ഞ കള്ളപ്പണം എവിടെ? ഇതാണോ മോദിയുടെ അച്ഛാ ദിൻ; രാജ്യത്തിന്റെ അവസ്ഥ അപകടത്തിലാണെന്ന് സോണിയാ ഗാന്ധി; ഭാരത് ബച്ചാവോ റാലിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ

അവർ വാഗ്ദാനം ചെയ്ത തൊഴിൽ എവിടെ? അവർ പിടിച്ചെടുക്കുമെന്ന് പറഞ്ഞ കള്ളപ്പണം എവിടെ? ഇതാണോ മോദിയുടെ അച്ഛാ ദിൻ; രാജ്യത്തിന്റെ അവസ്ഥ അപകടത്തിലാണെന്ന് സോണിയാ ഗാന്ധി; ഭാരത് ബച്ചാവോ റാലിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തിന്റെ നിലവിലെ അവസ്ഥ അപകടത്തിലാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇതിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണെന്നും സോണിയ പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ സംസാരിക്കുകയായിരുന്നു സോണിയ.

ശക്തമായ പ്രക്ഷോഭം നമ്മൾ നടത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ സംരക്ഷിക്കണമെങ്കിൽ ശക്തമായ നടപടികൾ തന്നെ കൈക്കൊള്ളേണ്ടിവരും. ഇന്ന് യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല. അവരുടെ സമയം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. യുവാക്കളുടെയും കർഷകരുടെയും നന്മയ്ക്കായി പോരാടാൻ നമ്മൾ തയ്യാറാകേണ്ടതുണ്ടെന്നും സോണിയ പറഞ്ഞു.

സബ്കാ സാത്ത് സബ്ക വികാസ്' എവിടെയാണെന്ന് മുഴുവൻ രാജ്യവും ചോദിക്കുകയാണെന്നും ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ട് സോണിയ പറഞ്ഞു.അവർ വാഗ്ദാനം ചെയ്ത തൊഴിൽ എവിടെ? അവർ പിടിച്ചെടുക്കുമെന്ന് പറഞ്ഞ കള്ളപ്പണം എവിടെ? എവിടെയാണ് ഇതെല്ലാം ഉള്ളത്- സോണിയ ചോദിച്ചു. ഇന്ന് ആളുകളുടെ പണം ബാങ്കുകളിൽ പോലും സുരക്ഷിതമല്ല. ഇതാണോ മോദിയുടെ അച്ഛാ ദിൻ. മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം ചെറുകിട ബിസിനസുകൾ തകർന്നു കഴിഞ്ഞു. നിരവധി പേർ ആത്മഹത്യയുടെ വക്കിലാണ്.

ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്. അവസാന ശ്വാസം വരെ നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനായി പോരാടും.നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ എന്തും ചെയ്യുമെന്ന് ശബ്ദം ഉയർത്തി പ്രധാനമന്ത്രി മോദിയോടും അമിത് ഷായോടും നിങ്ങൾ പറയേണ്ട സമയമാണ് ഇതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP