Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആറ്റുകാൽ അമ്മയോട് കളിച്ചാൽ ഇങ്ങനിരിക്കും!; 48 മണിക്കൂർ ഏഷ്യാനെറ്റും മീഡിയാ വണ്ണും നിരോധിച്ച കേന്ദ്ര വാർത്താ വിനിമയ പ്രേക്ഷപണ മന്ത്രാലയത്തിന്റെ നടപടി ആഘോഷമാക്കി സംഘപരിവാർ ചേരികൾ; മീഡിയ വൺ ഓഫീസിലെത്തി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷം; രാജ്യത്തെ അപമാനിക്കുന്ന മാധ്യമങ്ങൾക്ക് നടപടി മാതൃകയെന്ന് ഒരുകൂട്ടർ; നേരോടെ...നിർഭയം..48 മണിക്കൂറിന് ശേഷമെന്ന് ഔട്ട് സ്‌പോക്കണും; മലയാളം ചാനലുകൾക്കെതിരായ നടപടിയിൽ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

 

തിരുവനന്തപുരം: ഡൽഹി കലാപം ജനങ്ങൾക്ക് ആശങ്ക വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തുവെന്ന് ആരോപിച്ചാണ് മലയാളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്ര സർക്കാരിന്റെ 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ആഘോഷമാക്കി സംഘപരിവാർ സംഘടനകൾ.

കേന്ദ്ര സർക്കാരിനെതിരെ തെറ്റായ വാർത്ത പടച്ചുവിട്ട കേരളത്തിലെ മാധ്യമങ്ങൾ നേരിട്ട വിലക്കിൽ ആഘോഷം പ്രകടിപ്പിച്ചും ട്രോളാക്കിയുമാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. മീഡിയാ വൺ ചാനലിന്റെ ഓഫീസിലെത്തി പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സംഘപരിവാർ സംഘടനകൾ ഈ വാർത്ത ആഘോഷമാക്കിയത്. ഈ പ്രവർത്തി വിമർശനവും നേരിടുന്നുണ്ട്.

രാത്രി 7 മണിയോടെയാണ് ഇരുചാനലുകളും ലഭ്യമല്ലാതായത് പ്രേക്ഷകരിൽ അമ്പരപ്പുണ്ടാക്കി. ഇരുചാനലുകളും 48 മണിക്കൂർ നേരത്തേക്ക് സംപ്രേഷണം ചെയ്യുന്നതാണ് കേന്ദ്ര സർക്കാർ തടഞ്ഞത്. പള്ളി പൊളിച്ചുവെന്ന് കാട്ടി വ്യാജ വാർത്ത കൊടുത്തു എന്നാണ് മുഖ്യആരോപണം. ഇതോടെ കേരളത്തിലെ ബി.ജെപി ഘടകത്തിനടക്കം നേരിയ ആശ്വാസമാണ്. മീഡിയ വൺ ചാനൽ നടത്തിയ ചർച്ചയിൽ ബിജെപി നേതാവായ എസ്. സുരേഷ് നടത്തിയ കടുത്ത ആരോപണവും ചർച്ചയ്ക്ക് വഴിയൊരുക്കിരുന്നു.

ആയുധമേന്തിയ സംഘപരിവാർ പ്രവർത്തകരുടെ ചിത്രം കാണിച്ച് ഒരുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള ചർച്ചയാണ് നിഷാന്ത് റാവൂത്തർ നേതൃത്വം നൽകിയ ചർച്ചയിൽ മുന്നോട്ട് വച്ചത്. ഇതോടെ ഹിന്ദു സമുദായത്തെ ആക്ഷേപിച്ച മീഡിയ വൺ ചാനൽ മാപ്പ് പറയണമെന്ന് ആരോപിച്ച് എസ്. സുരേഷ് ചാനൽ ചർച്ച ബഹിഷ്‌കരിച്ച് ഇറങ്ങി പോകുകയും ചെയ്തു.

അതേ സമയം കേന്ദ്ര സർക്കാരിനെതിരെ നിരന്തരം തെറ്റായ വാർത്ത പ്രചരിപ്പിച്ച മീഡിയാ വണ്ണിനും ഏഷ്യാനെറ്റിനും കനത്ത പ്രഹരമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്. അതേ സമയം സോഷ്യൽമീഡിയയില് പ്രചരിക്കുന്നത് രസകരമായ ട്രോളുകളും കമന്റുകളുമാണ്. കൊറോണ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്കായി ഭക്തർ എത്തെല്ലെന്ന് ഏഷ്യാനെറ്റ് മേധാവിയുടെ പ്രഖ്യാപനത്തിന് പിന്നാ്‌ലെ പണികിട്ടിയെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.

മാനേജ്മെന്റുകളെ അമ്പരപ്പിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായി സംപ്രേഷണം നിലച്ചത്. ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്ന് ആരോപിച്ച് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, വിശദീകരണം നൽകിയിട്ടും കാരണമൊന്നും കാണിക്കാതെയാണ് ചാനലുകളുടെ സംപ്രേഷണം കേന്ദ്രസർക്കാർ നിർത്തി വച്ചത്.

 

ഏഷ്യാനെറ്റ് ന്യൂസ് വടക്ക്-കിഴക്കൻ ഡൽഹിയിലെ അക്രമങ്ങളെ കുറിച്ച് ഫെബ്രുവരി 25 ന് റിപ്പോർട്ട് ചെയ്ത റിപ്പോർട്ടുകൾ ആരാധാനലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഹൈലൈറ്റ് ചെയ്തു. ഒരു പ്രത്യേക സമുദായത്തോട് പക്ഷപാതം കാട്ടുന്ന രീതിയിലും മതസപർദ്ധ വളർത്തുന്ന രീതിയിലും റിപ്പോർട്ട് ചെയ്തുവെന്നും ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

വാർത്തകൾ റിപ്പോർട്ടുചെയ്യുന്നതിൽ ബാലൻസ് ചെയ്യുന്നതിൽ വീഴ്ച വരുത്തി. ഡൽഹിയിലെ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുന്നതിനിടെ, രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു. ചട്ടങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പലവട്ടം ന്യൂസ് ചാനലുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, അതീവ സൂക്ഷമ്തയും ജാഗ്രതയും പുലർത്തണമെന്ന് ഏഷ്യാനെറ്റിന്റെ വിവിധ റിപ്പോർട്ടുകൾ ചൂണ്ടികാട്ടി മന്ത്രാലയം ഉത്തരവിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP