Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്നെ അപകീർത്തിപ്പെടുത്തിയ ഫാ.നോബിൾ തോമസിനെ പോലുള്ളവർക്ക് ഒപ്പമാണ് സഭ; ഇരയ്‌ക്കൊപ്പം നിൽക്കുന്നതിന് പകരം ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് സഭ; സോഷ്യൽ മീഡിയയിലൂടെ താറടിച്ച് കാട്ടിയെന്ന പരാതിയിൽ പൊലീസും ചെറുവിരൽ അനക്കിയില്ല; എന്നെ സപ്പോർട്ട് ചെയ്യുന്നവരെ ഭീഷണി മുഴക്കി പിന്തിരിപ്പിക്കാൻ നോക്കുന്നു': കൊച്ചിയിൽ തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കൂട്ടായ്മയ്ക്ക് മുമ്പിൽ എല്ലാം തുറന്നുപറഞ്ഞ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

'എന്നെ അപകീർത്തിപ്പെടുത്തിയ ഫാ.നോബിൾ തോമസിനെ പോലുള്ളവർക്ക് ഒപ്പമാണ് സഭ; ഇരയ്‌ക്കൊപ്പം നിൽക്കുന്നതിന് പകരം ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് സഭ; സോഷ്യൽ മീഡിയയിലൂടെ താറടിച്ച് കാട്ടിയെന്ന പരാതിയിൽ പൊലീസും ചെറുവിരൽ അനക്കിയില്ല; എന്നെ സപ്പോർട്ട് ചെയ്യുന്നവരെ ഭീഷണി മുഴക്കി പിന്തിരിപ്പിക്കാൻ നോക്കുന്നു': കൊച്ചിയിൽ തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കൂട്ടായ്മയ്ക്ക് മുമ്പിൽ എല്ലാം തുറന്നുപറഞ്ഞ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

സുവർണ. പി.എസ്

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചതിന് പിന്നാലെ സഭയിൽ നിന്നും അല്ലാതെയും നിരന്തരം പ്രതികാര നടപടികൾ നേരിടേണ്ടി വന്ന ആളാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. എന്നാൽ, യാതൊരു മാറ്റവും ഇല്ലാതെ ശരിയുടെ ഭാഗത്ത് തന്നെ ഉറച്ച് നിൽക്കുകയാണ് സിസ്റ്റർ. ഇപ്പോഴിതാ സമൂഹ മനസാക്ഷിയുള്ള ഒരു കൂട്ടം ജനങ്ങൾ രൂപപ്പെടുത്തിയെടുത്ത ജസ്റ്റിസ് ഫോർ ലൂസി എന്ന കൂട്ടായ്മയുടെ ഭാഗമായി സിസ്റ്റർ ലൂസിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കൊച്ചിയിൽ ഒത്തുകൂടിയിരിക്കുകയാണ്. കൊച്ചി വഞ്ചി സ്‌ക്വയറിലാണ് സിസ്റ്ററിന് പിന്തുണ പ്രഖ്യാപിച്ച് കൂട്ടായ്മ പ്രവർത്തകർ ഒത്തുകൂടിയിരിക്കുന്നത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയിൽ കന്യാസ്ത്രീകൾ സമരം നടത്തിയ അതേ വേദിയിൽ തന്നെയാണ് സിസ്റ്ററിന് ഐക്യദാർഢ്യം അർപ്പിക്കാൻ കൂട്ടായ്മ പ്രവർത്തകർ ഒത്തുകൂടിയിരിക്കുന്നത്.

കൂട്ടായ്മയിൽ തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയും, നീതിക്ക് എതിരായും നിൽക്കുന്ന സഭയ്ക്കെതിരെ സിസ്റ്റർ ശക്തമായി വിമർശനം നടത്തി. കൂടാതെ എന്തൊക്കെ വന്നാലും തനിക്കും കന്യാസ്ത്രീ സമൂഹത്തിനും നീതി കിട്ടുന്നത് വരെ ശക്തമായി തന്നെ പോരാടുമെന്നും സിസ്റ്റർ വ്യക്തമാക്കി. അതേസമയം തന്നെയും കന്യാസ്ത്രീ സമൂഹത്തിനെയും അപകീർത്തിപ്പെടുത്തിയ ഫാദർ നോബിൾ തോമസിനെ പോലെയുള്ളവർക്കെതിരെ നടപടികൾ എടുക്കാൻ സഭ തയ്യാറാവുന്നില്ലായെന്നും, സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സിസ്റ്റർ കൂട്ടായ്മയിൽ സംസാരിക്കവെ പറഞ്ഞു. ഇതിന് പുറമേ സിസ്്റ്ററിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ റവ.യൂഹനോൻ റമ്പാൻ, അഡ്വ. ഇന്ദുലേഖ തുടങ്ങിയവർ സിസ്റ്ററിന് നീതി ലഭിക്കുന്നതിന് വേണ്ടി ശക്തമായി സംസാരിക്കുകയും. നീതി ലഭിക്കും വരെ സിസ്റ്ററിനോടൊപ്പം മുന്നോട്ട് പോകുമെന്നും പറഞ്ഞു.

അതേസമയം ഈ കൂട്ടായ്മയിൽ തനിക്ക് വളരെയേറെ അഭിമാനം ഉണ്ടെന്ന് സിസ്റ്റർ മറുനാടനോട് പറഞ്ഞു. സാംസ്കാരികമായി ചിന്തിക്കാനും സ്വാതന്ത്ര്യത്തോടെ സംസാരിക്കുവാനും അറിവുള്ള ഒരു കൂട്ടം മനുഷ്യരുടെ കൂട്ടയ്മ തന്നെ ഒരുപാട് പ്രചോദിപ്പിക്കുന്നുണ്ടെന്നും. ഇത് ധീരതയോടെ നിൽക്കുന്നതിന് പ്രചോദനം ആവുന്നുണ്ടെന്നും സിസ്റ്റർ പറയുന്നു. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇവിടെ എത്താൻ കഴിഞ്ഞിട്ടില്ലെന്നും. എങ്കിലും എത്തിയവരെല്ലാം തന്നോടുള്ള സ്നേഹം കൊണ്ട് എത്തിയവരല്ലെന്നും മറിച്ച് തങ്ങളുടെ ആശയങ്ങളോടുള്ള ഒന്നിച്ച് ചേരലാണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്ന കൂട്ടായ്മയെന്നും സിസ്്റ്റർ പറയുന്നു.

അതേസമയം തനിക്കെതിരെ പരസ്യമായി അപവാദ പ്രചരണങ്ങൾ നടത്തുന്ന സഭയെക്കുറിച്ചും. സഭയുടെ നടപടികളെ കുറിച്ചും സിസ്റ്റർ സംസാരിച്ചു. കൂടാതെ തനിക്കെതിരെ നേരിട്ട് ഒന്നും ചെയ്യുന്നില്ലെന്നും. എന്നാൽ തന്നോട് ചേർന്ന് നിൽക്കുന്ന, കൂട്ടായ്മയിൽ സജീവമായി പങ്കെടുക്കുന്ന, തന്നെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്ന നിരവധി പേർക്ക് എതിരെ ഭീഷണികൾ വരുന്നുണ്ടെന്നും. ചിലർക്കെതിരെ വധ ഭീഷണി വരെ വരുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞുവെന്നും. ഭയക്കുമ്പോഴാണ് മറ്റൊരാളെ കൊല്ലാൻ ശ്രമിക്കുന്നതെന്നും. ഭയക്കേണ്ട ആവശ്യമില്ലെന്നും സത്യത്തെ അംഗീകരിച്ചാൽ മാത്രം മതിയെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.

സിസ്റ്റർ ലൂസിക്ക് നീതി നൽകണം എന്നാവശ്യപ്പെട്ട് വഞ്ചി സ്‌ക്വയറിൽ ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മയിൽ സിസ്റ്റർക്കെതിരായ ശിക്ഷാനടപടികൾ എല്ലാം പിൻവലിക്കണമെന്നാണ് കൂട്ടായ്മ ഉന്നയിച്ച പ്രധാന ആവശ്യം. മാത്രമല്ല കന്യാസ്ത്രീ മഠത്തിൽ ചേരുന്നതിനുള്ള പ്രായം 23 ആക്കി ഉയർത്തണം, ചർച്ച് ആക്ട് നടപ്പിലാക്കുക, സിസ്റ്ററെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച വൈദികർക്കെതിരെ നടപടിയെടുക്കണം തുടങ്ങിയ മറ്റ് ആവശ്യങ്ങളും മുന്നോട്ട് വെച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ കൊച്ചിയിൽ കന്യാസ്ത്രീകൾ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തതുമുതലാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭ തിരിഞ്ഞത്. തുടർന്ന് ഓഗസ്റ്റ് ഏഴിന് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിലെ ആലുവയിലെ സുപ്പീരിയർ ജനറൽ സിസ്റ്ററിനെ പുറത്താക്കിയതായി അറിയിച്ചു കത്ത് നൽകി. പുറത്താക്കാൻ കാരണമായി കത്തിൽ കാണിച്ചിരുന്നത് സഭ നിയമങ്ങൾക്ക് വിരുദ്ധമായി ജീവിച്ചുവെന്നാണ്. അതായത് സഭാ നിയമങ്ങൾക്ക് വിരുദ്ധമായി വസ്ത്രം ധരിച്ചു, കാർ വാങ്ങി, ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തു മുതലായവ. ഇതിന് നിരവധി തവണ വിശദീകരണം നൽകിയെങ്കിലും ഒന്നും തൃപ്തികരമല്ലെന്ന നിലപാടാണ് സഭ സ്വീകരിച്ചത്.

എന്നാൽ ഇതിന് പിന്നാലെ ഓഗസ്റ്റ് മാസത്തിൽ വാർത്താശേഖരണവുമായി ബന്ധപ്പെട്ട് കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു മാനന്തവാടി രൂപത പിആർഒ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന ആരോപണവുമായി സിസ്റ്റർ ലൂസി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരു വിഭാഗം വിശ്വാസികൾ സിസ്റ്ററിനെ പിന്തുണച്ചു. അതുകൊണ്ടൊക്കെ തന്നെ ഇത്തരത്തിൽ പ്രതികാര നടപടികൾക്ക് ഇരയാകുന്ന സിസ്റ്റർ ലൂസിയോടൊപ്പം നിൽക്കുക എന്ന ഉദ്ദേശത്തോട് കൂടെയാണ് ഇന്ന് കൊച്ചി വഞ്ചി സ്‌ക്വയറിൽ ഒരു വിഭാഗം സാമൂഹികപ്രവർത്തകരുടെ കൂട്ടായ്മ ഒത്തുകൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP