Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ പട്ടിണിയിലാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന്റെ നിലവിളി, ഇന്ന് ലക്ഷങ്ങളുടെ ധുർത്ത്; ഞങ്ങൾ ഒന്നാമതാണെന്ന് പറഞ്ഞ് ദേശീയമാധ്യമങ്ങളുടെ ഒന്നാംപേജിൽ കേരളം നൽകിയ പരസ്യത്തെ അലക്കി സോഷ്യൽ മീഡിയ; ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം പോരാട്ടം തുടരുന്നു, പൗരത്വ ബില്ലിനെതിരെ രാജ്യത്ത് ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം എന്നൊക്കെ പരസ്യവാചകങ്ങൾ; സാമ്പത്തിക ഞെരുക്കത്തിൽപെട്ട് നട്ടം തിരിയുമ്പോഴും വീണ്ടും പിണറായി സർക്കാറിന്റെ ധൂർത്ത്

ഇന്നലെ പട്ടിണിയിലാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന്റെ നിലവിളി, ഇന്ന് ലക്ഷങ്ങളുടെ ധുർത്ത്; ഞങ്ങൾ ഒന്നാമതാണെന്ന് പറഞ്ഞ് ദേശീയമാധ്യമങ്ങളുടെ ഒന്നാംപേജിൽ കേരളം നൽകിയ പരസ്യത്തെ അലക്കി സോഷ്യൽ മീഡിയ; ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം പോരാട്ടം തുടരുന്നു, പൗരത്വ ബില്ലിനെതിരെ രാജ്യത്ത് ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം എന്നൊക്കെ പരസ്യവാചകങ്ങൾ; സാമ്പത്തിക ഞെരുക്കത്തിൽപെട്ട് നട്ടം തിരിയുമ്പോഴും വീണ്ടും പിണറായി സർക്കാറിന്റെ ധൂർത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വായ്‌പ്പപോലും തരാതെ കേന്ദ്രത്തിലെ മോദി സർക്കാർ കേരളത്തെ ഞെരുക്കുകയാണെന്നൊക്കെ പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇടക്കിടെ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ്. ഇത് പറഞ്ഞ് നാവെടുക്കും മുമ്പേതന്നെ ലക്ഷങ്ങളുടെ ധൂർത്താണ് സർക്കാർ ചെലവിൽ നടന്നത്. ഇന്ത്യയിലെ പ്രഖന ദേശീയ മാധ്യമങ്ങളിലൊക്കെ ഇന്ന് ലക്ഷങ്ങൾ പൊടിച്ചുകൊണ്ട് കേരളത്തിന്റെ പരസ്യം വന്നിട്ടുണ്ട്. 'we are one, first'  എന്ന് പറഞ്ഞ് തുടങ്ങുന്ന പരസ്യത്തിൽ സംസ്ഥാന സർക്കാറിന്റെ ഓരോ നേട്ടങ്ങളും അക്കമിട്ട് നിരത്തുകയാണ്.ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം പോരാട്ടം തുടരുന്നു എന്ന തലക്കെട്ടിനു താഴെ, പൗരത്വ ബില്ലിനെതിരെ രാജ്യത്ത് ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനമെന്ന് പറയുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുന്നൊരുക്കമെന്ന നിലയിലുള്ള എൻ പി ആർ നടപ്പിലാക്കില്ല എന്ന പ്രഖ്യാപനം അതിന് പിറകെ. തുടർന്ന് പതിവുപോലെ വിവിധി ദേശീയ ഇൻഡക്സുകളിൽ കേരളം മുന്നിലെത്തിതിന്റെ കണക്കുകളും.

ഇതൊക്കെ ആർക്കാണ് അറിയാത്തതെന്നും മുഖ്യമന്ത്രി ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ട് ലോകത്തെ അറിയിക്കേണ്ട കാര്യത്തിനൊക്കെ, വൻ തുക പൊടിച്ച് ഈ സാമ്പത്തിക മാന്ദ്യക്കാലത്ത് ഇങ്ങനെ തള്ളുന്നത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ധൂർത്തിന്റെ കാര്യത്തിൽ പിണറായി സർക്കാർ റെക്കോർഡ് ഇട്ടിരിക്കയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു

എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ബഷീർ വള്ളിക്കുന്ന് അടക്കമുള്ള നിരവധിപേർ ഇക്കാര്യത്തിൽ സർക്കാറിനെ നിശിതമായ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ബഷീർ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്...

ണീം.. അടിപൊളി..

ദേശീയ പത്രങ്ങളിൽ ഇന്ന് കേരളം നൽകിയ പരസ്യമാണ്..  'we are one, first'

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം പോരാട്ടം തുടരുന്നു എന്ന തലക്കെട്ട്..

പൗരത്വ ബില്ലിനെതിരെ രാജ്യത്ത് ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം എന്ന് അതിനു താഴെ..

ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുന്നൊരുക്കമെന്ന നിലയിലുള്ള എൻ പി ആർ നടപ്പിലാക്കില്ല എന്ന പ്രഖ്യാപനം അതിന് പിറകെ..

അവസാനത്തെ ആണിയടി എന്ന നിലക്ക് ദേശീയ ഇൻഡക്സുകളിൽ കേരളം മുന്നിലെന്ന സ്റ്റാറ്റിസ്റ്റിക്സ്..

ദാരിദ്ര്യ നിർമ്മാർജ്ജനം.
ആരോഗ്യ സംരക്ഷണം.
വിദ്യാഭ്യാസ നിലവാരം
ലിംഗ നീതി

എല്ലാത്തിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളമുണ്ടെന്നും മുന്നോട്ടുള്ള യാത്ര തുടരുമെന്നും...

ദിനോസറുകളുടെ മൂക്കിന് താഴെ ഡൽഹിയിൽ നിന്ന് ഇറങ്ങുന്ന ദേശീയ പത്രങ്ങളുടെ ഒന്നാം പേജിൽ കൊടുത്ത ഈ പരസ്യത്തിന് ഒരു ബിഗ് സല്യൂട്ട്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP