Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ചു;പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം; മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; നാഡീസംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വൈറസ് പകരുന്നതുകൊതുകുകളിലുടെ; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല; കൊതുകുകളിലൂടെ പകരുന്ന പനിക്ക് പ്രതിരോധ വാക്‌സിൻ ലഭ്യമല്ല

മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ചു;പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം; മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; നാഡീസംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വൈറസ് പകരുന്നതുകൊതുകുകളിലുടെ; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല; കൊതുകുകളിലൂടെ പകരുന്ന പനിക്ക് പ്രതിരോധ വാക്‌സിൻ ലഭ്യമല്ല

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാൻ ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.ദേശാടന പക്ഷികളിൽ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന പനിയാണ് സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി.രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് വെസ്റ്റ് നൈൽ പനി ബാധിച്ചത്.

ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മുഹമ്മദ് ഷാനെ ബാധിച്ചത് വെസ്റ്റ് നൈൽ പനിയാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറത്ത് വെസ്റ്റ് നൈൽ പനി സ്ഥീരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കർശന പരിശോധനകളും സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. വെസ്റ്റ് നൈൽ പനിയിൽ ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.

നാഡീസംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ശർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നതായി ഇതുവരെ റിപ്പോർട്ടില്ല.ക്യൂലക്സ് വിഭാഗത്തിൽപ്പെടുന്ന കൊതുകാണ് വൈറസിന്റെ വാഹകർ. ഇന്ത്യയിൽ 1952ൽ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011-ൽ ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നെയിൽ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയിരുന്നു. പിന്നീട് കോഴിക്കോട്ടും ഈ രോഗബാധ സ്ഥിരീകരിച്ചിരുന്നു.ഇവിടെനിന്ന് എവിടെനിന്നോ ആയിരിക്കണം രോഗം പടർന്നതായിരിക്കാമെന്നാണ് നിഗമനം. നേരെത്ത കരിമ്പനിക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈൽ വൈറസ് ബാധിച്ചത് ഭീതി ഉയർത്തിയരുന്നു. എന്നാൽ ഇയാളുടെ രോഗം ചികിൽസിച്ച് ഭേദമാക്കാനായി.

1937ൽ കിഴക്കൻ ആഫ്രിക്കയിലെ വെസ്റ്റ് നൈൽ മേഖലയിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് ഈ വൈറസിന് വെസ്റ്റ് നൈൽ എന്ന പേര് വന്നത്. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊതുകുകൾ, പക്ഷികൾ തുടങ്ങിയവയാണ് വെസ്റ്റ് നൈൽ വൈറസിന്റെ സ്വാഭാവിക വാഹകർ. രാത്രി സമയങ്ങളിൽ കടിക്കുന്ന ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലേക്കെത്തുന്നത്. വെസ്റ്റ് നൈൽ വൈറസ് പക്ഷികളിൽ നിന്നും കൊതുകുകളിലേക്കും, കൊതുകുകളിലൂടെ മനുഷ്യരിലേക്കും പകരുന്നു. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് വൈറസ് പകരുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ രക്തദാനത്തിലൂടെയും അവയാവദാനത്തിലൂടെയും പകർന്നേക്കാം.ഗർഭസമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്കും വൈറസ് പകരാൻ സാധ്യത കൂടുതലാണ്.

സാധാരണ വൈറൽ പനിക്ക് ഉണ്ടാവുന്ന തരത്തിൽ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ.റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരു ശതമാനം പേരിൽ തലച്ചോർ വീക്കം(encephalitsi), മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായാണ് കണക്കുകൾ. വെസ്റ്റ് നൈൽ വൈറസ് ബാധയേൽക്കുന്ന 150ൽ ഒരാൾക്ക് മാത്രമേ ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. ബാക്കിയുള്ളവരിൽ ലക്ഷണങ്ങൾ പ്രകടമാവില്ല എന്നതാണ് വൈറസ് ബാധയുടെ പ്രധാന വിഷയം. വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണയായി വെസ്റ്റ് നൈൽ വൈറസ് ബാധ അധികം അപകടകാരിയല്ല. വൈറസ് ബാധയേറ്റ് 80 ശതമാനം പേരെയും പൂർണമായും ചികിത്സിച്ചു. കൊതുക് കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് എന്നതുകൊണ്ടുതന്നെ കൊതുക് പ്രതിരോധമാണ് ഈ രോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുൻകരുതൽ.

കൊതുക്, പക്ഷികൾ എന്നിവ കൂടുതലുള്ള സ്ഥലങ്ങളിൽ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. വെസ്റ്റ് നൈൽ വൈറസ് ഏത് പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ, ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്നി രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ വൈറസ് ബാധ ഗുരുതരമാവാം. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP