Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

എനിക്ക് വിഷം കലക്കിത്തരാൻ അധികാരികൾ പറഞ്ഞാൽ നീ അത് ചെയ്യുമായിരുന്നോയെന്ന് ചോദിച്ചപ്പോൾ, ഞാൻ അത് ചെയ്തേനെയെന്ന് ദുഃഖത്തോടെ അവൾ പറഞ്ഞു! അസത്യം പറയരുത് എന്ന് പഠിപ്പിക്കുന്ന മഠങ്ങൾ തന്നെ അനുസരണവ്രത പ്രകാരം അസത്യം പറയാനും ചെയ്യാനും കൽപ്പിക്കും; ഈ അന്ധമായ അനുസരണ വ്രതം തിരുത്താനുള്ള ശ്രമമാണ് സിസ്റ്റർ ലൂസിയുടേത്; പാവം സിസ്റ്റർ അനുപമ, അവർ ഇപ്പോൾ ഉള്ളിൽ നീറിനീറി കഴിയുന്നുണ്ടാകും; അഭയ കേസിലെ കൂറുമാറ്റത്തെ കുറിച്ച് സി.ജെസ്മിയുടെ പ്രതികരണം

എനിക്ക് വിഷം കലക്കിത്തരാൻ അധികാരികൾ പറഞ്ഞാൽ നീ അത് ചെയ്യുമായിരുന്നോയെന്ന് ചോദിച്ചപ്പോൾ, ഞാൻ അത് ചെയ്തേനെയെന്ന് ദുഃഖത്തോടെ അവൾ പറഞ്ഞു! അസത്യം പറയരുത് എന്ന് പഠിപ്പിക്കുന്ന മഠങ്ങൾ തന്നെ അനുസരണവ്രത പ്രകാരം അസത്യം പറയാനും ചെയ്യാനും കൽപ്പിക്കും; ഈ അന്ധമായ അനുസരണ വ്രതം തിരുത്താനുള്ള ശ്രമമാണ് സിസ്റ്റർ ലൂസിയുടേത്; പാവം സിസ്റ്റർ അനുപമ, അവർ ഇപ്പോൾ ഉള്ളിൽ നീറിനീറി കഴിയുന്നുണ്ടാകും; അഭയ കേസിലെ കൂറുമാറ്റത്തെ കുറിച്ച് സി.ജെസ്മിയുടെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അഭയ കേസിൽ 27 വർഷങ്ങൾക്ക് ശേഷം വിചാരണ തുടങ്ങുമ്പോൾ കേസിൽ പ്രതികൾക്ക് അനുകൂലമായി എല്ലാവരും മൊഴി മാറ്റുന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കേേത്താലിക്കാ സഭയെ നാണം കെടുത്തിയ ഏടായതിനാൽ തന്നെ സഭയ്ക്കുള്ളിൽ നിൽക്കുന്നവർക്ക് പ്രതികളായ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും എതിരെ മൊഴി നൽകാൻ തയ്യാറായേക്കില്ലെന്നത് ഉറപ്പാണ്. ഇതിന്റെ ഉദാഹരണമാണ് അഭയ കേസിലെ സാക്ഷിയായിരുന്ന സിസ്റ്റർ അനുപമയുടെ കൂറുമാറ്റം.

കൊലപാതകം നടന്ന ദിവസം കോൺവന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്ന് സിബിഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്നും സിസ്റ്റർ അനുപമ കോടതിയിൽ പറഞ്ഞു. സിസ്റ്റർ അനുപമയ്ക്ക് പിന്നാലെ ഇന്ന് മറ്റൊരു സാക്ഷിയും കൂറു മാറുകയുണ്ടായി.

കേസിൽ നാലാം സാക്ഷിയായിരുന്ന സഞ്ജു പി.മാത്യുവാണ് കൂറുമാറിയത്. സംഭവം നടക്കുന്ന ദിവസം ഫാ. തോമസ് കോട്ടൂരിന്റെ സ്‌കൂട്ടർ മഠത്തിൽ കണ്ടെന്ന മൊഴിയാണ് തിരുത്തിയത്. മഠത്തിനു സമീപം താമസിക്കുന്നയാളാണ് സഞ്ജു പി.മാത്യു. ഇങ്ങനെ കേസിൽ കൂറൂമാറുന്നതിൽ സഭയുടെ സ്വാധീനം ഉണ്ടെന്നാണ് നേരത്തെ മഠം വിട്ട സിസ്റ്റർ ജെസ്മി പ്രതികരിക്കുന്നത്. അന്ധമായ അനുസരണ വ്രതത്തിന്റെ പേരിൽ കന്യാസ്ത്രീകൾ അസത്യം പറയേണ്ടി വരുന്നെന്നും അതാണ് സിസ്റ്റർ അനുപമയ്ക്ക് സംഭവിച്ചതെന്നുമാണ് സി. ജെയ്മിയുടെ പ്രതികരണം.

അഭയ കേസിൽ അഭയയുടെ റൂമേറ്റായിരുന്ന സിസ്റ്റർ അനുപമ കോടതിയിൽ കൂറുമാറിയ സാഹചര്യത്തിലാണ് സി.ജെസ്മി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അന്ധമായ അനുരണ വ്രതത്തിന്റെ പേരിൽ നടക്കുന്ന കൊള്ളരുതായ്മകളെ കുറിച്ച് പറയുന്നത്. അനുപമ അധികാരികൾ പറയുന്നതു പോലെ മൊഴി നൽകിയില്ലായെങ്കിൽ അവരുടെ ജഡവും കിണറ്റിൽ കണ്ടേനെ. അഭയ കേസിൽ മൊഴിമാറ്റിയത് ഫ്രാങ്കോ കേസിലെ അനുപമ അല്ലെന്നും പേര് ഒന്നാണെങ്കിലും അവരുടെ വ്യക്തിത്വവും മനസ്സും രണ്ടാണെന്നും സി.ജെസ്മി പറയുന്നു. തനിക്കുണ്ടായ അനുഭവം കൂടി വിവരിച്ചുകൊണ്ടാണ് സി.ജെസ്മിയുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

സിസ്റ്റർ അനുപമ കൂറുമാറി!
ഫ്രാങ്കോ ബിഷപ്പിന്റെ ബലാത്സംഗ കേസിൽ ബിഷപ്പിനെതിരെ ശബ്ദമുയർത്തുന്ന സിസ്റ്റർ അനുപമ അല്ല ഇത്. പേര് ഒന്നാണെങ്കിലും വ്യക്തിത്വവും മനസ്സും ഒക്കെ വേറെയാണ് . 27 വർഷങ്ങൾക്കു ശേഷം നടക്കുന്ന സിസ്റ്റർ അഭയ വിചാരണക്കേസിലെ സാക്ഷി വിസ്താരത്തിലെ ആദ്യസാക്ഷിയാണ് മൊഴി മാറ്റിയത് . സിസ്റ്റർ അഭയയുടെ ഒരു ചെരിപ്പും വെള്ളം ഒഴുകിക്കൊണ്ടിരുന്ന ഒരു കുപ്പിയും സിസ്റ്ററിന്റെ ശിരോവസ്ത്രവും സംഭവസ്ഥലത്ത് കണ്ടു എന്നായിരുന്നു സിസ്റ്റർ ആദ്യം നൽകിയ മൊഴി. പൊലീസോ സി ബി ഐ സംഘമോ നിർബന്ധിച്ച് സിസ്റ്റർ അനുപമ നൽകിയതല്ല ആ മൊഴി. ...

ഇക്കാര്യത്തെക്കുറിച്ച് റിട്ടയർ ചെയ്ത ഒരു ഉന്നതപൊലീസുദ്യോഗസ്ഥൻ ഒരു ചാനൽ ചർച്ചയിൽ വാദിച്ചത് ഇപ്രകാരമായിരുന്നു. ''ഉറക്കമെണീറ്റു വന്ന സിസ്റ്റർ, നൈറ്റിയോടുകൂടി ശിരോവസ്ത്രം ധരിക്കാൻ ഇടയില്ല.'' ഞാൻ മഠത്തിൽ ആയിരുന്നപ്പോൾ ഞാനുൾപ്പെടെ മുറിക്കു പുറത്തിറങ്ങുന്ന എല്ലാ കന്യാസ്ത്രികളും നിർബന്ധമായി ശിരോവസ്ത്രം ധരിക്കേണ്ടതുണ്ടായിരുന്നു. ഒരു പക്ഷെ ആദ്യവ്രത വേളയിൽ പണ്ട് തല മുണ്ഡനം ചെയ്യുന്ന പതിവുള്ളതിനാൽ [മൊട്ടച്ചി എന്ന് കന്യാസ്ത്രികളെ പുറത്തുള്ളവർ അരിശപ്പെട്ടു വിളിക്കാറുണ്ട് ] മൊട്ടത്തല മറ്റുള്ളവർ കാണാതിരിക്കാനാകാം തല മൂടുന്ന തുണി എപ്പോഴും ഇടുന്ന പതിവ് തുടങ്ങിയത് . അതുപോലെ പൗലോസ് ശ്ലീഹാ ''സ്ത്രീകൾ പൊതുസ്ഥലത്ത് തല മൂടണം '' എന്ന നിബന്ധനയും കാരണമാകാം. എന്തായാലും ഇവയൊന്നും കണ്ടില്ലെന്നാണ് സിസ്റ്റർ അഭയയുടെ ക്ലാസ്സ് മെയ്‌റ്റും റൂം മെയ്‌റ്റുമായ സിസ്റ്റർ അനുപമ ഇപ്പോൾ പറയുന്നത്. മഠം പറയുന്നത് അനുസരിച്ചില്ലെങ്കിൽ പിന്നീട് സിസ്റ്റർ അനുപമയുടെ ജഡവും ഒരുപക്ഷെ കിണറ്റിൽ കാണാനിടയാകും എന്ന ഭയം സിസ്റ്റർ അനുപമക്ക് ഉണ്ടാകും.

അനുസരണവ്രതത്തിന്റെ തീവ്രത സിസ്റ്റർ ലൂസി കളപ്പുരയുടെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ പൊതുജനങ്ങൾക്കും ബോധ്യമായിട്ടുണ്ടല്ലോ . മഠത്തിൽ ആയിരുന്നപ്പോൾ എനിക്ക് വിഷം കലക്കിത്തരാൻ അധികാരികൾ പറഞ്ഞാൽ അത് ചെയ്യുമായിരുന്നോ എന്ന് ഇപ്പോഴും മഠത്തിൽ കഴിയുന്ന എന്റെ സുഹൃത്ത് സിസ്റ്ററോട് ഞാൻ ഈയിടെ ചോദിച്ചപ്പോൾ , അധികാരികൾ പറഞ്ഞാൽ അനുസരണ വ്രതത്തെപ്രതി ഞാൻ അത് ചെയ്തേനെ എന്ന് ദുഃഖത്തോടെ അവൾ പ്രതിവചിച്ചു .. ഈ അന്ധമായ അനുസരണ വ്രതം തിരുത്താനുള്ള ശ്രമമാണ് സിസ്റ്റർ ലൂസി നടത്തുന്നത്. അത് പല നല്ല വിശ്വാസികൾക്കും നാട്ടുകാർക്കും ഇതിനകം മനസ്സിലായിക്കാണും .. അസത്യം പറയരുത് എന്ന് പഠിപ്പിക്കുന്ന മഠങ്ങൾ തന്നെ അനുസരണവ്രതപ്രകാരം അസത്യം പറയാനും ചെയ്യാനും കൽപ്പിക്കും. അത്തരം നടപടിയുടെ ഇരയാണ് പാവം സിസ്റ്റർ അനുപമ . അവർ ഇപ്പോൾ ഉള്ളിൽ നീറിനീറി കഴിയുന്നുണ്ടാകും. എന്നാലും ജീവൻ നഷ്ടപ്പെടില്ല എന്ന് സമാധാനിക്കാം .

നല്ല വൈദികരും കന്യാസ്ത്രികളും ധാരാളം ഉണ്ട് എന്ന് വാദിക്കുന്നവരോട് എനിക്ക് ഒരൊറ്റ ചോദ്യമേ ഉള്ളൂ .' സിസ്റ്റം പല കാരണങ്ങളാൽ ചീഞ്ഞഴിയുന്നു...ഗുണ്ടാസംഘത്തിലെ നല്ല ഗുണ്ടകൾക്ക് എന്ത് നന്മ ചെയ്യാൻ കഴിയും ' ഒരു അഴിച്ചുപണി അത്യാവശ്യം...അത് എത്രയും വേഗം ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം ശരണം .....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP