Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

ഏഴു കൊല്ലം കൊണ്ട് അതിഥി തൊഴിലാളികൾക്കെതിരെ 159 കൊലക്കേസുകൾ; അതിഥികളെന്ന നിലയിൽ നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്ന മുന്നറിയിപ്പുമായി സർക്കാർ; അതിഥി തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; ഏജന്റുമാർക്ക് ലൈസൻസും; നിരീക്ഷണം ശക്തമാക്കാൻ അതിഥി ആപ്പും; വീണ്ടും പ്രഖ്യാപനങ്ങൾ

ഏഴു കൊല്ലം കൊണ്ട് അതിഥി തൊഴിലാളികൾക്കെതിരെ 159 കൊലക്കേസുകൾ; അതിഥികളെന്ന നിലയിൽ നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്ന മുന്നറിയിപ്പുമായി സർക്കാർ; അതിഥി തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; ഏജന്റുമാർക്ക് ലൈസൻസും; നിരീക്ഷണം ശക്തമാക്കാൻ അതിഥി ആപ്പും; വീണ്ടും പ്രഖ്യാപനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിഥി തൊഴിലാളി നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അതിഥി തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിലാണ് സർക്കാർ പ്രതികരണം. അതിശക്തമായ പരിശോധനകൾ നടത്താനും തൊഴിൽ വകുപ്പിന് നിർദ്ദേശം നൽകും. ഇതെല്ലാം പ്രസ്താവനകളിൽ മാത്രമൊതുങ്ങുമോ എന്ന ചർച്ചയും സജീവമാണ്.

മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികളെന്ന നിലയിൽ നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധമാക്കും. അതിഥി ആപ്പ് അടുത്ത മാസം തന്നെ ഏർപ്പെടുത്തും. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ തൊടാതെയായിരിക്കും നിയമനിർമ്മാണം. കൃത്യമായ കണക്കുകൾ ശേഖരി ക്കുന്നതിൽ ഇപ്പോഴും തടസ്സങ്ങളുണ്ട്. ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവർത്തനം തുടങ്ങും. ക്യാമ്പുകൾ സന്ദർശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങൾ ശേഖരിക്കും. ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും-മന്ത്രി പറഞ്ഞു.

ലേബർ വകുപ്പിന്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കും.വ്യവസ്ഥകൾ നിർബന്ധമാക്കുമ്പോൾ തൊഴിലാളികളുടെ വരവ് കുറയ്കാൻ കഴിയും. ആലുവയിലുണ്ടായത് ഏറ്റവും വേദനയുണ്ടായ സംഭവം. ആ കുട്ടിയുടെ കുടുംബം കേരളത്തിൽ സന്തോഷത്തോയെയാണ് കഴിഞ്ഞത്. നമ്മുടെ തൊഴിലാളികൾക്ക് നൽകുന്നതിനെക്കാൾ പരിരക്ഷ അതിഥികൾക്ക് നൽകുന്നുണ്ട്. അതവർ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തെ മുഴുവൻ സങ്കടത്തിലാഴ്‌ത്തിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം നടത്തിയത് അസ്ഫാക് ആലം എന്ന ഇതരസംസ്ഥാന തൊഴിലാളി ആയിരുന്നു. മുമ്പും പല മോഷണകേസിലെയും പ്രതിയാണ് അസ്ഫാക് എന്ന് പൊലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലേക്ക് ഒഴുകി എത്തുന്ന അതിഥി തൊഴിലാളികളുടെ എന്നതിന്റെ കാര്യത്തിൽ എന്തെങ്കിലും കണക്കോ രേഖയോ ഇല്ല. ഈ സാഹചര്യത്തിലാണ് തൊഴിൽ വകുപ്പിന്റെ ഇടപെടൽ.

2016 മുതൽ 2022 ഒക്ടോബർവരെ 159 അതിഥി തൊഴിലാളികൾ കൊലക്കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ കേരളത്തിലേക്ക് വരുന്നത് ഫലപ്രദമായി തടയാൻ പൊലീസിന് കഴിയുന്നില്ല. ഇതരസംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് വരുന്ന മൈഗ്രന്റ് ലേബർ രജിസ്റ്റർ ചെയ്യണം എന്നതാണ് രീതി. എന്നാൽ പലരും ഇതൊന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത.

അതിഥി തൊഴിലാളികൾക്ക് ജോലി നൽകുന്നവർ ഉൾപ്പടെ പാലിക്കേണ്ട നിയമനങ്ങൾ കൃത്യമായി പറയുന്നുണ്ട്. എന്നാൽ പലപ്പോഴും ഇതൊന്നും നടക്കാറില്ല എന്നതാണ് സത്യം. വ്യാജരേഖകളുമായി എത്തുന്ന പലരും ജോലിക്ക് കയറുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP