Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'രാവിലെ ആൾക്കൂട്ട കേക്ക് മുറി, വൈകിട്ട് കോവിഡ് സാരോപദേശം; ആശാന് അടുപ്പിലും ആവാം; ട്രിപ്പിൾ ലോക്ഡൗൺ ഉള്ളിടത്ത്, സാമൂഹിക അകലമില്ലാതെ 60 വയസ്സ് കഴിഞ്ഞവർ; ലേശം ഉളുപ്പുണ്ടോ നിങ്ങൾക്ക് ഒക്കെ': ഇടതുമുന്നണിയുടെ കേക്ക് മുറിച്ചുള്ള വിജയാഘോഷത്തിൽ സോഷ്യൽ മീഡിയയിൽ പൊങ്കാല

'രാവിലെ ആൾക്കൂട്ട കേക്ക് മുറി, വൈകിട്ട് കോവിഡ് സാരോപദേശം; ആശാന് അടുപ്പിലും ആവാം; ട്രിപ്പിൾ ലോക്ഡൗൺ ഉള്ളിടത്ത്, സാമൂഹിക അകലമില്ലാതെ 60 വയസ്സ് കഴിഞ്ഞവർ; ലേശം ഉളുപ്പുണ്ടോ നിങ്ങൾക്ക് ഒക്കെ': ഇടതുമുന്നണിയുടെ കേക്ക് മുറിച്ചുള്ള വിജയാഘോഷത്തിൽ സോഷ്യൽ മീഡിയയിൽ പൊങ്കാല

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ചു. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷികളുടേയും സാന്നിധ്യത്തിലാണ് വിജയാഘോഷം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് വിമർശനം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിന്റെ ചിത്രവും ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.

രാവിലെ ആൾക്കൂട്ട കേക്ക് മുറി, വൈകിട്ട് കോവിഡ് സാരോപദേശം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരാൾ ഇതിനെക്കുറിച്ച് കമന്റിട്ടത്.ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകൾ അടക്കം നിരോധിച്ച് കലക്റ്റർ ഉത്തരവിറക്കിയിരുന്നു. ജനങ്ങൾ ആവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോൾ പുറത്ത് നേതാക്കൾ ആഘോഷിക്കുകയാണെന്നടതക്കം വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

വിഷയത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു അടക്കം നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.

പോസ്റ്റിന്റെ പൂർണരൂപം-

ഇത് ഇന്നത്തെ LDF യോഗത്തിന്റെ ദൃശ്യമാണ്. ടിപ്പിൾ ലോക്ക്ഡൗൺ, സത്യവാങ്ങ്മൂലം, അതിർത്തിഅടക്കൽ, അഞ്ചുപേർ ഒത്തുകൂടിയാൽ കേസ്സെടുക്കൽ, ജാഗ്രത, കരുതൽ, എന്തൊക്കെയായിരുന്നു

കേരള ജനതയെ ദിവസേന വൈകിട്ട് വന്ന് ഉപദേശിക്കാൻ എന്ത് അർഹതയാണ് മുഖ്യമന്ത്രീ താങ്കൾക്കുള്ളത്? നിയന്ത്രണങ്ങളൊന്നും എൽഡിഎഫ് നേതാക്കൾക്ക് ബാധകമല്ലേ?

അഞ്ജു പാർവതി പ്രഭീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്

ഒരു ചിത്രം; പല പാഠം.

ടിപ്പിൾ ലോക്ക്ഡൗൺ ഇന്നലെ അർത്ഥരാത്രി മുതൽ പ്രാബല്യത്തിൽ വന്ന തിരുവനന്തപുരത്ത് നിന്നുള്ളതാകുന്നു ഈ ആഘോഷ ചിത്രം .സോഷ്യൽ ഡിസ്റ്റൻസിങ്ങും ഫൈനും സാധാരണ മനുഷ്യർക്കും സോഷ്യൽ ഗാദറിങ്ങും ആഘോഷവും തമ്പ്രാന്മാർക്കെന്നും വിളിച്ചു പറയുന്ന ചിത്രം 

പരപ്പന അഗ്രഹാര ജയിലിൽ കിടക്കുന്ന പച്ചക്കറി കർഷകൻ ജാമ്യാപേക്ഷയിൽ പറഞ്ഞ അത്യാസന നിലയിലുള്ള രോഗിയായ ദാറ്റ് സെയിം അപ്പൻ ചിരിച്ചു നില്ക്കുന്ന ചിത്രം. അതിതീവ്രവ്യാപനം രൂക്ഷമായതിനാൽ സ്വന്തം വീട്ടിനുള്ളിൽ പോലും കൂട്ടം കൂട്ടരുതെന്ന തിട്ടൂരം ആറു മണിക്ക് പ്രഖ്യാപിച്ച അതേ മുഖ്യൻ ആ തിട്ടൂരം തങ്ങൾക്ക് ബാധകമേയല്ലെന്ന് അടിവരയിട്ട ചിത്രം .

ആശാന് അടുപ്പിലുമാവാമെന്ന ആ പഴമൊഴി ഇപ്പോഴും തങ്ങൾ പാലിക്കുന്നുവെന്ന് ഇടതുപക്ഷം പ്രത്യക്ഷമായി തെളിയിച്ച ചിത്രം.വർത്തമാനകാല കേരളത്തിൽ മറിച്ചൊരു ആഘോഷമുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങൾ വിശ്വാസിച്ചിരുന്നുവോ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP