Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് നേരിയ ആശ്വാസം; ഇന്നലെ തുറന്ന പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു; ഡാമിലെ ജലനിരപ്പ് 982.8 മീറ്റർ; വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും നീരൊഴുക്ക് ശമിച്ചതും അനുകൂലമായി

പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് നേരിയ ആശ്വാസം; ഇന്നലെ തുറന്ന പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു; ഡാമിലെ ജലനിരപ്പ് 982.8 മീറ്റർ; വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും നീരൊഴുക്ക് ശമിച്ചതും അനുകൂലമായി

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: മഴ ശമിക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്തതോടെ പമ്പാ ഡാമിൽ കഴിഞ്ഞ ദിവസം തുറന്ന ആറ് ഷട്ടറുകളും അടച്ചു. ഇന്ന് പുലർച്ചെയാണ് ഷട്ടറുകൾ അടച്ചത്. പമ്പാ ഡാമിന്റെ പൂർണ സംഭരണശേഷിയിലെത്തിയതിനെ തുടർന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് പുലർച്ചെ അടച്ചത്. ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് ആശ്വാസമായി. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടർന്നാണ് തുറന്ന ആറ് ഷട്ടറുകളും അടച്ചത്. 986.332 മീറ്റർ പരമാവധി സംഭരണശേഷിയുള്ള പമ്പാ ഡാമിൽ 982.8 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഡാമിന്റെ ആറ് ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 82 ക്യുബിക് മീറ്റർ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്കുവിട്ടത്. ഇതോടെ ഞായറാഴ്ച വൈകി പമ്പാനദിയിൽ 30-40 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നു. ഡാമിൽനിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയിലാണ് പമ്പാനദിയിൽ ചേരുന്നത്. അവിടംമുതൽ നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തു.

ജലനിരപ്പ് 984.5 മീറ്റർ ആകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോഴാണ് ഡാം തുറക്കേണ്ടത്. എന്നാൽ 983.5 മീറ്റർ ജലനിരപ്പ് എത്തിയപ്പോൾ തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹ് അറിയിച്ചിരുന്നു. ഇപ്പോൾ പെയ്യുന്ന മഴ ഇനിയും തുടരുകയാണെങ്കിൽ രാത്രി ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. റിസർവോയറിന്റെ മുഴുവൻ സംഭരണശേഷിയിലേക്ക് എത്തിയാൽ ഡാം തുറന്നേ മതിയാകൂ എന്ന സ്ഥിതിയുണ്ടാകും. അത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് റെഡ് അലർട്ട് പ്രഖ്യാപിക്കാതെ തന്നെ ഡാം തുറക്കാൻ തീരുമാനിച്ചതെന്നും കളക്ടർ കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനത്തിനായി റാന്നി ടൗണിൽ 19 ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവല്ലയിൽ ആറു ബോട്ടുകളും പന്തളത്ത് രണ്ടു ബോട്ടുകളും ഒരുക്കിയിട്ടുണ്ട്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തിൽ പമ്പയിൽനിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്തുനിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്.ചെറിയതോതിൽ ജലം തുറന്നുവിട്ട് 983. 45 മീറ്ററിൽനിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP