Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

അടിപൊളി.. സന്തോഷം..! രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്യാൻ സാധിച്ചതിനെ കുറിച്ച് സഫ സെബിന്റെ പ്രതികരണം ഇങ്ങനെ; ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്ന് പ്ലസ്ടു വിദ്യാർത്ഥിനി; യാതൊരു സങ്കോചവും ആശങ്കയുമില്ലാതെ പരിഭാഷ പൂർത്തിയാക്കിയ സഫയ്ക്ക് രാഹുൽ സമ്മാനിച്ചത് ചോക്ലേറ്റ്; രാഹുലിന്റെ പ്രസംഗം മലയാളത്തിലാക്കി മലപ്പുറത്തെ 'വമ്പത്തി'യായ കൊച്ചു മിടുക്കിക്ക് എങ്ങും അഭിനന്ദന പ്രവാഹം; സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന സഫ അഭിമാനമെന്ന് സോഷ്യൽ മീഡിയ

അടിപൊളി.. സന്തോഷം..! രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്യാൻ സാധിച്ചതിനെ കുറിച്ച് സഫ സെബിന്റെ പ്രതികരണം ഇങ്ങനെ; ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്ന് പ്ലസ്ടു വിദ്യാർത്ഥിനി; യാതൊരു സങ്കോചവും ആശങ്കയുമില്ലാതെ പരിഭാഷ പൂർത്തിയാക്കിയ സഫയ്ക്ക് രാഹുൽ സമ്മാനിച്ചത് ചോക്ലേറ്റ്; രാഹുലിന്റെ പ്രസംഗം മലയാളത്തിലാക്കി മലപ്പുറത്തെ 'വമ്പത്തി'യായ കൊച്ചു മിടുക്കിക്ക് എങ്ങും അഭിനന്ദന പ്രവാഹം; സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന സഫ അഭിമാനമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വളരെ സന്തോഷം.. അടിപൊളി..! വയനാട് എംപി രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ അനുഭവം എങ്ങനെയുണ്ട് എന്നു ചോദിച്ചപ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിടെ സഫ സെബിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. കരുവാരക്കുണ്ട് ഒടോല കുഞ്ഞിമുഹമ്മദ് -സാറ ദമ്പതികളുടെ മകളാണ് സഫ സെബിൻ. കുരുവാരകുണ്ട് ഗവ. ഹൈസ്‌കൂളിലെ ഉദ്ഘാടന പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ വേണ്ടി ആദ്യം നിയോഗിച്ചത് കെ സി വേണുഗോപാലിനെയായിരുന്നു. എന്നാൽ, രാഹുൽ വിദ്യാർത്ഥികളിൽ ആരെങ്കിലും പരിഭാഷപ്പെടുത്താൻ എത്തുമോ എന്നു ചോദിച്ചപ്പോൾ സഫ സധൈന്യം മുന്നോട്ടു വരികയായിരുന്നു. ഭംഗിയായി തർജ്ജമ ചെയ്ത സഫ ചുരുങ്ങിയ സമയം കൊണ്ടാണ് മലപ്പുറത്തിന്റെ വമ്പത്തിയായി മാറിയത്.

രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് സഫ സെബിൻ പറയുന്നു. ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നും സഫ മാധ്യമങ്ങളോട് പറഞ്ഞു. വലിയ അവസരമാണ് തനിക്ക് ലഭിച്ചത്. രാഹുൽ ഗാന്ധിയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നല്ല രീതിയിൽ തർജ്ജമ ചെയ്‌തെന്ന് അദ്ദേഹം പ്രശംസിച്ചെന്നും സഫ വ്യക്തമാക്കി. കരുവാരക്കുണ്ട് ഗവർമെന്റ് സ്‌കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ് സഫ സെബിൻ. മികച്ച രീതിയിൽ പ്രസംഗം തർജ്ജമ ചെയ്ത സഫക്ക് ചോക് ലേറ്റ് നൽകിയ രാഹുൽ, ഒപ്പം നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

സ്‌കൂളിലെ സയൻസ് ലാബ് ഉദ്ഘാടനം ചെയ്യാനാണ് രാഹുൽ ഗാന്ധി എത്തിയത്. സ്‌ക്കൂളിലെ സയൻസ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന രാഹുൽ ഗാന്ധി വേദിയിൽ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാൻ വിദ്യാർത്ഥികളോട് സഹായം ചോദിച്ചത്. പൊടുന്നനെ സദസ്സിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി സഫ താൻ പരിഭാഷ ചെയ്യാൻ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ കുട്ടികൾക്കായുള്ള പ്രസംഗത്തിന് മനോഹര പരിഭാഷയാണ് സഫ നിർവഹിച്ചത്.

ദേശീയ നേതാക്കളുടെ പ്രസംഗം തർജ്ജമ ചെയ്ത് കയ്യടി നേടിയവരും കളിയാക്കലുകൾ നേടിയവരുമുണ്ട്. ഇവർക്കിടയിലാണ് സഫ തല ഉയർത്തി നിൽക്കുന്നത്. കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ സഫയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. ലളിതമായ വിധത്തിലായിരുന്നു സഫയുടെ പരിഭാഷ. ഒന്നാം ക്ലാസ് മുതൽ സർക്കാർ സ്‌കൂളിൽ പഠിച്ച വിദ്യാർത്ഥിനിയാണ് സഫ. പഠനത്തിൽ മിടുക്കിയായ സഫ പത്താം ക്ലാസിലും പ്ലസ് വണ്ണിലും ഫുൾ എ പ്ലസ് നേടിയിരുന്നു ഈ കൊച്ചുമിടുക്കി.

വി ടി ബൽറാം എംഎൽഎ അടക്കമുള്ളവർ സഫയെ പ്രശംസിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ''മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കുന്നവരാണ്'...അതെ,
രാഹുൽ ഗാന്ധി ഇംഗ്ലീഷിൽ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു.- എന്നാണ് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. ആശയവും ആവേശവും ഒട്ടും ചോർന്നുപോവാത്ത മനോഹരമായ പരിഭാഷക്ക് എന്നതിലുപരി 'ഞാൻ റെഡി'' എന്ന ആത്മവിശ്വാസത്തിന് സഫ ഫെബിന് അഭിനന്ദനങ്ങൾ- ബൽറാം കുറിച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മേന്മയെന്ന് അഭിപ്രായവുമായി നിരവധി പേരും ഇതോടെ രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP