Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

വെള്ള കൂർത്തയും മുണ്ടുമണിഞ്ഞ് റോയ്‌സും കസവ് സാരിയിൽ സോണിയയും; റിമി ടോമിയുടെ മുൻ ഭർത്താവിന്റെ വിവാഹ ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വേദനിക്കാൻ തയ്യാറായാലെ പ്രണയിക്കാവൂ എന്ന റിമിയുടെ പരാമർശത്തിനും പരിഹാസം

വെള്ള കൂർത്തയും മുണ്ടുമണിഞ്ഞ് റോയ്‌സും കസവ് സാരിയിൽ സോണിയയും; റിമി ടോമിയുടെ മുൻ ഭർത്താവിന്റെ വിവാഹ ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വേദനിക്കാൻ തയ്യാറായാലെ പ്രണയിക്കാവൂ എന്ന റിമിയുടെ പരാമർശത്തിനും പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പ്രശസ്ത ടീവി അവതാരകയായി റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വിവാഹിതനായി. സോഫ്‌റ്വെയർ എൻജിനീയറായ സോണിയ ആണ് വധു. നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും പള്ളിയിൽ നിന്നുള്ള മതിയായ അനുവാദം ലഭിക്കാത്തതുകൊണ്ട് ഹോട്ടലിൽ വച്ചാണ് വിവാഹം നടന്നത്. തൃശൂരിലെ അശോക ഇൻ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് 300 പേർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. കൃത്യം 1 മണിക്ക് റോയ്സ് സോണിയയെ ഹാരമാണിഞ് ഭാര്യയായി സ്വീകരിച്ചു. ചടങ്ങ് വളരെ ലളിതമായിരുന്നു. കോട്ടയം സ്റ്റയിലിൽ അപ്പവും മീന്കറിയും കോഴിക്കറിയും പ്രധാന വിഭവമായിരുന്ന സൽക്കാരത്തിൽ തൃശൂരിന്റെ പാലടയും വിളമ്പിയിരുന്നു.

2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. 2019 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. എന്നിരുന്നാലും ഒരു കുഞ്ഞില്ലാതെ പോയതാണ് വിവാഹമോചനത്തിൽ അവസാനിച്ചതെന്ന് റോയ്സ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം മൗനം പാലിച്ച റിമി തന്റെ ടീവി പരിപാടികളുമായി മുന്നോട്ടുപോകുന്നു. വിവാഹമോചനത്തിനുശേഷം റിമി സ്വന്തം സ്വാതന്ത്ര്യം ആഘോഷിച്ചുള്ള വിനോദയാത്രകളിൽ മുഴുകിക്കഴിയുകയാണ്

 ഇരുവരും ഇതിനു മുൻപേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി വാർത്തകൾ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. ഭാര്യഭർത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിക്ക് കരിയർ തന്നെയാണ് വലുതെന്നും റോയിസ് നേരത്തെ പ്രതികരിച്ചിരുന്നു. കൂടാതെ റിമി മൂലം തനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നും നേരത്തെ റോയ്സ് പ്രതികരിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതിനിടെ, റിമിടോമി ഒരു പരിപാടിയിൽ നടത്തിയ പരാമർശങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പ്രണയിക്കുന്നവർ വിരഹ ദുഃഖവും അനുഭവിക്കാൻ തയ്യാറാകണം എന്ന അഭിപ്രായവുമായി ഗായികയും നടിയുമായ റിമി ടോമി. റിമി ടോമിയുടെ മുൻ ഭർത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് റിമിയുടെ പുതിയ കമന്റ്. നടി ജൂഹി റുസ്തഗിയും ഭാവി വരൻ ഡോ. രോഹിതും അതിഥികളായെത്തിയ പരിപാടിയിലാണ് അവതാരകയായ റിമി മനസ് തുറന്നിരിക്കുന്നത്. ജൂഹിയോടും രോഹിതിനോടും പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു റിമി. ഒരു ഷൂട്ടിനിടെയാണ് പരിചയപ്പെട്ടതെന്നും അത് കഴിഞ്ഞ് പിരിയാൻ നേരം അനുഭവിച്ച മാനസികാവസ്ഥയെക്കുറിച്ചും ഇരുവരും മനസ് തുറന്നിരുന്നു. അപ്പോഴാണ് പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും, വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ എന്നും റിമി പറഞ്ഞത്. ഇന്നായിരുന്നു റിമിയുടെ മുൻ ഭർത്താവ് റോയ്സ് കിഴക്കൂടന്റെ വിവാഹം. സോണിയ ആണ് വധു.

റിമി കുഴപ്പക്കാരി ആണെന്നും അവൾ ഉണ്ടാക്കിയ വിഷയങ്ങൾ കാരണം കുടുംബം തകർന്നു എന്നും റിമിയുടെ മുൻ ഭർത്താവ് റോയ്‌സ് നടത്തിയത് റിമിയുടെ ജീവിതത്തേ സാരമായി ബാധിച്ചിരുന്നു. മാത്രമല്ല റിമി പാവം എന്നു കരുതിയവർക്കെല്ലാം തെറ്റി. റിമിക്ക് ധാരാളം ആധാരകർ ഉണ്ടായിരുന്നു എങ്കിലും റേൂയ്‌സിനെ ചതിച്ചതോടെ റിമിയേ പലരും വെറുത്തു. അതിനിടെ റിമിയും ദിലീപുമായുള്ള രഹസ്യ ബന്ധങ്ങളും ബിനാമി ഇടപാടുകളും വാർത്തയിൽ നിറഞ്ഞു. ആദായ നികുതി വകുപ്പ് റെയ്ഡ് വൻ വാർത്തയായി. ഭർത്താവ് റോയ്‌സ് അറിയാതെ റിമിയുടെ സമ്പാദ്യം കൂടിയതും പണം സൂക്ഷിക്കുന്നതും എല്ലാം പിന്നീട് പുറത്ത് വന്ന രഹസ്യങ്ങൾ. ഒരു ഭർത്താവിനും സഹിക്കാൻ വയ്യാത്ത വിഷയങ്ങൾ നടന്നതായും റോയ്‌സ് വെളിപ്പെടുത്തിയിരുന്നു.

റോയ്‌സിന്റെ വിവാഹ വാർത്ത വന്നതും റിമി അടിച്ച് പൊളിക്കാൻ റിമി കൊടൈക്കനാലിൽ പോവുകയായിരുന്നു. തുടർന്നുള്ള രസകരമായ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ച്ചു. റോയ്‌സ് വിവാഹിതനാകുന്ന വാർത്ത വന്നപ്പോൾ തന്നെ റിമി കൊടൈക്കനാലിലേക്ക് കടന്നു എന്നും കമന്റുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് റിമി ടോമിയുടെ ആദ്യ ഭർത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്ന വാർത്ത വന്നത്. ഒപ്പം റോയ്‌സിന്റേതായ റിമി ടോമിയേകുറിച്ചുള്ള ചില പ്രതികരണങ്ങൾ വീണ്ടും ഉയർന്നിരുന്നു. മുൻ ഭർത്താവ് എന്ന അനാവശ്യ മേൽ വിലാസം മാത്രമായിരുന്നു റിമിയുമായുള്ള വിവാഹത്തിൽ തനിക്ക് കിട്ടിയത് എന്നും വിവാഹ മോചനം എന്റെ ആവശ്യം ആയിരുന്നു എന്നും റോയ്‌സ് പ്രതികരിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP