Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

11 മണിക്കൂർ ചോദ്യം ചെയ്തിട്ടും കുലുക്കമില്ലാതെ എം.ശിവശങ്കർ; യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന് നയതന്ത്ര ബാഗേജിൽ വരുന്ന സാധനങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്യാൻ കേന്ദ്രാനുമതി തേടാതിരുന്നത് എന്തുകൊണ്ട്? കോൺസുലേറ്റ് വഴി സർക്കാർ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം ചെയ്ത കേസിൽ ശിവശങ്കറെ ചോദ്യം ചെയ്ത് വിട്ടയച്ച് കസ്റ്റംസ്; ചോദ്യം ചെയ്തത് ടി വി അനുപമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; ശനിയാഴ്ചയും ചോദ്യം ചെയ്യും

11 മണിക്കൂർ ചോദ്യം ചെയ്തിട്ടും കുലുക്കമില്ലാതെ എം.ശിവശങ്കർ; യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന് നയതന്ത്ര ബാഗേജിൽ വരുന്ന സാധനങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്യാൻ കേന്ദ്രാനുമതി തേടാതിരുന്നത് എന്തുകൊണ്ട്? കോൺസുലേറ്റ് വഴി സർക്കാർ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം ചെയ്ത കേസിൽ ശിവശങ്കറെ ചോദ്യം ചെയ്ത് വിട്ടയച്ച് കസ്റ്റംസ്; ചോദ്യം ചെയ്തത് ടി വി അനുപമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; ശനിയാഴ്ചയും ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്‌പെൻഷനിൽ കഴിയുന്ന മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ 11 മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു. ശനിയാഴ്ചയും ചോദ്യം ചെയ്യും. യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തു സംസ്ഥാനത്ത് വിതരണം ചെയ്ത കേസിലായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിൽ ഈന്തപ്പഴം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് നൽകാൻ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയിൽ ചട്ടലംഘനം നടന്നോ എന്നായിരുന്നു പരിശോധന.

യുഎഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്തത്. കോൺസുലേറ്റ് ജനറലിന്റെ പേരിലെത്തിയ ഈന്തപ്പഴം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് നൽകാൻ സാമൂഹ്യനീതി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു.

2017 മെയ്‌ 26ന് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോൺസൽ ജനറലും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എന്നാൽ പദ്ധതി സംബന്ധിച്ച് യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് അന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴി.

സെപ്റ്റംബർ 17നാണ് ഇത് സംബന്ധിച്ച് കസ്റ്റംസ് കേസ് എടുത്തത്. ഈന്തപ്പഴം കൊണ്ടുവന്നതിൽ മാത്രമല്ല, ഖുർആൻ കൊണ്ടുവന്നതിലും പ്രോട്ടോക്കോൾ ലംഘനമുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ടു കേസുകളാണ് കസ്റ്റംസ് എടുത്തത്. നയതന്ത്രബാഗിലൂടെ 18000 കിലോ ഈത്തപ്പഴം സംസ്ഥാനത്ത് എത്തിയെന്നും അതിൽ 9000 കിലോ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തുവെന്നുമാണ് കേസ്.

കോൺസുലേറ്റിലെ ഉദ്യോഗസ്ഥന് നയതന്ത്ര ബാഗേജിൽ വരുന്ന സാധനങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്യണമെങ്കിൽ അതിന് കേന്ദ്രസർക്കാരിന്റെ അനുമതി തേടണം. ഇതിന് നികുതിയിളവും ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരന്റെഅനുമതി വാങ്ങാതെ നടത്തിയ ഈ ഒരു നടപടി അത് പ്രോട്ടോക്കോൾ ലംഘനമാണ്. അതിനാലാണ് ശിവശങ്കറിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

2017 ലാണ് യു.എ.ഇ കോൺസുലേറ്റിലേക്ക് 17,000 കിലോ ഈന്തപ്പഴമെത്തിയത്. നേരത്തെ രണ്ടുതവണയായി ശിവശങ്കറിനെ 17 മണിക്കൂർ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തിനും മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ കൊണ്ടുവന്നതിനും മറ്റുമായി മൂന്ന് കേസുകളാണ് കസ്റ്റംസ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വപ്നയ്ക്കും പ്രതികൾക്കും ജാമ്യം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP