Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലാളികളുടെ ദിവസ വേതനം വെട്ടിക്കുറച്ച് സൊമാറ്റോ; തിരുവനന്തപുരത്ത് ഡെലിവറി തൊഴിലാളികൾ സമരത്തിൽ; അപ്രതീക്ഷിത സമരത്തിൽ വെട്ടിലായി ഹോട്ടൽ ഉടമകളും

തൊഴിലാളികളുടെ ദിവസ വേതനം വെട്ടിക്കുറച്ച് സൊമാറ്റോ; തിരുവനന്തപുരത്ത് ഡെലിവറി തൊഴിലാളികൾ സമരത്തിൽ; അപ്രതീക്ഷിത സമരത്തിൽ വെട്ടിലായി ഹോട്ടൽ ഉടമകളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദിവസ വേതനം കുറച്ച നടപടിക്കെതിരെ തിരുവനന്തപുരത്ത് സൊമാറ്റു ഡെലിവറി തൊഴിലാളികൾ സമരത്തിൽ. തിരുവനന്തപുരം പാളയത്താണ് ഉപഭോക്താക്കളെയും മാനേജ്മെന്റിനെയും വെട്ടിലാക്കി തൊഴിലാളികൾ അപ്രതീക്ഷസമരത്തിലെക്ക് നീങ്ങിയത്. തിരുവനന്തപുരത്ത് ഇപ്പോൾ സൊമാറ്റോ ആപ്പും ലഭിക്കുന്നില്ല. ന്യായമായ കൂലി എന്ന ആവിശ്യം ഉയർത്തി കഴിഞ്ഞ മാർച്ചിലും സൊമാറ്റോ തൊഴിലാളികൾ സമരം നടത്തിയിരുന്നു.

ഓൺലൈൻ ഫുഡ് ഡെലിവറിയിൽ പ്രമുഖസ്ഥാനമാണ് സൊമ്മാറ്റോയ്ക്ക്. ഫുഡ് ഡെലിവറി പാർട്ണർമാർ ന്യായമായ വേതനത്തിനും ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കും നേരത്തെ തന്നെ സമരാഹ്യാന്നങ്ങൾ നടത്തിയിരുന്നു. എന്നാൽ മാനജ്മെന്റ് അനുകൂലമായി പ്രതികരിക്കാത്തതുകൊണ്ടാണ് പെട്ടെന്ന് സമരം നടത്താൻ തൊഴിലാളികൾ നിർബന്ധിതരായിരിക്കുന്നത്. ഇന്ധനവില വർധിക്കുന്നതിനാൽ, ദീർഘനേരം ജോലി ചെയ്തിട്ടും ദിവസം 18 കിലോമീറ്ററിലധികം സവാരി നടത്തിയിട്ടും ജീവിക്കാനുള്ള വക കണ്ടെത്താൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.

'നേരത്തെ ഇവർക്ക് ദിവസേനയുള്ള ഇൻസെന്റീവ് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ല. കമ്പനി ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് രണ്ട് മാസം മുമ്പാണ് പുതിയ ടൈം ബുക്കിങ് സംവിധാനമായ ജി.ഐ.ജി.എസ് അവതരിപ്പിച്ചത്. കൂടുതൽ 'ഗിഗ്സ്' ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഓർഡറുകൾ ലഭിക്കുമ്പോൾ ഉയർന്ന മുൻഗണന ലഭിക്കൂ, മറ്റുള്ളവർക്ക് ഓർഡറുകൾ നഷ്ടമാകുന്ന അവസ്ഥ ഉടലെടുത്തു.

കമ്പനി നടപടിയെടുക്കാത്തതിനാൽ ഡെലിവറി പാർട്ണർമാർ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയെ കണ്ട് നിവേദനം നൽകി.ലേബർ കമ്മീഷണറുമായി ആലോചിച്ച ശേഷം സർക്കാർ ഇടപെടുമെന്ന് ഇവർക്ക് ഉറപ്പ് നൽകി. തുടർന്ന് മുഖ്യമന്ത്രിക്കും ഇവർ നിവേദനം നൽകിയിരുന്നു ഇതൊന്നും പ്രശ്നത്തിന് പരിഹാരമാക്കതാണ് പെട്ടന്നുള്ള സമരത്തിലെക്ക് സോമാറ്റാ തൊഴിലാളികളെ എത്തിച്ചത്.

കമ്പനിയുമായി തൊഴിലാളികൾക്കുള്ള ഏക കോൺടാക്റ്റ് ടീം ലീഡർ മാത്രമാണ്. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ പോലും അവരെ ഫോണിൽ എത്തിക്കുന്നത് ബുദ്ധിമുട്ടാണ്, മുൻപ് സമരത്തിൽ പങ്കെടുത്ത ഡെലിവറി പാർട്ണർമാരുടെ അക്കൗണ്ടുകൾ സെമാറ്റോ ബ്ലോക്ക് ചെയ്തു. അവ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP