Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കുമെതിരെ ബലാത്സംഗ കേസെടുക്കാനുള്ള സർക്കാർ നീക്കം നടക്കില്ല; സരിതയുടെ മൊഴി പരിശോധിച്ചാൽ മനസിലാകുക ലൈംഗിക ബന്ധം ഉഭയകക്ഷി ബന്ധപ്രകാരമെന്ന്; കേസെടുത്താൽ എഫ്‌ഐആർ റദ്ദാക്കപ്പെടാൻ വരെ സാധ്യത; പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ കരുതൽ വേണം; സോളാർ കേസിലെ നിയമോപദേശത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; യുഡിഎഫിനെ വെട്ടാൻ അമിതാവേശം കാട്ടിയ പിണറായി വിജയന് തിരിച്ചടി

ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കുമെതിരെ ബലാത്സംഗ കേസെടുക്കാനുള്ള സർക്കാർ നീക്കം നടക്കില്ല; സരിതയുടെ മൊഴി പരിശോധിച്ചാൽ മനസിലാകുക ലൈംഗിക ബന്ധം ഉഭയകക്ഷി ബന്ധപ്രകാരമെന്ന്; കേസെടുത്താൽ എഫ്‌ഐആർ റദ്ദാക്കപ്പെടാൻ വരെ സാധ്യത; പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ കരുതൽ വേണം; സോളാർ കേസിലെ നിയമോപദേശത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; യുഡിഎഫിനെ വെട്ടാൻ അമിതാവേശം കാട്ടിയ പിണറായി വിജയന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കൾക്കുമെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനുള്ള സർക്കാറിന്റെ അമിതാവേശം നിറഞ്ഞ തീരുമാനത്തിന് തിരിച്ചടി. ലൈംഗിക പീഡനകേസ് ചുമത്തി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കുമെന്ന പിണറായി വിജയന്റെ വാർത്താസമ്മേളനത്തിലെ പ്രഖ്യാപനം വെറുതേയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. സർക്കാർ വിശദമായ നിയമോപദേശം തേടിയപ്പോൾ നേതാക്കൾക്കെതിരായ ബലാത്സംഗ കേസ് എടുക്കേണ്ടതില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്. ബലാത്സംഗ കേസ് എടുക്കാൻ സാധിക്കില്ലെന്ന കാര്യം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശത്തിന്റെ വിശദ വിവരങ്ങളും പുറത്തുവന്നതോടെ സർക്കാറിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾക്കും സാധ്യതയേറി.

സോളാർ റിപ്പോർട്ടിൽ അന്വേഷണത്തിന് ശേഷം മാത്രം കേസെടുക്കണമോ എന്ന കാര്യം അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്ന വിധതത്തിലാണ് നിയമോപദേശ ലഭിച്ചിരിക്കുന്നത്. വസ്തുത ബോധ്യപ്പെട്ടാൽ അന്വേഷണ സംഘത്തിന് കേസെടുക്കാം. സരിതയുടെ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്നാണ് നിയമോപദേശം വിശദീകരിക്കുന്നത്. സമ്മതത്തോടെയുള്ള ബന്ധം ആണെന്ന വ്യാഖ്യാനം വന്നേക്കാം. അതേസമയം റിപ്പോർട്ടിന്മേൽ അഴിമതിക്കേസ് നിലനിൽക്കും. ലൈംഗിക ബന്ധവും അഴിമതിയിൽപ്പെടുമെന്ന വാദവും നിലനിൽക്കും സരിതയുടെ കത്തിൽ അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുകയുള്ളൂ. കത്തിൽ പേരുള്ളവർക്കെതിരെ ലൈംഗിക പീഡനക്കേസ് എടുക്കില്ല.

സോളാർ കേസിൽ തുടരേന്വേഷണത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സുപ്രീം കോടതി മുൻ ജഡ്ജി അരിജിത്ത് പസായത്തിൽ നിന്ന് അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടർന്നായിരുന്നു അംഗീകാരം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ.ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിലുണ്ടായ വീഴ്ചകളുമായിരിക്കും അന്വേഷിക്കുക.

പൊതു അന്വേഷണത്തിനായിരിക്കും ഉത്തരവ്. കേസുകളിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവുണ്ടാകില്ലെന്നായിരുന്നു വിവരം. ഇപ്പോൾ ഏതൊക്കെ കേസുകളിൽ അന്വേഷണം നടത്തണമെന്ന് സർക്കാർ പുതിയ ഉത്തരവിൽ വ്യക്തമാക്കില്ല. അന്വേഷണ സംഘമായിരിക്കും ഇക്കാര്യം തീരുമാനിക്കുക. പ്രാഥമികമായ അന്വേഷണത്തിന് ശേഷം മാത്രമെ കേസ് രജിസ്റ്റർ ചെയ്യുകയുള്ളൂ. വിജിലൻസിലെ ഏതാനും ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ, റിപ്പോർട്ട് ലഭിച്ചപ്പോൾ കിട്ടിയ ആവേശം സർക്കാർ ഈ വിഷയത്തിൽ കാട്ടിയിട്ടില്ല. കേസെടുക്കാകെ വൈകിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു സർക്കാർ ചെയ്തത്. ഏറ്റവും ഒടുവിലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്താൽ മതിയെന്ന നിലയിലേക്ക് എത്തിയത്. മുൻ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ബലാത്സംഗ കേസ് അടക്കമുള്ള കുറ്റങ്ങൾ ചുമത്തുന്നതിനെതിരെ നിയമവകുപ്പ് സെക്രട്ടറിക്ക് അടക്കം എതിർപ്പുണ്ടായിരുന്നു എന്നകാര്യവും നേരത്തെ പുറത്തുവന്നിരുന്നു.

സോളാർ കമ്മീഷൻ റിപ്പോർട്ടിന്മേൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ സർക്കാരിന് വേണമെങ്കിൽ കേസെടുക്കാമെന്ന നിയമോപദേശമാണ് സുപ്രീം കോടതി മുൻ ജഡ്ജി അരിജിത് പസായത്തിൽ നിന്നു സർക്കാരിനു ലഭിച്ചത്. ഇത് അനുകൂല നിയമോപദേശമായി കണ്ടാണ് മന്ത്രിസഭയുടെ നടപടി. കഴിഞ്ഞ മാസം 11ന് ചേർന്ന മന്ത്രിസഭായോഗംഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരുന്നു.

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ.ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിണ്ടായ വീഴ്ചകളും അന്വേഷിക്കുന്നതിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിക്കുകയും ചെയ്തു. എന്നാൽ, റിപ്പോർട്ടിന്മേൽ സർക്കാർ നിയമോപദേശം തേടിയതിനാൽ അന്വേഷണം തുടങ്ങിയിരുന്നില്ല.

ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി

കേസെടുക്കാൻ നിയമോപദേശം ലഭിച്ചെന്ന വാർത്ത പുറത്തുവന്നതോടെ സോളർ കേസിൽ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സോളർ റിപ്പോർട്ടിൽ ആശങ്കയില്ല. തലയിൽ മുണ്ടിട്ടു നടക്കുന്നത് ആരാണെന്ന് ഇനി അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം, സോളർ വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം തോമസ് ചാണ്ടിയുടെ രാജിക്കായി മുറവിളി കൂട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പരിണിത പ്രജ്ഞനായ ഉമ്മൻ ചാണ്ടിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും അപമാനിക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും മാത്രമാണ് സോളർ കേസിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സോളർ കമ്മിഷൻ റിപ്പോർട്ടിൽ കേസെടുത്താൽ കോടതി വരാന്തയിൽതന്നെ കേസ് തള്ളിപ്പോകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു പറഞ്ഞവർ പിന്നാക്കം പോയി. കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി, ഒരു മാസം കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് നടപടി എടുക്കാത്തത്.

ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം കിട്ടിയിട്ടും സർക്കാർ പറയുന്നത് വീണ്ടും പ്രാഥമികാന്വേഷണം നടത്തുമെന്നാണ്. സോളർ കേസിൽ യുഡിഎഫ് നേതാക്കളല്ല, സർക്കാരാകും തലയിൽ മുണ്ടിട്ടു നടക്കുക. ആരോപണം പൊള്ളത്തരമാണെന്നും പക പോക്കലാണെന്നും തെളിഞ്ഞു കഴിഞ്ഞു. സോളർ കാണിച്ചു യുഡിഎഫ് നേതാക്കളെ ഭയപ്പെടുത്താൻ നോക്കേണ്ട. ഈ പക പോക്കലിനു ജനങ്ങളെ അണിനിരത്തി പകരം ചോദിക്കുമെന്നും രമേശ് വ്യക്തമാക്കി.

അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ സരിത നായർക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്നും റിപ്പോർട്ടിലുണ്ട്. സരിത തന്റെ കത്തിൽ പരാമർശിച്ചവർക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനും കമ്മിഷൻ ശുപാർശ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക പീഡനം എന്നിവ വകുപ്പുകൾ പ്രകാരം കേസ്. തന്നെ ലൈംഗികമയി ഉപയോഗിച്ചവരുടെ പട്ടിക അടങ്ങുന്ന കത്ത് സരിത 19/07/2013ൽ എഴുതിയിരുന്നു. 2014 ഏപ്രിൽ മൂന്നിനാണ് കത്ത് പുറത്തുവന്നത്. പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കേയാണ് സരിത ഈ കത്ത് എഴുതിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ, അടൂർ പ്രകാശ്, മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം, കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, ഹൈബി ഈഡൻ, ജോസ് കെ.മാണി എംപി, ഐ.ജി പത്മകുമാർ എന്നിവരുടെ പേരുകൾ കത്തിലുണ്ടെന്നാണ് വിവരങ്ങൾ. സോളാർ തട്ടിപ്പുക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്തരവാദിയാണെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളെ കബളിപ്പിക്കുന്നതിൽ ഉമ്മൻ ചാണ്ടി സർക്കാർ കൂട്ടുനിന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP