Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛൻ കരഞ്ഞു പറഞ്ഞു, 'മോനെ എന്നെ തല്ലരുതേ...'; എന്നിട്ടും കണ്ണിൽ ചോരയില്ലാതെ അതിക്രൂരമർദ്ദനം തുടർന്ന് മകൻ; മർദ്ദനം മദ്യലഹരിയിൽ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മകനെതിരെ കേസെടുത്തു പൊലീസ്; പൊലീസ് വരുന്നതറിഞ്ഞ് വീട്ടിൽ നിന്നും മുങ്ങി അനിൽ; യുവാവ് മദ്യപിച്ചെത്തി പതിവായി പിതാവിനെ മർദ്ദിക്കാറുണ്ടെന്ന് പരിസരവാസികൾ

അച്ഛൻ കരഞ്ഞു പറഞ്ഞു, 'മോനെ എന്നെ തല്ലരുതേ...'; എന്നിട്ടും കണ്ണിൽ ചോരയില്ലാതെ അതിക്രൂരമർദ്ദനം തുടർന്ന് മകൻ; മർദ്ദനം മദ്യലഹരിയിൽ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മകനെതിരെ കേസെടുത്തു പൊലീസ്; പൊലീസ് വരുന്നതറിഞ്ഞ് വീട്ടിൽ നിന്നും മുങ്ങി അനിൽ; യുവാവ് മദ്യപിച്ചെത്തി പതിവായി പിതാവിനെ മർദ്ദിക്കാറുണ്ടെന്ന് പരിസരവാസികൾ

എസ് രാജീവ്‌

തിരുവല്ല: മദ്യ ലഹരിയിലെത്തിയ മകൻ വയോധികനായ പിതാവിനെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായതിന് പിന്നാലെ മകനെതിരെ കേസെടുത്ത് പൊലീസ്. കവിയൂർ കണിയാമ്പാറയിൽ പനങ്ങായിൽ കൊടഞ്ഞൂർ വീട്ടിൽ അനിയൻ എന്ന് വിളിക്കുന്ന അമ്പത്തേഴുകാരനായ ഏബ്രാഹം ജോസഫിനെ മകൻ അനിൽ (27) മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച രാവിലെ മുതൽ ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അനിൽ പിതാവായ ഏബ്രഹാമിനെ മർദ്ദിച്ചത്.

പിതാവായ ഏബ്രഹാം ബന്ധുവീട്ടിൽ പോകുന്നത് ചോദ്യം ചെയ്താണ് അനിൽ മർദ്ദിക്കുന്നത്. ഇനി ഞാൻ ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാല് പിടിച്ച് ജോസഫ് പറയുന്നതും ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിനിടെ അനിൽ പിതാവിനെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അയൽവാസികളിൽ ചിലർ ചേർന്ന് പിതാവിനെ മർദ്ദിക്കുന്നതിൽ നിന്ന് അനിലിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അയൽ വാസികളിലാരോ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് അനിലിനെതിരെ തിരുവല്ല പൊലീസ് സ്വമേധെയാ കേസെടുത്തത്. പൊലീസ് വരുന്നതറിഞ്ഞ് അനിൽ വീട്ടിൽ നിന്നും മുങ്ങി . ഏബ്രഹാമും മകൻ അനിലും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഏബ്രഹാമിന്റെ ഭാര്യ മകൾക്കൊപ്പമാണ് താമസം. അനിൽ മദ്യപിച്ചെത്തി പതിവായി പിതാവിനെ മർദ്ദിക്കാറുണ്ടെന്ന് പരിസരവാസികളിൽ നിന്നും വിവരം ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും തിരുവല്ല എസ് ഐ ആദർശ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP