Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'രണ്ട് കുത്ത് കാലില് കണ്ടപ്പോ ഞാൻ ടീച്ചറോട് പറഞ്ഞു പാമ്പ് കുത്തിയതാ വേഗം ആശുപത്രിയില് കൊണ്ടുപോണമെന്ന്; അപ്പം ക്ലാസ്സിലേക്ക് വന്ന ഷജിൻ സാറ് പറഞ്ഞു, ഇപ്പോ കൊണ്ടുപോണ്ട, അവളുടെ അച്ഛൻ വന്നിട്ട് കൊണ്ടുപോയ്‌ക്കോളും'എന്ന്; കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് മുക്കാൽ മണിക്കൂർ വൈകി; അഞ്ചാം ക്ലാസുകാരിയുടെ ദാരുണാന്ത്യന് ഉത്തരവാദി സ്‌കൂളും അധികൃതരും മാത്രം; ഇഴ ജന്തുക്കൾ വിഹരിക്കുന്ന മാളങ്ങൾ ഉള്ള ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ചെരിപ്പിടാനും അനുവാദമില്ല; ആശുപത്രിയെ പഴിചാരി സ്‌കൂൾ

'രണ്ട് കുത്ത് കാലില് കണ്ടപ്പോ ഞാൻ ടീച്ചറോട് പറഞ്ഞു പാമ്പ് കുത്തിയതാ വേഗം ആശുപത്രിയില് കൊണ്ടുപോണമെന്ന്; അപ്പം ക്ലാസ്സിലേക്ക് വന്ന ഷജിൻ സാറ് പറഞ്ഞു, ഇപ്പോ കൊണ്ടുപോണ്ട, അവളുടെ അച്ഛൻ വന്നിട്ട് കൊണ്ടുപോയ്‌ക്കോളും'എന്ന്; കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് മുക്കാൽ മണിക്കൂർ വൈകി; അഞ്ചാം ക്ലാസുകാരിയുടെ ദാരുണാന്ത്യന് ഉത്തരവാദി സ്‌കൂളും അധികൃതരും മാത്രം; ഇഴ ജന്തുക്കൾ വിഹരിക്കുന്ന മാളങ്ങൾ ഉള്ള ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ചെരിപ്പിടാനും അനുവാദമില്ല; ആശുപത്രിയെ പഴിചാരി സ്‌കൂൾ

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻ ബത്തേരി; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹലയുടെ മരണത്തിൽ ആശുപത്രിയെ പഴിച്ച് ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ അദ്ധ്യാപകൻ കെ കെ മോഹനൻ. കുട്ടിയുടെ രക്ഷകർത്താവ് വന്നിട്ട് കൊണ്ടുപോകാമെന്ന് പറഞ്ഞതുകൊണ്ടാണ് വൈകിയത്. എന്നാൽ കുട്ടികൾ പാമ്പ് കടിയേറ്റന്ന് പറഞ്ഞിട്ടില്ല. കുട്ടികൾ പറഞ്ഞത് കാല് സിമന്റ് തറയിൽ ഉരഞ്ഞെന്നാണ്. കുട്ടികൾക്ക് ക്ലാസിൽ ചെരിപ്പിടാൻ അനുവാദം ഉണ്ടെന്നും പറഞ്ഞു.

പാമ്പ് കടിച്ചതെന്ന് ഷഹല പറഞ്ഞിട്ടും ഉടൻ ആശുപത്രിയിലെത്തിച്ചില്ലെന്ന ഗുരുതര ആരോപണവുമായി സഹപാഠികൾ രംഗത്തെത്തി. 3.15ന് സംഭവമുണ്ടായിട്ടും മുക്കാൽ മണിക്കൂർ വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്ഷാകർത്താവ് വന്നിട്ടാണ് ആശുപത്രിയിലേക്കു പോയത്. ചെരിപ്പിട്ട് ക്ലാസിൽ കയറാൻ അനുവദിക്കാറില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. കുട്ടിയുടെ കാലിന് നീല നിറം ഉണ്ടായിരുന്നു. ഷഹല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നാൽ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്ന് അദ്ധ്യാപകൻ പറഞ്ഞുഎന്നാൽ ഒരു അദ്ധ്യാപിക ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രധാന അദ്ധ്യാപകൻ നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക സ്‌കൂൾ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികൾ

''ടീച്ചറ് നാല് ഗ്രൂപ്പായിട്ട് നിർത്തിയിരിക്കുവായിരുന്നു. രണ്ടാം ഗ്രൂപ്പിലായിരുന്നു ഷഹല. അവള് ആ പൊത്തിന്റെ അടുത്ത് കാല് വച്ച് പോയി. പാമ്പ് വന്ന് കൊത്തി. അവൾക്കത് മനസ്സിലായില്ല. രണ്ട് കുത്ത് കാലില് കണ്ടപ്പോ എനിക്ക് മനസ്സിലായി. അപ്പോ ഞാൻ ടീച്ചറോട് പറഞ്ഞു, പാമ്പ് കുത്തിയതാ ടീച്ചറേ വേഗം ആശുപത്രിയില് കൊണ്ടുപോവണം എന്ന്. അപ്പം ക്ലാസ്സിലേക്ക് വന്ന ഷജിൻ സാറ് പറഞ്ഞു, ഇപ്പോ കൊണ്ടുപോണ്ട, അവളുടെ അച്ഛൻ വന്നിട്ട് കൊണ്ടുപോയ്‌ക്കോളും എന്ന്. കുറച്ച് നേരം കഴിഞ്ഞപ്പളാ അവളുടെ കാലില് നീലക്കളറ് കണ്ടത്. അപ്പഴാ അവളുടെ അച്ഛൻ വന്നത്. ഒരു മണിക്കൂറ് കഴിഞ്ഞപ്പളാ അച്ഛൻ വന്നത്. എന്നിട്ടും സാറ് പഠിപ്പിക്കുവായിരുന്നു'' എന്ന് ഷഹലയുടെ സഹപാഠി.

''മൂന്നരയോടെ പാമ്പുകടിയേറ്റ കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയിട്ടുണ്ട്. 04.09-ന് അവിടെ നിന്ന് താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. അവിടെ അഞ്ച് മണി വരെ ചികിത്സ കിട്ടാൻ വൈകി. ജൂനിയർ ഡോക്ടർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവിടെയാണ് ചികിത്സ വൈകിയത്. രക്ത പരിശോധന കഴിഞ്ഞ് ഫലം കിട്ടാൻ കാത്തു നിൽക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അതിനിടയിലാണ് കുട്ടി മരിച്ചത്'' എന്ന് പ്രിൻസിപ്പൽ.പാമ്പിനെ കണ്ടതായി ഇതുവരെ കുട്ടികൾ പരാതിപ്പെട്ടിട്ടില്ലെന്ന് പ്രിൻസിപ്പൽ പറയുന്നു. സ്‌കൂളിന് ചുറ്റുമുള്ള കാട് വെട്ടിയെന്ന് പ്രിൻസിപ്പൽ അവകാശപ്പെടുന്നു.

എന്നാൽ ഗുരുതരമായ അനാസ്ഥ സ്‌കൂളധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന പരാതികൾ തന്നെയാണ് വ്യാപകമായി ഷഹ്‌ലയുടെ കൂടെയുള്ള വിദ്യാർത്ഥികളടക്കം പറയുന്നത്.അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ ക്ലാസ് മുറികളിൽ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങൾ. ഇതിൽ ഒരു വിടവിൽ കാൽ പെട്ടപ്പോഴാണ് കുട്ടിയുടെ കാൽ മുറിഞ്ഞത്. മുറിവ് കണ്ട സ്‌കൂൾ അധികൃതർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് പോകുംവഴിയാണ് മരണം. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP