Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി കന്യാസ്ത്രീയെ ഇംഗ്ലണ്ടിൽ മഠം ഉപേക്ഷിച്ചെന്ന പരാതി; മാനസികമായ പീഡനങ്ങൾ സഹപ്രവർത്തകരിൽ നിന്നുമുണ്ടായി; അതിക്രമങ്ങൾ ചെറുത്തതോടെ മഠത്തിൽ ഒറ്റപ്പെട്ടു; മനോരോഗത്തിന് മരുന്ന് നൽകി; ഇപ്പോൾ മറ്റൊരിടത്ത് കഴിയുന്നത് സഹായത്തിന് ആരുമില്ലാതെ; ആരോപണങ്ങളുമായി കുടുംബം; സിസ്റ്റർ ദീപയെ തിരികെ എത്തിക്കാൻ സഹായം ആവശ്യപ്പെട്ട് കുടുംബം സമരത്തിൽ; കന്യാസ്ത്രീ മഠം വിട്ടുപോയത് ഏഴു വർഷം മുമ്പ്; രൂപതയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സഭാ അധികൃതരും

മലയാളി കന്യാസ്ത്രീയെ ഇംഗ്ലണ്ടിൽ മഠം ഉപേക്ഷിച്ചെന്ന പരാതി; മാനസികമായ പീഡനങ്ങൾ സഹപ്രവർത്തകരിൽ നിന്നുമുണ്ടായി; അതിക്രമങ്ങൾ ചെറുത്തതോടെ മഠത്തിൽ ഒറ്റപ്പെട്ടു; മനോരോഗത്തിന് മരുന്ന് നൽകി; ഇപ്പോൾ മറ്റൊരിടത്ത് കഴിയുന്നത് സഹായത്തിന് ആരുമില്ലാതെ; ആരോപണങ്ങളുമായി കുടുംബം; സിസ്റ്റർ ദീപയെ തിരികെ എത്തിക്കാൻ സഹായം ആവശ്യപ്പെട്ട് കുടുംബം സമരത്തിൽ; കന്യാസ്ത്രീ മഠം വിട്ടുപോയത് ഏഴു വർഷം മുമ്പ്; രൂപതയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സഭാ അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: കന്യാസ്ത്രീയെ വിദേശത്ത് പ്രവർത്തിക്കുന്ന മഠം ഉപേക്ഷിച്ചെന്ന പരാതിയുയുമായി കുടുംബം. ബനഡിക്റ്റൺ കോൺഗ്രിഗേഷനെതിരെയാണ് കേരളത്തിലെ മാനന്തവാടിയിലുള്ള കന്യാസ്ത്രീയുടെ കുടുംബം രംഗത്തു വന്നിരിക്കുന്നത്. പീഡനങ്ങളാൽ മകൾ മാനസികരോഗി ആയ നിലയിലെന്നും ചികിത്സപോലും ലഭിക്കാതെ ഇംഗ്ലണ്ടിൽ ദുരിതത്തിലാണെന്നും മാതാപിതാക്കൾ ന്യൂസ് 18 ചാനലിനോട് പറഞ്ഞു. മറ്റു മാധ്യമങ്ങളും വിഷയം ഏറ്റുപിടിച്ചിട്ടുണ്ട്. വയനാട് നിരവിൽപ്പുഴ കല്ലറ ജോസ് തങ്കമ്മ ദമ്പതികളുടെ മകൾ സിസ്റ്റർ ദീപയെ തിരിച്ചയക്കണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. സിസ്റ്റർ ദീപ ജോസഫിനെ നാട്ടിലെത്തിക്കാൻ സഭ ഇടപെടണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ മാനന്തവാടി ബിഷപ് ഹൗസിന് മുന്നിൽ സമരം തുടങ്ങിയത്.. സമരത്തെ അനുകൂലിച്ചും എതിർത്തും ഇവിടെ ആളുകളെത്തി. അതേസമയം സമരത്തെ എതിർത്ത് മാനന്തവാടി രൂപത രംഗത്തെത്തി. അതേസമയം ആരോപണങ്ങളെല്ലാം സഭാ നേതൃത്വം തള്ളി.

വയനാട് നിരവിൽപ്പുഴ സ്വദേശിയായ സിസ്റ്റർ ദീപ 18 വർഷങ്ങൾക്ക് മുൻപാണ് ഇഗ്ലണ്ടിലെ ഗ്ലാസ്സ്റ്റെഷേറിൽ സേവനത്തിനായി പോവുന്നത്. ഇവിടെ മഠത്തിൽ വെച്ച് കന്യാസ്ത്രീക്ക് പലവിധത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ മഠത്തിലെ സഹപ്രവർത്തകരിൽ നിന്നും വൈദികരിൽ നിന്നും കന്യാസ്ത്രീ നേരിടേണ്ടി വന്നു. അതിക്രമണങ്ങൾ ചെറുത്തതോടെ മഠത്തിൽ ഒറ്റപ്പെട്ടു. പീഡനങ്ങൾ സഹിക്കാനാവാതെയായതോടെ മഠത്തിൽ നിന്ന് പുറത്തുനിൽക്കേണ്ട സാഹചര്യമുണ്ടായെന്നും മാതാപിതാക്കൾ പറയുന്നു.

ഇപ്പോൾ കടുത്ത മാനസികാസ്വാസ്ഥ്യമാണ് കന്യാസ്ത്രീക്കുള്ളതെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്. മറ്റൊരിടത്ത് സഹായത്തിന് ആരുമില്ലാതെ കഴിയുകയാണ് സിസ്റ്റർ ദീപ. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണു ഫോണിൽ സംസാരിക്കുന്നതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. ഇംഗ്ലണ്ട് പൗരത്വമുള്ള സിസ്റ്റർ ദീപയെ അടിയന്തിരമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മഠം വിട്ടതോ രോഗവിവരമോ അധികൃതർ കുടുംബത്തെ അറിയിച്ചില്ലെന്നും കുടുംബം പറയുന്നു. കന്യാസ്ത്രീ മഠം വിട്ടെങ്കിൽ ഔദ്യോഗികമായി അറിയിപ്പു നൽകേണ്ടതാണ്. എന്നാൽ, അതുണ്ടായില്ലെന്നും മാതാപിതാക്കൾ പറയുന്നു. രണ്ടര വർഷം മുൻപാണ് ഒടുവിൽ വീട്ടിൽ വന്നതെന്നുമാണ് ഇവർ പറയുന്നത്.

കടുത്ത മാനസിക സംഘർഷത്തിലായിരുന്നു അപ്പോൾ ദീപ. ഫോണിൽ ഇടക്ക് സംസാരിക്കാറുണ്ടെങ്കിലും നിലവിലെ അവസ്ഥകളെക്കുറിച്ച് കുടുംബത്തിന് അറിയില്ല. സന്ന്യാസസഭയുടെ മാനന്തവാടി മഠത്തിൽ കുത്തിയിരിപ്പടക്കം നടത്തിയിട്ടുണ്ട് സിസ്റ്റർ ദീപയുടെ കുടുംബം. 22/10/2019 മുതൽ സിസ്റ്റർ ദീപയുമായുള്ള എല്ലാ ബന്ധവും കുടുംബത്തിന് നഷ്ടമായി. മഠത്തിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെ 25 മുതൽ സെന്റ് ബെനഡിക്ടൻ കോൺഗ്രിഗേഷന്റെ ഭാഗമായ മക്കിയാട് സെന്റ് കോളസ്റ്റിക്ക കോൺവെന്റിനു മുന്നിൽ സമരം ചെയ്തു. അതിന്റെ ഫലമായി മദർ ജനറാൽ നവംബർ 10ന് കുടുംബത്തെ നേരിൽ കണ്ട് സംസാരിക്കാൻ ഇന്ത്യയിലേക്ക് വരുമെന്ന് അറിയിച്ച് കത്ത് നൽകി. അതോടെ തത്ക്കാലം കുടുംബം സമരം അവസാനിപ്പിച്ചിരുന്നു.

എന്നാൽ നവംബർ 10ന് അവർ വന്നില്ലെന്ന് മാത്രമല്ല, അനുഭാവപൂർവ്വമായ നിലപാട് പോലും സ്വീകരിച്ചില്ല. കഴിഞ്ഞ മൂന്നു വർഷമായി സിസ്റ്റർ ദീപയുടെ കാര്യത്തിൽ മദർ ജനറാളിന് നിരന്തരം സന്ദേശങ്ങൾ അയച്ചു. ഒരു മാനുഷിക പരിഗണനയും അവർ നൽകുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതോടെയാണ് പൊതുസമൂഹത്തിന്റെയും സഭയുടെയും ശ്രദ്ധക്ഷണിക്കുന്നതിനു വേണ്ടി മാനന്തവാടി രൂപതയ്ക്കു മുന്നിൽ സമരം നടത്തുന്നതെന്ന് കുടുംബം വ്യക്തമാക്കി.

ആരോട്, എവിടെയാണ് പോയി സഹായം തേടേണ്ടതെന്ന് അറിയില്ലെന്നാണ് പിതാവ് ജോസഫ് പറയുന്നത്. കാത്തലിക് ലേമെൻസ് അസോസിയേഷൻ സിസ്റ്റർ ദീപക്ക് സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 2003ൽ 34 വയസുള്ളപ്പോഴാണ് സിസ്റ്റർ ദീപ മക്കിയാട് കോളാസ്റ്റിക്കൽ കോൺവെന്റ് അംഗമായിരിക്കുമ്പോൾ ഇംഗ്ലണ്ടിലേക്ക് പോയത്. ബെനഡിക്ടൻ കോൺഗ്രഗേഷന്റെ ഗ്ലോക്സ്റ്റർഷെയർ മഠത്തിലേക്കാണ് സിസ്റ്റർ ദീപ പോയത്.

ആരോപണം തള്ളി സഭ, കന്യാസ്ത്രീമഠം വിട്ടുപോയത് ഏഴ് വർഷം മുമ്പ്

അതേസമയം സിസ്റ്റർ ദീപ ഏഴ് വർഷം മുൻപ് മഠം വിട്ടു പോയെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഇപ്പോൾ കുടുംബം നടത്തുന്നത് രൂപതയേയും മഠത്തെയും അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നും സഭാ അധികൃതർ പ്രതികരിച്ചു. ഈ നീക്കത്തെ ചെറുക്കുമെന്ന് വിശ്വാസ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സഭയുടെ ആളുകളും വ്യക്തമാക്കുന്നു. സിസ്റ്റർ ലൂസി കളപ്പുരയെ പോലുള്ളവരിലേക്കാണ് വിശ്വാസ സമൂഹം സംശയം എറിയുന്നത്. സിസ്റ്റർ ദീപയുടെ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സെന്റ് ബെനഡിക്ട് കോൺഗ്രിഗേഷനാണെന്നും മാനന്തവാടി രൂപതയെ മനഃപൂർവ്വം കരിവാരി തേക്കാനുള്ള ശ്രമങ്ങളാണെന്നുമാണ് സഭാ നേതൃത്വത്തിന്റെ വിശദീകരണം.

മക്കിയാട് കൊളാസ്റ്റിക്ക കോൺവെന്റ്ാണ് ആരോപണങ്ങൾ തള്ളിക്കളഞ്ഞത്. സഭയ്ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സുപ്പീരിയർ സിസ്റ്റർ ട്രീസാ തോമസ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചു. സിസ്റ്റർ ദീപ 2012ൽ സ്വന്ത് ഇഷ്ടപ്രകാരം കത്ത് നൽകി നിത്യവ്രത വാഗ്ദാനത്തിൽ നിന്ന് ഒഴിവ് വാങ്ങിയതാണ്. ഇംഗ്ലണ്ടിൽ സ്ഥിര താമസമാക്കുകയും അവിടെ പൗരത്വം സ്വീകരിക്കുകയും സർക്കാർ ആനുകൂല്യങ്ങൾ നേടി ഫ്ളാറ്റിൽ താമസിക്കുകയും ചെയ്യുന്ന അവർ വീട്ടുതടങ്കലിലാണെന്നും മറ്റും വീട്ടുകാർ നടത്തുന്നത് വ്യാജപ്രചാരണമാണെന്നും കോൺവെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP