Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെ വിമർശിച്ച് എം.കെ മുനീറിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ; നവ കേരളത്തെ കെട്ടിപ്പടുക്കാൻ സർക്കാർ ജീവനക്കാരുടെ കാശ് നൽകരുതെന്നും മുനീറിന്റെ ആഹ്വാനം; ജീവനക്കാരോട് കാശ് ആവശ്യപ്പെടുന്ന പിണറായിക്ക് കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയെന്നും പരിഹാസം; കടുത്ത പ്രതിഷേധവുമായി സൈബർ സഖാക്കൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെ വിമർശിച്ച് എം.കെ മുനീറിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ; നവ കേരളത്തെ കെട്ടിപ്പടുക്കാൻ സർക്കാർ ജീവനക്കാരുടെ കാശ് നൽകരുതെന്നും മുനീറിന്റെ ആഹ്വാനം; ജീവനക്കാരോട് കാശ് ആവശ്യപ്പെടുന്ന പിണറായിക്ക് കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയെന്നും പരിഹാസം; കടുത്ത പ്രതിഷേധവുമായി സൈബർ സഖാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാർ സംഭാവന നൽകണമെന്ന ആഹ്വാനത്തെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും എം.എ.ൽ.എയുമായ ഡോ.എം.കെ മുനിർ രംഗത്ത്. സർക്കാർ ജീവനക്കാർ അവരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചാൽ ഒരു നവകേരളം കെട്ടിപ്പടുക്കാണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. പ്രളയക്കെടുതിയിൽ രാജ്യം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ മുഖ്യമന്ത്രിക്ക് എങ്ങനെ ഇത്തരം പ്രസ്താവനകൾ നടത്താൻ സാധിക്കുന്നെന്നും എം.കെ മുനീർ ചോദിക്കുന്നു. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി തോറ്റുപോകുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തുന്നതെന്നാണ് മുനീർ ആരോപണം ഉന്നയിച്ചത്. കോഴിക്കോട് നടത്തിയ പൊതുപരിപാടിക്കിടയിലാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെ വിമർശിച്ച് എം.കെ മുനീർ പ്രസംഗിച്ചത്.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:-

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി തോറ്റുപോകുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തുന്നത്. ദുരിതം അനുഭവിക്കുന്നവരെ നേരിൽ പോയി കാണാത്തതിനാലാണ് ഇങ്ങനെ നിൽക്കുന്നത്.പ്രളയത്തിൽപ്പെട്ടവർ കൊടിയ യാതനയാണ് അനുഭവിക്കുന്നത്. ആദിവാസി മേഖലയിലുൾപ്പടെ ഭക്ഷണ സാമഗ്രികൾ പോലും എത്തിയിട്ടില്ല. അവർക്ക് എങ്ങനെയും ജീവിതം ലഭ്യമാക്കാൻ അങ്ങോട്ട് പണം നൽകാൻ ആലോചിക്കുമ്പോൾ അവരുടെ കീശയിൽ കയ്യിടുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

ഇതുവരെ സർക്കാരിന് ഒരു പൈസയും ചെലവാക്കേണ്ടി വന്നിട്ടില്ല. ദുരതബാധിതകർക്ക് അരിയും സാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുന്നത് മലയാളികളുടെ നല്ലമനസുകൊണ്ട് നടന്നു പോയി. സൗജന്യ റേഷൻ പോലും വേണ്ടാന്ന് വെയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഓഖി ദുരന്തത്തിൽ തന്നെ 100 കോടി ലഭിച്ചിട്ട് 80 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി 20 കോടി എവിടെ പോയെന്ന് ആർക്കും ഉത്തരമില്ല. സി.എം.ഡി.ആർ.എഫിലെ പണം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മുനീർ പറയുന്നു. വിദേശ രാജ്യത്ത് നിന്ന് ആളുകൾ കൊടുക്കുന്ന സാധന സാമഗ്രികൾ എയർപോർട്ടിലും മറ്റുമായി കെട്ടിക്കിടക്കുകയാണ്.

നിങ്ങൾ അയച്ചൽ മതി സർക്കാർ കൊടുക്കുമെന്ന് വാശി പിടിക്കുന്നു. അത് ഇഷ്ടമുള്ളിടത്തുകൊടുക്കും. ഇത് നാസി ജർമ്മനിയാണോ എന്നും മുനീർ ചോദിക്കുന്നു. കേരളത്തെ കെട്ടിപ്പടുക്കാൻ ഞങ്ങൾ ഒപ്പം നിന്നു. ആരും ജാതിയോ മതമോ നോക്കിയിട്ടില്ല. പാലം കടക്കുവോളം നാരായണ നയമാണ് സർക്കാരിന്റേത്. എൻ.ജി.ഒ കളുടേയും മറ്റ് സന്നദ്ധ സംഘടനകളും എല്ലാം അയക്കുന്ന സാധന സാമഗ്രികൾ തൊടരുത് അങ്ങനെ ചെയ്താൽ അറസ്റ്റ് ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടുകയാണെന്നും മുനീറിന്റെ പ്രസംഗത്തിൽ പറയുന്നു.

മുനീർ നടത്തിയ പ്രസംഗം നവമാധ്യമങ്ങളിൽ വിവാദം തീർത്തതോടെ സിപി.എം അനുകൂല ഗ്രൂപ്പുകളും സൈബർ കമ്യൂൺ അടക്കമുള്ള പേജുകളും മുനീറിനെതിരെ വിമർശനം അഴിച്ചുവിട്ട് രംഗത്തെത്തുകയായിരുന്നു. മുനീർ സാഹിബ് പഴയതൊന്നും മറക്കരുതെന്നും കേരളത്തെ ഒറ്റിക്കൊടുക്കാൻ എങ്ങനെ മനസ് വന്നെന്നും വീഡിയോയ്ക്ക് താഴെ വിമർശനങ്ങൾ ഉയരുന്നു. കേരളം ദുുരിതത്തിൽ മുങ്ങി നിൽക്കുമ്പോൾ കൈ മെയ് മറന്ന് എല്ലാവരും പ്രവർത്തിക്കുമ്പോൾ അസ്ഥാനത്താണ് മുനീറിന്റെ പ്രസ്താവനയെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതീകരണം. എന്നാൽ വീഡിയോ വിവാദമായിട്ടും ഇതിന് വിശദീകരണം നൽകാൻ എം.കെ മുനീർ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP