Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ 130കോടി ജനങ്ങളിൽ ഞാനില്ല'; 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഞങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മലയാളികളുടെ ക്യാമ്പയിൻ; വാട്‌സ് ആപ്പിലും, ഫേസ്‌ബുക്കിലും നിറഞ്ഞ ക്യാമ്പയിനുമായി മലയാളികൾ; ഏറ്റെടുത്തവരിൽ സംവിധായകൻ ആഷിഖ് അബു മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തുള്ള രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ നടത്തിയ പരാമർശത്തിന് എതിരെ സമൂഹമാധ്യമങ്ങളിലെ കാമ്പയിൻ തരംഗമാകുന്നു.രാമക്ഷേത്ര ശിലാസ്ഥാപനം 500 വർഷം നീണ്ട കാത്തിരിപ്പാണെന്നും രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് സഫലമായതെന്നും മോദി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ 'ആ 130കോടി ജനങ്ങളിൽ ഞാനില്ല' എന്ന തലക്കെട്ടിൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധിപേർ അണിചേർന്നു.

രാജ്യം മുഴുവനും ഇന്ന് ശ്രീരാമനിൽ മുഴുകിയിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി മാറും. ഭക്തിയുടെയും ദേശവികാരത്തിന്റെയും മാതൃകയാകും. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിന്റെ കരുത്തിനെ പ്രതീകവത്കരിക്കും. ഭാവിതലമുറയെ പ്രചോദിതരാക്കും. ശ്രീരാമ ജയഘോഷം അയോധ്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തിരുന്നു.

വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രം സ്‌റ്റോറികളിലൂടെയും ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയുമുള്ള കാമ്പയിനിൽ രാഷ്ട്രീയ ഭേദമന്യേ നിരവധിപേർ കക്ഷിചേർന്നു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ, സംവിധായകൻ ആഷിഖ് അബു, നടൻ വിനയ് ഫോർട്ട് എന്നിവരടക്കമുള്ള സിനിമ മേഖലയിലുള്ളവർ തുടങ്ങിയവരും സമാന തലക്കെട്ട് പങ്കുവെച്ചു.അതേ സമയം ആ 130 പേരിൽ ഞാനുമുണ്ടെന്ന ക്ാമ്പിനുമായി സംഘപരിവാർ അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP