Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിക്കുന്നത് മരണങ്ങൾക്ക് നടുവിൽ; മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ എല്ലാ ബോഡികളും ഒരൊറ്റ കുഴിയിലാക്കി സംസ്‌കരിക്കേണ്ട ഗതികേടിലും; ഇറ്റലിയിലെ ലംബോർഡി റീജിയനിലെ മൈക്രോബയോളജി വിദ്യാർത്ഥിനിയായ വിനീത പൊട്ടിക്കരഞ്ഞു കൊണ്ട് ലോകത്തോട് പറയുന്നത് കേൾക്കാം..

ജീവിക്കുന്നത് മരണങ്ങൾക്ക് നടുവിൽ; മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ എല്ലാ ബോഡികളും ഒരൊറ്റ കുഴിയിലാക്കി സംസ്‌കരിക്കേണ്ട ഗതികേടിലും; ഇറ്റലിയിലെ ലംബോർഡി റീജിയനിലെ മൈക്രോബയോളജി വിദ്യാർത്ഥിനിയായ വിനീത പൊട്ടിക്കരഞ്ഞു കൊണ്ട് ലോകത്തോട് പറയുന്നത് കേൾക്കാം..

മറുനാടൻ ഡെസ്‌ക്‌

കൊവിഡ്19 ബാധയെ സംബന്ധിച്ച് ഇറ്റലിയിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ ചോരമരവിക്കുന്നവയാണ്. മൃതദേഹങ്ങൾ മറവ് ചെയ്യാൻ പോലും സ്ഥലം തികയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന വാർത്തകൾ പുറത്ത വന്നിരുന്നു. അതിനെല്ലാം എത്രത്തോളം വാസ്തവമുണ്ട എന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇറ്റലിയിൽ ഇപ്പോൾ ഉള്ളതെന്ന് ലംബോർഡി റീജിയനിലെ മൈക്രോബയോളജി വിദ്യാർത്ഥിയായ വിനീത ഫേസ്‌ബുക്ക് ലൈവിൽ വ്യക്തമാക്കുന്നു.

അവശ്യ സാധനങ്ങളും ഫാർമസികളും മാത്രമാണ് തുറന്നിരിക്കുന്നത്. പുലർച്ചെ സമയത്ത് പോലും ശവശരീരങ്ങളുമായി ആർമി വണ്ടികൾ പോയ്‌കൊണ്ടിരിക്കുന്നു. ദിവസവും കാണുന്നത് ഇതുതന്നെ. മനസ് മരവിച്ച അവസ്ഥയാണിപ്പോൾ. പേടിയാകുന്നു - വിതുമ്പിക്കൊണ്ട് വിനീത പറയുന്നു. ഇറ്റലിയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന ലംബോർഡി റീജിയനിലാണ് മൈക്രോബയോളജി വിദ്യാർത്ഥിയായ വിനീത പഠിക്കുന്നത്.

ഇറ്റലിയിലെ അവസ്ഥയിലേക്ക് ഇന്ത്യയിലെ കാര്യങ്ങൾ എത്തിയാൽ കൈവിട്ടുപോകുമെന്നും വിനീത ഓർമ്മിപ്പിക്കുന്നു. സംസ്‌കരിക്കാൻ പോലും ഇപ്പോൾ സ്ഥലമില്ലാത്ത അവസ്ഥയാണ് ഇറ്റലിയിൽ. മോർച്ചറിയിലാണ് പല ബോഡികളും. കാര്യങ്ങൾ രീതിയിലേക്കാണ് പോവുന്നതെങ്കിൽ ശനിയാഴ്ച മുതൽ എല്ലാ ബോഡികളും ഒരൊറ്റ കുഴിയിലാക്കി സംസ്‌കരിക്കേണ്ട ഗതികേടിലാണ്. വീട്ടിലേക്ക് വരാൻ കൊതിയുണ്ട്. വീട്ടുകാർക്കും ആഗ്രഹമുണ്ട്. പക്ഷേ വരില്ല. ഞങ്ങൾ കാരണം ആർക്കും രോഗം വരരുത്. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിനീത പറയുന്നു.

കൊറോണ വ്യാപനത്തിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയാണ് ഇറ്റലിയിൽ. കഴിഞ്ഞ ദിവസം മാത്രം 601 പേരാണ് മരണപ്പെട്ടത്. 6000 പേരാണ് സ്വദേശികളും വിദേശികളുമായി രോഗബാധിതരായിരിക്കുന്നത്. നിരവധി മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ഉറക്കം പോലും കിട്ടാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്ന് ഇരുപത്തി എട്ട് ദിവസമായി വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന വിനീത പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP