Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തരക്കടലാസ്സുകൾ വീട്ടിലെത്തും; ചോദ്യങ്ങൾ നേരത്തെ വാട്സാപ്പിൽ കിട്ടുമ്പോൾ ഉത്തരങ്ങൾ വീട്ടിലിരുന്നെഴുതാം! ക്ലാസിൽ കറിയില്ലെങ്കിലും പഠിച്ചില്ലെങ്കിലും ഇന്റേണൽ മാർക്ക് ഫുൾ; വളഞ്ഞ വഴിയിൽ ഡിഗ്രി എടുക്കാൻ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി നേതാവായാൽ മതിയെന്ന് പരിഹാസവുമായി സോഷ്യൽ മീഡിയ; കാസർഗോട്ടെ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരത്ത് പരീക്ഷ എഴുതി പൊലീസ് ലിസ്റ്റിലെ ആദ്യ റാങ്ക്കാരായതിലും ദുരൂഹത കണ്ട് ചർച്ചകൾ; ശിവരഞ്ജിത്തും നസീമും തുറന്നു വിട്ടത് പരീക്ഷാഭൂതം തന്നെ

ഉത്തരക്കടലാസ്സുകൾ വീട്ടിലെത്തും; ചോദ്യങ്ങൾ നേരത്തെ വാട്സാപ്പിൽ കിട്ടുമ്പോൾ ഉത്തരങ്ങൾ വീട്ടിലിരുന്നെഴുതാം! ക്ലാസിൽ കറിയില്ലെങ്കിലും പഠിച്ചില്ലെങ്കിലും ഇന്റേണൽ മാർക്ക് ഫുൾ; വളഞ്ഞ വഴിയിൽ ഡിഗ്രി എടുക്കാൻ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി നേതാവായാൽ മതിയെന്ന് പരിഹാസവുമായി സോഷ്യൽ മീഡിയ; കാസർഗോട്ടെ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരത്ത് പരീക്ഷ എഴുതി പൊലീസ് ലിസ്റ്റിലെ ആദ്യ റാങ്ക്കാരായതിലും ദുരൂഹത കണ്ട് ചർച്ചകൾ; ശിവരഞ്ജിത്തും നസീമും തുറന്നു വിട്ടത് പരീക്ഷാഭൂതം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി എസ് സി പരീക്ഷയിൽ ജയിക്കാൻ അത്യധ്വാനം വേണമെന്നാണ് വയ്‌പ്പ്. എന്നാൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമത് എത്തിയത് പഠിക്കാതെ സംഘടനാ പ്രവർത്തനവുമായി നടക്കുന്ന ശിവരഞ്ജിത്താണ്. രണ്ടാമൻ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാവായ പ്രണവും. 28-ാം റാങ്കിൽ നസീമും. ഇത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ഇവർ കാസർഗോഡ് സെന്ററിലാണ് അപേക്ഷിച്ചത്. എന്നാൽ പരീക്ഷ എഴുതിയത് തിരുവനന്തപുരത്തും. അങ്ങനെ പി എസ് സി സൗകര്യം ചെയ്തു നൽകിയെന്നും വ്യക്തം. പഠിക്കാതെ ഒന്നാം റാങ്കിലേക്ക് ഇവരെത്തുമ്പോൾ സാധാരണക്കാർ ഒരു സത്യം മനസ്സിലാക്കുകയാണ്. പഠിക്കാതെ തന്നെ പി എസ് സി ലിസ്റ്റിൽ കയറിക്കൂടാം. അതിന് മത്സരപരീക്ഷയ്ക്ക് പഠിക്കേണ്ടതില്ല. യൂണിവേഴ്സിറ്റി കോളേജിൽ അഡ്‌മിഷൻ കിട്ടിയാൽ മതി! സോഷ്യൽ മീഡിയയാണ് ഈ ചർച്ച സജീവമാക്കുന്നത്. അതായത് വളഞ്ഞ വഴിയിൽ സർക്കാർ ജോലിക്കാരനാകാൻ യൂണിവേഴ്സിറ്റിയിലെ എസ് എഫ് ഐക്കാരനായാൽ മതിയെന്നതാണ് ഉയരുന്ന ചർച്ച.

എസ് എഫ് ഐ നേതാവാകുമ്പോൾ ഇടതു ഭരണം വേണം. അങ്ങനെയെങ്കിൽ ഇഷ്ടമുള്ളിടത്ത് പരീക്ഷ എഴുതാം. യൂണിവേഴ്സിറ്റിയിൽ സെന്ററായി കിട്ടിയാൽ എല്ലാം എളുപ്പമാകും. യൂണിവേഴ്സിറ്റിയിൽ അഖിലിനെ കുത്തി വീഴ്‌ത്തുമ്പോൾ പുറത്തുവരുന്ന സത്യങ്ങൾ സർക്കാരിനേയും വെട്ടിലാക്കുന്നതാണ്. എന്നാൽ എല്ലാം പി എസ് സിയുടെ ആഭ്യന്തര പ്രശ്നങ്ങളെന്ന് പറഞ്ഞ് കൈകഴുകും. ഏതായാലും പ്രതികളാകുന്നവർക്ക് പൊലീസിൽ ജോലി കൊടുക്കില്ല. പൊലീസിൽ നിന്ന് അനുകൂല റിപ്പോർട്ട് കിട്ടാത്തതാണ് ഇതിന് കാരണം. എന്നാൽ യൂണിവേഴ്സിറ്റിയിലെ നേതാവായ പ്രണവിന് ജോലി കിട്ടുകയും ചെയ്യും. കാരണം ഇയാൾ കേസിൽ പ്രതിയല്ല. എല്ലാം നിയമപരമാണെന്ന് തെളിയിക്കാനും പി എസ് സിക്ക് കഴിയും. പരീക്ഷ എഴുതി കാലം കഴിഞ്ഞതിനാൽ കോപ്പിയടി തെളിയിക്കാനും കഴിയില്ല. ഇതോടെ യൂണിവേഴ്സിറ്റി കോളേജിലെ നേതാവായി പരീക്ഷ എഴുതി കേസിൽ കുടുങ്ങാതിരുന്നാൽ ജോലി ഉറപ്പ്. ഈ സാഹചര്യത്തിൽ എന്തിനാണ് മത്സരപരീക്ഷയ്ക്ക ഉറക്കമിളച്ച് പഠിക്കുന്നതെന്തിനെന്നാണ് ഉയരുന്ന ചോദ്യം.

ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇരുമ്പ് ദണ്ഡുമായി മാധ്യമ പ്രവർത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ തടഞ്ഞു. റെയ്ഡിൽ കിട്ടിയത് കേരളാ യൂണിവേഴ്സിറ്റിയിലെ ഒരു കെട്ട് ഉത്തരകടലാസ്സാണ്. ഒന്നും എഴുതാത്ത ഏത് പരീക്ഷയ്ക്കും എഴുതാവുന്ന പേപ്പർ. അതായത് വീട്ടിലിരുന്ന ചോദ്യങ്ങൾ എഴുതി പരീക്ഷാ സെന്ററിൽ കൊണ്ടു പോയി കൊടുക്കുന്ന സംവിധാനം. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലുമുണ്ട്. സ്പോർട്സ് ക്വാട്ടയിൽ കോളേജിൽ അഡ്‌മിഷൻ സംഘടിപ്പിക്കാനുള്ള മാർഗ്ഗം. അങ്ങനെ വിദ്യാഭ്യാസ കച്ചവടത്തെ പുതിയ തലത്തിലെത്തിക്കാനുള്ള എല്ലാം ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസിന് കിട്ടി. യൂണിവേഴ്സിറ്റി കോളേജിൽ നേതാക്കൾക്ക് കോപ്പിയടിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്ന അദ്ധ്യാപകരുമുണ്ട്. അങ്ങനെ മാർക്ക് വാങ്ങാൻ നേതാക്കൾക്ക് യൂണിവേഴ്സിറ്റിയിൽ പല മാർഗ്ഗമുണ്ട്. ശിവരഞ്ജിത്തിന് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കിട്ടിയെന്നത് അന്വേഷിക്കേണ്ടി വരും. ക്ലാസിൽ പഠിക്കാറില്ല. കൃത്രിമമായി മാർക്കുകൾ കിട്ടും. സെമിനാറും പ്രോജക്ടും ഒന്നും വയ്ക്കേണ്ടിയും വരും.

ഇവിടെ സർവ്വകലാശാല പരീക്ഷയ്ക്ക് അപരന്മാരെ കൊണ്ട് പോലും എഴുതിക്കാം. വാട്സാപ്പിന്റെ സൗകര്യവും ഇപ്പോൾ കാര്യങ്ങൾ എളുപ്പമാകും. അദ്ധ്യാപക സംഘടനയിലെ ഇടതുപക്ഷക്കാരാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്. കോളേജിലെ ഇടിമുറിയെ ഭയന്ന് ആരും ഒന്നും പുറത്ത് പറയില്ല. ഇങ്ങനെയാണ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാക്കൾ പരീക്ഷ ജയിക്കുന്നതെന്ന വാദം സജീവമാണ്. ഇതിന് പുതിയ തലം നൽകുന്നതാണ് ശിവരഞ്ജിത്തിന്റെ വീട്ടിലെ റെയ്ഡും ഉത്തരക്കടലാസും കണ്ടെത്തൽ. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി വെട്ടിലാണ്. അദ്ധ്യാപകരുടെ പിന്തുണയില്ലാതെ ഇതുകൊണ്ട് പോകാൻ കഴയില്ല. സർവ്വകലാശാലാ പരീക്ഷയുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് യൂണിവേഴ്സിറ്റി കോളേജിലെ വിവരങ്ങൾ സർക്കാരിനും തലവേദനയാകുന്നത്. എസ് എഫ് ഐ കോട്ടയായതിനാൽ ആരു ഭരിച്ചാലും ഇതെല്ലാം യൂണിവേഴ്സിറ്റിയിൽ നടക്കാറുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തി വീഴ്‌ത്തിയ എസ്എഫ്‌ഐ ക്രിമിനലായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സർവ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകൾ കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകൾ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ലന്ന് പൊലീസ് പറഞ്ഞു. . കോപ്പിയടിക്ക് വേണ്ടിയാവാം ഉത്തരക്കടലാസുകൾ ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ വൈകിട്ട് റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചതിൽ ദുരൂഹതയുണ്ടെന്ന ചർച്ച സജീവമാണ്. പട്ടികയിൽ ഒന്നാം റാങ്ക് അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആർ.ശിവരഞ്ജിത്തിനാണ്. 28ാം റാങ്ക് കേസിലെ രണ്ടാം പ്രതി എ.എൻ.നസീമിനും. ക്രിമിനലുകളുടെ കൂട്ടമെന്ന് വിദ്യാർത്ഥികൾ ആരോപിച്ച എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയിലെ അംഗമാണു രണ്ടാം റാങ്കുകാരൻ പി.പി.പ്രണവ്. വധശ്രമക്കേസിലെ പ്രതികൾ പൊലീസ് നിയമന റാങ്ക് പട്ടികയിൽ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം ശക്തമാണ്. കണ്ണൂർ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനായി ഒന്നാം തീയതിയാണ് പിഎസ്‌സി റാങ്ക് പട്ടികയിൽ പുറത്തിറക്കിയത്.

അഖിലിനെ കുത്തിയഒന്നാംപ്രതി ശിവരഞ്ജിത്ത് സിവിൽ പൊലീസ് ഓഫീസറുടെ കെ.എ.പി. നാലാം ബറ്റാലിയൻ റാങ്ക്പട്ടികയിൽ ഒന്നാമനാണ്. ഈ പരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്കായ 78.33 ആണ് ശിവരഞ്ജിത്ത് നേടിയത്. ആർച്ചറിയിൽ കേരള സർവകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തിൽ പങ്കെടുത്തതിന് 13.58 മാർക്ക് അധികവും നേടി. ഇതുൾപ്പെടെ ആകെ 91.91 എന്ന ഏറ്റവും ഉയർന്ന മാർക്കോടെയാണ് ശിവരഞ്ജിത്ത് ഒന്നാംറാങ്കിന് ഉടമയായത്. രണ്ടാംപ്രതി നസീമും ഇതേ പട്ടികയിൽ 28-ാം സ്ഥാനത്തുണ്ട്. ഒ.എം.ആർ. പരീക്ഷയിൽ 65.33 മാർക്കാണ് നസീം നേടിയത്. ഇരുവരും കാസർകോട് ബറ്റാലിയനിലേക്കാണ് അപേക്ഷിച്ചതെങ്കിലും പരീക്ഷയെഴുതിയത് തിരുവനന്തപുരത്താണെന്ന് വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP