Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിദിനം 35,000 40,000 പേരോളം സന്ദർശിച്ചിരുന്ന കൊൽക്കത്തയിലെ ചുവന്നതെരുവ് ഇന്ന് വിജനം; സന്ദർശകരുടെ വരവിലുണ്ടായ ഇടിവ് തള്ളിവിടുന്നത് സൊനാഗച്ചിയിലെ ലൈംഗിക തൊഴിലാളികളെ പട്ടിണിയിലേക്കും; ഒന്നരലക്ഷത്തിലധികം സ്ത്രീകൾ ലൈംഗികവൃത്തി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഇന്ന് പട്ടിണിയുടെ പടുകുഴിയിൽ; പുരുഷകേസരികൾ അരങ്ങ് വാണ കൊൽക്കത്തയിലെ ലൈംഗിക തെരുവിലെ അവസ്ഥയെക്കുറിച്ച് തൊഴിലാളികൾ മനസുതുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: ലോകം മുഴുവൻ പടർന്ന് പിടിച്ച മഹാമാരിയിൽ തകർന്നടിഞ്ഞ് കൊൽക്കത്തയിലെ ചുവന്നതെരുവും. ഒന്നരലക്ഷത്തിലധികം സ്ത്രീകളോളം ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന കൊൽക്കത്തയിലെ സൊനാഗച്ചിയിൽ ഇപ്പോൾ പട്ടിണിയുടെ നിലവിളികൾ മാത്രമാണെന്നാണ്‌തൊഴിലാളികൾ പറയുന്നത്. ലൈംഗികത തൊഴിലായി സ്വീകരിച്ചാണ് ഇവിടുത്തെ സ്ത്രീകൾ ജീവിതം പുലർത്തുന്നത്. ഇവരെ തേടിയെത്തുന്ന പുരുഷന്മാരുടെ നിരകളും പാട്ടും കൂത്തുമൊക്കെയയി ആഘോഷരാവായിരുന്നു ഈ നഗരത്തിൽ. കൊറോണവൈറസ് ബാധ രാജ്യത്തെ വിഴുങ്ങിയതോടെ സൊനാഗച്ചിയിലെ ലൈംഗിക വ്യാവസായം കൂപ്പുകുത്തിയ അവസ്ഥയിലാണ്.

ഇവിടെയുള്ള സ്ത്രീകൾ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുന്ന കാഴ്ചായാണ് സാക്ഷ്യം വഹിക്കുന്നത്. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂർബാർ മോഹിളാ സൊമൻബ്വയ ഷോമിതി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണിൽ ആവും മുമ്പ് പ്രതിദിനം 35,000 40,000 പേരോളം സന്ദർശിച്ചു കൊണ്ടിരുന്ന സോനാഗാഛിയിൽ ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേർ മാത്രമാണ് എന്നാണ്.

സന്ദർശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലിൽ ഏർപ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല അവതാളത്തിലായത്.അവരെ ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാർ, ഇവിടേക്ക് ആളുകളെ കൊണ്ടെത്തിക്കുന്ന റിക്ഷക്കാർ, ഈ തെരുവിൽ വരുന്നവർക്ക് സാധനങ്ങൾ വിറ്റു ജീവിക്കുന്ന പീടികക്കാർ തുടങ്ങി ഇവിടം കൊണ്ട് ജീവിച്ചിരുന്ന എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണിത്.

ഈ പ്രദേശത്തെ കെട്ടിടങ്ങളുടെ വാടക വലിപ്പത്തിനനുസരിച്ച് അയ്യായിരം മുതൽ ഒരു ലക്ഷം വരെയാണ്. തൊഴിലില്ലാത്ത സാഹചര്യത്തിൽ എങ്ങനെ വാടക കൊടുക്കുമെന്ന് ഇവർക്കറിയില്ല.പശ്ചിമ ബംഗാളിൽ ഏകദേശം അഞ്ചുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട് എന്നാണ് കണക്ക്.ലോക്ക് ഡൗൺ കാരണം ജനങ്ങൾ പുറത്തിറങ്ങുന്നില്ല ഇങ്ങോട്ടാണെന്നു പറഞ്ഞാൽ കടത്തി വിടുന്നതുമില്ല. പൊലീസിനെ വെട്ടിച്ച് കഷ്ടിച്ചു അഞ്ഞൂറുപേർ വന്നെങ്കിലായി.

അവരിൽ തന്നെ ചുമയും പനിയും ഒക്കെയുള്ളവരെ കൊറോണ ഭയന്ന് ഞങ്ങൾ സ്വീകരിക്കാറില്ല.' ഉങടഇ -യുടെ നേതാവ് വിശാഖാ ലസ്‌കർ ബിബിസിയോട് പറഞ്ഞു.ആവശ്യത്തിനുള്ള മാസ്‌ക്കുകൾ കിട്ടുന്നില്ല. ആരും ബോധവൽക്കരണങ്ങൽ നടത്തുന്നില്ല.' ഉങടഇ -യുടെ മറ്റൊരു പ്രവർത്തക മഹാശ്വേതാ മുഖർജി പറഞ്ഞു.

പ്രദേശവാസികളായ ലൈംഗികത്തൊഴിലാളികളെ രോഗബാധയിൽ നിന്ന് സംരക്ഷിക്കാനും, അവർക്ക് പട്ടിണികിടക്കേണ്ടി വരുന്നില്ല എന്നുറപ്പിക്കാനും വേണ്ടത് ചെയ്യാൻ ഉങടഇ ശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഭാരവാഹികൾ പറഞ്ഞു.ഡോ. സമർജിത് ജാന ആണ് ഉങടഇ എന്ന പേരിൽ സോനാഗാഛിയിലെ ലൈംഗിക തൊഴിലാളികളെ ഒരു സംഘടനയ്ക്ക് കീഴിൽ ഒരുമിപ്പിച്ചത്.

സോനാഗച്ചിയുടെ മാത്രമല്ല കൊൽക്കത്തയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു പ്രതിസന്ധി മുമ്പ് നേരിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സർക്കാർ സഹായിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ തീരുമ്പോഴേക്കും ഇവിടെ നിരവധി പട്ടിണി മരണങ്ങൾ സംഭവിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.സംസ്ഥാനത്തെ സ്ത്രീ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ശശി പൻജയും അതിനുവേണ്ട നടപടികൾ കൈക്കൊള്ളും എന്നുതന്നെയാണ് പറയുന്നത്.

ഇവിടെക്കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പണം നാട്ടിലയച്ചുകൊടുത്ത് അവിടെ മക്കളെയും അച്ഛനമ്മമാരെയും ഒക്കെ പുലർത്തുന്നവരും സോനാഗച്ചിയിലുണ്ട്.ഇവിടുന്ന് പണം ചെല്ലാത്തതിനാൽ ആ വീടുകളുടെ അവസ്ഥയും പരിതാപകരമാണ്. മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയുടെ കാര്യവും വ്യത്യസ്ഥമല്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP